- മോഹൻലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം
- കോംഗോയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണം; 64 പേർക്ക് ദാരുണാന്ത്യം
- ദക്ഷിണേഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞ് — നോവയുടെ ആദ്യ പിറന്നാൾ ലൂർദ് ആശുപത്രിയിൽ ആഘോഷിച്ചു
- റിട്ടയേർഡ് അധ്യാപകർക്കായി ഓർമ്മച്ചെപ്പ് തുറന്ന് ബോൾഗാട്ടി K.L.C.W.A
- സ്നേഹമെന്ന വാക്കിനര്‍ത്ഥം
- വി. ദേവസഹായത്തെ അല്മായരുടെ മദ്ധ്യസ്ഥനായി ലിയോ പാപ്പാ പ്രഖ്യാപിച്ചു
- പയ്യന്നൂർ കോളേജിൽ എസ്എഫ്ഐ – കെഎസ്യു സംഘര്‍ഷം
- പമ്പയില്‍ ഇന്ന് ആഗോള അയ്യപ്പ സംഗമം; സജ്ജമെന്ന് ദേവസ്വം ബോര്‍ഡ്
Author: admin
കൊച്ചി: കേരളമണ്ണിൽ ലത്തീൻ മിഷണറിമാർ പാകിയ വിത്താണ് ഇന്നത്തെ ലത്തീൻ സഭയെന്നും, അതുകൊണ്ടുതന്നെ ലത്തീൻ പാരമ്പര്യം മുറുകെപ്പിടിച്ച് ഇന്നിന്റെ യുവജനങ്ങൾ മുന്നോട്ട് നീങ്ങണമെന്നും ബിഷപ്പ് ആന്റണി വലുങ്കൽ. കെ സി വൈ എം ലാറ്റിൻ സംസ്ഥാന സ്പെഷ്യൽ അസംബ്ലി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വൈ എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ ജിജു ജോർജ് അറക്കത്തറ ആമുഖസന്ദേശം നൽകി. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ. കെ.സി.വൈ.എം. വരാപ്പുഴ അതിരൂപതാ പ്രസിഡന്റ് രാജീവ് പാട്രിക് സംസ്ഥാന ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത, വൈസ് പ്രസിഡന്റ് മീഷമ ജോസ്, അക്ഷയ് അലക്സ്, ട്രഷറർ അനീഷ് യേശുദാസ്, സെക്രട്ടറി മാനുവൽ ആന്റണി, അലീന ജോർജ് എന്നിവർ സംസാരിച്ചു.
വാഷിംഗ്‌ടൺ ഡിസി: ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ യുക്രെയ്‌ന് അനുമതി നല്‍കി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുദ്ധമുഖത്ത് റഷ്യൻ സൈന്യത്തിനൊപ്പം ഉത്തര കൊറിയൻ സേനയേയും വിന്യസിക്കാനായി യുക്രെയ്‌ൻ നീക്കം നടത്തുന്ന പശ്ചാത്തലത്തലത്തിലാണ് അമേരിക്കയുടെ നിര്‍ണായക ഇടപെടല്‍. നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കാനിരിക്കെയാണ് ബൈഡന്‍റെ പുതിയ നീക്കം. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്.ആക്രമണത്തിനുള്ള അനുമതി യുക്രേനിയൻ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, നിയന്ത്രണങ്ങൾ നീക്കുന്നതിനേക്കാൾ പ്രധാനം റഷ്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന മിസൈലുകളാണ് എന്ന് സെലന്‍സ്‌കി പ്രസ്‌താവനയില്‍ പറഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിന് വേഗത്തില്‍ പരിഹാരം കാണാന്‍ ട്രംപ് ഭരണകൂടത്തിന് കഴിയുമെന്ന് സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു. പബ്ലിക് ബ്രോഡ്‌കാസ്റ്റർ സുസ്‌പിൽനുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
ഇംഫാൽ: മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മണിപ്പൂരില്‍ എൻഡിഎ സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സഖ്യം വിട്ടു. സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് “അഗാധമായ ഉത്കണ്‌ഠ” പ്രകടിപ്പിച്ചു കൊണ്ടാണ് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിജെപി നേതൃത്വത്തിലുള്ള മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. സംഘർഷം തുടരുന്ന മണിപ്പൂരിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്. ഇതിനിടെ, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ആസാമിൽ നദിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരം രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി…
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. അവസാന ലാപ്പിലെത്തുമ്പോഴും വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തിനിടെ നിരവധി നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പി സരിന്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായത് മുതല്‍ കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്‌ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും.
