- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
സംപൗളോ:സൗദി അറേബ്യയെ (2-1) പരാജയപ്പെടുത്തി ഓസ്ട്രേലിയ ലോകകപ്പ് യോഗ്യത നേടി . മറ്റൊരു മത്സരത്തിൽ ബൊളീവിയയോട് 2-0 തോൽവി വഴങ്ങിയതോടെ ചിലിക്ക് തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യതനേടാനായില്ല. സൗദിക്കെതിരായ മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഓസ്ട്രേലിയ കളിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ അൽ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാൽ ഒന്നാം പകുതിയിൽ തന്നെ ഓസീസ് സമനില പിടിച്ചിരുന്നു . 42-ാം മിനിറ്റിൽ കോണർ മെറ്റ്കാഫാണ് ടീമിനായി സമനില ഗോൾ കരസ്ഥമാക്കിയത് . രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോൾ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടർച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.
ഫ്ലോറിഡ: വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം യാത്രാദൗത്യം വൈകിയേക്കും . റോക്കറ്റ് തകരാറുമൂലം ആക്സിയം -4 ദൗത്യം മാറ്റിവെച്ചതായി അധികൃതർ വ്യക്തമാക്കി . പുതിയ തീയതി പിന്നീട് അറിയിക്കും . ഇത് നാലാംതവണയാണ് വിവിധ കാരണങ്ങളാൽ ദൗത്യം നീട്ടി വെയ്ക്കുന്നത്. ഫ്ലോറിഡയിലെ നാസ കെന്നഡി സ്പേയ്സ് സെന്ററിൽ നിന്ന് ഇന്ന് വൈകീട്ട് 5.30നാണ് ശുഭാംശു ശുക്ലയും സംഘവും യാത്ര പുറപ്പെടാനിരുന്നത്. ഇന്നലെ നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക തകരാറും കാലാവസ്ഥാ പ്രശ്നങ്ങളും മൂലം ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റ് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നത്തെ വിക്ഷേപണം മാറ്റിയത് .
നിഖ്യാ സിനഡ് പ്രഖ്യാപനത്തിന്റെ വാർഷികാചരണം, കൊച്ചി രൂപത എമിരിറ്റസ് ബിഷപ്പ് ജോസഫ് കരിയിൽ ഉത്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി . അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 14–16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ജൂൺ 14-ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട് കേരളത്തിൽ ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:12/06/2025: കണ്ണൂർ, കാസർകോട് 13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.14/06/2025: കാസർകോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.
ഖത്തർ: കെനിയയിൽ അപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി റിപ്പോർട്ട് . ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. ഇന്നോ വ്യാഴാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണ് ശ്രമം . ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേരാണ് കെനിയയിൽ മരിച്ചത് . പാലക്കാട് നിന്നുള്ള റിയ ആൻ (41), ടൈറ റോഡ്രിഗ്സ് (എട്ട്), തൃശൂരിൽ നിന്നുള്ള ജസ്ന കുട്ടിക്കാട്ടുചാലിൽ (29), മകൾ റൂഫി മെഹറിൻ മുഹമ്മദ് (ഒന്നര), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു . നെയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മരിച്ചവരുടെ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അഞ്ചു മലയാളികൾ മരിച്ചതായാണ് വിവരം. നോർക്ക റൂട്സ് വഴി ലോകകേരള സഭാംഗങ്ങളും വിഷയത്തിൽ ഇടപെടുന്നുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് നമ്പരും പങ്കുവെച്ചിട്ടുണ്ട്. നിലവിൽ നെഹ്റൂറുവിലെ ആശുപത്രികളിൽ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാർഗമോ എയർ ആംബുലൻസിലോ നെയ്റോബിയിലെത്തിക്കുമെന്നറിയുന്നു . അപകടത്തിൽ മരച്ചവരുടെ മൃതദേഹം നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും ലോക കേരള സഭ അറിയിക്കുന്നു . നെയ്റോബിയിലെ നക്റൂ, അഗാക്കാൻ ആശുപത്രികളിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പർ: 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും ), +91-8802012345 (മിസ്ഡ് കോൾ, വിദേശത്തു നിന്നും).
ഹൂതി നിയന്ത്രണത്തിലുള്ള ഹൊദെയ്ദ തുറമുഖം ഇസ്രേലി നാവികസേന ആക്രമിച്ചു
സംപൗളോ: ബ്രസീൽ 2026 ഫിഫ ലോകകപ്പ് യോഗ്യത നേടി . ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാനറികൾ യോഗ്യത നേടിയത്. കളിയുടെ ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിൻറെ വിജയ ഗോൾ കരസ്ഥമാക്കിയത് . ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു വിജയഗോൾ . 44-ാം മിനിറ്റിൽ മാത്യൂസ് കുൻഹയുടെ അസിസ്റ്റിൽ വിനീഷ്യസ് പന്ത് വലയിലാക്കി. ആദ്യ കളിയിൽ ഇക്വഡോറിനോട് ഗോൾരഹിത സമനില വഴങ്ങിയിരുന്നു. ജയത്തോടെ 16 കളിയിൽ 25 പോയിൻറുമായി ബ്രസീൽ മൂന്നാമതെത്തി . 35 പോയിൻറുമായി ലോകചാമ്പ്യന്മാരായ അർജൻറീനയാണ് ഒന്നാമത്.കാർലോ ആഞ്ചലോട്ടി പരിശീലകനായ ബ്രസീലിൻറെ ആദ്യ വിജയമാണിത്.
പൊതുയിടങ്ങളിലും യാത്രകളിലും മാസ്ക് ധരിക്കണംആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വെങ്കിടങ്ങ് : തൃശ്ശൂര്‍ ജില്ലാ മിഷനും കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റി കിഡ്സും സംയുക്തമായി വെങ്കിടങ്ങ് പഞ്ചായത്തില്‍ വെച്ച് നടത്തിയ ടെയ്ലറിങ്ങ് & ഫാഷന്‍ ഡിസൈനിംങ്ങ്, ഫുഡ് പ്രോസസിങ്ങ് & പിക്കിള്‍ മെക്കിംങ്ങ് തുടങ്ങിയ പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി നിര്‍വ്വഹിച്ചു. വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ സുനീഷ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ മിഷന് ബ്ലോക്ക് കോഡിനേറ്റര്‍ ചന്ദന, ട്രെയ്നര്‍ പ്രവിത, കിഡ്സ് കോ-ഓഡിനേറ്റര്‍ ഷെര്ളിന് മൈക്കിള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. 30 ദിവസം നീണ്ടു നിന്ന രണ്ട് ട്രെയിനിങ്ങുകളിലുമായി 65 കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
