- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
- ലോക വൃക്ക ദിനം ആചരിച്ചു
Author: admin
വിഷാദഛായയുള്ള ഈ പ്രണയഗാനത്തെ മലയാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നെഞ്ചിനുള്ളില്‍ സ്വീകരിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ അടക്കമുള്ള സംഗീതസംവിധായകര്‍ അടക്കിഭരിച്ചിരുന്ന വേദിയിലാണ് നവാഗത സംഗീതസംവിധായകനായ ജോബ് മാസ്റ്റര്‍ ഒറ്റ ഗാനം കൊണ്ട് പ്രതിഷ്ഠ നേടിയത്. ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളംഅന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളംനമ്മുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍വെള്ളം 1965 ജൂണ്‍ നാലിനാണ് നമ്മുടെ സിനിമാശാലകളില്‍ അല്ലിയാമ്പല്‍ വിരിഞ്ഞത്. ഇന്നും മലയാളികളുടെ പ്രണയഗീതികളില്‍ പച്ചപ്പ് നിറച്ചു വിരിഞ്ഞു നില്‍ക്കുകയാണ് ‘അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം’ എന്ന ഗാനം. മലയാള സിനിമയില്‍ ഇന്നേവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ചതും ജനപ്രീതിയുള്ളതുമായ പത്തു ഗാനങ്ങള്‍ ആകാശവാണി തെരഞ്ഞെടുത്തപ്പോള്‍ ആദ്യസ്ഥാനങ്ങളില്‍ എത്തിയ ഒരു ഗാനം ഇതായിരുന്നു. പി.എന്‍ മേനോന്‍ എന്ന സംവിധായകന്റെ ആദ്യ സിനിമയായിരുന്നു ‘റോസി’. സ്റ്റുഡിയോകളില്‍ നിന്നും പുറത്തേക്കു സിനിമാ ചിത്രീകരണം മാറുന്ന കാലം. പൂര്‍ണമായി ഔട്ഡോര്‍ ഷൂട്ടിങ് നടന്ന സിനിമ എന്ന ചരിത്രം ‘റോസി’ക്കു സ്വന്തം. എ.കെ.മണിയുടെ കഥയും പി.ജെ.ആന്റണിയുടെ തിരക്കഥയും. പി.ജെ.ആന്റണിയും കവിയൂര്‍ പൊന്നമ്മയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.പി.ഭാസ്‌കരന്‍ എഴുതിയ ഗാനങ്ങള്‍ക്കു സംഗീതം നല്‍കാന്‍…
ഫാ.സേവ്യര്‍ കുടിയാംശ്ശേരി കാലവര്‍ഷം നേരത്തെ എത്തിയതും കടല്‍ ക്ഷോഭവും കാറ്റും കോളുമൊക്കെ ഉണ്ടായതും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വല്ലാതെ ദുരിതത്തിലാക്കിയിരിക്കുകയാണ്. അതിന്റെ കൂടെയാണ് രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കയറ്റിയ കപ്പല്‍ കേരളതീരത്തിനോടടുത്ത് മുങ്ങിയത്. കടലിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കൊടുംപട്ടിണിയിലായിരിക്കുകയാണ്. കേരള തീരത്തുണ്ടായ കപ്പലപകടം കടലില്‍ വന്‍ ദുരന്തമാണുണ്ടാക്കിയിരിക്കുന്നത്. അതു കുറേക്കാലം നീണ്ടു നില്‍ക്കുന്ന പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. അനാഥമായ ഒരു സംഭവമല്ല. തീരപ്രദേശത്തിനും പ്രത്യേകമായും കേരളസംസ്ഥാനത്തിനൊട്ടാകെയും പ്രതിസന്ധിയുളവാക്കുന്നതാണ്. ഒന്നാമതായി കപ്പല്‍ കമ്പനി ഉത്തരവാദിത്വം ഏറ്റെടുക്കണം. സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തി പോലാവരുത്. വിഴിഞ്ഞം തുറമുഖത്തിന് ഒരു ഉത്തരവാദിത്വവുമില്ലേ. ഹരിത ട്രിബ്യൂണലും ഇതില്‍ ഇടപെേടണ്ടതല്ലേ. ദേശീയ, അന്തര്‍ദ്ദേശിയ സമൂഹങ്ങള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്.