Author: admin

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാവിലെ പത്തരയ്ക്കാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വിധി പറയുന്നത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നല്‍കണമെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രധാന ആവശ്യം.കേസിലെ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള കരുതല്‍ അറസ്റ്റാണ് സിബിഐയുടെ നടപടിയെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്റെ വാദം. കേസില്‍ ജാമ്യം നല്‍കുന്നത് ഹൈക്കോടതിയെ അപമാനിക്കുന്ന നടപടിയാണെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുപടി വാദം. എന്നാല്‍ സിബിഐ അങ്ങനെ പറയരുതെന്ന സുപ്രീം കോടതിയുടെ നിലപാട് കെജ്‌രിവാളിന് അനുകൂലമാണ് .

Read More

കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സം​ഗത്തിനിരയാക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. യുവ ഡോക്ടർക്ക് നീതിയുറപ്പാക്കുന്നതല്ല പ്രതിഷേധക്കാരുടെ ലക്ഷ്യം മറിച്ച് തന്നെ മുഖ്യമന്ത്രി കസേരയിൽ നിന്നും പുറത്താക്കുകയാണെന്നും മമത ആരോപിച്ചു. പ്രതിഷേധത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി കസേരയല്ല മറിച്ച് ജനങ്ങൾക്ക് നീതി ലഭിക്കുകയാണ് ആവശ്യമെന്നും മമത പറഞ്ഞു .ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർക്ക് നീതി ലഭിക്കണം. ഒപ്പം ജനങ്ങൾക്ക് കൃത്യമായ പരിചരണവും ലഭിക്കണം’, മമത പറഞ്ഞു. യുവ ഡോക്ടർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഡോക്ടർമാർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി സെക്രട്ടേറിയറ്റിൽ എത്തിയിരുന്നു. എന്നാൽ തത്സമയ സംപ്രേക്ഷണം നടത്തണം എന്നതുൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ സർക്കാർ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.

Read More

ന്യൂഡൽ​ഹി: അന്തരിച്ച സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും. വൈകീട്ട് ആറ് മണിയോടെയായിരിക്കും എയിംസിൽ നിന്ന് ഭൗതീക ശരീരം വസതിയിൽ എത്തിക്കുക. ബന്ധുകളും അടുത്ത സുഹൃത്തുക്കളും വസതിയിലെത്തി അന്തിമോപചാരം അർപ്പിക്കും. നാളെയാണ് ഡൽഹി എകെജി ഭവനിലെ പൊതുദർശനം. രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെയാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാ​ഗത്തിന് കൈമാറും. ന്യൂമോണിയ ബാധിച്ച് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണമടയുമ്പോൾ യെച്ചൂരിയ്ക്ക് 72 വയസ്സായിരുന്നു. 2015 ഏപ്രിലിൽ സിപിഐഎമ്മിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി നിയോ​ഗിതനായ യെച്ചൂരി ഏറ്റവും ഒടുവിൽ 2022 ഏപ്രിലിൽ കണ്ണൂരിൽ വെച്ച നടന്ന സിപിഐഎമ്മിൻ്റെ 23-ാം പാർട്ടി കോൺ​ഗ്രസിൽ മൂന്നാംവട്ടവും ജനറൽ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിൻ്റെ 24-ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയത്.

Read More

റൊമാൻസച്ചൻ വൈദികജീവിതത്തിൽ സന്തോഷവും ആനന്ദവും കണ്ടെത്തി അത്ഭുതങ്ങൾ പ്രവർത്തിച്ച വ്യക്തി-ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ചിന്നത്തുറ: ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട തിരുവനന്തപുരം അതിരൂപതയിലെ വന്ദ്യവൈദികൻ റവ. ഫാ. റൊമാൻസിന്റെ മൃതസംസ്കാര കർമ്മങ്ങൾ അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടന്നു. റൊമാൻസച്ചന്റെ മാതൃ ഇടവകയായ സെന്റ്. ജൂഡ് ചിന്നത്തുറ ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് എമിരിത്തൂസ് മെത്രാപ്പൊലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവും അതിരൂപതയിലെ വൈദികരും സന്യസ്തരും വിശ്വാസികളുമടങ്ങിയ വലിയൊരു ജനസമൂഹം സാക്ഷ്യംവഹിച്ചു. റൊമാൻസച്ചൻ വൈദികജീവിതത്തിൽ സന്തോഷവും ആനന്ദവും കണ്ടെത്തി നിരവധി ദൈവവിളികൾക്ക് കാരണഭൂതനായ വ്യക്തിയാണെന്ന് ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ തന്റെ സന്ദേശത്തിൽ പറഞ്ഞു. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത തിരിച്ചറിഞ്ഞ് ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച വൈദികനായിരുന്നൂവെന്ന് അഭിവന്ദ്യ സൂസപാക്യം പിതാവ് അനുസ്മരിച്ചു. കുമാരപുരത്തെ അതിരൂപത വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിക്കവെ ഇന്നലെ (സെപ്റ്റംബർ 11, ബുധൻ) രാവിലെയാണ്‌ റൊമാൻസച്ചൻ നിത്യവിശ്രമത്തിനായി യാത്രയായത്. 1942 ജനുവരി 27-ന്‌ ചിന്നത്തുറ ഇടവകയിലെ ലാറൻസ് ക്ലാര ദമ്പതികളുടെ…