മുനമ്പം സമരത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ചു കൊണ്ട് KLC A ഒച്ചന്തുരുത്ത് ഐക്യദാർഡ്യ പ്രതിഷേധ ജ്വാല നടത്തി. ഡയറക്ടർ ഫാ: ഡെന്നി പാലക്കപ്പറമ്പിൽ ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ആന്റണി ബാബു അട്ടിപ്പേറ്റി അധ്യക്ഷത വഹിച്ചു. ഫാ: എബിൻ വിവേര, ഫാ: സിജോ, റോയ് പാളയത്തിൽ, ആന്റണി സാബു വാര്യത്ത്, സി. സൗമ്യ,ബെന്നറ്റ് കുറുപ്പശ്ശേരി, ആന്റണി സജി, ഡെൽസി ആന്റണി, ലൈജു കളരിക്കൽ, റോയ് ചക്കാലക്കൽ,ജോൺസൺ തിയ്യാടി, അനിൽ കളരിക്കൽ,ആൽബി കളരിക്കൽ, വിൻസന്റ് കാട്ടാശ്ശേരി, മോളി മാക്സി, ഷൈനി സെന്നീസ്, ജിബിൻ കളരിക്കൽ, സേവ്യർ പാലക്കപറമ്പിൽ, ഡിക്സൺ വേണാട്ട്, ടിവി വിനു, നിലേഷ് മൈക്കിൾ, ഡിക്സൺ മുക്കത്ത്, റെൻഷിലിൻ, സ്മിത അനിൽ, സുസ്മി, ജോണി തോമസ്, നവീന, ജസ്റ്റിൻ കളരിക്കൽ വിപിൻ, ഷീന ഡോണി, ബിജു മംഗലത്ത്, എന്നിവർ പ്രസംഗിച്ചു
കൊച്ചി: കെ എൽ സി എ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ അവിവാഹിതരുടെ സംഗമം നടത്തി. കൊച്ചി, ആലപ്പുഴ , വരാപ്പുഴ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രൂപത ഡയറക്ടർ ഫാ. ആന്റണി കുഴിവേലിൽ സമ്മേളനം ഉൽഘാടനം ചെയ്തു. കെ എൽ സി എ രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷനായി. ജീസ്സസ് യൂത്ത് കോർഡിനേറ്റർ ബോണി വലിയപറമ്പിൽ,ചവറ കൽചറൽ സെന്റർ കോർഡിനേറ്റർ ജോസഫ് സി. മാത്യു എന്നിവർ ക്ലാസിന് നേതൃത്വം നല്കി . ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, ടി.എ. ഡാൽഫിൽ, സാബു കാനക്കാപ്പള്ളി, ഷാജു ആനന്തശ്ശേരി, സിന്ധു ജസ്റ്റസ്, ഹെൻസൺ പോത്തം പള്ളി, വിദ്യ ജോജി , സെബാസ്റ്റിൻ കെ.ജെ. എന്നിവർ പ്രസംഗിച്ചു.
