- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
- ലോക വനിത ദിനാഘോഷം
- സ്വാശ്രയ മേഖലയിലെ ആദ്യ നൈപുണ്യ വികസന ഉപകേന്ദ്രം; മരിയൻ എഞ്ചിനീയറിംഗ് കോളേജിന്
Author: admin
കൊച്ചി :ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കമെന്നതിനെ സംബന്ധിച്ചസമയക്രമം സർക്കാർ കോടതിയെ അറിയിക്കാൻ ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കണം. ടി.എ. ഡാൽഫിൻ. ബാബു കാളിപ്പറമ്പിൽ, ജീൻസൻ ജോസഫ് തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി സർക്കാരിനോട് സമയക്രമം ആവശ്യപ്പെട്ടത്.വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി .
കോട്ടപ്പുറം : കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025, നാളെ (മെയ് 25 ) മുതൽ 29 വരെ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ നടക്കും. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ നേതൃത്വം നൽകും. എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയായിരിക്കും ധ്യാനം . 25 ന് കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്യും. 26 ന് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മഖ്യകാർമികത്വം വഹിക്കും. 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിയർപ്പിച്ച് സമാപന സന്ദേശം നല്കും. കൺവെൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. ആൻ്റസ് പുത്തൻവീട്ടിൽ അറിയിച്ചു.
ട്രംപിന് കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ന്യൂയോർക്: ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അഡ്മിഷനിൽ വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അക്കാദമിക് മേഖലയിലും ട്രംപിന്റെ നയങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്.വിദേശ വിദ്യാര്‍ഥികളില്ലാതെ, ഹാര്‍വാര്‍ഡ് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 389 വര്‍ഷം പഴക്കമുള്ളതാണ് ഹാർവാർഡ്. തുടർന്ന് ജില്ലാ ജഡ്ജി അലിസണ്‍ ബറോസ് ട്രംപിന്റെ നയം മരവിപ്പിച്ച് താത്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ഹാര്‍വാര്‍ഡിനെതിരെയുള്ള നീക്കം യു എസ് ഭരണഘടനയുടെയും മറ്റ് ഫെഡറല്‍ നിയമങ്ങളുടെയും നഗ്‌നമായ ലംഘനം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സര്‍വകലാശാലയെയും 7,000-ത്തിലധികം വിസ ഉടമകളെയും ട്രംപിന്റെ നടപടി ബാധിച്ചതും കോടതി ചൂണ്ടിക്കാട്ടി.ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ അഡ്മിഷനിൽ വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. അക്കാദമിക് മേഖലയിലും ട്രംപിന്റെ നയങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിനാണ് തിരിച്ചടിയേറ്റത്. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് നിർണായക…
ന്യൂഡൽഹി: സംസ്ഥാനത്ത് ദേശീയപാത 66 തകർന്ന സംഭവം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാക്കി കോൺഗ്രസ്. മോദി സർക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകർച്ചയെന്ന് കോൺഗ്രസ് ആരോപണം . ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിർമിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ വൻ അഴിമതിക്ക് വഴിതുറന്നു. ക്രമക്കേടിന്റെ വ്യാപ്തി ഊഹിക്കാമോയെന്ന ചോദ്യവും കോൺഗ്രസ് ഉയർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എന്നിവരെ നേരിട്ട് കടന്നാക്രമിച്ചാണ് കോൺഗ്രസ് ദേശീയ പാത തകർച്ച ഉയർത്തുന്നത് .