Author: admin

റോബർട്ടോ ബെനീഞ്ഞി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായ ഗ്വിഡോയെ അവതരിപ്പിച്ച ‘ലൈഫ് ഇസ് ബ്യൂട്ടിഫുൾ’ ഹൃദയഹാരിയായ കഥയിലൂടെ കാണികളുടെ മനസ്സിൽ മാറാത്ത ഇടം നേടി. രണ്ടാം ലോക മഹായുദ്ധകാലം പശ്ചാത്തലമാക്കിയ ഈ ചിത്രം ദു:ഖവും പ്രതീക്ഷയും ഒരുപോലെ പകർന്നു നൽകുന്നു. സംവിധായകനായ റോബർട്ടോ ബനീഞ്ഞി തന്നെയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും.

Read More

മധുരം വിളമ്പുക എന്നതിന് ഹൃദയം വിളമ്പുക എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും പോരാട്ട വഴിയില്‍ നിന്നുകൊണ്ട് ജോസ് കളീക്കല്‍ തന്റെ ഹൃദയം വിളമ്പുകയാണ്. മലയാള ഭാഷയില്‍ പോരാട്ടസാഹിത്യത്തിന് മുതല്‍കൂട്ടായ ഈ വിശിഷ്ടഗ്രന്ഥം സഹൃദയര്‍ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്ന് പ്രത്യാശിക്കുന്നു.

Read More

മദര്‍ തെരേസയോടു ഏറെ ആദരവും സ്‌നേഹവും സൂക്ഷിക്കുന്നൊരാളാണ് അംജദ് അലിഖാന്‍. മദര്‍ തെരേസയുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. അമ്മയുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കാന്‍ അംജദ് അലിഖാനു സന്തോഷമായിരുന്നു. മദറിന്റെ നിര്യാണശേഷം സംഗീതാഞ്ജലിയായി ഒരു ആല്‍ബം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് തന്റെ സ്‌നേഹം അദ്ദേഹം പ്രകടിപ്പിച്ചത്.

Read More

വാഷിങ്ടണ്‍: അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ. ഊര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി നല്‍കിയതിനെതിരെയാണ് നടപടി. അദാനി ഗ്രീൻ എനര്‍ജി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ സാഗര്‍ അദാനിക്കെതിരെയും (30) കേസെടുത്തിട്ടുണ്ട്. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യൺ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്ന സൗരോർജ്ജ കരാറുകൾ നേടുന്നതിന് അദാനിയും കൂട്ടരും 250 മില്യൺ യുഎസ് ഡോളറിലധികം കൈക്കൂലി നൽകി, ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപ തട്ടിപ്പ് നടത്തി എന്നിവയാണ് ആരോപണങ്ങള്‍. അദാനി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതതിരെയാണ് കേസ്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നതെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് യുഎസ് ഭരണകൂടത്തേയും നിക്ഷേപകരേയും തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസ് എടുത്തിട്ടുണ്ട്. യുഎസ് നിക്ഷേപകരിൽ നിന്നും അദാനി ഗ്രീൻ എനർജി 175…

Read More

കോ​ഴി​ക്കോ​ട്: ച​ല​ച്ചിത്ര ന​ട​ൻ മേ​ഘ​നാ​ഥ​ൻ (60) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽവച്ചായിരുന്നു അന്ത്യം. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ഷൊ​ർ​ണൂ​രി​ലെ വീ​ട്ടി​ൽ ന​ട​ക്കും. മ​ല​യാ​ള ച​ലച്ചിത്ര മേ​ഖ​ല​യ്ക്ക് വേ​റി​ട്ട നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച ന​ട​നാ​ണ് മേ​ഘ​നാ​ഥ​ൻ. വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ത​മി​ഴ് സി​നി​മ​യി​ലും അ​ദ്ദേ​ഹം നി​ര​വ​ധി വേ​ഷ​ങ്ങ​ൾ അ​വ​തി​രി​പ്പി​ച്ചി​ട്ടു​ണ്ട്. ന​ട​ൻ ബാ​ല​ൻ കെ. ​നാ​യ​രു​ടെ മ​ക​നാ​ണ് മേ​ഘ​നാ​ഥ​ൻ. ചെ​ങ്കോ​ൽ, ഈ ​പു​ഴ​യും ക​ട​ന്ന് തു​ട​ങ്ങി 50-ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.1983-​ൽ പു​റ​ത്തി​റ​ങ്ങി​യ അ​സ്ത്ര​മാ​ണ് ആ​ദ്യ​ചി​ത്രം.

