Author: admin

ടെൽ അവീവ്:പ​ന്ത്ര​ണ്ടു ദി​വ​സ​ത്തെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പ​ശ്ചി​മേ​ഷ്യ സമാധാനത്തിലേക്ക് .എന്നാൽ ഇസ്രയേലും ഇറാനും നടത്തിയ പ്രസ്താവനകളിൽ വിജയം തങ്ങൾക്കാണെന്ന് ഇരുകൂട്ടരും അവകാശപ്പെട്ടു . ഇറാനെതിരേ ചരിത്രവിജയം നേടിയെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ വിജയം തലമുറകളോളം ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായി വെടിനിർത്തൽ ധാരണയിലെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു. 12 ദി​വ​സം നീ​ണ്ടു​നി​ന്ന ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​ച്ചെ​ന്നാ​ണ് ഇ​റാ​ൻ പ്ര​സി​ഡ​ൻറ് അ​റി​യി​ച്ച​ത്.ശ​ത്രു​വി​ന് ത​ക്ക​താ​യ ശി​ക്ഷ ന​ൽ​കി. ഇ​റാ​നെ എ​തി​ർ​ത്താ​ൽ ക​ന​ത്ത പി​ഴ ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് ലോ​കം തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും ഇ​റാ​ൻറെ ക​രു​ത്ത് സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ​ക്കാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും ഉൾപ്പെടെ രണ്ട് ഭീഷണികളാണ് ഇസ്രയേൽ ഇല്ലാതാക്കിയത്- നെതന്യാഹു പറഞ്ഞു . നടപടിയെടുത്തിരുന്നില്ലെങ്കിൽ അപകടം നേരിടേണ്ടി വരുമായിരുന്നു. ആണവ ശാസ്ത്രജ്ഞർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഇറാന്റെ മുതിർന്ന സേനാ നേതാക്കളെയെല്ലാം ഇസ്രയേൽ പ്രതിരോധസേന നശിപ്പിച്ചു . ഇസ്ഫഹാനിലെയും നതാൻസിലെയും അരാകിലെയും ആണവകേന്ദ്രങ്ങൾ നശിപ്പിച്ചു.അ​തേ​സ​മ​യം,…

Read More

കൊച്ചി: ആഭിചാര നിരോധന നിയമനിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ . മന്ത്രിസഭ യോഗ തീരുമാനമായാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. എന്നാൽ, സർക്കാരിൻ്റെ വാദം ഹൈക്കോടതി തള്ളികൊണ്ട് നിയമനിർമാണത്തിൽനിന്ന് പിന്മാറുന്നതിൻ്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കെ ടി തോമസ് കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമാണം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഈ നിർദേശം. മന്ത്രവാദവും ആഭിചാരവും തടയാൻ നിയമപരമായ വഴി തേടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിശദമായ സത്യവാങ്മൂലം മൂന്നാഴ്ചക്കകം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

Read More

മുനമ്പം :256-ാംദിവസമായ ചൊവ്വാഴ്ച രാവിലെ 9 മണിക്ക്വേളാങ്കണ്ണി മാതാ പള്ളി അസിസ്റ്റൻറ് വികാരി ഫാ: മോൺസി വർഗീസ് അറക്കൽ സമരസേനാനികൾക്ക് ഷാൾ അണിയിച്ച് റിലേ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ഓസ്ട്രേലിയയിലെ സിഡ്നിയിൽ ‘സെൻ്റ് ബ്രിജിത്ത് മാരിക്ക് വില്ല ഇടവകയിലെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ:ഗിൽട്ടസ് സി.പി യും,പാഷണിസ്റ്റ് സഭയുടെ കൊച്ചി ആശ്രമത്തിലെ അഡ്മിനിസ്ട്രേറ്ററായ ഫാ:അജീഷ് സി പി യും മുനമ്പം സമരപ്പന്തലിൽ സമര സേനാനികൾക്ക് ഐക്ക്യദാർഡ്യവുമായി എത്തിച്ചേർന്നു. 255ആം ദിവസം നിരാഹാരം ഇരുന്നവരുടെ പേരുവിവരം.1 ഷൈനികുഞ്ഞുമോൻ.2 സ്‌റ്റെല്ല വർഗ്ഗീസ്,3 റോസിലി കെ.എം,4 ജോസഫ് ബെന്നി.

