- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല്‍ കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ലെബനനിലെ ജനവാസ മേഖലയില്‍ 29 പേര് കൊല്ലപ്പെട്ടു
- തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവിനെ തെരഞ്ഞെടുത്തു. ഇന്നുചേർന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഉജ്ജയിൻ സൗത്ത് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് മോഹൻ യാദവ്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു എംഎൽഎമാരുടെ യോഗം. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മറികടന്നാണ് മോഹൻ യാദവിനെ തെരഞ്ഞെടുത്തത്. ബിജെപി അധികാരം പിടിച്ച രാജസ്ഥാനിൽ ഇനിയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല.
|മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം മതിയോ സുരക്ഷ?|
|സ്വയം അടച്ചിടുക എന്നല്ല, ജീവിതം പൂര്‍ണമായി ജീവിക്കുക എന്നാണ്|
|ലക്ഷ്യം ത്രിപുരയില്‍ വര്ഗീയലഹളയോ ?|
കൊച്ചി: പെരുമ്പാവൂരിൽ നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകൾ. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകൾ ചുമത്തിയാണ് കേസ് .കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് ഞായറാഴ്ച നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
|കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെച്ചു|
|ശബരിമലയുമായി ബന്ധപ്പെട്ട് ആക്ഷേപമുയർന്നിരുന്നു |
തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ .തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണൽ ഡിസംബർ 13 ന് രാവിലെ 10 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമ പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 47 പേർ സ്ത്രീകളാണ്.തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
കോട്ടയം:ബിനോയ് വിശ്വത്തിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്കാന് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനം. ഇന്ന് സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫീസില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ഐക്യകണ്ഠേനയാണ് ബിനോയ് വിശ്വത്തിന്റെ പേര് അംഗീകരിച്ചതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ഈ മാസം 28 ന് ചേരുന്ന സംസ്ഥാന കൗൺസില്‍ തീരുമാനത്തിന് അന്തിമ അംഗീകാരം നൽകും. സംഘാടകനെന്ന നിലയിൽ കരുത്തുറ്റ നേതാവാണ് ബിനോയ് വിശ്വമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോവാന്‍ അദ്ദേഹത്തിനാവുമെന്നും ഡി രാജ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം പാര്‍ട്ടിക്ക് തീരാ നഷ്ടമാണ് ഉണ്ടാക്കിയതെന്നും തൊഴിലാളി വര്‍ഗത്തിനായി നിലകൊണ്ട നേതാവായിരുന്നു കാനമെന്നും ഡി രാജ ചൂണ്ടിക്കാട്ടി.
റായ്പുര്‍: ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. വിഷ്ണുദേവ് സായി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു വിഷ്ണു ദേവ് സായി. ജഷ്പൂര്‍ ജില്ലയിലെ കുങ്കുരി നിയമസഭയില്‍ നിന്നുളള എംഎല്‍എയാണ് അദ്ദേഹം.സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് അവസാനമാകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഡില്‍ തെഞ്ഞെടുപ്പിനെ നേരിട്ടത്.90 സീറ്റുകളില്‍ 54 സീറ്റ് നേടിയാണ് ബിജെപി ഛത്തീസ്ഗഡിൽ അധികാരം പിടിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.