Author: admin

ഇന്ന് സെപ്റ്റംബർ 10 -ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുകയാണ്.  ലോകാരോഗ്യ സംഘടനയും ആത്മഹത്യാ പ്രതിരോധ രാജ്യാന്തര സംഘടനയും ചേർന്നാണ് ഇങ്ങനെ ഒരു ദിവസം ആചരിച്ചുവരുന്നത്. ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യുവാക്കളാണെന്നും ഡബ്യുഎച്ച്ഒയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കേരളത്തിൽ തൊഴിൽ മേഖല കണക്കിലെടുത്തൽ 2023 കാലയളവിൽ ആത്മഹത്യ ചെയ്ത മുപ്പത് ശതമാനത്തിലധികം പേരും ദിവസ വേതനക്കാരാണ്. ദിവസേന വേതനം കൊണ്ട് ജീവതത്തിന്റെ രണ്ടറ്റം തമ്മിൽ കൂട്ടിക്കെട്ടാൻ കഴിയാത്തതാകാം ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നതെന്ന്അനുമാനിക്കാം. ഏകദേശം ഇരുപത് ശതമാനത്തിനോടടുത്ത് മരിച്ചവർ തൊഴിലില്ലാത്തവരാണ്. അതേസമയം തൊഴിലിടങ്ങളിൽ നേരിടുന്ന സമ്മർദ്ദങ്ങൾ അടക്കമുള്ള കാരണങ്ങൾ കൊണ്ടാവാം പന്ത്രണ്ട് ശതമാനം പ്രൊഫഷണലുകളും കഴിഞ്ഞ വർഷം…

Read More

പാ​ലാ: സം​സ്ഥാ​ന സീ​നി​യ​ർ ഫുട്‍ബോൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രാ​യ കോ​ട്ട​യം ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കോട്ടയം​ കി​രീ​ടം ചൂ​ടി​യ​ത്​. ​ഫൈ​ന​ലി​ൽ ഇ​രു​ടീ​മും മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ കാ​ഴ്ച​വെ​ച്ചെ​ങ്കി​ലും 55ാം മി​നി​റ്റി​ൽ പകരക്കാരനായി ഇ​റ​ങ്ങി​യ ഫെ​ബി​ൻ ന​സീ​മി​ലൂ​ടെ​യാ​ണ്​ ആ​തി​ഥേ​യ​ർ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്​. ഏ​ഴു​വ​ർ​ഷ​ത്തി​ന്​ ശേ​ഷ​മാ​ണ് കോ​ട്ട​യം ജി​ല്ല സീ​നി​യ​ർ ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജേതാക്കളാ​കു​ന്ന​ത്. ഫൈ​ന​ലി​ലെ താ​ര​മാ​യി കോ​ട്ട​യ​ത്തി​ന്‍റെ സി ​ജേ​ക്ക​ബും മി​ക​ച്ച മുന്നേറ്റ താരമായി തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ജി​ജോ ജെ​യ്​​സ​ണും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Read More

വിജയപുരം: വിജയപുരം രൂപത, പാലാ ബ്രില്ല്യന്റ് അക്കാദമിയുമായി സഹകരിച്ച് മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം നൽകിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി 2023 – 25, 2024 – 26 ബാച്ചിലെ കുട്ടികളുടെ “വിജയപുരം ബ്രില്യന്റ് മീറ്റ് 2024 സെപ്റ്റംബർ 7 ന് രാവിലെ 10 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 69 കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വിജയപുരം വിദ്യാഭ്യാസ ശുശ്രൂഷയുടെ കോർഡിനേറ്ററായ ഫാ. ആന്റണി ജോർജ്ജ് പാട്ടപറമ്പിലിന്റെഅധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ പൊടിമറ്റം സെന്റ്.ജോസഫ് ചർച്ച് വികാരി ഫാ. ജോസഫ് സജി പുവ്വത്തുംകാട് ക്ലാസ്സ് നയിച്ചു. നീറ്റ് പരീക്ഷയ്ക്കു വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം, ഭയം കൂടാതെ എങ്ങനെ ഈ പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കാം എന്ന് പാലാ ബ്രില്യന്റ് എൻട്രൻസ് കോച്ചിംഗ് സെന്ററിന്റെ സ്ഥാപകരിൽ ഒരാളായ സ്റ്റീഫൻ ജോസഫ് കുട്ടികളെ ബോധവത്ക്കരിച്ചു. സി. മിനി എഫ് എം സി, സി. സോണിയ എഫ്…

