- ബാബെറ്റിന്റെ വിരുന്ന്
- കോര്‍പ്പറേറ്റുകള്‍ക്ക് കുടപിടിക്കുന്ന പരമാധികാരം
- പപ്പന്വോളിബോള് കോര്‍ട്ടിലെ ഇടിമുഴക്കം
- ദുശീലം പഠിപ്പിച്ച കൃപയുടെ പാഠം
- ചോദ്യോത്തരവേളയ്ക്കിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം
- അക്രമികൾ തട്ടികൊണ്ടുപോയ നൈജീരിയൻ വൈദീകന് മോചനം
- ‘ലിയോ ഫ്രം ചിക്കാഗോ’ ട്രെയിലർ പുറത്തു
- ഇതിനായിരുന്നോ ആ കാത്തിരിപ്പ്?
Author: admin
കോഴിക്കോട്: മുണ്ടകൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി ( കെസിബിസി)യുo കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേർന്ന് ഭവനരഹിതർക്ക് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം 20ന് വൈകുന്നേരം അഞ്ചിന് വിലങ്ങാട് സെന്റ് ജോർജ് പള്ളിഹാളിൽ കെസിബിസി ചെയർമാൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കബാബ നിർവഹിക്കുo. കേരളത്തിൽ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമ്മേളനത്തിൽ അധ്യക്ഷനായിരിക്കും. കെസിബിസി സെക്രട്ടറി കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. ഷാഫി പറമ്പിൽ എംപി, ഈ കെ വിജയൻ എംഎൽഎ, വാണിമോൽപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ, നരിപ്പറ പഞ്ചായത്തു പ്രസിഡന്റ് കെ. ബാബു തുടങ്ങിയർ പങ്കെടുക്കും.കോഴിക്കോട് രൂപതയുടെ നിയന്ത്രണത്തിലുള്ളതും മേപ്പാടി തീർത്ഥാടന കേന്ദ്രത്തിന്റെ പരിധിയിലുള്ള മേഖല അരപ്പറ്റയിൽ ഉള്ള സ്ഥലത്താണ് കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുള്ള പുനരുധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്. ഭാരത…
മുംബൈ: മുംബൈ തീരത്ത് ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. സ്പീഡ് ബോട്ടിടിച്ച് തകര്‍ന്ന യാത്ര ബോട്ടില്‍ നൂറിലധികം പേരുണ്ടായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് മരണ സംഖ്യ പുറത്തുവിട്ടത്. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറു പേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം. നിയന്ത്രണംവിട്ടാണ് അപകടമുണ്ടായതെന്നാണ് വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേര്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍. പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.
ന്യൂഡൽഹി : ഒരു മതേതര രാഷ്‌ട്രത്തില്‍ എല്ലാ മതങ്ങള്‍ക്കും പൊതുവായ നിയമമാണ് വേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് പ്രീണന രാഷ്‌ട്രീയമാണ് തുടരുന്നത് എന്നും രാജ്യസഭയില്‍ അമിത് ഷാ ആരോപിച്ചു. ഭരണഘടനയുടെ 75-ാം വർഷികത്തിന്‍റെ രാജ്യസഭ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപി സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളും യുസിസി നടപ്പാക്കും, കോണ്‍ഗ്രസ് ഇഷ്‌ടപ്പെടുന്നത് മുസ്‌ലിം വ്യക്തി നിയമമാണെന്നും അമിത് ഷാ ആരോപിച്ചു. ‘വ്യത്യസ്‌ത വ്യക്തിനിയമങ്ങളാണെങ്കിലും പൊതു ക്രിമിനൽ കോഡാണ് കോൺഗ്രസ് തെരഞ്ഞെടുത്തത്. ‘നിങ്ങൾക്ക് യഥാർഥത്തിൽ മുസ്‌ലിം വ്യക്തിനിയമം വേണമെങ്കിൽ, അത് പൂർണമായും കൊണ്ടുവരിക. ക്രിമിനൽ നിയമത്തിൽ ശരീഅത്ത് എന്തുകൊണ്ട് ബാധകമല്ല? മോഷണം നടത്തുന്ന ഒരാളുടെ കൈ വെട്ടുമോ?’ എന്നും അമിത് ഷാ ചോിച്ചു.’ഭരണഘടനാ അസംബ്ലി അവസാനിച്ച്, തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം രാജ്യത്തിന്‍റെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുജി മുസ്‌ലിം വ്യക്തി നിയമമാണ് കൊണ്ടുവന്നത്, യുസിസി അല്ല-അമിത് ഷാ പറഞ്ഞു .
