Author: admin

കൊച്ചി: സിൽവസ്റ്റർ കൊച്ചിൻ്റെ നേതൃത്വത്തിൽ KCYM, COSPAC, HRD എന്നിവർ സംയുക്തമായി നടത്തുന്ന സിൽവസ്റ്റർ കപ്പ് 2K25, 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് കൊച്ചി രൂപത യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ. മെൽറ്റസ് ചാക്കോ കൊല്ലശ്ശേരി സിൽവെസ്റ്റർ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളുടെ ഇടയിൽ ഫുട്ബോൾ തന്നെ ഒരു ലഹരിയായി മാറണം എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന് കൊച്ചി രൂപത വൈദീകരുടെ ടീമും വൈദീക വിദ്യാർത്ഥികളുടെ ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിൽ വൈദീക വിദ്യാർത്ഥികളുടെ ടീം വിജയികളായി. ടൂർണമെൻ്റിൻ്റെ സെമി, ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്നലെ നടന്നു. ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി വെറ്ററൻസ് ടീമിൻ്റെ സൗഹൃദ മത്സരവും ഉണ്ടായിരിക്കുന്നതാണ്. സിൽവസ്റ്റർ കപ്പ് കോർഡിനേറ്റർ ജിഷി ജോസഫ്, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, ഡാനിയ ആന്റണി, അന്ന സിൽഫ, ബേസിൽ റിച്ചാർഡ്, ജിക്സൺ പീറ്റർ എന്നിവർ സംസാരിച്ചു.

Read More

രണ്ടു ദിവസമായി പാലാരിവട്ടം പിഒസിയില്‍ സമ്മേളിച്ചിരുന്ന കെസിബിസി യോഗം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടും, പ്രത്യാശയുടെ ജൂബിലിയാഘോഷങ്ങളോടുംകൂടി സമാപിച്ചു. വിവിധ കമ്മീഷനുകള്‍ക്കും, ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും പുതിയ ചെയര്‍മാന്‍മാരെയും തിരഞ്ഞെടുത്തു. യുവജനശുശ്രൂഷ, വിദ്യാഭ്യാസശുശ്രൂഷ, തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകളും നൂതന തീരുമാനങ്ങളുമുണ്ടായി.

Read More

മിറാൻഡോലയിലെ ഐ.എഫ്.ടി.എസ് (ഹയർ ടെക്നിക്കൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് – ആൽഡിനി വലേറിയാനി ഫൗണ്ടേഷൻ, ഇൻഡസ്ട്രിയൽ മാനേജ്മെന്റ് സ്കൂൾ, യൂറോപ്യൻ യൂണിയൻ) എന്നിവയുമായി സഹകരിച്ച്; ഇറ്റലിയിലെ ഐ.എഫ്.ടി.എസ് ബയോമെഡിക്കൽ ഡിപ്ലോമ കോഴ്‌സിൽ ചേർന്നിട്ടുള്ള കേരള ലാറ്റിൻ കത്തോലിക്കാ വിദ്യാർത്ഥികളുടെ റെക്ടറും ആനിമേറ്ററുമായി റവ. ഫാ. സെസ്സയ്യ അലക്സ് കുഞ്ഞുമോനെ, കെ.ആർ.എൽ.സി.ബി.സി കമ്മീഷൻ ഫോർ മൈഗ്രന്റ്‌സ് നിയമിച്ചു.

Read More

7 വര്‍ഷത്തിന് ശേഷം നഗരത്തില്‍ തിരുപിറവി രംഗം പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. മെല്‍ബണ്‍ നഗരത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളിൽ നിന്ന് തിരുപിറവി രംഗം നീക്കം ചെയ്ത തീരുമാനത്തിന് ഭരണകൂടം മാറ്റം വരുത്തി. സഭാ നേതാക്കളും പ്രാദേശിക കൗൺസിലർമാരും ജനങ്ങളും നടപടിയെ സ്വാഗതം ചെയ്തു

Read More

ക്രിസ്തു തന്റെ ശിഷ്യരെയെന്നപോലെ, നമ്മെ വിളിക്കുമ്പോൾ, അവനാണ് മുൻകൈയ്യെടുക്കുന്നതെന്നും, എന്നാൽ പൂർണ്ണമായി നമ്മെത്തന്നെ സമർപ്പിച്ച് വേണം ഈ വിളിയിൽ മുന്നോട്ട് പോകേണ്ടതെന്നും പാപ്പാ. റോമിൽ സമർപ്പിതജീവിത പരിശീലനം നടത്തുന്ന തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള സമർപ്പിതരും സെമിനാരിക്കാരും ചേർന്ന് ഡിസംബർ 12 വെള്ളിയാഴ്ച നടത്തുന്ന സംഗമത്തിലേക്കായി നൽകിയ സന്ദേശത്തിൽ എഴുതി.

Read More

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കലൂർ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമഥേയത്തിലുള്ള പുതിയ ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഫെഡറേഷൻ ഒഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫെറൻസിന്റെ പ്രഡിഡന്റുമായ അത്യുന്നത കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഉദ്ഘാടനം ചെയ്തു. സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി ഡോ. സ്റ്റീഫൻ ആലത്തറ സന്നിഹിതനായിരുന്നു. ഇടവക വികാരി ഫാ. പോൾസൺ സിമേന്തി, സഹവികാരിമാരായ ഫാ. നിബിൻ കുര്യാക്കോസ്, ഫാ. സാവിയോ ആന്റണി, ഫാ. റിനോയ് സേവ്യർ, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വിക്ടർ ജോർജ്ജ്, ജനറൽ കൺവീനർ ജോൺസൺ ജേക്കബ്, കേന്ദ്ര സമിതി ലീഡർ അലക്സ് ആന്റണി എന്നിവർ സന്നിഹിതരായിരുന്നു. പുതിയ ദേവാലയം നിർമിച്ചതിന്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന ജൂബിലി പരിപാടികൾക്ക് ഇതോടെ തുടക്കമായി. 25 വർഷങ്ങൾക്ക് മുമ്പ് പുതിയ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരിശേഷിപ്പ് സ്ഥാപിച്ചതും കർദിനാൾ ഫിലിപ്പ് നേരിയായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇടവക വികാരിയായിരുന്ന മോൺ. ജോസ്ഥ് പടിയാരംപറമ്പിൽ അച്ചന്റെ പ്രയത്ന ഫലമായാണ് കലൂരിന്…

Read More

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 മുതൽ 35 വയസ് വരെ പ്രായം ഉള്ള യുവജനങ്ങൾക്ക് വേണ്ടി ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലന കോഴ്സിൻ്റെ മൂന്നാമത്തെ ബാച്ച് ആരംഭിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ലോറൻസ്, പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് അസി. പ്രോജക്ട് ഓഫീസർ ബിജു ആൻ്റണി, പ്ലെയിസ്മെൻ്റ് ഓഫീസർ ജെറിൻ, ടീച്ചർ അഞ്ചന എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ, CBR കോ-ഓഡിനേറ്റർ ജയരാജ്, ടീച്ചർ സോന, മൊബിലൈസിംഗ് ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് .രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും. ഉച്ചയോടെ പൂർണമായ ഫലം അറിയാനാകും. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ .ഗ്രാമ പ്ഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകളിലെ ഫലങ്ങളാണ് ആദ്യം പുറത്തുവരുന്നത്. നഗരസഭ, കോർപറേഷൻ വാർഡുകളിലാണ് കൂടുതൽ തപാൽ വോട്ടുകൾ ഉള്ളതെന്ന് അധികൃതർ പറഞ്ഞു . ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ വൈകിട്ടോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.

Read More