- നവരാത്രി ; മദ്യപ്രദേശിൽ രണ്ട് ജില്ലകളിൽ മാംസാഹാരത്തിനു വിലക്ക്
- എം എസ് സുബ്ബലക്ഷ്മി പുരസ്കാരം കെ ജെ യേശുദാസ്സിനു
- 38 ദിവസങ്ങൾക്ക് ശേഷം രാഹുൽ പാലക്കാടെത്തി
- കർത്താവിനോട് ചേർന്നു നിന്നാൽ മഹത്തായ കാര്യങ്ങൾ സംഭവിക്കും, ലെയോ പാപ്പാ
- മെക്സിക്കൊയുടെ ഹൃദയ ഭാഗത്ത് ജപമാല റാലി നടത്താൻ പുരുഷന്മാരുടെ സംഘം
- ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ആർച്ച്ബിഷപ്പ് ഗാല്ലഗെർ
- യഹൂദ ഉത്സവങ്ങളോടാനുബന്ധിച്ച് ആശംസകൾ നേർന്ന് പാപ്പാ
- ഐക്യദാർഢ്യവുമായി കേരളം ; പലസ്തീൻ അംബാസഡർ കേരളത്തിലെത്തും
Author: admin
സുൽത്താൻ പേട്ട: കെ സി വൈ എം സുൽത്താൻ പേട്ട രൂപതയുടെ ആദ്യത്തെ അർദ്ധ വാർഷിക സെനറ്റ് സമ്മേളനം പാലക്കാട് സെന്റ്. സെബാസ്റ്റ്യൻ കത്തീട്രൽ ഹാളിൽ വച്ച് നടത്തപ്പെട്ടു. രൂപത പ്രസിഡന്റ് ആന്റണി രാജ് മൂവർണ്ണ ക്കൊടി വാനിൽ ഉയർത്തികൊണ്ട് സെനറ്റ് സമ്മേളനം ആരംഭിച്ചു. രൂപതയിലെ 30യൂണിറ്റുകളിൽ നിന്നുമുള്ള യുവജന നേതാക്കൾ സെനറ്റ് സമ്മേളനത്തിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. രൂപത അധ്യക്ഷൻ അഭിവന്ദ്യ റവ. ഡോ. അന്തോണി സാമി പീറ്റർ അബീർ സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയും കെ സി വൈ എം സുൽത്താൻ പേട്ട രൂപതയുടെ വെബ്സൈറ്റ് പബ്ലിഷ് ചെയ്യുകയും ചെയ്തു. കെ സി വൈ എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ഷാലിൻ ജോസഫ് വിശ്ഷ്ട അതിഥിയായി. യൂത്ത് ഡയറക്ടർ ഫാ. പ്രബിൻ രൂപത പ്രസിഡന്റ് ശ്രീ. ആന്റണി രാജ് , ഫാ. വിജീഷ് എന്നിവർ സംസാരിച്ചു. രൂപത സമിതി ഭാരവാഹികളും 30 യൂണിറ്റുകളിൽ…
കണ്ണൂർ: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കവസ്ഥ, ക്ഷേമം എന്നിവ പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ. ബി. കോശി കമ്മിഷൻ റിപ്പോർട്ട് അടിയന്തിരമായി പുറത്തു വിടുകയും, സർക്കാറിനു മുമ്പിൽ സമർപ്പിച്ചിട്ടുള്ള ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്ത് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നും കെ എൽ സി എ ആവശ്യപ്പെട്ടു സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന 1000 യോഗങ്ങളുടെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പാപ്പിനിശ്ശേരി അമലോത്ഭവ മാതാ ദേവാലയ അങ്കണത്തിൽ നടന്ന കൺവെൻഷൻ അമലോത്ഭവ മാതാ ദേവാലയ ഇടവക വികാരി ഫാ. ജോസഫ് തണ്ണിക്കോട് ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ,സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ വിഷയാവതരണം നടത്തി,സംസ്ഥാന സെക്രട്ടറി ജോൺ ബാബു,ജന. സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ഫ്രാൻസിസ് അലക്സ്, കെ എച് ജോൺ, എലിസബത്ത് കുന്നത്ത്, ആന്റണി എം വി, വിജു ജോബ്,…
മുംബൈ:തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ മഹാരാഷ്ട്രയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. നാഗ്പുർ, ചന്ദ്രാപുർ ജില്ലകളിലും ഒരാഴ്ചയായി കനത്തമഴയാണ്. വിദർഭയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 700-ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി. നൂറിലധികംപേരെ ഒഴിപ്പിക്കുകയും താത്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. കനത്ത മഴയുടെ മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്ത് ഉടനീളം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. ഹിൽ സ്റ്റേഷനുകളിലേക്കെത്തുന്ന വിനോദസഞ്ചാരികൾ മുൻകരുതൽ എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. താനെ, പാൽഘർ, റായ്ഗഡ് എന്നീ പ്രാന്തപ്രദേശങ്ങളിലും സമീപ ജില്ലകളിലും കൂടുതൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.
