- രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍
- ഇന്ത്യ ലോകകപ്പ് നേടിയ മത്സരം നിയന്ത്രിച്ച ഡിക്കി ബേര്‍ഡ് അന്തരിച്ചു
- ഫ്രാൻസിൽ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അസ്സീറിയൻ സഭ
- നൈജീരിയയിൽ വൈദീകൻ കൊല്ലപ്പെട്ടു
- അർജന്റീന ടീം മാനേജർ ഇന്ന് കൊച്ചിയിൽ
- പൃഥ്വിരാജിൻറെയും ദുൽഖർ റഹ്മാന്റേയും വീടുകളിലുൾപ്പടെ 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്
- ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം ഇന്ന്; രാഷ്ട്രപതിയിൽ നിന്ന് മോഹൻലാൽ ഏറ്റുവാങ്ങും
- ബിഷപ്പ് എഡ്വിൻ കൊളാക്കോ അന്തരിച്ചു
Author: admin
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനു വ്യാഴാഴ്ചയും ഇന്നുമായി 39 എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം നഗരത്തിലും തൃശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഒന്നു വീതം കേസുകൾ ഇന്നു രജിസ്റ്റർ ചെയ്തു.
മനില: ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്താണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബാഴ്സലോണ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മേപ്പാടി:നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായാവര്‍ക്കായി അഞ്ചാം ദിവസമായ ഇന്നും തിരച്ചില്‍ തുടരുകയാണ്. ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളില്‍ സംസ്‌കരിക്കും. തിരച്ചില്‍ ആറ് മേഖലകളിലായി തുടരും. ചാലിയാറിലെ തിരച്ചിലിന് ബോട്ടുകളും ഡ്രോണുകളും ഉപയോഗിക്കും. മൃതദേഹവും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്‌മോര്‍ട്ടം നടത്തി. വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, വയനാട്,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.മൃതദേഹങ്ങൾ കണ്ടെത്താൻ ഇന്ന് കൂടുതൽ റഡാറുകൾ എത്തിച്ചു പരിശോധന നടത്തും. എത്തിക്കുന്നത് സൈന്യത്തിന്റെ റഡാറുകളാണ്. ഒരു സാവർ റഡാറും നാല് ർ റെക്കോ റഡാറുകളുമാണ് ഇന്ന് പരിശോധനക്ക് എത്തിക്കുക
കൊച്ചി: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വയനാട് മേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി “റീവാംപ് വയനാട്” പദ്ധതിയുമായി കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ എൽ സി എ ). വയനാട് മേഖലയിൽ മേപ്പാടി , ചൂരൽമല , മുണ്ടക്കൈ എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഇരയായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനായാണ് “റീവാംപ് വയനാട്” എന്ന പദ്ധതിക്ക് കെ എൽ സി എ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം രൂപം നൽകിയത്. വിവിധ തലങ്ങളിലുള്ള സഹകാരികളിൽ നിന്ന് സമാഹരിയ്ക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവർക്ക് ഭവനങ്ങൾ പണിത് നൽകുന്നതിനും മറ്റ് പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് ഈ ഫണ്ട് വിനിയോഗിയ്ക്കുന്നത്. കെ എൽ സി എസംസ്ഥാന സമിതിയും കോഴിക്കോട് രൂപത സമിതിയും മറ്റു രൂപതാ സമിതികളും സഹകരിച്ചാണ് ഫണ്ട് സമാഹരണത്തിന് മുൻകൈ എടുക്കുന്നത്. സഹായം ചെയ്യാൻ താല്പര്യമുള്ളവർക്ക് ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ് എന്ന് കെ എൽ സി എ…
മുണ്ടക്കൈ :ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ ഊര്‍ജിതമായ തെരച്ചില്‍ നടത്തി . സ്‌കൂബ സംഘം അടക്കമാണ് പുഴയില്‍ പരിശോധന നടത്തുന്നത്. മാവൂര്‍, വാഴക്കാട്, മുക്കം എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് തെരച്ചില്‍ നടത്തിയത്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിലിന്റെ നാലാം ദിനത്തിൽ നാല് പേരെ ജീവനോടെ കണ്ടെത്തിയത് ആശ്വാസമായി . പടവെട്ടിക്കുന്നിൽ നടത്തിയ തെരച്ചിലിലാണ് വീട്ടില്‍ ഒറ്റപ്പെട്ട നിലയില്‍ നാല് പേരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് ജോണി, ജോമോൾ, ക്രിസ്റ്റി, എബ്രഹാം എന്നിങ്ങനെ ഒരു കുടുംബത്തിലെ നാല് പേരെയാണ് കണ്ടെത്തിയത്. ഇതുവരെ 338 മൃതദേഹങ്ങൾ കണ്ടത്തി.വ്യാഴാഴ്ച മാത്രം കണ്ടെത്തിയത് പതിനഞ്ചോളം മൃതദേഹങ്ങൾ.ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന മായ, മർഫി, മാഗി എന്നീ പോലീസ് നായകളാണ് തിരച്ചിലിന് സഹായമായത് . കൊച്ചി സിറ്റിയുടെ രണ്ട് കഡാവർ നായകളും വയനാട് ജില്ലയുടെ റെസ്ക്യു നായയും ചേർന്ന് വ്യാഴാഴ്ച മാത്രം കണ്ടെത്തിയത് പതിനഞ്ചോളം മൃതദേഹങ്ങളാണ്.…
വയനാട് :തിരച്ചിലിന്റെ നാലാം ദിനത്തിൽ സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിന് സമീപത്ത് വെച്ച് കണ്ടെത്തിയത്. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സ്ത്രീകളുടെ കാലിന് പരിക്കേറ്റ നിലയിലാണ്.ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 318 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും. സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. കാണാതായവരില്‍ 29 പേര്‍ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ 2328 പേരുണ്ട്. സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ സംബന്ധിച്ച ഗ്രീന്‍ അലര്‍ട്ടാണുള്ളത്.
