- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
കൊച്ചി :ജീവനാദത്തിന്റെ സർക്കുലേഷന് വേണ്ടി കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി മുന്നിട്ടിറങ്ങുമ്പോൾ, കേരളത്തിലെ എല്ലാ ലത്തീൻ രൂപതകളിലെയും കെ.സി.വൈ.എം. രൂപത സമിതികളുമായി സഹകരിച്ചുകൊണ്ട് *”ജീവനാദം യുവനാദം”* ക്യാമ്പയിൻ ആരംഭം കുറിക്കുകയാണ്. കേരളത്തിലെ എല്ലാ ലത്തീൻ കത്തോലിക്ക ഇടവകകളിലെയും ബി.സി.സി. യൂണിറ്റുകളിൽ നിന്നും ഒരു ജീവനാദം എങ്കിലും ഒരു വർഷത്തെ വരിസംഖ്യ നൽകി സബ്സ്ക്രൈബ് ചെയ്തു ഈ പദ്ധതിയെ വിജയിപ്പിക്കേണ്ടതാണ്. _”ജീവനാദം ഇനിയും തുടരും ബ്രോ”_*”ജീവനാദം”* വരിക്കാരാവുക. വായിക്കുക, പങ്കുവെക്കുക. നമ്മുടെ അവകാശങ്ങൾക്കായുള്ള അറിവിന്റെയും ആശയവിനിമയത്തിന്റെയും വഴി തുറക്കൂ. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 134.30 അടിയായി ഉയർന്നുവെന്ന് അറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്‌നാട്, ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക.ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്‌നാട് തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് രാജ്യങ്ങളുണ്ടാക്കിയ സംഘർഷങ്ങളിൽ തങ്ങള്‍ക്കൊപ്പം നിന്ന ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ച് ഇറാൻ. സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്ന ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും, രാഷ്ട്രീയ പാർട്ടികൾക്കും, സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും നന്ദി അറിയിക്കുന്നുവെന്ന് ഇറാൻ എംബസി എക്‌സിലൂടെ അറിയിച്ചു. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്. ഇറാൻ തിരിച്ചടിക്കുകയും ചെയ്‌തിരുന്നു. സംഘര്‍ഷത്തില്‍ ഇറാനൊപ്പം നിന്ന ഇന്ത്യൻ ജനതയ്‌ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയെങ്കിലും ഭരണാധികാരികളെ എക്സ് സന്ദേശത്തിൽ പരാമർശിച്ചിട്ടില്ല .
പത്തനംതിട്ട : കാറ്റും മഴയും ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. എറണാകുളം: ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും അവധി ബാധകമാണ്. പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നു സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ, സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍ മദ്രസകള്‍ ഉള്‍പ്പെടുയള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള കോളജുകള്‍ക്ക് അവധി ബാധകമല്ല. പരീക്ഷകള്‍, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല. തൃശൂര്‍: ജില്ലയില്‍…
തിരുവന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ്. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ആണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. അതിതീവ്ര മഴയും മണ്ണിടിച്ചൽ പോലുള്ള ആഘാതത്തിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 14 ജില്ലകളിലും ശക്തമായ മഴ തുടരും . തെക്കു പടിഞ്ഞാറൻ കാറ്റിനു ശക്തി കുറയാത്തതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യത.28 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. 29 മുതൽ മഴ കുറയും. ഏഴു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് മുന്നറിയിപ്പ് ഉണ്ട്.കണ്ണൂർ, കോഴിക്കോട്,പാലക്കാട്, തൃശൂർ, എറണാകുളം,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഇവിടെ അതി ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെ വയനാട്, മലപ്പുറം, ഇടുക്കി, തൃശൂർ, എറണാകുളം ജില്ലകളിൽ…
