Author: admin

മുംബൈ: മുംബൈയിൽ കാലവർഷം വന്നതോടെ രാത്രി വൈകിയും പുലർച്ചെയും പെയ്ത കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. കുർള, സയൺ, മാട്ടുംഗ, അന്ധേരി അടക്കം നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളക്കെട്ടിലായി. റോഡ്, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിമാന യാത്രക്കാരും ബുദ്ധിമുട്ടിലായി. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂർ വരെ മുംബൈയിലെ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും, കാറ്റും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു . പതിവ് പോലെ ഇക്കുറിയും ബിഎംസി ഡ്രെയിനേജ് ലൈനുകൾ തകർന്നു. റെയില്‍വേ ട്രാക്കുകളിൽ വെള്ളം കയറിയ പ്രശ്നം പരിഹരിക്കാന്‍ ബിഎംസി കോര്‍പറേഷനുമായി സഹകരിച്ച് റെയില്‍വേ അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബൈക്കുള്ള – സി.എസ്.എം.ടി. ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍, ലോക്കല്‍ ട്രെയിനുകള്‍ കുർള, ദാദര്‍, പരേല്‍ സ്റ്റേഷനുകളില്‍ ടെർമിനറ്റ് ചെയ്ത് തിരിച്ചയച്ചു.തെക്കുപടിഞ്ഞാറൻ മൺസൂൺ മഹാരാഷ്ട്രയിൽ എത്തിയതോടെ, 35 വർഷത്തിനിടെ സംസ്ഥാനത്ത് ആദ്യമായാണ് മഴ നേരത്തെ ലഭിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ മുംബൈ, ബെംഗളൂരു, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്…

Read More

കൊച്ചി: വരാപ്പുഴ അതിരൂപത സി.എൽ.സി.യുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും എഡ്റൂട്സ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൈക്കൂടം സെന്റ് റാഫേസ് ചർച്ച് വെച്ച് “ഹൃദയസ്പർശം” രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൈക്കൂടം ഇടവക വികാരി ഫാ. ജോബി അശീതുപറമ്പിൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു. നിരവധിപേർ രക്തം നൽകി ഈ ആയുർരക്ഷാ പ്രവർത്തിയിൽ പങ്കാളികൾ ആയി. എഡ്റൂട്ട്സ് ഇന്റർനാഷണൽ ഫൗണ്ടേഷൻ രക്‌തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവരെയും സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.തൈക്കൂടം ഇടവക സഹവികാരി ഫാ.പ്രബിൻ R S, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. മുഹമ്മദ്‌ ഷെഫീഖ്, എഡ്റൂട്ട്സ് ഇന്റർനാഷണൽ പ്രതിനിധി വിനീത് ചന്ദ്രൻ വരാപ്പുഴ അതിരൂപത സി എൽ സി പ്രസിഡന്റ്‌ അലൻ പി ടൈറ്റസ്, ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറര്‍ അമൽ മാർട്ടിൻ, വൈസ് പ്രസിഡന്റ്‌ അഖിൽ, മീഡിയ ഫോറം കൺവീനർ ജെസ്വിൻ, തൈക്കൂടം ഇടവക സി എൽ സി പ്രസിഡന്റ്‌ ഡിനിൽ ഡെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

കൊച്ചി: അസംഘടിത തൊഴിലാളികൾക്ക് സാമുഹ്യസുരക്ഷ ഒരുക്കുന്നതിൽ കേരള ലേബർ മൂവ്മെൻ്റ് (കെഎൽഎം) ഏറെ മുന്നിലാണെന്ന് കെ സി ബി സി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ. അരുൺ വലിയതാഴത്ത് അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെൻ്റ് (KLM ) വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ വച്ച് നടന്ന മെയ്ദിന സമ്മേളനവും , കർമ്മപദ്ധതി 2025പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡൻ്റ് സജി ഫ്രാൻസിസ് മനയിൽ അദ്ധ്യക്ഷതവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷക്കാലം കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡൻ്റായിരുന്ന ബിജു പുത്തൻപുരക്കലിനെ അദ്ദേഹം ആദരിച്ചു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ. ഡോ ആൻ്റണി സിജൻ മണുവേലിപറമ്പിൽ, ബാബു തണ്ണിക്കോട് ,ബിജു പുത്തൻപുരയ്ക്കൽ, ബെറ്റ്സി ബ്ലെയ്സി, ജോൺസൺ പാലയ്ക്കപറമ്പിൽ, ജോസഫ് TG, മോളി ജൂഡ് എന്നിവർ പ്രസംഗിച്ചു.