വേണ്ടിവന്നാല്‍ അന്താരാഷ്ട്ര കോടതികളേയും സമീപിക്കണം. അത്ര ഗൗരവമുള്ള ഒരു കാര്യമാണിത്. ഇതിനോടുള്ള പ്രതികരണമായി സംസ്ഥാന സര്‍ക്കാര്‍ നാലു ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് 1000 രൂപയും 6 കിലോ അരിയും നല്‍കാന്‍ തീരുമാനിച്ചു. ഇത് ഒരു ദിവസത്തേക്കുള്ള സഹായം മാത്രമാണ്. ഇപ്പോള്‍ത്തന്നെ എല്ലാവരും…
ജെക്കോബി മുനമ്പത്തെ ഭൂമി കേരള വഖഫ് ബോര്‍ഡിന്റെ ആസ്തിപ്പട്ടിക രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് ഇടവരുത്തിയ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തെ ഉത്തരവുകള്‍ പുനഃപരിശോധിക്കുകയും, മുനമ്പത്തേത് വഖഫ് ഭൂമിയാണോ അതോ ക്രയവിക്രയ അവകാശത്തോടെ ഫാറൂഖ് കോളജിന് ഇഷ്ടദാനമായി കിട്ടിയ ഭൂമിയാണോ എന്ന അടിസ്ഥാന പ്രശ്നത്തില്‍ അന്തിമ തീര്‍പ്പുകല്പിക്കേണ്ട കോഴിക്കോട്ടെ വഖഫ് ട്രൈബ്യൂണലില്‍ നിര്‍ണായകമായ നിലപാട് സ്വീകരിക്കുകയും, ഹൈക്കോടതിയില്‍ ഇതിന് ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്ത് മുനമ്പത്തെ പാവപ്പെട്ട ജനതയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണം. മുനമ്പം കടപ്പുറത്തെ തങ്ങളുടെ ഭൂസ്വത്തുക്കളുടെ മേലുള്ള റവന്യൂ അവകാശങ്ങള്‍ ‘നിഷേധിക്കപ്പെട്ടവരെ’ സംസ്ഥാന സര്‍ക്കാരിന് നിലവിലുള്ള നിയമപ്രകാരം സംരക്ഷിക്കാനാകുമെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് വിശ്വസനീയമായ വിവരം. മുനമ്പം നിവാസികളുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ച് തങ്ങള്‍ക്ക് അനുകൂലമായി എത്രയും വേഗം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ എട്ടുമാസമായി കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തില്‍…
മൂന്നാർ :ചിന്നക്കനാൽ ഫാത്തിമ മാതാ ഹൈസ്കുളിൽ ലഹരി വിരുദ്ധ റാലി, ലഹരിക്കെതിരായ പോസ്റ്റർ നിർമ്മാണം, സ്കിറ്റുകൾ തുടങ്ങിയവ നടന്നു. ലഹരിവിരുദ്ധ ക്യാമ്പയിൻ പരിപാടികളുടെ ഉദ്ഘാടനം ചെയ്ത് – കസ്റ്റംസ് , ഇൻഡയറക്ട് ടാക്സ് ആൻ്റ് നാർക്കോട്ടിക് (നാസിൻ്റെ – NACIN) നാഷണൽ അക്കാദമി അഡീഷണൽ ഡയറക്ടർ ജനറൽ മിനു പ്രമോദ് IRS ക്ലാസെടുത്തു. ലഹരി വസ്തുക്കൾ വിൽക്കുന്നവർ കള്ളന്മാരെപ്പോലെ വരുമെന്നും എല്ലാം നശിപ്പിക്കുമെന്നും മോഹവലയത്തിലാഴ്ത്തി ജീവിതം തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. അറിവ് നേടലും കഴിവ് വളർത്തലും ലഹരിയാക്കി മാറ്റുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അരുൾ ഫ്രഡറിക് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സോജൻ ജി. അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊച്ചി : ടെട്രാ പോഡ് കടൽ ഭിത്തി ഇനിയും പൂർത്തീകരിക്കാനുള്ള കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തികൾ എന്ന് പൂർത്തിയാക്കുമെന്നതിനെ സംബന്ധിച്ചസമയക്രമം അറിയിക്കാൻ ഹൈകോടതി പലതവണ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഹാജരാക്കാത്തതിനെ തുടർന്ന് ഇറിഗേഷൻ ഉദ്ദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും ബന്ധപ്പെട്ട ഫയലുകളുമായി നേരിട്ട് ഹാജരാകാൻ ഹൈകോടതി ഇടക്കാല ഉത്തരവിട്ടു. കണ്ണമാലി, ചെറിയ കടവ്, മാനാശ്ശേരി പ്രദേശങ്ങളിൽ കടൽകയറ്റം ശക്തിപ്പെട്ട പശ്ചാതലത്തിൽ, ചെല്ലാനം മുതൽ ഫോർട്ടു കൊച്ചിവരെയുള്ള പ്രദേശങ്ങളിലെ കാലാക്രമണത്തിന് പരിഹാരമാവശ്യപ്പെട്ട് നൽകിയിട്ടുള്ള റിട്ട് ഹർജി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഉത്തരവിട്ടത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ കോടതി കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ടി.എ.ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജിൻസൺ വെളുത്ത മണ്ണുങ്കൽ തുടങിയവർ നൽകിയ റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്വാദികൾക്കുവേണ്ടി അഡ്വ. ഷെറി ജെ. തോമസ് ഹാജരായി. കോടതി ഉത്തരവിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തു പ്രസി ഡന്റിനെ നേരിൽ കാണുകയും, സ്ഥിതിഗതികൾ കോടതിയെ ബോധ്യപ്പെടുത്താൻ പ്രസിഡന്റ് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.…
കൊല്ലം: ഫ്രണ്ട്സ് ഓഫ് റിന്യൂവൽ ഇന്ത്യ സ്നേഹതീരത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി.കോൾബേ കർമ്മ ശ്രേഷ്ട പുരസ്കാരം കൊല്ലം രൂപതയിലെ ജെയിൻ ആൻസിൽ ഫ്രാൻസിസ് ഏറ്റുവാങ്ങി. സംസ്ഥാനതലത്തിൽ വനിതാ ക്ഷേമ രംഗത്തെ സമഗ്രസംഭാവനക്കായാണ് അവാർഡ്. ആലപ്പുഴ എം.പി. കെ.സി വേണുഗോപാൽ ഉപഹാരം നൽകി. പ്രസിഡൻ്റ് ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് ,വിനോദ് കുമാർ DIG പ്രിസൺ ഹെഡ്ക്വാർട്ടേഴ്സ് , IMS ഡയറക്ടർ ഫാ പ്രശാന്ത് , ഡോ. ഉഷാ , പ്രിൻസിപ്പാൾ സെൻ്റ് ജോസഫ്സ് വിമൺസ് കോളേജ് സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സാമൂഹിക ,സാംസകാരിക, വിദ്യാഭ്വാസ , കാർഷിക, വ്യാവസായിക , സഭാ സേവന ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ആദരിച്ചു.
സി സി ബി ഐ യുടെ പുതിയ സെക്രട്ടറിയേറ്റ് ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
സംവരണമേ എന്തോ മോശമെന്നും, അതൊക്കെ “താഴ്ന്ന ജാതിക്കാർക്ക് ” വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന “പുശ്ചത്തോടു്” കണ്ട ആശാന്മാരാണ്, പാവപ്പെട്ട വൻ്റെ കലത്തിൽ കൈയിട്ടുവാരി നക്കി കൊണ്ടിരിക്കുന്നത് ഇതാണ് ചരിത്രപരമായ വിരോധാഭാസം എന്ന് പറയുന്നത്.
ജാതി സാമുദായിക സെൻസസ് നടപ്പാക്കണം
പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി
Subscribe to Updates
Get the latest creative news from FooBar about art, design and business.