Read More

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഫിസിയോതെറാപ്പിയിലൂടെ പുറം വേദന കുറയ്ക്കുക എന്നതായിരുന്നു ഈ വർഷത്തെ വിഷയം. ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോനു അമ്പ്രോസ്, അസ്ഥിരോഗ വിഭാഗം മേധാവി ഡോ ജോൺ ടി ജോൺ, ഫിസിയോതെറാപ്പി വിഭാഗം മേധാവി അനുപമ ജി. നായർ എന്നിവർ പ്രസംഗിച്ചു. ഫിസിയോതെറാപ്പി ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഫിറ്റ്നസ് ചലഞ്ചിൽ സീനിയർ കൺസൾട്ടൻ്റുമാർ, ജൂനിയർ കൺസൾട്ടൻ്റുമാർ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവർ പങ്കെടുത്തു. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഇതോടനുബന്ധിച്ച് പൊതുജനങ്ങൾക്കായ് സൗജാന്യ ഫിസിയോതെറാപ്പി കൺസൽറ്റേഷനും സംഘടിപ്പിച്ചു. ഫിസിയോ തെറാപ്പിസ്റ്റുമാരായ ആശിഷ് ജോസൈഹ, ആതിര കൃഷ്ണൻ എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്ര പ്രദേശ് തീരം, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്

Read More

ശ്രീനഗർ :ജമ്മു – കാശ്മീരിലെ ലാം മേഖലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിൽ ഭീകരർക്കായി തിരച്ചിൽ തുടരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

തിരുവനന്തപുരം: ഓണത്തിനുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണകിറ്റ് ലഭിക്കും. 14 ഇന സാധനങ്ങളാണ് ഇത്തവണ കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്നുമുതൽ നാലുദിവസം കൊണ്ട് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണകിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണ കിറ്റ് ലഭിക്കും. മന്ത്രി ജിആർ അനിൽ സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. തുണിസഞ്ചി അടക്കം 14 ഇന സാധനങ്ങൾ ഉൾപ്പെട്ടതാണ് ഓണകിറ്റ്. സൗജന്യ ഓണക്കിറ്റിന് പുറമേ, പൊതു വിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സര്‍ക്കാരിന്റെ ഓണച്ചന്തകളിലുടെയും, ഔട്ട്ലെറ്റുകളിലുടെയും സാധനങ്ങൾ വിപണനം ചെയ്യുന്നുണ്ട്. 

Read More

ന്യൂയോർക്: യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ ഇതിഹാസമായി ഇറ്റാലിയൻ താരം ജാനിക് സിന്നർ. കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ താരം എന്ന ഉജ്ജ്വല നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സിന്നർ. ഫൈനലിൽ അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സിനെതിരെയായിരുന്നു ജാനിക്കിന്റെ ജയം. സ്കോർ: 6-3, 6-4, 7-5. ഈ വിജയം വളരെ വലിയ കാര്യമാണെന്ന് സിന്നർ പ്രതികരിച്ചു.കരിയറിൻ്റെ അവസാന കാലഘട്ടം ശരിക്കും എളുപ്പമായിരുന്നില്ല എന്നും എന്നാൽ ടീം അംഗങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രിറ്റ്സിന്റെ ആദ്യ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 21 വർഷത്തെ യുഎസ് പുരുഷ ഗ്രാൻഡ് സ്ലാം വരൾച്ചയ്ക്ക് ഫ്രിറ്റ്സ് അന്ത്യം കുറിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് പക്ഷെ നിരാശയാണ് ഉണ്ടായത്.ഫ്രിറ്റ്‌സിനെ പരാജയപ്പെടുത്തിയ ശേഷം സിന്നർ തൻ്റെ കൈകൾ ഉയർത്തിയതോടെ ആർതർ ആഷെ സ്റ്റേഡിയത്തിന് ചുറ്റും ആർപ്പുവിളികൾ മുഴങ്ങി.

