Author: admin

ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണലിന്റെ (സിഎസ്എസ്) 27-ാം വാര്‍ഷിക സംസ്ഥാന സമ്മേളനം കൊച്ചി മൂലന്‍കുഴിയില്‍ റേഞ്ച്‌ഴ്സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘടനം ചെയ്തു. സിഎസ്എസ് ചെയര്‍മാന്‍ പി. എ. ജോസഫ് സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു.

Read More

രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്‌നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്‌നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

Read More

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരുമാസമായി ശ്വാസകോശ സംബന്ധമായ ചികിത്സയില്‍ കഴിയുന്ന എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പാ, പരിശുദ്ധ സിംഹാസനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചത് ആശുപത്രി സ്റ്റാഫിനൊപ്പമാണ്. മാര്‍ച്ച് 13ന് ഉച്ചതിരിഞ്ഞ് ജെമെല്ലിയില്‍ പാപ്പായെ പരിചരിക്കുന്നവരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും 12 മെഴുകുതിരികളും ഒരു കേക്കുമായി പരിശുദ്ധ പിതാവിനെ ‘അതിശയിപ്പിക്കുകയായിരുന്നു.’

Read More

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും ഭൂമിയിലേക്കുള്ള മടങ്ങി വരവ് ഉടൻ. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 7:03 ന് (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30) ക്രൂ 10 വിക്ഷേപിക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മാർച്ച് 20 ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അടുത്ത സംഘം യാത്രക്കാരുമായി കഴിഞ്ഞ ദിവസം പുറപ്പെടേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിവെച്ച സാഹചര്യത്തിലാണ് സുനിത വില്യംസിന്‍റെയും സംഘത്തിന്‍റെയും മടങ്ങിവരവ് നീളുന്നത്. നാസയിലെ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്സയിലെ തകുയ ഒനിഷി, റോസ്കോസ്മോസിന്റെ കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന സംഘത്തിലുള്ളത്. കാലതാമസം വന്നെങ്കിലും ബഹിരാകാശ യാത്രികരുടെ ആരോഗ്യവും സുരക്ഷയുമാണ് തങ്ങളുടെ…

Read More

ന്യൂഡല്‍ഹി: ചായങ്ങൾ പൂശിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഹോളി ആഘോഷിക്കുകയാണ് ഉത്തരേന്ത്യൻ ജനത. ശൈത്യകാലത്തിൽ നിന്നും ഉത്തരേന്ത്യ വസന്തത്തെ വരവേൽക്കുന്നത് നിറങ്ങളുടെ ഉത്സവത്തോടെയാണ്. മധുരം കഴിച്ചും, സൗഹൃദം പങ്കിട്ടും, ജനങ്ങൾ ഒത്തു കൂടുമ്പോൾ ഇവിടെ നിറങ്ങൾക്കു മാത്രമാണ് സ്ഥാനം. ഇന്ന് ക്ഷേത്രങ്ങളിൽ പ്രത്യേക പൂജാ ചടങ്ങുകളുമുണ്ടാകും. പൊതുവിടങ്ങളിൽ നിറമെറിഞ്ഞുള്ള ആഘോഷം അതിരുവിടാതിരിക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തവണ ഹോളിയും റംസാൻ മാസത്തിലെ വെള്ളിയാഴ്ച നമസ്കാരവും ഒരുമിച്ചുവരുന്നത് സംഘർഷങ്ങളിലേക്ക് നയിക്കുമോയെന്ന ആശങ്കയിൽ ഉത്തരേന്ത്യയിലാകെ ജാ​ഗ്രതാ നിർദേശവുമുണ്ട്. ഡൽഹിയിൽ പ്രശ്ന സാധ്യതയുള്ള നൂറോളം സ്ഥലങ്ങളിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. അതേസമയം മഥുരയിലെ ഹോളി ആഘോഷങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹോളി ആശംസകള്‍ നേര്‍ന്നു.

