- നോമ്പുകാലം സമാധാനത്തിനും സഹവർത്തിത്വത്തിനുമായി കൈകോർക്കാം: ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ
- കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; ഫലപ്രഖ്യാപനം മെയ് 4ന്
- ബി ഇ സി സംഗമം നടത്തി
- കെ.എൽ.എം. വനിതാദിനാഘോഷവും സംരംഭകത്വ സെമിനാറും സംഘടിപ്പിച്ചു
- പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ
- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
Author: admin
വാഷിംഗ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാർട്ടി’ എന്നാണ് പുതിയ പാർട്ടിയുടെ പേര്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ് ശതകോടീശ്വരനായ മസ്കിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. ‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനായാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. രണ്ട് രാഷ്ട്രീയപാർട്ടി സമ്പ്രദായത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ? നമ്മൾ അമേരിക്ക പാർട്ടി രൂപീകരിക്കേണ്ടതുണ്ടോ എന്ന് ഒരു പോൾ ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ചിരുന്നു. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ ജനങ്ങളെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് അമേരിക്കക്കാർ ജീവിക്കുന്നത്. ജനാധിപത്യ സംവിധാനത്തിലല്ല- മസ്‌ക് വിമർശിച്ചു.
പാലക്കാട്: കേരളത്തിലെ നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘമെത്തും . നാഷണൽ ഔട്ട്‌ബ്രേക്ക് റെസ്‌പോൺസ് ടീമാണ് എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് സംഘം എത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . കേരളത്തിന് എല്ലാ വിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണ് . പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടത്. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള മറ്റാർക്കും നിലവിൽ രോഗ ലക്ഷണങ്ങളില്ല. നിപ ബാധിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വത്തിക്കാൻ :നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ മാറ്റിനിർത്തിക്കൊണ്ട് ദൈവവുമായി കൂടുതൽ ആഴമേറിയ തലത്തിൽ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീർത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുവെന്ന് ലിയൊ പതിനാലാമൻ പാപ്പാ ഉദ്ബോധിപ്പിച്ചു. ഡെന്മാർക്ക്, അയർലണ്ട്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലണ്ട് എന്നിവിടങ്ങളിൽ നിന്നെത്തിയ കത്തോലിക്കാ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും കോപെൻഹാഗെൻ രൂപതയിൽ നിന്നുള്ള യുവജനങ്ങളും അടങ്ങിയ തീർത്ഥാടകസംഘത്തെ ജൂലൈ 5-ന് ശനിയാഴ്ച രാവിലെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ . ദൈവിക പുണ്യമായ പ്രത്യാശയിൽ കേന്ദ്രീകൃതമായ ജൂബിലി വത്സരത്തിലാണ് അവരുടെ ഈ തീർത്ഥാടനം എന്നത് പ്രത്യേകം പാപ്പാ അനുസ്മരിച്ചു .“നിത്യ നഗരം” ആയ റോമിലേക്കുള്ള തീർത്ഥാടനം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ആ അസംഖ്യം തീർത്ഥാടകരുടെ കാലടികൾ പിൻചെന്നാണ് ഇവർ ഇപ്പോൾ എത്തിയിരിക്കുന്നതെന്നും പറഞ്ഞു. യേശുവിനോടുള്ള സ്നേഹത്തിന് അപ്പോസ്തലന്മാരായ പത്രോസും പൗലോസും അവരുടെ ജീവൻ നല്കി സാക്ഷ്യമേകിയ ഇടമായ റോമാ നഗരം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു ഭവനമാണെന്ന് പാപ്പാ പറഞ്ഞു. യുവജനത്തെ…
വാഷിംഗ്ടൺ: സെൻട്രൽ ടെക്സസിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 27 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. പെൺകുട്ടികളുടെ വേനൽക്കാല ക്യാമ്പിൽ നിന്ന് കാണാതായ ഡസൻ കണക്കിന് പേർ ഉൾപ്പെടെ രക്ഷാപ്രവർത്തകർക്കായി തീവ്രമായ തിരച്ചിൽ തുടരുകയാണ്.അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നൽ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. ടെക്‌സസ് ഗവർണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.സാൻ അന്റോണിയോയിൽ നിന്ന് ഏകദേശം 85 മൈൽ (137 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി ഗ്വാഡലൂപ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് വെള്ളപ്പൊക്കം കുറഞ്ഞതിനാൽ 800 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചതായി ടെക്സസിലെ കെർ കൗണ്ടിയിലെ ഷെരീഫ്സ് ഓഫീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി ബോട്ട്, ഹെലികോപ്റ്റർ എന്നിവ സജ്ജമാണ്. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഗ്വാഡലൂപ്പെ നദിയിൽ 45 മിനിറ്റിനുളളിൽ ജലനിരപ്പ് 26 അടിയായി ഉയർന്നതോടെയാണ് പ്രളയമുണ്ടായത്. മനോഹരമായ കുന്നുകളും നദികളും തടാകങ്ങളും ചേർന്ന് പ്രകൃതിരമണീയമായ സ്ഥലമാണ്…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍.കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും . സ്‌പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്താണ് സംഘടിപ്പിക്കുന്നത് . കഴിഞ്ഞ വർഷത്തേതു പോലെ ഒളിമ്പിക്‌സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള . വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ചാമ്പ്യന്മാര്‍. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്.
