- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
Author: admin
കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ലത്തീൻ കത്തോലിക്ക സമുദായ സംഗമം മെയ് 18ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഞായാഴ്ച വൈകുന്നേരം 4 മണിക്ക് എറണാകുളം കച്ചേരിപ്പടി സെൻ്റ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സംഗമത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപത പ്രസിഡൻ്റ് സി. ജെ. പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തും.ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എംഎൽഎ സിപിഎം ജില്ല സെക്രട്ടറി എസ് സതീഷ്,കോൺഗ്രസ് ജില്ലാ പ്രസിഡന്റ്മുഹമ്മദ് ഷിയാസ്,ബിജെപി ജില്ലാ പ്രസിഡന്റ്കെ എസ് ഷൈജു എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും. എറണാകുളം ഐ ഫൗണ്ടേഷനുമായി സഹകരിച്ച് കെഎൽസിഎ നൽകുന്ന പ്രിവിലേജ് കാർഡിൻ്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവ്വഹിക്കും.കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഈ കാർഡ് നൽകും.സത്യനാദം പ്രത്യേക പതിപ്പ് ബിഷപ് ഡോ.ആന്റണി വാലുങ്കൽ പ്രകാശനം…
കൊച്ചി: വരാപ്പുഴ അതിരൂപതയിലെ വിശ്വാസപരിശീലകരുടെ സംഗമം ഡിഡാക്കെ 2025 മെയ് 18 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം പാപ്പാളി ഹാളിൽ സംഘടിപ്പിക്കും. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽഉദ്ഘാടനം ചെയ്യും.മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ വിശ്വാസപരിശീന അധ്യാപകർക്ക് അഭിവന്ദ്യപിതാവ്ഉപഹാരം നൽകി ആദരിക്കും. അതിരൂപത വിശ്വാസ പരിശീലന ഡയറക്ടറി ഗുരുനാഥൻ ബിഷപ് പ്രകാശനം ചെയ്യും. വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും തദവസരത്തിൽ വിതരണം ചെയ്യും.അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിക്കും. കമ്മീഷൻ സെക്രട്ടറി ജോസഫ് ഡിക്സൺ സ്വാഗതവും കൺവീനർ ജോസഫ് ക്ലമൻ്റ് നന്ദിയുംപറയും. കെസിബിസിയുടെ മതാധ്യാപക അവാർഡ്ഫാ. മാത്യു നടക്കൽ പുരസ്കാരം തദവസരത്തിൽ വിതരണം ചെയ്യും.ഫാ. ജോസ് തോമസ് O Cam നയിക്കുന്ന ധ്യാനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് വരാപ്പുഴ വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.വൈകീട്ട് അതിരൂപത ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിലിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയനവർഷത്തെ കർമപദ്ധതികളെക്കുറിച്ചുള്ള…
ലാഹോർ: ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തിൾ ഉദ്യോഗസ്ഥരോടും സൈനികരോടും സംസാരിക്കെയായിരുന്നു ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. “സമാധാനത്തിനായി ഇന്ത്യയുമായി സംസാരിക്കാൻ ഞങ്ങൾ തയ്യാറാണ്” എന്നാണ് ഷഹ്ബാസ് ഷെരീഫ് പറഞ്ഞത്. സമാധാനത്തിനുള്ള വ്യവസ്ഥകളിൽ”കശ്മീർ പ്രശ്നവും ഉൾപ്പെടുന്നുവെന്ന് ഷഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു. ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറൽ അസിം മുനീർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവരും ഷഹ്ബാസ് ഷെരീഫിനൊപ്പമുണ്ടായിരുന്നു.