Read More

കൊടുങ്ങല്ലൂർ കോട്ടപ്പുറം : കോട്ടപ്പുറം രൂപതയിലെ ഈ വർഷത്തെ വിശ്വാസ പരിശീലന അധ്യയന വർഷത്തിന് തുടക്കമായി. രൂപത വികാരി ജനറൽ മോൺ. റോബി റോക്കി കളത്തിൽ രൂപത വിശ്വാസ പരിശീലന അധ്യായന വർഷം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാദർ സിജോ വേലിക്കകത്തോട്ട് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഫാദർ ക്ളോഡിൻ ബിവേര വചനപ്രഘോഷണം നടത്തി.ഫാ. വിനു പടമാട്ടുമ്മൽ, ഫാ. ബെന്നി ചിറമ്മേൽ, ഫാ. ജോസഫ് ഒളാട്ടുപുറം, ഫാ. ബിജു തേങ്ങാപുരയ്‌ക്കൽ ഫാ. അലക്സ് ഇലഞ്ഞിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. രൂപതയിലെ 1100 അദ്ധ്യാപകരും, PTA പ്രതിനിധികളും സമ്മാനർഹരായ കുട്ടികളും പങ്കെടുത്തു.

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപത 11 – മത് ബൈബിൾ കൺവെൻഷൻ, എല്‍ റൂഹ 2025 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ വചന കൂടാരത്തിൽ തുടക്കമായി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള ദിവ്യബലിക്ക് മോൺ.റോക്കി റോബി കളത്തിൽ മുഖ്യകാർമികനായി. കോട്ടപ്പുറം ഫൊറോന വികാരി ഫാ. ജോഷി കല്ലറക്കൽ,, കോട്ടപ്പുറം രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ.ആൻ്റസ് പുത്തൻവീട്ടിൽ, രൂപത ഫിനാൻഷ്യൽ അസ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശ്ശേരി, അസിസ്റ്റൻ്റ് ഫിനാൻഷ്യൽ അസ്മിനിസ്ട്രേറ്റർ ഫാ. ജിബിൻ കുഞ്ഞേലിപറമ്പ് തുടങ്ങിയവർ സഹകാർമ്മികരായി. കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സിഎംഐ യാണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്. 29 വരെ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 9 വരെയാണ് കൺവെൻഷൻ .ഇന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ദിവ്യബലിക്ക് മഖ്യകാർമികത്വം വഹിക്കും. മെയ്‌ 29 ന് കോട്ടപ്പുറം രൂപത ബിഷപ്പ്…