തിരുവനന്തപുരം: ഇന്ന്, ജൂൺ 26 വൈകുന്നേരം നാലുമണിക്ക് ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ചുള്ള ബഹിരാകാശ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലിറങ്ങി. ശുഭാംശു ശുക്ലയ്‌ക്കൊപ്പമുള്ള നാലംഗ സംഘത്തിൻറെ ആക്‌സിയോം-4 ദൗത്യം 14 ദിവസം ബഹിരാകാശത്ത് പല പരീക്ഷണങ്ങൾക്കായാണ് പ്രയോജനപ്പെടുത്തുക .ശുഭാംശുവിൻറെ 7 വ്യത്യസ്ത പരീക്ഷണങ്ങളിലൊന്നായ വിത്തു പഠനത്തിനുള്ള വിത്തുകൾ മുഴുവനും കേരളത്തിൽ നിന്നാണ്. കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ വികസിപ്പിച്ച വിത്തുകളുമായാണ് ശുഭാംശു ബഹിരാകാശത്തെത്തിയത്. വിത്തുകളെ ബഹിരാകാശത്തെത്തിച്ചശേഷം വീണ്ടും ഭൂമിയിലെത്തിച്ചുണ്ടാകുന്ന മാറ്റം പഠന വിധേയമാക്കുകയാണ് ലക്ഷ്യമിടുന്നത് . ഇക്കാലത്തെ കാർഷിക വിളകൾ നേരിടുന്ന കാലവസ്ഥാ വ്യതിയാനം എന്ന പ്രതിസന്ധിയെ മറികടക്കാനുള്ള സാങ്കേതിക വിദ്യ ഇതിലൂടെ വികസിപ്പിക്കാനാകുമോ എന്നാണ് നിരീക്ഷിക്കപ്പെടുന്നത് . വിത്തുകളിൽ നെല്ല്, തക്കാളി, വഴുതന, എള്ള്, കുറ്റിപ്പയർ എന്നിവയാണുള്ളത്. ഇവയെല്ലാം കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചതും കേരളത്തിലെ കർഷകർക്കേറെ പ്രിയപ്പെട്ടവയുമാണ്.കേരളത്തിലെ നെൽകർഷകർക്ക് ഏറെ പ്രയങ്കരമായ രണ്ട് അത്യുൽപ്പാദന നെല്ലിനങ്ങളാണ് ജ്യോതിയും ഉമയും.1974 ൽ കേരള…
തിരുവനന്തപുരം: ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സി-യിലെ ആശയങ്ങളും, അപ്പോസ്തലിക പ്രബോധനമായ ലൗദാത്തേ ദേയും-ലെ നിർദ്ദേശങ്ങളും ഉൾക്കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നവീകരിച്ച പരിസ്ഥിതിനയരേഖ പ്രകാശനം ചെയ്തു. പാരിസ്ഥിതിക വെല്ലുവിളികളും അതിനെ മറികടക്കുന്നതിനുള്ള പരിഹാര മാർഗ്ഗങ്ങളുമാണ് നയരേഖയുടെ ഉള്ളടക്കം. 36 നിർദേശങ്ങളാണ് നയരേഖയിലുള്ളത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ളക്‌സ്, തൊർമോകോൾ എന്നിവ സഭാ പരിപാടികളിലോ ആരാധനാലയങ്ങളിലോ സഭാ സ്ഥാപനങ്ങളിലോ ഉണ്ടാകരുതെന്ന് ഉറപ്പാക്കണമെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു. അതിരൂപതയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ സൗരോർജ്ജം ഉപയോഗിക്കാൻ ശ്രമിക്കണം. വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നയരേഖയിൽ നിർദേശിക്കുന്നുണ്ട്. തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് ആർ. അധ്യക്ഷത വഹിച്ച ‘തിരികെ’ എന്ന പരിസ്ഥിതി സംരക്ഷണ പരിപാടി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഐ.ബി സതീഷ് എം.എൽ.എ, അതിരൂപത വികാരി ജനറൽ മോൺ. യുജിൻ എച്ച് പെരേരയ്ക്ക് നയരേഖയുടെ ആദ്യപതിപ്പ് നൽകി പ്രകാശനം ചെയ്തു.നമ്മുടെ പ്രവർത്തന മേഖലയും ജീവിതവും പരിസ്ഥിതി…
മാളപള്ളിപ്പുറം : KCBC യുടെ നേതൃത്വത്തിൽ കോട്ടപ്പുറം രൂപതയിലെ എല്ലാ വിദ്യാലയങ്ങളിലും മതബോധന ക്ലാസുകളിലും ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാസ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രൂപതാതല ഉദ്ഘാടനം കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. മാളപള്ളിപ്പുറം സെൻ്റ്.ആൻറണീസ് സ്കൂളിൽ വച്ചു നടന്ന ഉദ്ഘാടന ചടങ്ങിന് കോട്ടപ്പുറം രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടർ ഫാ.