Author: admin

കെഎല്‍സിഎ രാഷ്ട്രീയരംഗത്ത് വലിയ ശക്തിയായി മാറണം;സഹായിച്ചവരെ തിരിച്ചും സഹായിക്കും
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

Read More

കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ സമുദായ സംഘടനയായ കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 2023 മാര്‍ച്ച് 26ന് കൊച്ചി പള്ളുരുത്തിയില്‍ വന്‍ റാലിയോടെയും മഹാസമ്മേളനത്തോടെയും സമാപിക്കുകയാണ്. കെഎല്‍സിഎയ്ക്ക് അന്‍പത് ആണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. അതിനുമുമ്പ് മുക്കാല്‍ നൂറ്റാണ്ടുകാലം നീണ്ടുനിന്ന നിരവധി സാമൂഹിക പ്രക്രിയകളുടെ അനന്തരഫലമായിട്ടാണ് കെഎല്‍സിഎ രൂപംകൊള്ളുന്നത്. ആ ചരിത്രവും കെഎല്‍സിഎയുടെ നാള്‍വഴികളില്‍ ഉള്‍ച്ചേര്‍ക്കപ്പെടേണ്ടതാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ പ്രക്ഷോഭങ്ങളില്‍ സമുദായം ശക്തമായ സാന്നിധ്യമായിരുന്നു. 1891ല്‍ സംഘടിപ്പിച്ച മലയാളി മെമ്മോറിയല്‍ പ്രസ്ഥാനത്തിന് ലത്തീന്‍ സമുദായം ശക്തമായ പിന്തുണ നല്‍കി. കൊല്ലം ലത്തീന്‍ കത്തോലിക്ക മഹാജനസഭ (വര്‍ഷം അതിനു മുമ്പും ആകാം). ലത്തീന്‍ സമുദായത്തിന്റെ നവീകരണത്തിനായി രചിച്ച ‘പരിഷ്‌കാരവിജയം’ നോവലിന്റെ കര്‍ത്താവ് വാര്യത്ത് ചോറി പീറ്റര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. 1914ലാണ് ലത്തീന്‍ കത്തോലിക്കരുടെ സംഘാതശക്തിയായി വരാപ്പുഴ അതിരൂപതയിലെ കാത്തലിക് അസോസിയേഷന്‍  പിറവിയെടുത്തത്. ബെനഡിക്റ്റ് പതിനഞ്ചാമന്‍ പാപ്പാ 1919 നവംബര്‍ 30ന് പുറപ്പെടുവിച്ച ‘മാക്‌സിമും ഇല്ലൂദ്’ എന്ന ചാക്രികലേഖനമാണ്…

Read More