Read More

കോഴിക്കോട്: മലബാറില്‍ അനേകായിരം ജീവിതങ്ങളെ പ്രകാശപൂര്‍ണമാക്കുകയും ചരിത്രഗതിയില്‍ വിശ്വാസസാക്ഷ്യത്തിന്റെ നെടുങ്കോട്ടയായി നിലകൊള്ളുകയും ചെയ്ത കോഴിക്കോട് റോമന്‍ കത്തോലിക്കാ രൂപതയെ റോമിലെ പരിശുദ്ധ സിംഹാസനം അതിരൂപതയായി ഉയര്‍ത്തിയതിന് ദൈവത്തിന് കൃതജ്ഞതാസ്‌തോത്രം അര്‍പ്പിച്ച വടക്കന്‍ കേരളത്തിലെ വിശ്വാസിഗണത്തിന്റെയും വൈദിക-സന്ന്യസ്തവൃന്ദങ്ങളുടെയും ഭാരതസഭയുടെ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. സ്വര്‍ഗീയ അനുഗ്രഹവര്‍ഷത്തിന്റെ ആത്മീയനിറവുപോലെ കീര്‍ത്തനങ്ങളുടെ മഴ തോരാതെ പെയ്തിറങ്ങിയ അപരാഹ്ണത്തില്‍, കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടന്ന സ്ഥാനാരോഹണ കർമങ്ങൾക്ക് ഇന്ത്യയിലെ അപ്പസ്തോലിക നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലെയൊപോള്‍ദോ ജിറെല്ലി മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് രൂപതയെ അതിരൂപതയായും ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ പ്രഥമ മെത്രാപ്പോലീത്തയുമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് പാപ്പായുടെ ലാറ്റിൻ ഭാഷയിലുള്ള അപ്പസ്തോലിക തിരുവെഴുത്ത് മലപ്പുറം ഫൊറോന വികാരി മോൺ.വിൻസെൻ്റ് അറക്കലും ഇംഗ്ലീഷ് ഭാഷയിൽ കോഴിക്കോട് ഫൊറോന വികാരി മോൺ. ജെറോം ചിങ്ങംതറയും മലയാള പരിഭാഷ കോഴിക്കോട് അതിരൂപത ചാൻസലർ ഫാ.സജീവ് വർഗീസും വായിച്ചതോടെ ദൈവജനം…

Read More

വത്തിക്കാൻ: സാധാരണ ജനങ്ങളെ അഗാധവും അനനുപാതികവുമായ ദുരിതത്തിലാഴ്ത്തുന്ന സായുധ സംഘർഷങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ പരിശുദ്ധസിംഹാസാനം അതീവ ആശങ്കപുലർത്തുന്നുവെന്ന് എക്യരാഷ്ട്രസഭയിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരം നിരീക്ഷകസംഘത്തിൻറെ തലവനായ ആർച്ചുബിഷപ്പ് ഗബ്രിയേലെ ജൊർദ്ദാനൊ കാച്ച. സായുധസംഘർഷത്തിൽ പെട്ടുപോയിരിക്കുന്ന പൗരജനത്തിൻറെ സംരക്ഷണത്തെ അധികരിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതി, ന്യുയോർക്കിൽ സംഘടിപ്പിച്ച ഒരു പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, യുദ്ധത്തിനിടയിലും, മനുഷ്യവ്യക്തിയുടെയും അവൻറെ സഹജമായ ദൈവദത്ത ഔന്നത്യത്തിൻറെയും സംരക്ഷണം എല്ലാ കൂട്ടായ ശ്രമങ്ങളുടെയും കേന്ദ്രബിന്ദുവായിരിക്കണമെന്നും, കൂടാതെ യുദ്ധ വിപത്ത് ഒഴിവാക്കുന്നതിനും ഇത് അടിസ്ഥാനപരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അടിസ്ഥാനപരമായ ഈ തത്വത്തെ, സമകാലിക യുദ്ധത്തിൻറെ പരിണാമപരമായ സ്വഭാവം കൂടുതൽ അപകടത്തിലാക്കുന്നു എന്നത് പ്രത്യേകിച്ചും അസ്വസ്ഥ ജനകമാണെന്ന് ആർച്ചുബിഷപ്പ് കാച്ച പറഞ്ഞു.

Read More

നാഗ്പുർ:മഹാരാഷ്ട്രയിൽ ആരോഗ്യ വകുപ്പ് ശനിയാഴ്ച 47 പുതിയ കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ 30 എണ്ണം മുംബൈയിലും ഏഴെണ്ണം പൂനെയിലും താനെയില്‍ ആറ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. നവി മുംബൈയില്‍ നിന്ന് മൂന്ന് കേസുകളും നാഗ്പൂരില്‍ നിന്ന് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരം അതീവ ജാഗ്രതയിലാണ്. താനെയില്‍ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 21 വയസ്സുള്ള ഒരു യുവാവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മരണ സംഖ്യ നാലായി ഉയര്‍ന്നു. കേസുകള്‍ തിരിച്ചറിയുന്നതിനായി മഹാരാഷ്ട്ര നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനുവരി മുതല്‍ ഇന്നുവരെ ആകെ 7,143 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാ രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളേയുള്ളൂവെന്ന് പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 213 കൊവിഡ് കേസുകളില്‍ 207 എണ്ണം ഈ മാസമാണ്. പരിഭ്രാന്തരാകരുതെന്നും ശുചിത്വം പാലിക്കല്‍ പോലുള്ള ഉചിതമായ നടപടികള്‍…

