Author: admin

കൊച്ചി: സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ മേഖലാ കലോത്സവം “ഗസൽ 2K24” ൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് ഓവറോൾ ചാമ്പ്യന്മാരായി. സെപ്തംമ്പർ 9,10,11 തീയതികളിലായി വിവിധ കോളേജുകളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട സെൻട്രൽ സോൺ വിദ്യാർത്ഥികളുടെ മേഖലാ കലോത്സവത്തിൽ എജുക്കേഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും ആർട്സ് വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ലൂർദ് കോളേജ് ഓഫ് നേഴ്സിംഗ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

Read More

തിരുവനന്തപുരം:കഴിഞ്ഞ തിങ്കളാഴ്ച്ച വണ്ടൂരിൽ സ്വകാര്യാശുപത്രിയിൽ വെച്ച് മരിച്ച യുവാവിന് നിപാബാധ സംശയിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിനൊരുങ്ങി സർക്കാർ. ആരോഗ്യ ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും. വിദഗ്ധ സംഘം ഇന്നലെ നിലമ്പൂരിൽ എത്തി. ഇന്ന് രാവിലെ പൂനൈ ലാബിലെ ഫലം ലഭിക്കും, നിപ കൺട്രോൾ റൂം ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വകാര്യാശുപത്രിയിൽ വെച്ച് യുവാവ് മരിച്ചത് നിപാബാധ മൂലമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുനെ വൈറോളജി ലാബിലേക്ക് സാംപിൾ അയച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

Read More

നന്മയുടെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ കാത്തിരുന്ന പൊന്നോണ ദിനം,ഇക്കുറി കേരളത്തിന്റെ അതിജീവനത്തിന്റെ കൂടി പൊന്നോണമാണ് . ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് മലയാളികൾ ഈ സുദിനത്തെ വരവേൽക്കുകയാണ് മലയാളി . സജീവമായ ഉത്രാടദിനം കഴിഞ്ഞ് ആഘോഷത്തിന്റെ തിരുവോണം. കള്ളവും ചതിയുമില്ലാതെ മനുഷ്യരെയെല്ലാം സമൻമാരായി കണ്ട മഹാബലിയുടെ സദ്‌ഭരണ കാലത്തിന്റെ ഓർമ്മപുതുക്കുകയാണ് മലയാളികൾ.അത് കേവലം മിത്തല്ല അതിനുമപ്പുറം കാർഷിക കേരളത്തിന്റെ ആനന്ദമാണ് . പൂക്കളം തീർത്തും സദ്യവട്ടങ്ങലൊരുക്കി അടുക്കളയും നാടൻകളികളുമായി നാട്ടിടങ്ങളും തിരുവോണ നാളിനായ് ഒരുങ്ങി കഴിഞ്ഞു. ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഈ സുദിനം കൃഷിയുടെയും കാർഷികസമൃദ്ധിയുടെയും കൂടി ആഘോഷമാണ്. എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് സന്തോഷത്തോടെ ആഘോഷിക്കാനുള്ള അവസരം കൂടിയാണ് ഈ സുദിനം നമുക്ക് നൽകുന്നത്. തിരുവോണനാളിൽ മഹാബലി തമ്പുരാൻ വീടുകളിലെത്തുമെന്ന സങ്കൽപം, സമത്വവും സന്തോഷവും ഈ നാട്ടിൽ എന്നു പുലരണമെന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ജാതിമതമോ എന്നിങ്ങനെ വേർതിരിവില്ലാതെ മലയാളികൾ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.പൂക്കളം ഇട്ടും…

Read More

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ആറുമാസത്തിന് ശേഷം ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കെജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെ ജസ്‌സ് ഉജ്വല്‍ ഭുയന്‍ വിമര്‍ശിക്കുകയും ചെയ്തു. കേസ് എടുത്ത് 22 മാസമായിട്ടും സിബിഐക്ക് അറ്സ്റ്റ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ഇത്തരം നടപടി അറസ്റ്റിനെക്കുറിച്ച് ഗുരതരമായ ചോദ്യം ഉയര്‍ത്തുന്നുവെന്നും അറസ്റ്റിന്റെ ആവശ്യകത തൃപ്തികരമല്ലെന്നും ജസ്റ്റിസ് ഉജ്വല്‍ ഭൂയാന്‍ അഭിപ്രായപ്പെട്ടു, എന്നാല്‍ അറസ്റ്റ് നിയമപരമെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച സുപ്രീംകോടതി, വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ, ജൂണ്‍ 26 നാണ് സിബിഐ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

Read More

കൊച്ചി: നിയമസഭ കയ്യാങ്കളി പരാതിയിൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. ഇടതു എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. അന്ന്ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ഇടതുപക്ഷ എംഎല്‍എമാരുടെ പ്രതിഷേധത്തിനിടെ, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കെ കെ ലതികയെയും ജമീല പ്രകാശത്തെയും കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

കൊച്ചി: കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചത്. കെ ഫോണ്‍ കരാറും ഉപകരാറും നല്‍കിയതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ ഫോണില്‍ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

Read More

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയതും ഇടത്തരമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

Read More

കൊച്ചി: സിബിഐ ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തി വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഡല്‍ഹി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് എസ്ഐ അനൂപ് ചാക്കായോടുെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പ്രമുഖ വിമാനകമ്പനിയുമായി കള്ളപ്പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം യുവാവിനെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തത്. നടപടിയില്‍ നിന്ന് ഒഴിവാകാന്‍ 29ലക്ഷം കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സ് പിടിയിലായത്. പിടിയിലായ ദിവസം പ്രിന്‍സിന്‍റെ അക്കൗണ്ടിലൂടെ നാലരകോടിയുടെ ഇടപാടുകളാണ് നടന്നത്. കേരളത്തില്‍ കൂടുതല്‍ പേരില്‍ നിന്ന് സംഘം പണം തട്ടിയതായും പൊലീസ് സംശയിക്കുന്നു. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.ഈ വർഷം ഫെബ്രുവരിയിലാണ് തട്ടിപ്പ് നടന്നത് .

Read More

കൊച്ചി :കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്ധതിയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് വിധി.ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ശ്യാംകുമാർ വി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് വിധി പറയുന്നത്. കരാറിന് പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വാദം.  2018 ലെ കരാർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമർശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയിൽ നിന്നുയർന്നിരുന്നു. വി ഡി സതീശന് പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ എന്ന് വാദത്തിനിടെ കോടതി വിമർശിച്ചിരുന്നു. ലോകായുക്തക്ക് എതിരായ ഹർജിയിലെ പരാമർശങ്ങൾ കോടതിയുടെ വിമർശനത്തെ തുടർന്ന് പ്രതിപക്ഷ നേതാവിന് പിൻവലിക്കേണ്ടി വന്നു.

Read More

കോഴിക്കോട്: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് തുടങ്ങും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി കൊച്ചി എഫ്സിയെ നേരിടും. കോഴിക്കോട് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കാണികൾക്ക് ആവേശമാവാൻ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയുടെ സെലിബ്രെറ്റി ഉടമയും കൂടിയായ നടൻ ആസിഫ് അലി ക്ലബ്ബിന്റെ ആദ്യ ഹോം മത്സരത്തിൽ നാളെ പങ്കുചേരും. സൂപ്പർ ലീഗ് കേരള മത്സരങ്ങളുടെ ടിക്കറ്റുകൾ പേടിഎം ഇൻസൈഡറിൽ ലഭ്യമാണ്. സ്പോർട്സ് ഫസ്റ്റും, ഡിസ്നി പ്ലസ് ഹോട്സ്റ്ററുമാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.

Read More