Author: admin

തി​രു​വ​ന​ന്ത​പു​രം: പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് തിരുവനന്തപുരത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ അ​ബ്‌​ദു​ള്ള എം. ​അ​ബു ഷാ​വേ​സ് പ​ങ്കെ​ടു​ക്കും. കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മോ​ത്സ​വ​ത്തി​ൻറെ ഭാ​ഗ​മാ​യാ​ണ് ഇത് . 29ന് ​വൈ​കു​ന്നേ​രം 5ന് ​ടാ​ഗോ​ർ തി​യ​റ്റ​റി​ലാ​ണ് പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ ഔ​ദ്യോ​ഗി​ക സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ​സ​ന്ദേ​ശം മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉന്നമിടുന്നത് . കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ​ല​സ്തീ​ൻ അം​ബാ​സ​ഡ​ർ ,മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 284 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സ്മ‌​ര​ണാ​ഞ്ജ​ലി​യും മാ​ധ്യ​മോ​ത്സ​വ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

തിരുവനന്തപുരം: അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവർച്ച വിഴിഞ്ഞത്ത് .വീട് കുത്തിത്തുറന്ന് വൻമോഷണമാണ് നടന്നത് . വെണ്ണിയൂർ സ്വദേശി ശിൽബർട്ടിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് മോഷണം നടന്നത് . ഗിൽബർട്ട് റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനാണ്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ മരണം സംഭവിച്ചതിനെ തുടർന്ന് ഗിൽബർട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്. വീട്ടിൽ ആളില്ല എന്ന് മനസിലാക്കിയാണ് മോഷണം നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും രൂപയുമാണ് കവർന്നത്. ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണകാര്യം അറിയുന്നത്. ഉടൻ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു .

Read More

തിരുവനന്തപുരം: സെപ്തംബർ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കും.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷൻ ലഭിക്കും . 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു.സര്‍ക്കാര്‍ ഇതുവരെ 42,841 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി ചെലവിട്ടത്. ഓണത്തിന് രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ വീതം വിതരണം ചെയ്തു .

Read More

തിരുവനന്തപുരം: മണ്ണന്തല മരുതൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേർക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു . പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ ഇന്ന് രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. എതിർദിശയിൽ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അരമണിക്കൂർ നേരം ഡ്രൈവർമാർ ബസിൽ കുടുങ്ങി കിടന്നു. ഫയർഫോഴ്‌സും നാട്ടുകാരും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസിൽ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.

Read More

കൊടുങ്ങല്ലൂർ :കോട്ടപ്പുറം കിഡ്സ് പ്രൈവറ്റ് ഐടിഐ യിൽ നിന്നും2025ൽ വിജയം നേടിയവരുടെ സർട്ടിഫിക്കറ്റ് വിതരണവും മികച്ച ട്രെയിനികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി എം ഗീത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷ വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ വി എം ജോണി , കിഡ്സ് അസോസിയേറ്റ് ഡയറക്ടർ ഫാ. വിനു പീറ്റർ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. നിഖിൽ മുട്ടിക്കൽഎന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഐടിഐ സ്റ്റാഫ് അംഗങ്ങൾ, ട്രെയിനീസ്, മാതാപിതാക്കൾ തുടങ്ങിവർ പങ്കെടുത്തു.

Read More

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

Read More