ആലപ്പുഴ :കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡന്റ് വി .ജെ.മൈക്കിൾ അന്തരിച്ചു .ഇന്നലെ രാത്രി പതിനൊന്നോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.ഹൃദ്രോഗ സംബന്ധമായ രോഗത്തിനു ചികിത്സയിലിരിക്കെയാണ് അന്ത്യം.ഭാര്യ: മേരി (റിട്ടയേഡ് സ്റ്റാഫ് ആലപ്പുഴ സെൻറ് ജോസഫ് വനിതാ കോളജ് ) . മക്കൾ : മെൽവിൻ മൈക്കിൾ (സീനിയർ സിവിൽ പോലീസ് ,ചാവക്കാട് സ്റ്റേഷൻ ), എഡിസൺ മൈക്കിൾ (മൗറീഷ്യസ് ), മെർലിൻ മൈക്കിൾ (അധ്യാപിക), ഷെറിൻ മൈക്കിൾ . മരുമക്കൾ : ബിൻസി , ഡൈനി, ഷിനു (റഷ്യ), അഗസ്റ്റിൻ (ഷാർജ ). കെസിവൈഎം ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി, രൂപത പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കെഎൽസി എ ആലപ്പുഴ രൂപത ജനറൽ സെക്രട്ടറി എന്നീ നിലകളിൽ മൈക്കിൾ സേവനം ചെയ്തു.ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ ഓഫീസ് സ്റ്റാഫ് ആയിരുന്നു .ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാട്ടൂർ മണ്ഡലം പ്രസിഡന്റായും വിവിധ സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട് . സംസ്കാരം ഇന്ന്…
ലൂയിസ് തണ്ണിക്കോട് ലത്തീൻ കത്തോലിക്ക സമുദായത്തിലെ അൽമായ നേതാക്കളിൽ ശ്രദ്ധേയനായ ആൻറണി എം അമ്പാട്ട് എൺപതിന്റെ നിറവിൽ.സമുദായത്തെ ശ്രേണി ബദ്ധമായി ശാക്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അമ്പാട്ട് . 1944 ഓഗസ്റ്റ് ഒന്നിന് ചേന്നൂരിൽ ജനിച്ച അമ്പാട്ട്,ചേന്നൂർ വികാരിയായിരുന്ന മോൺ : മൈക്കിൾ പനക്കൽ ഇടവക വികാരി ആയിരിക്കുമ്പോഴാണ് സമുദായ പ്രവർത്തനത്തിലേക്ക് ആദ്യ ചുവടുവെക്കുന്നത്. 1967 എറണാകുളത്ത് ചേർന്ന് പ്രഥമ കെ എൽ സി എ രൂപീകരണയോഗത്തിൽ പങ്കെടുത്ത അമ്പാട്ട്, 1974 കെസിവൈഎമ്മിന്റെ പ്രഥമ വരാപ്പുഴ അതിരൂപത പ്രസിഡണ്ടായി.1978- മന്നാനത്ത് ചേർന്ന കെസിവൈഎം യോഗത്തിൽ പ്രഥമ സംസ്ഥാന പ്രസിഡണ്ടായി അമ്പാട്ടിനെ തിരഞ്ഞെടുത്തു. കേരള ലത്തീൻ സഭയിലും ,വിശിഷ്യാ വരാപ്പുഴ അതിരൂപതയിലും, ആത്മായ ശാക്തികരണത്തിന്ന് അഡ്വ : സി വി ആന്റണിക്കൊപ്പം രണ്ടാം വത്തിക്കാൻ കൗൺസിൽ, ഒപ്പം, കുടുംബയൂണിറ്റുകളുടെ സ്ഥാപനത്തിന് നേതൃത്വം നൽകി. കെ ആർ എൽ സി സി യുടെ സെക്രട്ടറിയായി മൂന്നുവർഷം സേവനം ചെയ്ത അമ്പാട്ട്, 9 വർഷം കെഎൽസി…
വാഷിംഗ്ടൺ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ എല്ലാവരോടും ജില്ലും ഞാനും ആത്മാര്‍ഥമായ ദു:ഖം അറിയിക്കുന്നു.ദുരിത ബാധിതര്‍ക്കായി പ്രാര്‍ഥിക്കുനെന്നും അദ്ദേഹം പറഞ്ഞു.കഠിന കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂ ഡൽഹി: ഉരുൾപൊട്ടലിനെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ശരിവെച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ് (ഐഎംഡി) രംഗത്ത് . വയനാട്ടിൽ റെഡ‍് അലേർട്ട് പ്രഖ്യാപിച്ചത് ഉരുൾപൊട്ടലുണ്ടായ ജൂലൈ 30ന് അതിരാവിലെയാണെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ജൂലൈ 18 നും 25 നും ഇടയിൽ പല തവണ സംസ്ഥാനത്തിന് നൽകിയിരുന്നു. ഓറഞ്ച് അലേർട്ട് നൽകുന്നത് തയ്യാറെടുപ്പ് നടത്താനാണെന്നും മഹാപത്ര വ്യക്തമാക്കി . കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മേധാവിയുടെ പ്രതികരണം.കേരളത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. എന്നാൽ റെഡ് അലേർട്ട് ലഭിച്ചത് 30ന് രാവിലെ മാത്രമാണെന്ന്…
Subscribe to Updates
Get the latest creative news from FooBar about art, design and business.