Read More

ടെക്‌സസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടും ജനങ്ങള്‍ക്കുള്ള ഭയം ഇല്ലാതായതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷ ബിജെപിക്ക് ഇത് മനസിലാക്കാനോ സഹിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞുമുള്ള അവസ്ഥ ഇതാണ്. ഇന്ത്യയിലെ എല്ലാ മതങ്ങളിലും നിലനില്‍ക്കുന്ന നിര്‍ഭയത്വത്തിന്റെ പ്രതീകമായ അഭയമുദ്രയെ മുന്‍നിര്‍ത്തിയാണ് താൻ ആദ്യത്തെ പാര്‍ലമെന്റ് പ്രസംഗം നടത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ടെക്‌സസില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയോടുള്ള ഭയം ഇല്ലാതായി. തിരഞ്ഞെടുപ്പ് ഫലം വന്ന തൊട്ടടുത്ത നിമിഷം തന്നെ ഇന്ത്യന്‍ ജനതയ്ക്ക് ബിജെപിയോടും പ്രധാനമന്ത്രിയോടുമുള്ള ഭയം ഇല്ലാതായത് ഞങ്ങള്‍ കണ്ടു. ഇത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെതോ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ നേട്ടമല്ലയിത്. ജനാധിപത്യം സാക്ഷാത്കരിച്ച ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമാണിത്’; രാഹുല്‍ പറഞ്ഞു.

Read More

കൊച്ചി:പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങൾക്ക് ആശ്വാസമേകുവാൻ അമ്മയിലുള്ള വിശാസം സഹായകമാകണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആൻറണി വാലുങ്കൽ പറഞ്ഞു.20ാം-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകസമാധാനത്തിലേക്ക് നയിക്കുന്നത് പരിശുദ്ധ അമ്മയിലുള്ള വിശ്വാസമാണ്. തിന്മയുടെ വഴിയിൽ നടക്കുന്ന മനുഷ്യർക്കും ലഹരിയുടെ അടിമത്വത്തിൽ കഴിയുന യുവജന ക്കൾക്കും മോചനം നൽകാൻ അമ്മയ്ക്ക് കഴിയും. വല്ലാർപാടത്തേക്ക് തീർത്ഥയാത്രയായി ഒഴുകിയെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ കണ്ണുകളിൽ അമ്മയുടെ മുഖം ദർശിക്കാൻ കഴിയുന്നത് അനുഗ്രഹ നിമിഷമാണെന്ന് ബിഷപ് കൂട്ടിച്ചേർത്തുദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാം മത് മരിയന്‍ തീർത്ഥാടനത്തിലും പൊന്തിഫിക്കൽ ദിവ്യബലിയിലും ആയിരങ്ങൾ പങ്കെടുത്തു. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശീര്‍വദിച്ച പതാകയേന്തി കിഴക്കന്‍ മേഖലയില്‍ നിന്നും ആരംഭിച്ച തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ അങ്കണത്തില്‍ നിന്നുംപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ നിന്നും ബിഷപ് ഡോ. ആൻ്റണി വാലുങ്കൽ ഉദ്ഘാനം ചെയ്തു. ഗോശ്രീ പാലങ്ങളിലൂടെ…

Read More