ബിജു തേങ്ങാപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ്, കോട്ടപ്പുറം എഡ്യുക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ.സിബിൻ കല്ലറക്കൽ, സ്കൂൾ മാനേജർ ഫാ.പോൾ തോമസ് കളത്തിൽ, OSAപ്രസിഡൻ്റ് ബൈജു പാറേക്കാടൻ, PTAപ്രതിനിധി പ്രസീജ ഷൈജു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.സ്കൗട്ട് ട്രൂപ്പ് അംഗങ്ങൾ ലഹരിക്കെതിരെ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. KCBC ലഹരി വിരുദ്ധ സമിതി മധ്യമേഖല സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ സെമിനാർ നടത്തി. ലഹരി വിരുദ്ധ സമിതി പ്രസിഡൻറ് സേവ്യർ പടിയിൽ…
സിനിമ / പ്രഫ. ഷാജി ജോസഫ് സംവിധായകന്‍ബഹ്മാന്‍ ഘോബാദി ഇറാനിയന്‍-കുര്‍ദ്ദിഷ് ചലച്ചിത്ര സംവിധായകന്‍ ബഹ്മാന്‍ ഘോബാദിയുടെ അരങ്ങേറ്റ സിനിയാണ് ‘എ ടൈം ഫോര്‍ ഡ്രങ്കണ്‍ ഹോഴ്സസ്’. ഇറാന്‍-ഇറാഖ് അതിര്‍ത്തിയുടെ കഠിനമായ ഭൂപ്രകൃതിയില്‍ യഥാര്‍ത്ഥ കഥകളെ അവലംബിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കഠിനമായ ദാരിദ്ര്യത്തിനും രാഷ്ട്രീയ നിസ്സംഗതയ്ക്കും ഇടയിലുള്ള ബാല്യത്തിന്റെ പ്രതിരോധശേഷി ഈ ചിത്രം പകര്‍ത്തുന്നു. 2000-ല്‍ കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ക്യാമറ ഡി ‘ ഓര്‍ അവാര്‍ഡ് ലഭിച്ച ഈ സിനിമ, കുര്‍ദ്ദിഷ് ഗ്രാമീണര്‍ക്കിടയിലെ വേദനാജനകമായ ജീവിതത്തെ പകര്‍ത്തുന്നു. ലോക ഭൂപടത്തില്‍ കുര്‍ദ്ദിസ്ഥാന്‍ ഇല്ല, പക്ഷേ അത് നിലനില്‍ക്കുന്നു. ഒട്ടോമന്‍ സാമ്രാജ്യാനന്തരം നിശ്ചയിച്ച അതിര്‍ത്തികള്‍നടപ്പാക്കിയിതിനെത്തുടര്‍ന്ന് കിഴക്കന്‍ തുര്‍ക്കി, വടക്കന്‍ ഇറാഖ്, വടക്കുപടിഞ്ഞാറന്‍ ഇറാന്‍ എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്ന ഇരുപത് ദശലക്ഷത്തോളം വരുന്ന ജനത. കുര്‍ദ്ദിഷ് അഭയാര്‍ത്ഥികളുടെ ദുരവസ്ഥ ലോകത്തോട് വിളിച്ചു പറയുകയാണ് സംവിധായകന്‍ ഈ സിനിമയിലൂടെ. ബഹ്മാന്‍ ഘോബാദി ഇറാഖ്-ഇറാന്‍ അതിര്‍ത്തിയിലെ ഒരു പര്‍വതപ്രദേശത്താണ് ഈ സിനിമ നടക്കുന്നത്, അവിടെ പ്രാദേശിക കുര്‍ദ്ദുകള്‍…
സെന്റര്‍ പേജ് /ജയ്‌സണ്‍ റ്റി. ജോണ്‍ ”സംഗീതത്തോടുള്ള പ്രണയമാണ് ലഹരി. ദിവസവും വേദി കിട്ടുന്ന സന്തോഷത്തിലാണ് ബാറിലെ ആസ്ഥാനഗായകനായത്. പാട്ട് ഹരമാവുമ്പോള്‍ സ്‌നേഹം കൂടി പലരും അവരുടെ ചെലവില്‍ മദ്യം കഴിക്കാന്‍ ക്ഷണിക്കും. ഓഫര്‍ നിരസിച്ചാല്‍ വഴക്കാകും. അത്തരം ഒത്തുതീര്‍പ്പുകള്‍ മദ്യത്തോടുള്ള താല്‍പര്യത്തിലെത്തി.”സേവ്യര്‍ വല്ലാര്‍പാടം കര്‍ത്താവിന്റെ അള്‍ത്താരയിലെ ആസ്ഥാനഗായകനായിട്ട് വര്‍ഷം അന്‍പതിനോടടുക്കുന്നു. മഞ്ഞുമ്മല്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു ലഭിച്ച പുതിയ ഉണര്‍വാണ് 70 വയസ്സിന്റെ നിറവിലും ഇടറാത്ത ശബ്ദത്തോടെ യേശുവിനെ സ്തുതിക്കാന്‍ കൃപയായതെന്ന് കടന്നുപോയ കാലത്തെ സ്മരിച്ചുകൊണ്ട് സേവ്യര്‍ പറയുന്നു. ബാറിലും പള്ളി ക്വയറിലും ഒരേസമയം കൊച്ചി കായലിലെ കുളവാഴപോലെ സഞ്ചാരം; പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ചെറുപ്പകാലത്തിന്റെ ആദ്യദശയക്കുറിച്ച് സേവ്യര്‍ വല്ലാര്‍പാടം എന്ന ഗായകന്‍ ഓര്‍ത്തെടുത്തത് ഇങ്ങനെയാണ്. കാറ്റിനും ഓളത്തിനുമൊപ്പം അങ്ങനെ നീങ്ങും. ജീവിതം ഗൗരവമായി കണ്ടില്ല. ഓര്‍ത്തുവരുമ്പോഴേക്കും ആരെങ്കിലും ഒരു പെഗ് ഓഫര്‍ ചെയ്തിരിക്കും! പിന്നെ ടെന്‍ഷനില്ലല്ലോ. സേവ്യര്‍ എന്ന സേവി പറഞ്ഞു.തേവരയിലെ പേരുകേട്ട ബാറിലെ ഗായകനായിരുന്നു സേവി വല്ലാര്‍പാടം. എഴുപതുകളുടെ അവസാനകാലം.…
Subscribe to Updates
Get the latest creative news from FooBar about art, design and business.