കോഴിക്കോട് അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗം റോഡ് നിർമിക്കാനുള്ള കരാർ അദാനി എന്റർപ്രൈസസിനാണ്. 1838.1 കോടി രൂപയുടേതാണ് കരാർ. ഒരു കിലോമീറ്ററിന് 45 കോടി രൂപയാണ് അദാനി കമ്പനിക്ക് ലഭിച്ച കരാർ പ്രകാരം നിർമാണച്ചെലവ്. ഈ കരാർ 971 കോടി രൂപയ്ക്ക് അഹമ്മദാബാദിലെ വാഗഡ് ഇൻഫ്രാപ്രോജക്റ്റ്‌സിന് മറിച്ചുനൽകി. ഒരു കിലോമീറ്റർ റോഡ് വാഗഡ് ഇൻഫ്രാപ്രോജക്റ്റ്…
കൊടുങ്ങല്ലൂർ: അൾത്താര ശുശ്രൂഷ വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഓരോ ദേവാലയങ്ങളും വിശുദ്ധരെ വാർത്തയെടുക്കുന്ന ഇടങ്ങൾ ആണെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. കോട്ടപ്പുറം രൂപത അൾത്താര ബാലന്മാരുടെ സംഗമത്തിൽ ബലിയർപ്പിച്ചു അൾത്താര ബാലന്മാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം വികാസിൽ വച്ച് നടത്തിയ അൾത്താര ബാലസംഗമത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 331 അൾത്താര ബാലന്മാർ പങ്കെടുത്തു. അൾത്താര ബാലസംഗമ സമ്മേളനം കോട്ടപ്പുറം രൂപതാ ചാൻസിലർ ഫാ. ഷാബു കുന്നത്തൂർ ഉത്ഘാടനം ചെയ്യുകയും അൾത്താര ബാലസംഘo ഡയറക്ടർ ഫാ.സിന്റോ കുരിയപറമ്പിൽ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു
വൈപ്പിൻ :കെ എൽ സി എ സ്പോർട്സ് അക്കാഡമി, ഓച്ചന്തുരുത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 27 ദിവസമായി 4 വയസു മുതൽ 12 വയസു വരെ പ്രായമുള്ള കുട്ടികൾക്കായി നടന്നുകൊണ്ടിരുന്ന കിഡ്സ് അത്ലറ്റിക് സമ്മർ കോച്ചിങ്ങ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു . ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷതവഹിച്ചു.ഫാ. ഡെന്നി പാലക്കപ്പറമ്പിൽ, ആന്റണി സാബു വാര്യത്ത്, ഡെൽസി ആന്റണി, റോയ് പാളയത്തിൽ, ഏല്യാമ്മ ഐസക്, ആന്റണി റോബിൻ, മെറീന എ. എൽ, ജാൻസി മംഗലത്ത് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു – ക്യാമ്പിന് മെറീന, സെബാസ്റ്റ്യൻ, നിലേഷ് മൈങ്കിൾ എന്നിവർ നേതൃത്ത്വം, നല്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട് . മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്.…
പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തിൽ എൻഎസ്എസ് ഭാരവാഹികൾ മതിലുകെട്ടിയ സംഭവത്തിൽ ഇടപെട്ട് നഗരസഭ.സ്‌പോൺസർഷിപ്പോടുകൂടി പ്രവർത്തികൾ മുനിസിപ്പാലിറ്റി നടത്തുമെന്ന് നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഷെഡ്ഡ് നിർമ്മിക്കാൻ മുനിസിപ്പാലിറ്റി നൽകിയ 20 സെന്റ് സ്ഥലത്ത് അനധികൃതമായി എൻഎസ്എസ് ഭാരവാഹികൾ ജാതി മതിൽ നിർമിച്ചതിനെ കുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെയാണ് ഇടപെടൽ. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എൻഎസ്എസ് കരയോഗം ഭാരവാഹികൾ മതിൽകെട്ടി തിരിച്ചത്. നീക്കത്തിന് പിന്നിൽ നഗരസഭയാണെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത ആരോപിച്ചിരുന്നു. ‘ജാതിയുടെ അടയാളങ്ങളോ വേർതിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്. അവിടെയാണ് വിവിധ ജാതി മതവിഭാഗങ്ങൾക്ക് സ്ഥലം മാർക്ക് ചെയ്തുകൊടുത്തത്. സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാനാണ് ശ്രമം’, എന്നായിരുന്നു ആരോപണം. എന്നാൽ ശ്മശാനത്തിൽ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളിൽ ഷെഡ് കെട്ടണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടതോടെ കൗൺസിൽ അനുവദിച്ചു നൽകുകയായിരുന്നുവെന്നുമാണ് ചെയർപേഴ്‌സൺ ഉരുണ്ടുകളിച്ചത് . ഏത് സംഘടന വന്നാലും അനുമതി കൊടുക്കുംമെന്നും അവർ പറഞ്ഞു .ജാതി പ്രശ്‌നമേയല്ല. എല്ലാവർക്കും വേണ്ടിയാണ്…
