Author: admin

കൊച്ചി : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിക്ക് തോൽവിയോടെ മടക്കം. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ തൃശൂർ ലീഗിലെ അവസാന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയോട് ഒരു ഗോളിന് പരാജയപ്പെട്ടു. കൊച്ചി സെമി ഉറപ്പിച്ചിരുന്നു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ താരം ദോറിയല്‍ടണ്‍ ഗോമസാണ് കൊച്ചിയുടെ വിജയഗോള്‍ നേടിയത്. കൊച്ചിയുടെ അവസാന അങ്കമായിരുന്നു. ഗോൾകീപ്പർ വി വി പ്രതീഷാണ്‌ പലപ്പോഴും തൃശൂരിൻ‌റെ രക്ഷയ്‌ക്കെത്തിയത്‌. 81-ാം മിനിറ്റിലാണ്‌ മത്സരത്തിലെ ഏക​ഗോൾ. നാളെ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടും.

Read More

തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മാനവീയം വീഥിയുടെ പരിസരത്തു നിന്ന്‌ ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക. ചടങ്ങിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം സമ്മാനിക്കും. മന്ത്രിമാരായ വി അബ്ദുറഹിമാൻ, വി ശിവൻകുട്ടി, അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങൾ തുടങ്ങിയവരും പങ്കെടുക്കും.

Read More

ടിയാങ്കോങ്: രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന്  ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവർ നടത്തും. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു.

Read More

തിരുവനന്തപുരം |  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടികയുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒമ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റില്‍ (www.ceo.kerala.gov.in) കരട് വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി താലൂക്ക് ഓഫീസുകളിലും, വില്ലേജ് ഓഫീസുകളിലും, ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും കരട് വോട്ടര്‍ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അവസരമൊരുക്കിയിട്ടുണ്ട്. കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28 വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രണബ് ജ്യോതിനാഥ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്…

Read More

കണ്ണൂർ: റി​മാ​ൻ​ഡി​ലാ​യ പിപി ദി​വ്യ ഇന്ന് ജാമ്യ ഹർജി നൽകും. ത​ല​ശേ​രി സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാണ് ജാ​മ്യ ഹ​ര്‍​ജി ന​ല്‍​കുക. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം ദി​വ്യ​യു​ടെ ജാമ്യാപേ​ക്ഷ എ​തി​ർ​ക്കു​മെ​ന്ന് ന​വീ​ൻ​ ബാ​ബു​വി​ന്‍റെ കു​ടും​ബം വ്യ​ക്ത​മാ​ക്കി. ജാമ്യാപേ​ക്ഷ​യി​ൽ ന​വീ​ന്‍റെ ഭാ​ര്യ മ​ജ്ഞു​ഷ ക​ക്ഷി ​ചേ​രും. തന്നെ ക്ഷ​ണി​ച്ചി​ട്ടാ​ണ് ന​വീ​ൻ ബാ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് നൽകിയ യോ​ഗ​ത്തി​ൽ എ​ത്തി​യ​തെ​ന്ന ദി​വ്യ​യു​ടെ വാ​ദം കോ​ട​തി ത​ള്ളി​. ക​രു​തി​ക്കൂ​ട്ടി വിഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​തും പ്ര​ച​രി​പ്പി​ച്ച​തും ന​വീ​നെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ൻ​പി​ൽ അ​പ​മാ​നി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്.

Read More

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്ത ദിവ്യയെ പൊലീസ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജാരാക്കി. കണ്ണൂര്‍ മജിസ്‌ട്രേറ്റ് ചുമതല കൈമാറിയതിനെ തുടര്‍ന്നാണ് തളിപ്പറമ്പില്‍ ഹാജാരാക്കിയത്. ദിവ്യയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പള്ളിക്കുന്ന് വനിതാ ജയിലിലേക്കാണ് ദിവ്യയെ മാറ്റുന്നത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

