Author: admin

ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുകയും തന്റെ ജീവിതം നശിപ്പിക്കുകയും ചെയ്ത വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മകൾ എന്ന് കരുതപ്പെടുന്ന എലിസവേറ്റ ക്രിവോനോജിക്. ക്രൂരനായ വ്യക്തിയുടെ പേരു വിവരങ്ങൾ എലിസവേറ്റ വെളിപ്പെടുത്തിയില്ലെങ്കിലും അത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെക്കുറിച്ചാണ് എന്നാണ് മാധ്യമ റിപ്പോർട്ട്.

Read More

പാകിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബി.സി.എ.എസിന്റെ നിർദേശമെന്ന് ദേശീയ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More

സലേഷ്യൻ സഭാംഗമായ ഫാ. ക്രിസ് റെയ്ലി യൂത്ത് ഓഫ് ദി സ്ട്രീറ്റ്സ് സ്ഥാപിക്കുന്നതിനുമുമ്പ് ഒരു അധ്യാപകൻ, യുവജന പ്രവർത്തകൻ, പ്രൊബേഷൻ ഓഫീസർ, സ്കൂൾ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read More

കൊച്ചി: എംഎൽസി എൽസ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കോടതിയിൽ മെഡിറ്ററേനിയൻ കപ്പൽ കമ്പനി സത്യവാങ്മൂലം സമർപ്പിച്ചു. മെഡിറ്ററേനിയൻ കപ്പൽ കമ്പനിയോട് അപകടത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാനാവില്ലെന്ന് കപ്പൽ കമ്പനി വ്യക്തമാക്കി. 9,531 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്നാണ് മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളിക്കൊണ്ടായിരുന്നു മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി നഷ്ടപരിഹാര തുക നൽകില്ല എന്ന് അറിയിച്ചത്. എംഎൽസി എൽസ 3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമർപ്പിച്ചത് അതിശയോക്തി കലർത്തിയ കണക്കാണെന്നും കപ്പൽ കമ്പനി ഹൈകോടതിയിൽ വാദമുന്നയിച്ചു . പ്ലാസ്റ്റിക് മാലിന്യങ്ങൾ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തു എന്നും കമ്പനി കോടതിയോട് വ്യക്തമാക്കി. 87 പേജുകളുള്ള സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളെയും കപ്പൽ കമ്പനി തള്ളി.

Read More

ചെന്നൈ: സനാതനധർമത്തെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ നടനും എംപിയുമായ കമൽ ഹാസന്റെ സിനിമകൾ ബഹിഷ്‌കരിക്കണമെന്ന് തമിഴ്നാട് ബിജെപി. ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇങ്ങനെ ആവശ്യപ്പെടുന്നത്. നേരത്തെ ഉദയനിധി സ്റ്റാലിനായിരുന്നു സനാതന ധർമ്മത്തിന് എതിരുനിന്നത് ഇപ്പോൾ, സനാതന ധർമ്മം നശിപ്പിക്കാൻ ആഗ്രഹിക്കുന്നത് കമലാണ്. അവരെ ഒരു പാഠം പഠിപ്പിക്കാം. കമലിന്റെ സിനിമകൾ കാണരുതെന്ന് ഞാൻ എല്ലാ ഹിന്ദുക്കളോടും അഭ്യർത്ഥിക്കുന്നു. ഒടിടിയിൽ പോലും കാണരുത്. നമ്മൾ ഇത് ചെയ്താൽ, ദശലക്ഷക്കണക്കിന് ഹിന്ദുക്കളെ വേദനിപ്പിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഗതാഗത കുരുക്കുമുണ്ട് . ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.

Read More

കൊച്ചി: കല ബൗദ്ധിക മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ ലൂർദ് കോളജ് ഓഫ് നഴ്സിംഗ് ഈ വർഷത്തെ സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ (SNA) പി എസ് മിഷൻ സ്കൂൾ ഓഫ് നഴ്സിങ്ങിൽ വെച്ച് നടന്ന “കലം 2025″എഡ്യൂക്കേഷണൽ വിഭാഗം മത്സരങ്ങളിലും സി -മേറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ വെച്ച് നടന്ന “അഗം 2025 കലാ മേള യിലും ഓവറോൾ ചാമ്പ്യന്മാരായി. ക്വിസ്,ഹെൽത്ത് പ്ലേ, സയൻ്റിഫിക് പേപ്പർ പ്രസൻ്റേഷൻ, പോസ്റ്റർ തുടങ്ങിയ ബൗദ്ധിക മത്സരങ്ങളിലും, മാർഗംകളി, സംഘഗാനം, സംഘനൃത്തം,നാടോടിനൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ കലാമത്സരങ്ങളിലും വിജയികളായാണ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