Read More

ഇംഫാൽ : മണിപ്പൂർ കലാപം രൂക്ഷമായി, ഗവർണർ സംസ്ഥാനം വിട്ടു.മണിപ്പൂർ ഗവർണർ ലക്ഷ്മൺ ആചാര്യ അസമിൽ എത്തിയതായി റിപ്പോർട്ട്. സംഘർഷ സാഹചര്യം തുടരുകയും രാജഭവന് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തതിനിടെയാണ് ഈ നീക്കം. ഗവർണർ ഉടൻ ദില്ലിയിൽ എത്തി ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. മണിപ്പൂരിൽ അക്രമം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഇവിടെ. രാജഭവന് നേരെയടക്കം സംഘർഷം ഉണ്ടായതിന് പിന്നാലെഅസമിന്റെ കൂടി ഗവർണറായ ലക്ഷ്മൺ ആചാര്യ ഇംഫാലിൽ നിന്നും ഗുവാഹത്തിലേക്ക് മാറിയിരുന്നു.രാജഭവന് നേരെ ഉണ്ടായ ആക്രമണത്തിലും സംഘർഷങ്ങളിലും 33 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാലിലും മെയ്തി ആധിപത്യമുള്ള താഴ്‌വരയിലും പ്രതിഷേധം നടത്തിയ വിദ്യാർഥികളുമായി ഗവർണർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.ഡിജിപി രാജീവ് സിങ്ങിനെയും സുരക്ഷാ ചുമതലയുള്ള കുൽദീപ് സിംഗിനെയും നീക്കണമെന്നും സംയുക്ത കമാൻഡിനെ മുഖ്യമന്ത്രിയുടെ കീഴിലാക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

Read More

ന്യൂ ഡൽഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐമ്മിന്റെ അഞ്ചാമത്തെ സീതാറാം യെച്ചൂരി. 2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. 1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിച്ചത്. അച്ഛൻ സർവേശ്വര സോമയാജുല യെച്ചൂരിയും അമ്മ കൽപകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു യെച്ചൂരിയുടെ സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ദില്ലിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന അദ്ദേഹം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം…

Read More

ബോംബര്‍ഡ്രോണുകളും ഗ്രനേഡുകള്‍ പായിക്കുന്ന ദീര്‍ഘദൂര റോക്കറ്റുകളുമൊക്കെയായി മണിപ്പുരില്‍ ആഭ്യന്തരയുദ്ധത്തിന്റെ പുതിയൊരു പോര്‍മുഖം തുറന്നിരിക്കെ, ഇംഫാലില്‍ മെയ്തെയ് വിദ്യാര്‍ഥികളും മശാല്‍ തീപ്പന്തമേന്തിയ മീരാ പൈബി മെയ്തെയ് സ്ത്രീകൂട്ടായ്മയും മണിപ്പുര്‍ സെക്രട്ടേറിയറ്റിലേക്കും രാജ്ഭവനിലേക്കും നടത്തിയ റാലികള്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ബിജെപി മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇളക്കിവിടുന്ന രാഷ്ട്രീയ തീക്കളിയുടെ ആപല്‍ക്കരമായ ഒരു പകര്‍ന്നാട്ടമായി കാണുന്നവരുണ്ട്.

Read More

ജസ്റ്റിന്‍ ചാഡ് വിക്ക് സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഫസ്റ്റ് ഗ്രേഡര്‍’ എഴുതാനും വായിക്കാനുമുള്ള അപാരമായ നിശ്ചയത്തോടെ മുന്നോട്ടുവരുന്ന കെനിയന്‍ കര്‍ഷകന്‍, 84 വയസ്സുള്ള കികുയു ഗോത്രക്കാരനായ ‘കിമാനി മറുഗെ’യുടെ (ഒലിവര്‍ മുസില ലിറ്റോണ്ടോ) യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പോസ്റ്റ്- കൊളോണിയല്‍ കെനിയയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ സിനിമ വിദ്യാഭ്യാസത്തിന്റെ ശക്തി, മനുഷ്യരുടെ ചെറുത്തുനില്‍പ്പ്, ആഫ്രിക്കന്‍ സമൂഹങ്ങളില്‍ കോളനിവല്‍ക്കരണം കൊണ്ടുവന്ന നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു.

Read More

ഗ്രീക്കുകാരുടെയും റോമക്കാരുടെയും അറബികളുടെയും, യഹൂദരുടെയും മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും, സെറ്റില്‍മെന്റുകളും ഈ കാലഘട്ടങ്ങളില്‍ മുസിരിസ് മേഖലയിലുണ്ടായി. സുഗന്ധദ്രവ്യങ്ങളുടെയും ആനക്കൊമ്പിന്റെയും കച്ചവടം ലോകസാമ്പത്തിക മേഖലയില്‍ മുസിരിനെയും ചേര്‍ത്തുനിര്‍ത്തിയതോടൊപ്പം വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും കടന്നുവരവിന് വഴിയൊരുക്കുകയും ചെയ്തു.

Read More