മുനമ്പം: മുനമ്പത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലർത്തണമെന്ന് സിബിസിഐ പ്രസിഡൻ്റും കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് . കാത്തലിക്ക് കൗൺസിൽ ഓഫ് ഇന്ത്യ പ്രതിനിധികൾക്കൊപ്പം മുനമ്പം സമരവേദി സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗത്തിൻ്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സമരമല്ല. ഇത് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമരമാണ് . ഭരണഘടന ഉറപ്പുതരുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് ആർച്ച്ബിഷപ്പ് ഓർമ്മിപ്പിച്ചു . ഭാരതകത്തോലിക്ക മെത്രാൻ സമിതി മുനമ്പത്തെ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും കൂടെയുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഇരിഞ്ഞാലക്കുട രൂപത വികാർ ജനറലും സിസിഐ ഓർഗനൈസറുമായ മോൺ. ജോളി വടക്കൻ,, സിസിഐ സെക്രട്ടറി ഫാ. രാജു അലക്സ്, ഫ്രാൻസിസ് മൂലൻ , അഡ്വ ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു. റിലേ നിരാഹാര സമരത്തിൻ്റെ മുപ്പത്തി ആറാം ദിനത്തിൽ എസ്എൻഡിപി യുണിറ്റ് അംഗങ്ങൾ ആയ ശ്രീദേവി പ്രദീപ്, ഗീതാ ബോസ്, സുനന്ദ…
ജറുസലേം : ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വകാര്യ വസതിയില്‍ സ്‌ഫോടനം. ശേഷികുറഞ്ഞ ലൈറ്റ് ബോംബുകളാണ് പൊട്ടിത്തെറിച്ചത്.ബോംബുകള്‍ വീടിന്റെ മുറ്റത്താണ് പതിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വസതിയിലുണ്ടായിരുന്നില്ല. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.ഗാസയിലും ലെബനനിലും ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ വസതിയിലെ സ്‌ഫോടനം
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈല്‍ വിജയകരം. ഒഡീഷ തീരത്തെ ഡോ എ.പി.ജെ. അബ്‌ദുൾ കലാം ദ്വീപിൽ നിന്നാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേലോഡുകൾ വഹിക്കാൻ കെല്‍പ്പുളളതാണ് ഇന്ത്യയുടെ മിസൈല്‍. ഹൈദരാബാദിലെ ഡോ.എ.പി.ജെ. അബ്‌ദുൾ കലാം മിസൈൽ കോംപ്ലക്സിലെ ലബോറട്ടറികളും മറ്റ് ഡിആർഡിഒ ലബോറട്ടറികളും വ്യവസായ പങ്കാളികളും ചേർന്നാണ് മിസൈൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഡിആർഡിഒയിലെയും സായുധ സേനയിലെയും മുതിർന്ന ശാസ്‌ത്രജ്ഞരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. ഉയർന്ന കൃത്യതയയും ആഘാതവും മിസൈല്‍ കാഴ്‌ചവെച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൈപ്പർസോണിക് ദൗത്യത്തിന്‍റെ ഫ്ലൈറ്റ് ട്രയൽ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ഡിആർഡിഒയെയും സായുധ സേനയെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. ഇത് ചരിത്ര നേട്ടമാണെന്ന് രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചു. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം. ഡിആർഡിഒയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി, ഡിആർഡിഒ ചെയർമാന്‍ എന്നിവരും ടീമിനെ അഭിനന്ദിച്ചു.
പത്തനംതിട്ട: തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയിൽ നിന്നും നിലക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ അട്ടത്തോടിന് സമീപത്ത് വച്ചാണ് അപകടം. സംഭവസമയത്ത് ബസില്‍ തീര്‍ഥാടകരുണ്ടായിരുന്നില്ല. ബസില്‍ ഡ്രൈവറും കണ്ടക്‌ടറും മാത്രമാണ് ഉണ്ടായിരുന്നത്. അട്ടത്തോട് എത്തിയപ്പോള്‍ ബസിന്‍റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നും പുക ഉയരുകയും പിന്നാലെ തീ ആളിപ്പടരുകയുമായിരുന്നു. ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്‌ക്കാൻ ഡ്രൈവറും കണ്ടക്‌ടറും ശ്രമിച്ചുവെങ്കിലും തീ അനിയന്ത്രിതമായി കത്തിപ്പടരുകയാണുണ്ടായത്. മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രദേശത്തായിരുന്നു അപകടം. മറ്റ് വാഹനങ്ങളില്‍ വന്നവരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. പമ്പ നിലക്കൽ സർവീസിനായി പെരുമ്പാവൂർ ഡിപ്പോയിൽ നിന്നെത്തിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് കരുതുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.