Author: admin

വിജയപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്ന ജനങ്ങൾക്ക് ഉചിതമായ പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുവാൻ വിജയപുരം രൂപത ബിഷപ്പ് ഡോക്ടർ സെബാസ്റ്റ്യൻ തെക്കേത്തെ ചേരിൽ ആവശ്യപ്പെട്ടു. വിജയപുരം രൂപതയുടെ പതിമൂന്നാം പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാൻ രണ്ടുവർഷം മുൻപ് നിയോഗിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം പുറത്തു വിടുകയും അത് നടപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ മുനമ്പം നിവാസികളുടെ ഭൂമി പ്രശ്നത്തിൽ സർക്കാരിൻറെ മധ്യസ്ഥതയിൽ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹായ മെത്രാൻ ഡോക്ടർ ജസ്റ്റിൻ മഠത്തിൽ പറമ്പിൽ,ഫാ. അജി ജോസഫ് , സാജു ജോസഫ് ഫാദർ വർഗീസ് കോട്ടക്കാട്ട് ,ഫാ.വർഗീസ് ആലുങ്കൽ , ഫാ. ആൽബർട്ട് കുമ്പോലിൽ , ഫാ.അഗസ്റ്റിൻ യാസിർ, മനോജ് വി പോൾ എന്നിവർ സംസാരിച്ചു

Read More

കൊച്ചി : വരാപ്പുഴ അതിരൂപതയിലെ ചരിത്ര പ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലിൻ ദൈവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 93-ാം സ്മരണാഘോഷം നവബർ 3, 4 തീയതികളിൽ നടത്തപ്പെടുന്നു. നവമ്പർ നാലിന് രാവിലെ 9:30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ നേർച്ചസദ്യയിൽ പതിനായിരങ്ങൾ എത്തിച്ചേരും, 11:30 ന് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ മത മേലദ്ധ്യക്ഷൻമാർ സാംസ്കാരിക- രാഷ്ട്രീയ- മത നേതാക്കൻമാരും ചരിത്രകാരൻമാരും ഗവേഷകരും സംബന്ധിക്കും. ഇതിനായുള്ള വിപുലമായ പന്തൽ അടക്കമുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു.സ്മരണാഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമായി നടത്തുന്ന മിനി മാരത്തോൺ മൂന്നാം എഡിഷൻ 2k24 ഒക്ടോബർ 20 ഞായർ രാവിലെ 5 ന് ആരംഭിക്കും 10K 5K വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുക ഒക്ടോബർ 27 മുതൽ 31 വരെ നടക്കുന്ന…

Read More

കൊടുങ്ങല്ലൂര്‍: കയ്പമംഗലം മണ്ഡലത്തില്‍ മുസിരിസ് പദ്ധതികള്‍ ഫലപ്രദമായി വിനിയോഗിക്കുമെന്ന് ഇ.ടി. ടൈസണ്‍ എംഎല്‍എ വ്യക്തമാക്കി. ബിജോ സില്‍വേരിയുടെ ‘മുസിരിസ് സംസ്‌കൃതികളുടെ സംയാനം, സമാഗമ തീരം’ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മം മതിലകം ഒഎല്‍എഫ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായി പ്രധാന്യമുള്ള നിരവധി പ്രദേശങ്ങള്‍ മണ്ഡലത്തിലുണ്ട്. എറിയാട്, എസ്.എന്‍ പുരം എന്നിവ ഇത്തരം സ്ഥലങ്ങളാണ്. ആര്‍ക്കിയോളജിക്കല്‍ വിദഗ്ദരെ ഉപയോഗിച്ച് ഈ പ്രദേശങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഉത്ഖനനം ചെയ്യുകയും ലഭിക്കുന്ന വസ്തുക്കള്‍ മുസിരിസ് മ്യൂസിയങ്ങളിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്. സഞ്ചാരികള്‍ക്ക് മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാനും കായല്‍യാത്ര നടത്താനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മതിലകം പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കെ.എം. ഗോപാലന്‍ അധ്യക്ഷത വഹിച്ചു.ഡോ. അജയ് ശേഖര്‍ പുസ്തകം പ്രകാശനം ചെയ്തു. ഡോ. രാജന്‍ ചേടമ്പത്ത് ഏറ്റുവാങ്ങി. ഡോ. ജെനി പീറ്റര്‍ പുസ്തക പരിചയം നടത്തി. മുന്‍കാല വോളിബോള്‍ താരം പി. ഭുവനദാസിനെ എംഎല്‍എ പൊന്നാടയണിയിച്ച് ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ…