ഹോങ്കോങ്ങ് : ആപൽശങ്കയുയർത്തി ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരംഗം റിപ്പോർട് ചെയ്യുന്നു .ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു . ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആൽബർട്ട് ഓ, നഗരത്തിലെ കോവിഡ് -19 കേയുകളുടെ എണ്ണം കൂടുതലാണെന്ന് പറയുന്നു. ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മെയ് 3 വരെയുള്ള ആഴ്ചയിൽ 31 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗുരുതരമായ കേസുകളും മരണസംഖ്യയും അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഏഷ്യയിലെ മറ്റൊരു തിരക്കേറിയ നഗരമായ സിംഗപ്പൂരിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം ഒരു വർഷത്തിനിടയിലെ കേസുകളുടെ ആദ്യ അപ്‌ഡേറ്റ് ഈ മെയ് മാസത്തിൽ രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ കോവിഡ്…
കൊച്ചി: ബോൾഗാട്ടി സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിലെ KLCWA അംഗങ്ങൾ മാതൃ ദിനമാചരിച്ചു . ഇടവകയിലെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കളെ “സ്നേഹതണൽ’ എന്ന പ്രോഗ്രാമിലൂടെ ആദരിച്ചു. ഇടവക വികാരി ജോൺ ക്രിസ്റ്റഫർ അധ്യക്ഷത വഹിച്ചു. KLCWA അസോസിയേറ്റ് ഡയറക്ടർ ഫാ. ആൻറണി ലിജോ ഓടത്തക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആനിമേറ്ററായ സിസ്റ്റർ റോസി, സെൻറ് ആൻസ് കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ എൽസി, അതിരൂപത പ്രതിനിധി റീന റാഫേൽ, ബോൾഗാട്ടി KLCWA പ്രസിഡൻ്റ് ഡയന എഡ്വിൻ, KLCA പ്രസിഡൻ്റ് അഭിജിത്ത്, കേന്ദ്രനിർവാഹക സമിതി ലീഡർ ആൻ്റണി അല്മായ കോഡിനേറ്റർ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു.
ആലപ്പുഴ: ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം. രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രണ്ടുദിവസം മുന്‍പ് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. കോളറ സ്ഥിരീകരിച്ചതോടെ രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കി.തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന്‍ കഴിഞ്ഞദിവസം കോളറ ബാധിച്ച് മരിച്ചിരുന്നു. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല.
നിരവധി ചരിത്രപുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഫാ. ജോര്‍ജ് അറയ്ക്കലിന്റെ സത്യം തുറന്നുപറയുന്ന പുസ്തകമാണ് ‘വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും’. ചാവറയച്ചനെ സംബന്ധിച്ച് പ്രചരിപ്പിച്ചു വരുന്ന ചില അസത്യങ്ങള്‍ അദ്ദേഹം തുറന്നു കാണിക്കുകയാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിനും പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ മിസൈലാക്രമണങ്ങള്‍ക്കുമിടയില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ജാതി സെന്‍സസ് നടത്താനുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തെ ആനുകാലിക രാഷ് ട്രീയ സന്ദര്‍ഭത്തില്‍ ചേരുംപടി ചേര്‍ക്കുക ദുഷ്‌കരമാണ്.
1908-ല്‍ ആരംഭിച്ച മോണ്ടിക്രിസ്റ്റോയുടെ ചലച്ചിത്ര ആവിഷ്‌കാരം 2024- ലും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ ഫ്രാന്‍സ്, ഇറ്റലി, യുകെ എന്നീ രാജ്യങ്ങളില്‍ നിരവധി ടിവി- മിനി സീരീസുകള്‍, ആനിമേറ്റഡ് പതിപ്പുകള്‍, കുട്ടികള്‍ക്കുള്ള അഡാപ്‌റ്റേഷനുകള്‍ മുതലായവയും ഓരോ കാലങ്ങളില്‍ റിലീസ് ചെയ്യുകയുണ്ടായി. പ്രണയവും പകയും പ്രതികാരവും ഓരോ നാടിന്റെയും പശ്ചാത്തലത്തിലേക്ക് മാറ്റി സൃഷ്ടിച്ചുകൊണ്ട് നിരവധി സൃഷ്ടികള്‍ ലോക സിനിമയില്‍ ഉണ്ടായി. 1982-ല്‍ മലയാളത്തില്‍ ഇറങ്ങിയ, ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടത് ‘കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’ എന്ന സിനിമയില്‍ നിന്നായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.
സഭയുടെ ആദ്യ നൂറ്റാണ്ടുകളില്‍ പാപ്പാമാര്‍ പുതിയ പേരു സ്വീകരിക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നില്ല. പീറ്റര്‍, ലീനസ്, ക്ലെമന്റ് തുടങ്ങിയവര്‍ സ്വന്തം പേരുതന്നെയാണ് ഉപയോഗിച്ചത്. ആദ്യമായി പുതിയ പേരു സ്വീകരിച്ചത് ജോണ്‍ 2-ാമന്‍ പാപ്പായാണ്. അദ്ദേഹത്തിന്റെ പേര് മെര്‍ക്കുറിയൂസ് എന്നായിരുന്നു. റോമന്‍ ദേവനായ ‘മെര്‍ക്കുറി’യുടെ പേര് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. 10-ാം നൂറ്റാണ്ടു മുതല്‍ പേരുമാറ്റം പതിവായി മാറി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
