- പിഎസ്എല്‍വി-സി62 പരാജയം
- കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്: ഓസ്ട്രേലിയയിൽ മെറ്റ പൂട്ടിയത് അഞ്ചര ലക്ഷം അക്കൗണ്ടുകൾ
- പിഎസ്എൽവി സി-62 വൻ വിജയം
- സിൽവെസ്റ്റർ കൊച്ചിൻ 2025-26 ആഘോഷങ്ങൾ സമാപിച്ചു
- കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു-മുഖ്യമന്ത്രി
- യുവജന നേതൃത്വ പരിശീലന പരിപാടി ‘YMAP’ പോസ്റ്റർ പ്രകാശനം ചെയ്തു
- കെആര്‍എല്‍സിസി 46-ാമത് ജനറല്‍ അസംബ്ലി സമാപിച്ചു
- ചൈനയില്‍ ക്രൈസ്തവ വേട്ട; വ്യാജ ആരോപണ അറസ്റ്റ് തുടരുന്നു
Author: admin
യൂറോപ്യൻ പാർലമെന്റിലെ മധ്യ-വലതുപക്ഷ രാഷ്ട്രീയ വിഭാഗമായി കണക്കാക്കപ്പെടുന്ന “യാഥാസ്ഥിതിക, പുരോഗമന ഗ്രൂപ്പി”ലെ (European Conservatives and Reformists Group – ECR) പാർലമെന്റ് അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. ഡിസംബർ 10 ബുധനാഴ്ച രാവിലെ ക്ലമന്റൈൻ ശാലയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, സംസാരിക്കവെ, സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കുന്നവരുൾപ്പെടെ, എല്ലാവർക്കും വേണ്ടിയും പൊതുനന്മ ലക്ഷ്യമാക്കിയും പ്രവർത്തിക്കാനും, എന്നാൽ, യൂറോപ്പിന്റെ യഹൂദ-ക്രൈസ്തവവേരുകൾ മറക്കാതിരിക്കാനും ഗ്രൂപ്പ് അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു.
അഞ്ച് ഇറാനിയൻ ക്രൈസ്തവർക്ക് 50 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചു. മാമോദീസ, പ്രാർത്ഥന, ക്രിസ്തുമസ് ആഘോഷിക്കൽ തുടങ്ങിയ സാധാരണ വിശ്വാസപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വിധി. ഇറാനിയൻ-അർമേനിയൻ വചനപ്രഘോഷകൻ ജോസഫ് ഷഹബാസിയൻ, ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാസർ നവാർഡ് ഗോൾ-തപേഹ്, ഐഡ നജഫ്ലൂ, ജോസഫിന്റെ ഭാര്യ ലിഡ ഉൾപ്പെടെ ആകെ 5 ക്രൈസ്തവരെയാണ് തങ്ങളുടെ വിശ്വാസത്തെ പ്രതി തടവിലാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം ബൈബിൾ വിതരണം ചെയ്യുന്നതോ മതപ്രഭാഷണം നടത്തുന്നതോ കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ച്. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശമാണ് ബൈബിൾ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതുമെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ നിർബന്ധിത മത ശ്രമം മാത്രമേ 2021ലെ നിയമപ്രകാരം കുറ്റകരമാകൂ. മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവർത്തന നിരോധനനിയമം ചുമത്തി കേസെടുത്ത യുപി പോലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു.
എല്ലാ വർഷവും ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്തിവരാറുള്ള തിരുപിറവി ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘നൂറു പുൽക്കൂട് പ്രദർശനം’ ആരംഭിച്ചു. ഡിസംബർ എട്ടാം തീയതി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് മോൺ. റീനോ ഫിസിക്കെല്ല പ്രദർശനം ഉദ്‌ഘാടനം ചെയ്തു. 32 രാജ്യങ്ങളിൽ നിന്നുള്ള, 132 പുൽക്കൂടുകളാണ് പ്രദർശനത്തിനായി തുറന്നുകൊടുത്തത്. സൗജന്യ പ്രദർശനം 2026 ജനുവരി 8 വരെ നീളും.
ലെയോ പാപ്പ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. ഡിസംബർ 9 ചൊവ്വാഴ്ച പാപ്പയുടെ വിശ്രമ വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റൽ ഗന്ധോൾഫോയിൽവെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ചയിൽ ഉടനീളം, യുക്രൈനിലെ യുദ്ധസാഹചര്യങ്ങളെ കുറിച്ചായിരിന്നു ഇരുവരും സംസാരിച്ചത്.