തിരുവനന്തപുരം: ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ ഫലം തടഞ്ഞ് വച്ചതോടെ പ്രതിസന്ധിയിലായി പരീക്ഷയെഴുതിയ സംസ്ഥാനത്തെ ആയിരത്തിലധികം വിദ്യാർത്ഥികൾ. സംസ്ഥാനത്തുള്ള 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകാരം കിട്ടും മുൻപ് കോഴ്സ് തുടങ്ങിയതാണ് ഫലം തടഞ്ഞ് വെക്കാനുള്ള കാരണമായി അറിയുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ അഞ്ച് സർക്കാർ നഴ്സിങ് കോളേജുകളും സർക്കാർ നിയന്ത്രിത സി-മെറ്റ് കോളേജുകളും ഉൾപെടെ 17 നഴ്സിങ് കോളേജുകളിലേയും, സീറ്റ് കൂട്ടി നൽകിയ ഏഴ് കോളേജുകളിലേയും ഒന്നാം സെമസ്റ്റർ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും അംഗീകാരം നൽകണമെന്നാണ് വ്യവസ്ഥ. ഇന്ത്യൻ നഴ്സിങ് കൗൺസിൽ അനുമതി കിട്ടും മുൻപ് ആരോഗ്യ സർവകലാശാല വിദ്യാർത്ഥി പ്രവേശനത്തിന് താത്കാലിക അനുമതി നൽകി. ഇതാണ് പരീക്ഷാഫലം തടയലിൽ കലാശിച്ചത്. ഉയർന്ന മാർക്ക് വാങ്ങി നഴ്സിങ് പഠനത്തിന് ചേർന്ന വിദ്യാര്‍ത്ഥികളാണ് ഇപ്പോൾ ഭാവിപഠനത്തെ കുറിച്ചുള്ള…
തിരുവനന്തപുരം: സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ ഏഴ് മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറുക. നാലര വര്‍ഷം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്. സിനിമാ മേഖലയില്‍ വനിതകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31 ന് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉള്‍പ്പടെ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സ്വകാര്യത ചൂണ്ടിക്കാട്ടിയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാൻ തയ്യാറാകാതിരുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കീമാണ് ഉത്തരവിട്ടത്. വിവരാവകാശ നിയമ പ്രകാരം അപ്പീല്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം 26…
പ്രശസ്‌ത സംവിധായകൻ സിദ്ദിഖ് അവതരിപ്പിക്കുന്ന അവസാന ചിത്രമായ ‘പൊറാട്ട് നാടകം’ ഓഗസ്റ്റ് 9 ന് റിലീസിനെത്തും. മനോഹര ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ് എന്ന പ്രതിഭ നമ്മളെ വിട്ട് പിരിഞ്ഞത് കഴിഞ്ഞ വർഷം ഓഗസ്റ്റ് 8 ന് ആയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദിഖിൻ്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്‌ത ‘പൊറാട്ട് നാടകം’ പൂർത്തിയായത് സിദ്ദിഖിൻ്റെ മേൽനോട്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് 9-ന് ഈ ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. എമിറേറ്റ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന ‘പൊറാട്ട് നാടക’ത്തിൻ്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ ‘ബഡായി ബംഗ്ലാവി’ൻ്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി,…
ബ്യൂണസ് ഐറിസ് : 27 പേരുമായി പോയ മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ചൊവ്വാഴ്‌ച ഫോക്ക്‌ലാൻഡ് ദ്വീപുകളുടെ തീരത്ത് നിന്ന് 200 മൈൽ (320 കിലോമീറ്റർ) അകലെയാണ് ബോട്ട് മുങ്ങിയത്. അപകടത്തില്‍ കുറഞ്ഞത് ആറ് പേർ മരിക്കുകയും ഏഴ് പേരെ കാണാതാവുകയും ചെയ്‌തതായി റിപ്പോർട്ട്. അർജന്‍റീനയ്ക്കടുത്തുള്ള തെക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിലാണ് ആർഗോസ് ജോർജിയ എന്ന 176 അടി (54 മീറ്റർ) ബോട്ട് മുങ്ങിയത്. 14 പേരെ ലൈഫ് റാഫ്റ്റിൽ കയറ്റി, സമീപത്തുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യബന്ധന ബോട്ടുകൾ രക്ഷപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ക്രൂ അംഗങ്ങളിൽ 10 പേര്‍ സ്പെയിൻകാരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജോലിക്കാരിൽ മറ്റ് നിരവധി രാജ്യക്കാരുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരം | കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളോട് വിവേചനപരമായ സമീപനം ഉള്‍ക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തോട് കടുത്ത അവഗണനയാണ് ബജറ്റ് പുലര്‍ത്തിയത്. കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തടയുന്ന സമീപനമാണ് സ്വീകരിക്കപ്പെട്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കുമെന്നും പിണറായി വ്യക്തമാക്കി.
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് മോദി സര്‍ക്കാരിന്റെ കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് പ്രകടന പത്രികയും മുന്‍ ബജറ്റുകളും പകര്‍ത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം. മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ സഖ്യകക്ഷികള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ളതാണെന്നും സാധാരണക്കാര്‍ക്കായി യാതൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.സമൂഹമാധ്യമമായ എക്‌സിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബിഹാറില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റില്‍ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കും. ദേശീയപാതകള്‍ക്ക് കോടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. ബിഹാറില്‍ 2,400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബിഹാറിന് വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി രൂപ അനുവദിച്ചു. ആസാം, ഹിമാചല്‍, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രളയ സഹായത്തിന് പ്രഖ്യാപനങ്ങളൊന്നുമില്ല. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതിയായി. വിനോദ സഞ്ചാര വികസനത്തിലും ബിഹാറിന് നേട്ടമുണ്ട്. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കും.നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്ന- പൂര്‍ണിയ, ബക്സര്‍-…
Subscribe to Updates
Get the latest creative news from FooBar about art, design and business.