Read More

കൊച്ചി: കൊച്ചിൻ പോർട്ട് അഥോറിറ്റി ഡ്രജ് ചെയ്ത് നിലവിൽ പുറം കടലിൽ തള്ളുന്ന മണൽ പുനരധിവാസ ഭൂമികളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ചിലവ് കുറഞ്ഞ രീതിയിൽ ഉപയോഗപ്പെടുത്താൻ നടപടികൾ സ്വീകരിക്കും എന്ന് കളക്ടർ അറിയിച്ചു. നിർദ്ദേശം കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ , അഭിപ്രായം ആരാഞ്ഞിട്ട് തുടർനടപടികൾ സ്വീകരിക്കും എന്ന് കളക്ടർ അറിയിച്ചു. പുതിയ കളക്ടർക്ക് ചാർജ് കൈമാറി കൊണ്ട് നൽകുന്ന റിപ്പോർട്ടിൽ ഈ വിഷയം ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി . പൊതുവിദ്യാഭ്യാസ ഡയറക്റ്ററായി പ്രമോഷൻ ലഭിച്ച ജില്ലാ കളക്ടർക്ക് കോർഡിനേഷൻ കമ്മിറ്റി ഉപഹാരം നൽകി. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കഴിഞ്ഞ 29-ാം തിയതി തുതിയൂരിലെ പുനരധിവാസ ഭൂമികളുടെ ശോചനീയാവസ്ഥ നേരിൽ കണ്ട് പരിശോദിക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എത്തിയിരുന്നു. മോണിറ്ററിംങ് കമ്മിറ്റി അംഗങ്ങളായ അഡ്വ: സി.ആർ നീലകണ്ഠൻ, ഫ്രാൻസീസ് കളത്തുങ്കൽ, വി.പി വിൽസൻ, കുരുവിള മാത്യൂസ്, ഏലൂർ ഗോപിനാഥിനോടൊപ്പം മേജർ മൂസാക്കുട്ടിയും ലൈജു ആലുങ്കലും…

Read More

പിഴല : പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു പ്രതിഷേധം. ഛത്തീസ്ഗഢിലെ സന്യസ്തരെ അനാവശ്യമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു ഇന്ത്യയുടെ മതേതരത്വം കാത്തുപരിപാലിപ്പിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പിഴല സെന്റ് ഫ്രാൻസിസ് സേവ്യർ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് അയച്ചു.

Read More

ചെറുവണ്ണൂർ: യുവജനങ്ങളുടെ നേതൃത്വത്തിൽ ആരംഭം കുറിക്കുന്ന വി ഫോർ കാലിക്കറ്റ് എന്ന ടാസ്ക് ഫോഴ്സ് കോഴിക്കോട് അതിരൂപതയുടെ സാമൂഹിക പ്രതിബദ്ധതയുടെ മുഖമായി മാറുമെന്ന് എം കെ രാഘവൻ എം പി . ‘പാത്ത് ഫൈൻഡേഴ്‌സ് ‘എന്ന പേരിൽ ചെറുവണ്ണൂർ തിരുഹൃദയ ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ യുവജന സംഗമത്തിൽ പുതുതായി രൂപീകരിക്കുന്ന ടാസ്ക് ഫോഴ്സിൻ്റെ ആദ്യ ജേഴ്സി നൽകിക്കൊണ്ട് കോഴിക്കോട് ലോകസഭ അംഗം, എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ ഇടവക സി.എൽ.സി. പ്രസിഡണ്ട് നിക്സൺ അലോഷ്യസ് അധ്യക്ഷത വഹിച്ചു. രൂപത യൂത്ത് ഡയറക്ടർ ഫാ. ടോണി ഗ്രേഷ്യസ്, ഇടവക വികാരി ഫാ. ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാ. ജേർലിൻ, രൂപത യൂത്ത് ആനിമേറ്റർ സിസ്റ്റർ വിൻസി സി.എൽ.സി. ആനിമേറ്റർ സിസ്റ്റർ മേബിൾ, പാരിഷ് കൗൺസിൽ സെക്രട്ടറി ബൈജു തോമസ്, ലിറ്റിൽ ഫ്ലവർ സ്കൂൾ എച്ച്.എം. ലിജോ ഹെൻട്രി, പൗരസമിതി പ്രസിഡണ്ട് ഉദയ കുമാർ, യങ്സ്റ്റേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് സജിത്ത്…

Read More