തിംഫുവിലെ ഭൂട്ടാൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 2025 നവംബർ 14 മുതൽ 17 വരെ നടന്ന എസ്‌ബികെഎഫ് 12-ാമത് അന്താരാഷ്ട്ര ഗെയിംസിൽ ഫാ. ഡെനിസ് ഡൊമിനിക് ജോസഫിന്റെ പങ്കാളിത്തം അന്താരാഷ്ട്ര വേദിയിൽ ശക്തിയും അച്ചടക്കവും വിശ്വാസവും സംഗമിക്കുന്നതിനു വേദിയായി. അന്താരാഷ്ട്ര ടൂർണമെന്റിൽ പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ നേടി ഫാ ഡെന്നിസ് ചരിത്രം സൃഷ്ട്ടിച്ചിരിക്കുകയാണ്.
സിനിമ /പ്രഫ. ഷാജി ജോസഫ് ലോക സിനിമകള്‍ക്ക് ഒരു വേദി പ്രതിഭയുള്ള സംവിധായകരുടെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും, സിനിമയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും ചലച്ചിത്രമേളകള്‍ സഹായിക്കുന്നു. പുതിയസിനിമകളെ പ്രോത്സാഹിപ്പിക്കാനും, ലോകമെമ്പാടുമുള്ള സിനിമാപ്രവര്‍ത്തകരെ ഒരുമിപ്പിക്കാനും, പുതിയ ചലച്ചിത്രപ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കാനും ഇത് അവസരമൊരുക്കുന്നു. തിരുവനന്തപുരം നഗരത്തെ ഒരാഴ്ചക്കാലം സിനിമാസ്വാദനത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഒരു വലിയ സാംസ്‌കാരിക പരിപാടിയാണിത്.മേളകളില്‍ ലോകമെമ്പാടുമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും, സിനിമാപ്രേമികള്‍ക്ക് അത് ആഘോഷിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. നിലവിലെ നിയമങ്ങളെയും വ്യവസ്ഥകളെയും ചോദ്യം ചെയ്യുന്ന, അതിരുകള്‍ ഭേദിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മേളകള്‍ ധൈര്യം കാണിക്കുന്നു. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയാകുന്നു,സിനിമാ നിര്‍മ്മാണത്തെക്കുറിച്ചുള്ള സംവാദങ്ങളും സെമിനാറുകളും ചലച്ചിത്രമേളകളുടെ അവിഭാജ്യ ഘടകമാണ്.സിനിമയെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാനും, പുതിയ ചലച്ചിത്ര ചിന്തകളെ പരിചയപ്പെടുത്താനും, യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനും മേളകള്‍ സഹായകമാകുന്നു. കേരള ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മുപ്പതാമത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് (ഐ.എഫ്.എഫ്.കെ) കൊടികയറുകയാണ് ഡിസംബര്‍ 12ന്. സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് 12 മുതല്‍…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സ്ഥിരീകരണം . വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷനാണ് സ്ഥിരീകരിച്ചത് . സെന്‍സിറ്റിവ് ആയ ഈ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന്‍ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറിയിട്ടുണ്ട് . ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന്‍ ‘എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന്‍ എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും രേഖപ്പെടുത്തിയിരുന്നു .നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്‍പേയാണ് ഈ കത്ത് .
ന്യൂഡല്‍ഹി: പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് എംപി ശശി തരൂരിന്.എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പുരസ്കാരമാണിത്. ന്യൂഡല്‍ഹി എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശശി തരൂരിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി പുരസ്‌കാര ജേതാക്കളാണ്. പൊതുസേവനം, സാമൂഹിക രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ വ്യക്തികള്‍ക്കാണ് പുരസ്‌കാരം. ദേശീയ ആഗോള തലങ്ങളിലെ ഇടപെടലുകളാണ് തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് അറിയിച്ചു. ഈ അവാര്‍ഡിനെ കുറിച്ച് തനിക്ക് ഒരുവിവരവും ഇല്ലെന്നും താന്‍ സ്വീകരിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ചേരാനല്ലൂര്‍: തുണ്ടത്തില്‍ ജോര്‍ജിന്റെ മകന്‍ ആന്റണി (68) അന്തരിച്ചു. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് സെന്റ് ജെയിംസ് പള്ളിയില്‍. ഭാര്യ: ഉണിച്ചിറ തൊട്ടിയില്‍ മേരി (ജാന്‍സി). മക്കള്‍: മെര്‍ലിന്‍ (യുകെ), അലീന. മരുമക്കള്‍: നിവിന്‍ ജെയിംസ്, ജെഫ്രി ഫ്രാന്‍സിസ്. ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി സഹോദരനാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