മോസ്‌കോ :സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ അപ്പാര്‍ട്ട്‌മെന്റിന്‍റെ മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇഗോറിന്‍റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.യുക്രൈനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ റഷ്യക്ക് കനത്ത തിരിച്ചടിയാണ് ഈ സംഭവം. നിരവധി രാസായുധ ആക്രമണങ്ങളുടെയടക്കം പിന്നിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ യുക്രൈന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സൈനിക ജനറലായിരുന്നു ഇഗോർ കിറില്ലോവ്. അതിനാൽത്തന്നെ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സേനയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്‍റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രെയ്നിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, കിറില്ലോവിന്‍റെ കൊലപാതകത്തിൽ യുക്രെയിന് കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വത്തിക്കാൻ സിറ്റി: 2021ൽ നടത്തിയ ഇറാഖ് സന്ദർശനവേളയിൽ തനിക്കു നേരെ വധശ്രമമുണ്ടായെന്ന് ഫ്രാൻസിസ് പാപ്പയുടെ വെളിപ്പെടുത്തൽ. ഭീകരർ ചാവേർ സ്ഫോടനത്തിനായിരുന്നു പദ്ധതിയിട്ടത്. ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘം ഇതേക്കുറിച്ച് ഇറാഖ് പൊലീസിന് മുന്നറിയിപ്പ് നൽകിയതോടെയാണ് ഭീകരരെ വധിച്ചത്. ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ മുസ്സോയുമായിച്ചേർന്നെഴുതിയ ‘ഹോപ്’ എന്ന തന്റെ ആത്മകഥയിലാണ് പാപ്പയുടെ തുറന്നുപറച്ചിൽ. പാപ്പയുടെ 88-ാം ജന്മദിനമായ ചൊവ്വാഴ്ച ഇറ്റാലിയൻ ദിനപത്രമായ ഡെല്ല സെറ ആത്മകഥയിലെ പ്രസക്തഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അതിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. സ്ഫോടകവസ്തുക്കൾ ദേഹത്തൊളിപ്പിച്ച പെൺചാവേർ, ആക്രമണം നടത്താൻ ലക്ഷ്യമിട്ടുള്ള ട്രക്ക് എന്നിവ മോസുളിലേക്കു നീങ്ങുന്നുണ്ടെന്നായിരുന്നു രഹസ്യാന്വേഷണറിപ്പോർട്ട്. അതനുസരിച്ച് ഇറാഖി പൊലീസ് ഭീകരരെ തടഞ്ഞതോടെ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപ് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു. ഇറാഖ് സന്ദർശിച്ച ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ്. 2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലധികം രാജ്യങ്ങളിൽ പുസ്തകം പ്രസിദ്ധീകരിക്കും.
കൊച്ചി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തും. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ആർഡിഎഫ്)ല്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ മാറ്റിവെച്ച തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് കൈമാറും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കുന്ന സഹായത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരും വിശദീകരിച്ചേക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സൊളിസിറ്റര്‍ ജനറലും ഹാജരാകും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അമികസ് ക്യൂറി രഞ്ജിത് തമ്പാനും ഹൈക്കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, എസ് ഈശ്വരന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ…
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്ക് ശാസന. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ സുപ്രീംകോടതി കൊളീജിയം ശാസിച്ചു. പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കി. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു…
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. ഭരണഘടനയുടെ അടിസ്ഥാന ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. എല്ലാ നേതാക്കളോടും പാര്‍ലമെന്റില്‍ എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം ടിഡിപി നേതാക്കള്‍ക്ക് നല്‍കിയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.