Read More

തിരുവനന്തപുരം: തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ വകുപ്പ്. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.യാത്രകളിലും…

Read More

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട. ഇന്നലെരാത്രി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടു. ബോയ്സ് ഹോസ്റ്റലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. നിലവിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ടതോടെ മൂന്ന് പേ‍ർ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന ഏഴ് മണിക്കൂറുകളോളം നീണ്ടു. പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവ് ഹോളി ആഘോഷത്തിനായി എത്തിച്ചതാണെന്നാണ് പൊലീസിന്റെ നി​ഗമനം. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം പുരോ​ഗമിക്കുകയാണ്. കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഹോസ്റ്റലിൽ മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കും. തൃക്കാക്കര എസിപിയുടേയും, നാർക്കോട്ടിക് സെൽ വിഭാ​ഗത്തിൻ്റെയും സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

Read More

തിരുവനന്തപുരം: കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം . 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തിരുവനന്തപുരം(1), ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂര്‍ (21), കാസര്‍ഗോഡ് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തൃശൂര്‍ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുള്ള 11,348 ജനവാസകേന്ദ്രങ്ങളിലെ വെള്ളത്തിലും മാലിന്യമുണ്ടെന്നാണ് കണ്ടെത്തല്‍. അസം, ബിഹാര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലവണാംശം, ഇരുമ്പ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാല നടപടികളൊന്നും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 9 ജില്ലകളിലെ 32 ജനവാസകേന്ദ്രങ്ങളില്‍ റേഡിയോ ആക്റ്റീവ് മൂലകമായ യുറേനിയമാണ് കണ്ടെത്തിയത്. വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങള്‍ മരണത്തിലേക്ക് വരെ നയിക്കാം.

Read More

കൊച്ചി: മയക്കുമരുന്നിനെതിരെ കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ജീവൻ രക്ഷാ യാത്രയുടെ അതിരൂപതതല ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ ഓഫീസിൽ നടന്ന സമ്മേളനത്തിൽഅതിരൂപത പ്രസിഡൻ്റ്സി.ജെ. പോൾ അധ്യക്ഷത വഹിച്ചു. കേരള പോലീസ്ആൻ്റി ഡ്രഗ് അവയർനസ് പ്രോഗ്രാം ഓഫീസറും കൊച്ചി സിറ്റി പോലീസ് സബ് ഇൻസ്പെക്ടറുമായ ബാബു ജോൺ മുഖ്യപ്രഭാഷണം നടത്തി. ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാർട്ടിൻ തൈപ്പറമ്പിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, സംസ്ഥാന പ്രസിഡൻ്റ് ഷെറി ജെ തോമസ്,അതിരൂപത ട്രഷറർ എൻ ജെ പൗലോസ്,വിദ്യാഭ്യാസ ഫോറം കൺവീനർ സൈമൺ കൂമ്പയിൽ എന്നിവർ പ്രസംഗിച്ചു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയകൾക്കെതിരെജനങ്ങളെ ബോധവൽക്കരിക്കാനും യുവതലമുറയെ ഉണർത്താനുമായി കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ രണ്ടാംഘട്ടമാണ് ജീവൻ രക്ഷാ യാത്ര. ഇതിൻ്റെ ഭാഗമായി കെഎൽസിഎയുടെ യൂണിറ്റ് – മേഖലാ തലങ്ങളിലും എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങൾ കേന്ദ്രീകരിച്ചും ജീവൻ…

Read More

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക വൃക്ക ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും ഡയാലിസിസ് രോഗികളുടെ കുടുംബാംഗങ്ങൾക്കായി സൗജന്യ കിഡ്നി പ്രവർത്തനക്ഷമതാ പരിശോധനയും സംഘടിപ്പിച്ചു. കിഡ്നി ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ കിഡ്നി ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കിഡ്നി ദിനാചരണത്തിന്റെ ഭാഗമായി ഡയാലിസിസ് ഡിപ്പാർട്ട്മെൻറ് ഫ്ലാഷ് മോബും ഫാം ഡി വിദ്യാർത്ഥികൾ ബോധവത്കരണ സ്കിറ്റും അവതരിപ്പിച്ചു. ഡയറ്റിഷൻ ഇൻ ചാർജ് ഡോ. റുഫീന മാത്യു കിഡ്നി രോഗത്തെ പ്രതിരോധിക്കാനും ഡയാലിസിസ് രോഗികൾക്കുള്ള ഡയറ്റിനെ കുറിച്ച് ക്ലാസ്സ് നയിച്ചു.ലൂർദ് ആശുപത്രി അസിസ്റ്റൻറ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂഷ വർഗ്ഗീസ്, നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പൊന്നൂസ് തോമസ് പുതുവീട്ടിൽ, ഡയാലിസിസ് ചീഫ് ടെക്നീഷ്യൻ ശ്രീ. ഹരി കാലാമ്പുറം എന്നിവർ സംസാരിച്ചു

Read More