Read More

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇനിമുതൽ ഓഫീസിൽ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവർക്ക് മാത്രമായിരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു . ഹൃദയാഘാതവും അർബുദവുമൊക്കെ വന്നവരെ ഡോക്ടർമാരുടെ നിർദേശപ്രകാരം ക്ലെറിക്കൽ ജോലികളിൽ നിയമിക്കും. പരമാവധി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും റൂട്ടിലിറക്കാനാണ് ശ്രമം. ജീവനക്കാർക്കെതിരെയുളള കേസുകൾ അവസാനിപ്പിക്കാൻ അദാലത്ത് സംഘടിപ്പിക്കും – ഗണേഷ് കുമാർ പറഞ്ഞു. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരിൽ. 26 മുതൽ തുടർച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്-മന്ത്രി പറഞ്ഞു . കെഎസ്ആർടിസി ചലോ ആപ്പ് ഉടൻ പുറത്തിറക്കും . രണ്ടാഴ്ച്ചയ്ക്കുളളിൽ ആപ്പ് വരും. മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. ആറ് ഭാഷയിൽ ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ രൂപകൽപ്പന കാഴ്ച്ച പരിമിതിയുളളവർക്കും ഉപയോഗിക്കാൻ കഴിയുംവിധമായിരിക്കും .ചലോ ആപ്പിലൂടെ ബസുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. സ്റ്റുഡന്റ് കൺസഷൻ…

Read More

രാജകന്യക’ എന്ന സിനിമയുടെ ടീസർ റിലീസായി. മാതാവിന്റെ സംരക്ഷണത്തെ ആസ്പദമാക്കി കേരള തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.

Read More

ടെൽ അവീവ്: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് (?) പിറകെ ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്. ഇറാൻ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക്ക് മിസൈലുകൾ പ്രതിരോധ സംവിധാനം തടസ്സപ്പെടുത്തിയെന്ന് ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് . നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുന്നുണ്ട് . ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാനാണ് അധികൃതർ നിർദേശം നൽകിയിട്ടുള്ളത് . തിരിച്ചടി നൽകാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. കനത്ത തിരിച്ചടി നൽകാനും ടെഹ്‌റാന്റെ ഹൃദയഭാഗത്തേക്ക് തന്നെ ആക്രമണം അഴിച്ചുവിടാനും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് സൈന്യത്തിന് ഉത്തരാവ് നൽകി. ‘ടെഹ്‌റാൻ കുലുങ്ങു’മെന്നാണ് ഇസ്രയേൽ ധനകാര്യ മന്ത്രി സ്മോട്റിച്ച് ഇറാന് മുന്നറിയിപ്പ് നൽകിയത് . അല്പസമയം മുൻപാണ് ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇറാൻ മാധ്യമങ്ങൾ അല്ലാതെ നേതാക്കൾ ആരും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ല.