Read More

മുനമ്പം : മുഖ്യമന്ത്രിയുടെ നവംബർ 22 ലെ ചർച്ചകൾക്കു ശേഷമുള്ള പരിഹാര മാർഗ്ഗവും വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി, എസ് സി /എസ്ടി, ഡിസിഎംഎസ് കമ്മീഷൻ ചെയർമാനും കോട്ടയം രൂപത സഹായ മെത്രാനുമായ ബിഷപ്പ് മാർ ഗീവർഗ്ഗീസ് അപ്രേം . മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് ചിലരൊക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് തൻ്റെ കമ്മീഷൻ്റെ എല്ലാ പിൻതുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ.ജോസ്കുട്ടി, ഫാ . കെ.ഡി മാത്യു, ഫാ. ലിബിൻ പുനലൂരും അല്മായ സമൂഹവും അടിമാലി സിഎംഐ പബ്ലിക്ക് സ്ക്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ് തോലനിക്കൽ സിഎംഐ, കേരളചെറുപുഷ്പ മിഷൻ ലീഗ് ഇന്റർനാഷണൽ പ്രസിഡന്റ് ഡേവിസ് വല്ലൂക്കാരൻ, സുജി പുല്ലുക്കാട്ടു, ബേബി പ്ലാശ്ശേരിൽ, പോൾസൻ കറുകുറ്റി, ജെറി. ജി അറക്കൽ,…

Read More

പനങ്ങാട് :പാവപ്പെട്ടവരോട് കരുതലോടെ പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു ഫാ.ആന്റണി കൂമ്പയിലിൻ്റേതെന്ന് കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല പറഞ്ഞു.ദേശവാര്‍ത്തയും കൂമ്പയില്‍ കുടുംബവും സംയുക്തമായി കൂമ്പേലച്ചന്റെ ജന്മശതാബാദി നാളില്‍ സംഘടിപ്പിച്ച ജനകീയ സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തില്‍ സഹായം അഭ്യര്‍ഥിച്ച് എത്തുന്നവര്‍ക്കൊക്കെ പ്രൊക്കുറേറ്റര്‍ സ്ഥാനത്തിരുന്നു കൊണ്ട് അതിരൂപതയുടെ സഹായം ചെയ്യുന്നതിനു പുറമെ സ്വന്തമായി ധനസഹായവും കുമ്പേലച്ചൻ ചെയ്യുമായിരുന്നുവെന്ന് ബിഷപ് കൂട്ടിച്ചേർത്തു. ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി അധ്യക്ഷനായിരുന്നു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണ്‍.മാത്യു ഇലഞ്ഞിമിറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ബാബു എംഎല്‍എ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കര്‍മിലി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി.ജെ.തോമസ്,പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് വര്‍ക്കി, പഞ്ചായത്ത് മെമ്പര്‍ എ.കെ.സജീവന്‍, എന്‍.എന്‍.പ്രസേനന്‍, പനങ്ങാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ.വില്യം നെല്ലിക്കല്‍, , എം.ഡി.ബോസ് എന്നിവര്‍ സംസാരിച്ചു. ഐസക് കാട്ടടി സ്വാഗതവും ഡോ.സൈമണ്‍…

Read More

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കേരളത്തിന് ജയത്തുടക്കം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ റെയില്‍വേസിനെയാണ് കേരളം തകര്‍ത്തത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്‍റെ വിജയം. ആദ്യപകുതി ഗോള്‍രഹിത മത്സരത്തില്‍ ഇരുടീമുകളും രണ്ടാം പകുതി ആക്രമണം ശക്തമാക്കുകയായിരുന്നു. 72–ാം മിനിറ്റിൽ നിജോ ഗില്‍ബേര്‍ട്ടിന്‍റെ അസിസ്റ്റില്‍ മുഹമ്മദ് അജ്‌സലായിരുന്നു കേരളത്തിനായി വിജയഗോള്‍ നേടിയത്.

Read More

കൊച്ചി: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Read More