Author: admin

തിരുവനന്തപുരം : കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരോധാനത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജസ്ന മരിച്ചതിനും മത പരിവര്‍ത്തനം നടത്തിയതിനും തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിലുണ്ട് . ജസ്ന മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെയും പുറത്തെയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്‌ന മരിച്ചതിനും തെളിവില്ല. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജസ്‌ന കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ല. തമിഴ്നാട്ടിലും കർണാടകയിലും മുംബൈയിലും ജസ്നയ്ക്കായി അന്വേഷണം നടത്തി. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്നയുടെ പിതാവിന് തിരുവനന്തപുരം സിജെഎം കോടതി നോട്ടീസ് അയച്ചു. സിബിഐ റിപ്പോർട്ടിൽ മറുപടി നൽകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്. ജനുവരി 19 നകം മറുപടി നൽകണം. കഴിഞ്ഞ ദിവസമാണ് അന്വേഷണം അവസാനിപ്പിച്ച് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22…

Read More

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 42ല്‍ രണ്ട് സീറ്റുകള്‍ മാത്രം വാഗ്ദാനം ചെയ്ത തൃണമൂൽ നടപടിയാണ് കോൺഗ്രസ്സിനെ ചൊടിപ്പിച്ചത് . കോണ്‍ഗ്രസിന് മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ ദാനം വേണ്ടെന്നും കൂടുതല്‍ സീറ്റുകളില്‍ ഒറ്റക്ക് വിജയിക്കാനാവുമെന്നും ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സേവിക്കുന്ന തിരക്കിലാണ് മമത. മമതക്ക് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ താല്‍പര്യമില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കാമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.മമത ബാനര്‍ജിയുടെ യഥാര്‍ത്ഥ താല്‍പര്യം പുറത്തുവന്നിരിക്കുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ തരാമെന്നാണ് അവര്‍ പറയുന്നത്. ആ സീറ്റുകളില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ് എംപിമാരാണ്. എന്താണ് അവര്‍ പുതുതായി തരുന്നത്?. ആ രണ്ടു സീറ്റുകളിലും ഞങ്ങള്‍ വിജയിച്ചത് മമത ബാനര്‍ജിയെയും ബിജെപിയെയും പരാജയപ്പെടുത്തിയാണ്. എന്താണ് അവര്‍ പ്രത്യേകമായി ഞങ്ങള്‍ക്ക് ചെയ്യുന്നത്?’, അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

Read More

തിരുവനന്തപുരം: ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം കേരളത്തിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം തൃശൂരിലെത്തിയ പശ്ചാത്തലത്തിലാണ് സതീശന്റെ പ്രതികരണം. കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ട്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ ബന്ധമുണ്ട്. സ്വർണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജൻസികൾ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും എന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്വർണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. ബിജെപിയുടെ കുഴൽപ്പണക്കേസിൽ കേരള സർക്കാർ സഹായിച്ചു. സിപിഐഎം തോറ്റാൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് സിപിഐഎമ്മിനെ സഹായിച്ചു. കോൺഗ്രസ് മുക്ത ഭാരതം എന്ന ഫോർമുല കേരളത്തിൽ നടന്നുവെന്നും തങ്ങളുടെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നും സതീശന്‍ പറഞ്ഞു. മുമ്പ് കാഴ്ചവെച്ചതിനേക്കാൾ മോശം പ്രകടനം ഇത്തവണ ബിജെപി കാഴ്ച വെയ്ക്കും. ക്രൈസ്തവ മതസ്ഥാപനങ്ങൾക്ക് നേരെ ആക്രമണം വർദ്ധിച്ചു. ഇതെല്ലാം മറച്ച് വെച്ച് സംഘപരിവാർ, കേക്കുമായി മതമേലധ്യക്ഷൻമാരെ കാണാൻ പോകുന്നു-സതീശന്‍ പറഞ്ഞു.

Read More