Read More

കണ്ടെയ്‌നറുകളിൽ അപകടകാരിയായ ഇന്ധനം തിരുവനന്തപുരം:കപ്പല്‍ അപകടത്തില്‍പ്പെട്ട് കേരളാ തീരത്ത് അറബിക്കടലില്‍ അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോ കടലില്‍ വീണു . വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് പോയ എംഎസ്ഇ എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഒന്‍പത് ജീവനക്കാര്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് നാവികസേനാ വക്താവ് അറിയിച്ചു. ബാക്കിയുളളവരെ രക്ഷിക്കാനുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ 4.30-ന് എത്തേണ്ടിയിരുന്ന കപ്പലാണ് അപടത്തില്‍പെട്ടത്. കടല്‍ക്ഷോഭം മൂലം കപ്പല്‍ ആടിയുലഞ്ഞ് കണ്ടെയ്‌നറുകള്‍ തെന്നിയതാകാം അപകട കാരണം. കപ്പലിലെ ഇന്ധനം കടലില്‍ കലര്‍ന്നു.ഇതിന്റെ ഭാഗങ്ങൾ തീരത്തേക്ക് വരാന്‍ സാധ്യതയുണ്ടെന്നും ഇതിന് അടുത്തേക്ക് ആരും പോകരുതെന്ന് കോസ്റ്റ് ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.. ഈ പെട്ടികളോ എണ്ണപ്പാടയോ കണ്ടാല്‍ പൊതുജനങ്ങള്‍ 112 എന്ന നമ്പറില്‍ അറിയിക്കണം. കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കാര്‍ഗോ കടലില്‍ വീണത്.

Read More

ന്യൂയോർക്ക്: മ്യാൻമർ തീരത്ത് നടന്ന വ്യത്യസ്ത കപ്പൽ അപകടങ്ങളിലായി 427 റോഹിങ്ക്യകൾ കൊല്ലപ്പെട്ടതായി യു എൻ .റോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് കപ്പലുകൾ മുങ്ങിയാണ് നാനൂറിലധികം അഭയാർത്ഥികൾ മുങ്ങിമരിച്ചത് . മെയ് ഒൻപതിനും പത്തിനും നടന്ന അപകടങ്ങളിലാണ് റോഹിങ്ക്യകൾ മരണപ്പെട്ടതെന്ന് യുഎൻ അറിയിച്ചു. റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെട്ട് കടലിൽ നടന്ന ഏറ്റവും വലിയ ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുളള ഹൈക്കമ്മീഷണർ (യുഎൻഎച്ച്‌സിആർ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കപ്പൽ അപകടങ്ങളുടെ കാരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. 267 അഭയാർത്ഥികളുമായി സഞ്ചരിച്ച കപ്പലാണ് മെയ് ഒൻപതിന് അപകടത്തിൽപ്പെട്ടത്. ഇതിൽ 66 പേർ രക്ഷപ്പെട്ടിരുന്നു. 247 പേരുമായി പോയ കപ്പൽ മെയ് പത്തിനാണ് മുങ്ങിയത്. ഇതിൽ 21 പേർ മാത്രമാണ് രക്ഷപ്പെട്ടത്. ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാംപിൽ നിന്നുളളവരോ മ്യാൻമറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ റാഖൈനിൽ നിന്നുളളവരോ ആകാം അപകടത്തിൽപ്പെട്ടത് എന്നാണ് യുഎന്നിന്റെ കണ്ടെത്തൽ. ഈ മേഖലയിൽ മൺസൂൺ എത്തിയതിനാൽ കനത്ത മഴയെയും കാറ്റിനെയും അതിജീവിക്കാനാകാതെ കപ്പലുകൾ…

Read More