Read More

കൊല്ലം : കെ.സി.വൈ. എം.  ലാറ്റിൻ സംസ്ഥാന സമിതിയുടെ കായികോത്സവം – LATINO  2K24 കൊല്ലം ഫാത്തിമമാതാ കോളേജ്, കൊട്ടിയം ഡോൺ ബോസ്കോ കോളേജ്,  ആശ്രാമം മൈതാനം എന്നീ വേദികളിലായി സംഘടിപ്പിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് , പെനാൽറ്റി ഷൂട്ടൗട്ട്,ബാഡ്മിന്റൺ സിംഗിൾസ് & ഡബിൾസ് ( ബോയ്സ് & ഗേൾസ്) എന്നീ മത്സരങ്ങളിലായി ഇരുന്നൂറിലേറെ താരങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന അധ്യക്ഷൻ  കാസി പൂപ്പന പതാക ഉയർത്തുകയും ഉപാധ്യക്ഷ കുമാരി മീഷ്മ ജോസ് പതാക താഴ്ത്തുകയും ചെയ്തു.കൊല്ലം രൂപതയുടെ ആതിഥേയത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി കായികോത്സവം ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ നിലനിൽപ്പും നാളെയുടെ വാഗ്ദാനങ്ങളായ യുവജനങ്ങൾ കായിക ക്ഷമതയുള്ളവരായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഡോ.ഫാ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ വിജയികൾക്ക് ട്രോഫിയും മെഡലും…

Read More

കൊച്ചി:യുവജന വർഷത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള എല്ലാ യുവജനങ്ങൾക്കും വേണ്ടി വരാപ്പുഴ അതിരൂപത സി. എൽ. സി യുടെ നേതൃത്വത്തിൽ “അമ്മയോടൊപ്പം” ജപമാല മാസാചരണം കാക്കനാട് ചെമ്പുമുക്ക് സെൻ മൈക്കിൾസ് ദേവാലയത്തിൽ നടന്നു. വരാപ്പുഴ അതിരൂപത സി.എൽ.സിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ യുണിറ്റുകളിലെ സി.എൽ.സി അംഗങ്ങളും ചേർന്ന് കാക്കനാട് ചെമ്പുമുക്ക് സെന്റ്‌ മൈക്കിൾസ് ദേവാലയ സഹവികാരി ഫാ.ആശിഷ് അഗസ്റ്റിന്റെയും സി.എൽ.സി ആനിമേറ്റർ സി. പ്രിൻസിയുടെയും സാന്നിധ്യത്തിൽ പരിശുദ്ധ അമ്മയോടൊപ്പം എല്ലാ യുവജനങ്ങൾക്കും വേണ്ടി ജപമാല അർപ്പിച്ച് പ്രാർത്ഥിച്ചു.