കണ്ണൂർ: ആദിവാസികൾക്കു വേണ്ടിയും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു വേണ്ടിയും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പേശ്ശേരി.കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക് അസോസിഷേൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം ക്രിസ്തു സ്നേഹത്തിന്റെ ഉത്തമ പ്രതീകമാണെന്നും അനേകർക്ക് പ്രചോദനമായ അദ്ദേഹം മനുഷ്യഹൃദയങ്ങളിൽ കാലങ്ങളോളം ജീവിക്കുമെന്നും സഹായ മെത്രാൻ പറഞ്ഞു. അനുസ്മരണ ചടങ്ങിന് കെ എൽ സി എ കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സെൻ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത്, കെ എൽ സി എ രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡണ്ട് ആന്റണി നൊറോണ, കെ എൽ സി ഡബ്ല്യു എ സംസ്ഥാന…
യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിന്ന കഴിഞ്ഞ ജൂണ്‍ മാസത്തില്‍ വിയറ്റ്നാമില്‍ പുതുതായി തിരുപ്പട്ടം സ്വീകരിച്ചത് നാല്‍പ്പതോളം നവവൈദികര്‍.
മരട് : സി. മേരി ബിജി ASSJM യേശുവിൻ്റെയും മറിയത്തിൻ്റെയും ദാസികളായ അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിൻ്റെ ഇറ്റാലിയൻ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമൂഹത്തിൻ്റെ ഡെലഗേറ്റ് ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. മരട് ഇടവകയിൽ നിന്നുള്ള സി. ബിജി വരാപ്പുഴ അതിരൂപതാംഗമാണ്.
ജറുസലേം: ഗാസയിൽ രണ്ടുമാസത്തെ വെടിനിർത്തലിന് അനുകൂല നിലപാടുമായി ഹമാസ്. ഇത് സംബന്ധിച്ചുള്ള ചർച്ചയ്ക്ക് തയാറാണെന്ന് മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് അറിയിച്ചതായാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. 60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ അതിനുശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തി. വെടിനിർത്തൽ സമയത്ത് എല്ലാവരുമായി ചർച്ചനടത്തുമെന്നും ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കുമെന്നും ട്രംപ് പറയുന്നു .ചർച്ചയ്ക്ക് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഖത്തറിൻറെയും ഈജിപ്തിൻറെയും പ്രതിനിധികൾ ട്രംപുമായി ചർച്ച നടത്തിയേക്കും .
മലപ്പുറം: സംസ്ഥാനത്ത് രണ്ട് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത രാവിലെ സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിൻറെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെൻറ് സോണുകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. മലപ്പുറത്തും പാലക്കാട്ടുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമാണ്. നിലവിൽ രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ നിഗമനം. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട് . മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു കഴിഞ്ഞു .നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ആയിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട് . പാലക്കാട്, മലപ്പുറം, കോഴിക്കോട്…
Subscribe to Updates
Get the latest creative news from FooBar about art, design and business.