മുനമ്പം : മുനമ്പത്തെത്തിയത് സ്വാതന്ത്യ സമരത്തിൽ പങ്കെടുക്കാൻ എന്ന പോലെയെന്ന് പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് .സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചുകിട്ടാൻ നിരാഹാര സമരം അനുഷ്ഠിക്കുന്ന മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ സമരപന്തലിലെത്തിയതായിരുന്നു ബിഷപ്പ്. ജനങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിൻ്റെ കാതൽ എന്ന് പ്രസ്താവിച്ച ബിഷപ്പ് സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്ന് ആവശ്യപ്പെട്ടു. കുടിയിറക്കപ്പെട്ടാൽ മീനച്ചിലാറിൻ്റെ തീരത്ത് മുനമ്പം നിവാസികൾക്ക് വീടും മറ്റ് സൗകര്യങ്ങളും പാല രൂപത ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ, ഷംഷാബാദ് സഹായ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ , പാല രൂപത വികാർ ജനറൽ മോൺ. ജോസഫ് മലേപറമ്പിൽ, ചാൻസലർ ഫാ. ജോസഫ് കുറ്റിയാങ്കൽ, എകെസിസി രൂപത ഡയറക്ടർ ഫാ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ, ഇൻഫാം ഗ്ലോബൽ ഡയറക്ടർ ഫാ. ജോസഫ് ചെറുകരക്കുന്നേൽ, കമ്മീഷൻ…

Read More

നിരാഹാര സമരം പതിനേഴാം ദിനത്തിലേക്ക് മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നു പറഞ്ഞു മുനമ്പം തീരദേശ ജനത നടത്തുന്ന നിരാഹാര സമരം പതിനേഴാം ദിനത്തിലേക്ക് .പതിനാറാം ദിനത്തിൽ ലിസി ആൻ്റണി (82), മേരി ആൻ്റണി (76) എന്നീ അമ്മമാരുൾപ്പെടെ ഒൻപത് പേർ നിരാഹാരമനുഷ്ഠിച്ചു. ഫാ. ആൻ്റണി സേവ്യർ തറയിൽ നിരാഹാരമിരുന്നവരെ പൊന്നാടയണിയിച്ചു സമരം ഉദ്ഘാടനം ചെയ്തു. ചെറുവൈപ്പ് അമലോൽഭവ മാത പള്ളി വികാരി ഫാ. ജയിംസ് അറക്കത്തറയും അൻപതോളം വരുന്ന അൽമായരും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തിച്ചേർന്നു. യൂത്ത് കോൺഗ്രസ് വൈപ്പിൻ നിയോജക മണ്ഡലം പ്രസിഡൻ്റ് വിശാഖ് അശ്വിൻ , ജനസെക്രട്ടറി ജാസ്മോൻ മരിയാലയം എന്നിവർ ഐക്യദാർഡ്യവുമായെത്തി. കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ ഫാ ആൻ്റണി കുഴുവേലി, പ്രസിഡന്റ് പൈലി ആലുക്കൽ തുടങ്ങിയവർ ഐക്യദാർഢ്യവുമായെത്തി. ഫാ. ആൻ്റണി കുഴുവേലി , ജിൻസൻ പുതുശേരി പ്രസംഗിച്ചു.

Read More

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് 12,850 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്ന് തുടക്കം കുറിക്കും. പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയാണിത്. ആയുര്‍വേദ ദിനമായി ആചരിക്കുന്ന ഇന്ന് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയുടെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണത്തിനുള്ള ആയുര്‍വേദ ഫാര്‍മസി, സ്‌പോര്‍ട്‌സ് മെഡിസിന്‍ യൂണിറ്റ്, സെന്‍ട്രല്‍ ലൈബ്രറി, ഐടി, സ്റ്റാര്‍ട്ട് അപ്പ്, ഇന്‍കുബേഷന്‍ സെന്റര്‍, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്‌സൗര്‍, നീമുച്ച്, സിയോനി എന്നിവടങ്ങളിലെ മൂന്ന് മെഡിക്കല്‍ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. വിവിധ എയിംസ് ആശുപത്രികളിലെ വിപുലീകരിച്ച മെഡിക്കല്‍ സൗകര്യങ്ങളും ജന്‍ ഔഷധി കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്യും. ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനു കീഴില്‍ മധ്യപ്രദേശിലെ ശിവപുരി, രത്ലാം, ഖണ്ഡ്വ, രാജ്ഗഡ്,…

Read More