Author: admin

തിരുവനന്തപുരം : ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡൻഷ്യൽ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാർ നടത്തുന്നതെന്നും ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകർക്കാനായാണ് “ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളിൽ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കിൽ ജനവിധി അട്ടിമറിച്ച്‌ കേന്ദ്രഭരണം അടിച്ചേൽപ്പിക്കുന്നതും ജനാധിപത്യത്തെ തകർക്കും. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കി . ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ. ഈ സർക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന്‌ ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്‌ എന്നും മുഖ്യമന്ത്രി…

Read More

വത്തിക്കാൻ : കലാരംഗവും, വാർത്താമാധ്യമമാർഗ്ഗങ്ങളും, വിനോദപരിപാടികളും വഴി സുവിശേഷപ്രഘോഷണത്തിന് കൂടുതൽ ശക്തമായ രീതിയിൽ പരിശ്രമങ്ങൾ നടത്തുവാൻ, വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ അംഗങ്ങളെ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന “ജീവന്റെ സമ്മേളനം 2024” എന്ന പരിപാടിയിൽ പങ്കെടുത്ത ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവരും, ആഗോളതലത്തിൽ നേതൃനിരയിൽ നിൽക്കുന്നവരുമായ ആളുകൾക്ക് അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ്, സുവിശേഷവത്കരണത്തിനായി മുന്നോട്ടിറങ്ങാൻ പാപ്പാ ആവശ്യപ്പെട്ടത്. കൂടുതൽ ശക്തമായ രീതിയിൽ സുവിശേഷവത്കരണം നടത്താൻ പാപ്പാ തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പ്രസിഡന്റ് ലൂയിസ് ക്വിനെല്ലി പ്രസ്താവിച്ചു. വരും മാസങ്ങളിൽ മെക്സിക്കോയിലും, ലോസ് ആഞ്ചസിലും വച്ച് സംഘടന വിവിധ ആഘോഷപരിപാടികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ജൂബിലിയുമായി ബന്ധപ്പെട്ട് 2025-ൽ റോമിലെ ചിർകോ മാസ്സിമോ മൈതാനത്ത് വച്ചും വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ പരിപാടികൾ നടത്തുമെന്നും സംഘടനാപ്രവർത്തകർ അറിയിച്ചു. വിഷൻ 2033 എന്ന പേരിൽ വീത്തെ ഗ്ലോബൽ ഫൌണ്ടേഷൻ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്തുവിന്റെ സുവിശേഷസന്ദേശം നൂറു കോടി യുവജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ്…

Read More

ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തിലും തെക്കന്‍ ലെബനനിലും വീണ്ടും സ്‌ഫോടനപരമ്പര. സ്‌ഫോടനത്തില്‍ 20 പേർ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിസ്ബുള്ള ഉപയോഗിച്ച വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്.കിഴക്കന്‍ ലെബനനില്‍ ലാന്‍ഡ്‌ലൈന്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട് . മിനിഞ്ഞാന്ന് പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് ഇന്നലത്തെ ആക്രമണമുണ്ടായത്. അതേസമയം പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Read More

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായുള്ള നാലാം ഘട്ട തിരച്ചില്‍ ഇന്ന് പുനരാഭിക്കും. ഗോവയില്‍ നിന്നും കാര്‍വാറിലെത്തിച്ച ഡ്രഡ്ജര്‍ ഇന്ന് തന്നെ ഷിരൂരിലെത്തിക്കും . ഗംഗാവലി പുഴയിലെ പാലത്തിനടിയിലൂടെ പോകേണ്ടതിനാല്‍ വേലിയിറക്ക സമയയത്താകും ഡ്രഡ്ജര്‍ വെസല്‍ ഷിരൂരിലേക്ക് കൊണ്ടുപോകുക. ഡ്രഡ്ജര്‍ ഷിരൂരിലെത്തിയാല്‍ ഉടന്‍ തന്നെ ദൗത്യം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കാലാവസ്ഥ അനുകൂലമായതിനാല്‍ പെട്ടെന്ന് തന്നെ തിരച്ചില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. നാവികസേനാസംഘം ഇന്ന് ഗംഗാവലിപ്പുഴയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ലോറിയുടെ മീതെ പതിച്ച മുഴുവന്‍ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് പ്രക്രിയ. മണ്ണിനൊപ്പം കൂടിക്കിടക്കുന്ന മരങ്ങള്‍ അടക്കമുള്ളവയും നീക്കണം. ഇതിനു മൂന്നു മുതല്‍ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്.

Read More

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വൻ പോളിംങ്. 59.36% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകുന്നേരം 7.30 വരെയായിരുന്നു പോളിംഗ് .കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 58.46%ആയിരുന്നു പോളിങ്. 24 മണ്ഡലത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ഈ മണ്ഡലങ്ങളില്‍ ജനവിധി തേടിയത്‌. ഇതിൽ 90പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍, പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. ഈ മാസം 25, അടുത്ത മാസം ഒന്ന് തിയതികളില്‍ രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പ് നടക്കും. ഹരിയാനയ്‌ക്കൊപ്പം ഒക്ടോബര്‍ 8നാണ് ജമ്മു കശ്മീരിലെ വോട്ടെണ്ണല്‍. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്.

