Author: admin

കൊച്ചി: പ്രതിഷേധങ്ങൾക്കിടെ ദീര്‍ഘകാലത്തേക്ക് ആലുവ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടല്‍) സംസ്ഥാന സര്‍ക്കാര്‍ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. മഹാനാമി ഹോട്ടലിന്റെ പാട്ടക്കരാര്‍ റദ്ദ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍നിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ല്‍ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്. കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Read More

കൊച്ചി: വേൾഡ് ഫാമിലി ഓഫ് റേഡിയോ മരിയയുടെ ഡയറക്ടർ ബോർഡ് അംഗമായി കൊച്ചി രൂപതാംഗം ഫാ. റാഫി കൂട്ടുങ്കൽ തെരഞ്ഞെടുക്കപ്പെട്ടു .ഇറ്റലിയിലെ മിലാനിൽ നടന്ന റേഡിയോ മരിയ വേൾഡ് കോൺഗ്രസ്സിൽ 86 രാജ്യങ്ങളിൽ നിന്നു വന്ന 200 പ്രതിനിധികളാണ് പങ്കെടുത്തത്.ഇന്ത്യയിലെ റേഡിയോ മരിയയുടെ സ്ഥാപകനാണ് അദ്ദേഹം. ഇടക്കൊച്ചിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Read More

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെപിസിസി ഡിജിറ്റല്‍ സെല്‍ അദ്ധ്യക്ഷന്‍ പി സരിന്‍ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചിരുന്നുവെന്നും സരിന്‍ സൂചിപ്പിച്ചിരുന്നു. പി സരിനെ തള്ളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ട് പോവുക എന്നതാണ് ഉത്തരവാദിത്തമെന്ന് ചൂണ്ടിക്കാട്ടി. സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. പാലക്കാട് യാതൊരു പ്രശ്‌നവുമില്ല. മികച്ച സ്ഥാനാർത്ഥിയെയാണ് കൂടിയാലോചനയിലൂടെ പ്രഖ്യാപിച്ചത്-സതീശൻ വ്യക്തമാക്കി.

Read More

പത്തനംതിട്ട :യാത്രയയപ്പ് യോഗത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും അഴിമതി ആരോപണംഉയർന്നതിന് പിന്നാലെ എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരളം ചേരിതിരിയുന്നു .സിപിഎമ്മിലും സോഷ്യൽ മീഡിയയിലും ഇത് ദൃശ്യമാണ് . അതേസമയം , കണ്ണൂരിലെ വാടക വീട്ടില്‍ എ ഡി എം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍, നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും.എ ഡി എം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കലക്ടറേറ്റില്‍ എത്തിക്കും. പത്തുമണി മുതല്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തിന് കണ്ണൂര്‍ പോലീസ് പത്തനംതിട്ടയിലേക്ക് എത്തും.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് . തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന്…

Read More

മുനമ്പം: ഭൂമിയുടെ റവന്യു അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം വേളാങ്കണ്ണി മാത പള്ളിയങ്കണത്തിൽ മുനമ്പം – കടപ്പുറം നിവാസികൾ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിനത്തിലേക്ക് . നാലാം ദിനത്തിൽ ഉപവാസമിരുന്ന ജിംസി ആൻ്റണി വലിയവീട്ടിലിനെഷാൾ അണിയിച്ച് വികാരി ഫാ. ആൻ്റണി സേവ്യർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. തീര ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നിന്നും വികാരി ഫാ.ജാക്സൻ വലിയപറമ്പിൽ , സഹവികാരി ഫാ.ജോബിൻ തയ്യിൽ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ അംഗങ്ങളും, കേന്ദ്ര സമിതിയംഗങ്ങളും കുടുംബയൂണിറ്റ് ഭാരവാഹികളും ജാഥയായി സമരപന്തലിലേക്ക് ‘ എത്തിച്ചേർന്നു. കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരിയുടെയും സിസ്റ്റർ ഫിൽഡയുടെയും നേതൃത്വത്തിൽ ഫാമിലി അപ്പോസ്തലേറ്റ് അംഗങ്ങൾ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.നാഷ്നലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥന ചെയർമാൻ കുരുവിള മാത്യുസും സംസ്ഥാന കമ്മിറ്റിയംഗങ്ങളും ‘ഉപവാസപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചിന് ഫാ. ആൻ്റണി സേവ്യർ നാരങ്ങാ…

Read More

ശ്രീനഗര്‍: ജമ്മു കശ്‌മീർ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ . ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ‘ഇന്ത്യാ’ സഖ്യത്തിന്‍റെ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്. 90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 6 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമുണ്ട്. ഇവരുടെ പിന്തുണയോടുകൂടിയാണ് ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല നാഷണല്‍ കോണ്‍ഫറന്‍സിനായിരിക്കും. ആറു സീറ്റുള്ള കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ ഇടംനല്‍കും. സിപിഎമ്മിന്‍റെ ഏക അംഗം യൂസഫ് തരിഗാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്‌ടര്‍മാര്‍ നടത്തുന്ന പട്ടിണി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശ വ്യാപക നിരാഹാരത്തിന് ആഹ്വാനം ചെയ്‌ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ വൈകിട്ട് വരെയാകും നിരാഹാര സമരം നടത്തുക. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്‌ടേഴ്‌സ് ഫ്രണ്ട് നിരാഹാര സമരം നടത്തുന്നത്. ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്നാണ് ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം. കൊല്‍ക്കത്തയിലെ ഡോക്‌ടര്‍മാര്‍ മരണം വരെ നിരാഹാരം എന്ന പ്രഖ്യാപനവുമായാണ് മുന്നോട്ട് പോകുന്നത്. പട്ടിണി സമരം നടത്തിയ അഞ്ച് ഡോക്‌ടര്‍മാരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇതിനെ തുടര്‍ന്ന് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലും കന്യാകുമാരി ലക്ഷദ്വീപ് തീര മേഖലകളിലും ശക്തമായ തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read More

ബ്ര​സീ​ലി​യ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും‌ ബ്രസീലിനും തകര്‍പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍ നേടിയ റെക്കോഡും മെസി സ്വന്തമാക്കി. മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടു. നി​ല​വി​ല്‍ തെ​ക്കേ അ​മേ​രി​ക്ക​ന്‍ ടീ​മു​ക​ളു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​നം അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​ണ്. കൊ​ളം​ബി​യ ര​ണ്ടാ​മ​തും ഉ​റു​ഗ്വേ മൂ​ന്നാ​മ​തു​മാ​ണു​ള്ള​ത്. ബ്ര​സീ​ല്‍ നാ​ലാം​സ്ഥാ​ന​ത്താ​ണ്.

Read More