Read More

കോട്ടപ്പുറം : കോട്ടപ്പുറം രൂപതാംഗമായ ഫാ. ഹെൽവെസ്റ്റ് റൊസാരിയോ റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. ഇടവകകളുടെ അജപാലന പരിവർത്തനത്തിൽ ഇടവകവികാരിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.ഫാ. ഹെൽവെസ്റ്റ് റൊസാരിയോ അരിപ്പാലം തിരുഹൃദയ പള്ളി ഇടവകാംഗമായ പരേതനായ പോൾ റൊസാരിയോയുടെയും, മാഗി റൊസാരിയോയുടെയും മകനാണ്. കോട്ടപ്പുറം രൂപത കെസിഎസ്എൽ ഡയറക്ടർ , തുരുത്തിപ്പുറം ജപമാല രാജ്ഞി പള്ളി വികാരി, കുറ്റിക്കാട് – കൂർക്കമറ്റം സെൻ്റ് ആൻ്റണീസ് പള്ളി പ്രീസ്റ്റ് – ഇൻ – ചാർജ്, സെൻ്റ് ആൻ്റണീസ് സെമിനാരി വൈസ് റെക്ടർ, തൃശൂർ തിരുഹൃദയം, മാളപള്ളിപ്പുറം സെൻ്റ് ആൻ്റണീസ് , കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് പള്ളികളിൽ സഹവികാരി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.

Read More

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫെറോന ലിറ്റിൽ ഫ്ലളവർ ചർച്ച് ഇടവകയിൽ ജൂൺ 22 ഞായറാഴ്ച ദിവ്യകാരുണ്യത്തിരുനാൾ ദിനത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. വിശുദ്ധ കൊച്ചുത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടന്ന തിരുകർമ്മങ്ങൾക്ക് തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ ക്രിസ്തുദാസ് നേതൃത്വം നൽകി. അതിരുപതാ ചാൻസലർ ഫാ. ജോസ് ജി., ഇടവകവികാരി ഫാ. ലോറൻസ് കുലാസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ബഹു. സഹായമെത്രാൻ സഭയിൽ പിൻതുടർന്നുവരുന്ന വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിൻ്റെ അടിസ്ഥാനം ക്രൈസ്തവ പാരമ്പര്യത്തിൻ്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയും  പഴയ നിയമത്തിൽ നിന്നും പുതിയ നിയമത്തിൽ നിന്നും തിരുശേഷിപ്പ് വണക്കത്തിൻ്റെ ഉദാഹരണങ്ങൾ വിവരിച്ചു നൽകുകയും ചെയ്തു.  തിരുശേഷിപ്പ് വണക്കം നമ്മെ ദിവ്യകാരുണ്യ നാഥനായ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതാണെന്ന് ഓർമ്മിപ്പിച്ചു. ഈ പുണ്യദിനത്തിൽ  ഇടവകയിലെ അഞ്ച് കുട്ടികൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. 2025 ജൂലൈ 2  മുതൽ എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5:30 ന് വി. കൊച്ചുത്രേസ്യയുടെ നൊവേനയും തുടർന്ന് ദിവ്യബലിയും തിരുശേഷിപ്പ് ചുംബനത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

Read More

വാഷിങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തൽ പ്രാബല്യത്തിലായെന്ന് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിക്കരുതെന്നും അദ്ദേഹം ട്രൂത്ത് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി . വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയാണ് അറിയിച്ചിച്ചത് . എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ മാധ്യമങ്ങൾ വെടിനിർത്തൽ പ്രാബല്യത്തിലെന്ന് അറിയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇസ്രയേലിലേക്ക് നടത്തിയ നാലാം തരംഗ ആക്രമണത്തിന് പിന്നാലെയാണ് വെടിനിർത്തൽ പ്രാബല്യത്തിലെത്തിയതെന്ന് ഇറാൻ പ്രസ് ടി വി റിപ്പോർട്ട് ചെയ്യുന്നത് . ഇസ്രയേലിലെ ചാനൽ 12, യ്‌നെറ്റ് എന്നീ മാധ്യമങ്ങളാണ് ഇസ്രയേലും വെടിനിർത്തലിന് അംഗീകരിച്ചെന്ന് റിപ്പോർട്ട് ചെയ്തത് .ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ ’12 ദിവസത്തെ യുദ്ധ’മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നുമായിരുന്നു ട്രംപ് അവകാശപ്പെട്ടത് .എന്നാൽ ഖത്തറിൻ്റെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ…

Read More