Read More

മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തിൽ നടക്കുന്ന മുനമ്പം – കടപ്പുറം നിവാസികളുടെ നിരാഹാര സമരം മൂന്നുനാൾ പിന്നിട്ടു. ഇന്നലെ ഫിലിപ്പ് ജോസഫ് തയ്യിലും ഭാര്യ സന്ധ്യ ഫിലിപ്പും ഉപവാസമനുഷ്ഠിച്ചു . കടപ്പുറം വേളാങ്കണ്ണിമാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ ഉപവാസ സമരമനുഷ്ഠിച്ചവരെ ഷാൾ അണിയിച്ച് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. രാവിലെ ഒൻപതിന് ആരംഭിച്ച സമരം വൈകീട്ട് അഞ്ചിന് ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ സമരഭടൻമാർക്ക് നാരങ്ങാനീര് നൽകിയതോടെ അവസാനിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോട്ടപ്പുറം രൂപത ബിഷ്പ്സ് ഹൗസിൽ നിന്നും സാമൂഹ്യ സേവന വിഭാഗമായ കിഡ്സിൽ നിന്നും വൈദീകരും ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻ്റെ എറണാകുളം ജില്ല – താലൂക്ക് ഭാരവാഹികളും എത്തിയിരുന്നു.റവന്യൂ അവകാശങ്ങൾ തിരിച്ചു കിട്ടും വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഭൂസംരക്ഷണ സമിതി ചെയർമാൻ സെബാസ്റ്റ്യൻ പാലക്കൽ അറിയിച്ചു.

Read More

മാ​ഡ്രി​ഡ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് സ്പെ​യി​ൻ വി​ജ​യി​ച്ച​ത്. അ​യ്മെ​റി​ക് ല​പോ​ർ​ട്ടെ, അ​ൽ​വാ​രോ മൊ​റാ​ട്ട, അ​ല​ക്സ് ബെ​യ്നെ എ​ന്നി​വ​രാ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ല​പോ​ർ​ട്ടെ അ​ഞ്ചാം മി​നി​റ്റി​ലും മൊ​റാ​ട്ട 65-ാം മി​നി​റ്റി​ലും ബെ​യ്നെ 77-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ പ്രാ​ഥി​ക റൗ​ണ്ടി​ൽ സ്പെ​യി​ന് 10 പോ​യി​ന്‍റാ​യി. ഇ​തോ​ടെ ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് നാ​ലി​ൽ സ്പെ​യി​ൻ ഒ​ന്നാ​മ​തെ​ത്തി.

Read More

വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. രണ്ടു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു വെസ്‌റ്റ്‌ ഇന്‍ഡീസ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ 141 റണ്‍സെടുത്തു. 18 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 144 റണ്‍സായിരുന്നു വെസ്‌റ്റ്‌ ഇന്‍ഡീസിന്റെ മറുപടി. ഇതോടെ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ലോകകപ്പ്‌ സെമിയിലെത്തി. വിന്‍ഡീസ്‌ ഓപണര്‍മാരായ ഹെയ്‌ലി മാത്യൂസും (50) ക്വിയാന ജോസഫും (52) അര്‍ധ സെഞ്ചുറി നേടി. ബ്രിട്ടീഷ്‌ നിരയില്‍ നാത്‌ ഷീവര്‍ ബ്രണ്ടിന്റെ അര്‍ധ ശതകം (57) വെറുതെയായി. വിന്‍ഡീസിന്റെ അഫി ഫ്‌ളിച്ചര്‍ മൂന്നു വിക്കറ്റെടുത്തു. ക്വിയാനയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

Read More

തിരുവനന്തപുരം: ശബരിമല ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ നീക്കി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചുമതലകളുള്ള എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല. ശബരിമലയിലേയും പരിസരപ്രദേശങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍മാര്‍ക്ക്. എസ് ശ്രീജിത്ത് മുന്‍പും ഈ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിന് വീണ്ടും ചുമതല നല്‍കിയത്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നത്. പി വി അന്‍വര്‍ എംഎല്‍എയാണ് അജിത് കുമാറിനെതിരെ ആദ്യം രംഗത്തെത്തുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവരും ആരോപണവുമായി രംഗത്തെത്തി. സിപിഐയും അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ചതോടെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ നീക്കിയിരുന്നു.

Read More

തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കും. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും മത്സരിക്കും. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്ത് വന്നിരുന്നു. ഇന്നലെ വൈകുന്നേരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അടുത്ത മാസം 13നാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 23ന് വോട്ടെണ്ണല്‍ നടക്കും.

Read More