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതയുടെ നിർമ്മാണ വീഴ്ചയിൽ കൂടുതൽ കരാർ കമ്പനികൾക്കെതിരെ നടപടിക്ക് സാധ്യത. ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ ദേശീയ പാത നിർമ്മാണക്കരാറെടുത്ത മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കെതിരെയും നടപടിയെടുത്തേക്കും. കേന്ദ്രം നിയോഗിച്ച മൂന്നംഗ സമിതിയുടെ വിശദമായ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. കേരളത്തിന്റെ എല്ലാ റീച്ചുകളിലും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തും. സൂഷ്മ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൈമാറണമെന്നാണ് മൂന്നംഗ സമിതിയോട് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ബലപ്പെടുത്തുന്നതിൽ കമ്പനികൾ വീഴ്ച വരുത്തിയെന്നാണ് വിലയിരുത്തൽ. പുനർനിർമ്മാണത്തിന്റെ ചെലവ് കമ്പനികളിൽ നിന്നും ഈടാക്കും. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ക്രമീകരണം ഉണ്ടാക്കുമെന്നും കേന്ദ്രം അറിയിച്ചു തെലങ്കാനയിലെ ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, റോഡ്-കെട്ടിട നിർമ്മാണം അടക്കമുള്ള പദ്ധതികളുടെ ഭാഗമായിട്ടുള്ള കമ്പനി കൂടിയാണ് മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്.
കൊച്ചി: 1503-ൽ പോർച്ചുഗീസുകാർ നിർമ്മിച്ചതും പിന്നീട് ഡച്ച്, ബ്രിട്ടീഷ് ഭരണസമയത്ത് തകർക്കപ്പെട്ടതുമായ കൊച്ചിയുടെ ചരിത്രപൈതൃകം പേറുന്ന ഫോർട്ട് കൊച്ചി ഇമ്മാനുവൽ കോട്ടയുടെ കടലിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ സംരക്ഷിക്കപ്പെണമെന്നും കൂടുതൽ ഭാഗത്ത് ഗവേഷണം നടത്തി അതിൻറെ പൂർണമായ ഭാഗങ്ങൾ കണ്ടെത്തി പുനർ നിർമിച്ച് വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവു വരും വിധത്തിൽ അവ സംരക്ഷിക്കപ്പെടുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്നും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിനുമുമ്പും ഇതേ ആവശ്യത്തിനായി നല്കിയ നിവേദനങ്ങളൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ അസോസിയേഷൻ ശക്തമായ അമർഷം രേഖപ്പെടുത്തി. ഇത്തരം ചരിത്ര തിരുശേഷിപ്പുകൾ യുനെസ്കോ യുടെ ലോക ഹെറിറ്റേജ് പദ്ധതിയുടെ ഭാഗമാക്കി വിശദമായ രൂപരേഖ തയ്യാറാക്കി സംരക്ഷിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും, കൊച്ചിയുടെ പൂർവകാല ചരിത്രം രേഖപ്പെടുത്തുന്ന വിവരണങ്ങളും ബോർഡുകളും ചിത്രങ്ങൾ സഹിതം ബീച്ചിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിച്ച് വിനോദസഞ്ചാരികളെ ആകർഷിച്ച് ചരിത്രാവബോധമുണ്ടാക്കുവാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ചാൾസ് ഡയസ് എക്സ് എം പി, ജനറൽ സെക്രട്ടറി…
Subscribe to Updates
Get the latest creative news from FooBar about art, design and business.