Read More

ബിജു മേനോനെ നായകനാക്കി ദേശീയ അവാര്‍ഡ് ജേതാവായ വിഷ്‌ണു മോഹന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കഥ ഇന്നുവരെ’യുടെ ടീസർ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള ഹൃദയസ്‌പര്‍ശിയായ ഒരു ചിത്രമായിരിക്കും ‘കഥ ഇന്നുവരെ’ എന്ന സൂചനയാണ് ടീസല്‍ നല്‍കുന്നത്. നര്‍ത്തകിയായ മേതില്‍ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്‍റെ നായികയായി എത്തുന്നത്. ആദ്യമായാണ് മേതില്‍ ദേവിക ഒരു സിനിമയില്‍ അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും. നിഖില വിമല്‍, അനുശ്രീ, ഹക്കീം ഷാജഹാന്‍, അനുമോഹന്‍, സിദ്ദിഖ്, രഞ്ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്‌ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Read More

ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’ അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷനുമായി ഓണ ചിത്രങ്ങളിൽ മുന്നിൽ . ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നായി അമ്പത് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിമാറി ‘അജയന്റെ രണ്ടാം മോഷണം’.ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ് തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,…

Read More

ജമ്മു: ജമ്മു കശ്മീരിൽ ഒന്നാം ഘട്ട നിയമസഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ്‌ മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. മൂന്ന് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ വോട്ട് എണ്ണൽ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്രസ്ഥാനാർത്ഥികളാണ്. 23.27 ലക്ഷമാണ്‌ വോട്ടർമാർ. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. നാഷണൽ കോൺഫറൻസും കോൺ​ഗ്രസും കൈകോർത്താണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

Read More

തൃശൂര്‍: തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്. ഓണാഘോഷത്തിന് സമാപനം കുറിച്ചാണ് വൈകിട്ട് അഞ്ചുമണിയോടെ 7 പുലിക്കളി സംഘങ്ങള്‍ സ്വരാജ് റൗണ്ടില്‍ എത്തുക. രണ്ടരയോടെ വിവിധ ദേശങ്ങളില്‍ നിന്ന് പുലികളി സംഘങ്ങള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ പുലിമടകളിലും വരയ്ക്കാന്‍ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍. ആദ്യമായി വരയ്ക്കുന്നവരും വര്‍ഷങ്ങളായി പുലിവേഷം കെട്ടുന്നവരുമുണ്ട് ഈ കൂട്ടത്തില്‍. 40 ലേറെ വര്‍ഷങ്ങളായി പുലികളെ വരയ്ക്കുന്നവരുമുണ്ട്. കറുപ്പ് പുലിയെയാണ് വരയ്ക്കാന്‍ ഏറ്റവും എളുപ്പമെന്നാണ് ഇവര്‍ പറയുന്നത്. വനിതകളും കുട്ടിപ്പുലികളുമടക്കം പുലി വേഷം കെട്ടുന്നുണ്ട്. രണ്ടരയോടെ ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൗണ്ടിലെത്തും. സ്വരാജ് റൗണ്ട് വലം വച്ച് നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് രാത്രി ഒമ്പത് മണിയോടെയാണ് പുലിക്കളി അവസാനിക്കുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡുകാർക്കുള്ള മസ്റ്ററിങ് ഇന്ന് പുനരാരംഭിക്കും. മഞ്ഞ, പിങ്ക് കാർഡം​ഗങ്ങളുടെ മസ്റ്ററിങാണ് ഇന്ന് തുടങ്ങുന്നത്. മുൻഗണനേതര (വെള്ള, നീല) കാർഡിലെ അംഗങ്ങളുടെ മസ്റ്ററിങ് തീയതി പിന്നീട് പ്രഖ്യാപിക്കും. മൂന്ന് ഘട്ടമായാണ് മസ്റ്ററിങ്. ഒന്നാംഘട്ടം 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലാണ്. 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും മസ്റ്ററിങ് നടക്കും. മൂന്നാം ഘട്ടമായ ഒക്ടോബർ മൂന്നു മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ്. ഒക്ടോബർ 15-നുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും. നേരിട്ടെത്താൻ കഴിയാത്ത, ശാരീരിക ബുദ്ധിമുട്ടുകളുള്ള കിടപ്പുരോഗികൾക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യസംസ്ഥാനങ്ങളിലോ മറ്റ് ജില്ലകളിലോ താൽക്കാലികമായി താമസിക്കുന്നവർക്ക് അതതിടങ്ങളിലെ ഏതെങ്കിലും റേഷൻ കടകളിൽ മസ്റ്ററിങ് നടത്താം.

Read More