Author: admin

ദോഹ: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരും. വെടി നിര്‍ത്തല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി ഹമാസും ഇസ്‌റാഈഈലും അറിയിച്ചു. ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴുമണിക്ക് (ഇന്ത്യന്‍ സമയം 10.30) അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് തീരുമാനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഏറെ നേരം നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്‌റാഈലും ധാരണവുകയായിരുന്നു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിര്‍ദേശം ഇസ്‌റാഈല്‍ നിരസിച്ചതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് അല്‍പസമയം മുമ്പ് അറിയിച്ചിരുന്നു. ബന്ദികളായ ഏഴ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമേ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിര്‍ദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇസ്‌റാഈല്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.

Read More

ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ​ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. വൈസ് ചാൻസിലറുടെ നിയമനം ശരിയായ രീതിയിലല്ലെന്ന് ചീഫ് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തി. ബാഹ്യ ശക്തികളുടെ ഇടപെടലിനെത്തുടർന്നാണ് നിയമനം റദ്ദാക്കിയത്.ഇടതുപക്ഷ സർക്കാരിനും പ്രത്യേകിച്ച് സിപിഎമ്മിനും കനത്ത പ്രഹരമാണ് ഈ കോടതി ഉത്തരവ്

Read More

വത്തിക്കാൻ :അനാരോഗ്യം മൂലം പാപ്പായുടെ ദുബായ് യാത്ര റദ്ദാക്കി.കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച്‌ ദുബായിൽ വച്ചു നടക്കുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ യാത്ര അനാരോഗ്യം മൂലം റദ്ദാക്കി.വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്.നവംബർ മാസം 30 മുതൽ ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള COP 28 ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി. വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്. വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടർ ഡോ.മത്തേയോ ബ്രൂണിയാണ് ഇത് സംബന്ധിച്ച വാർത്ത പങ്കുവച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫ്രാൻസിസ് പാപ്പായ്ക്ക് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിച്ചത്. അന്നേ ദിവസം നടത്തിയ സ്കാനിങ്ങിൽ ശ്വാസകോശവീക്കം ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച്ച നടത്തിയ ത്രികാലപ്രാർത്ഥനയ്ക്ക് പതിവിൽ നിന്നും വിപരീതമായി പരിശുദ്ധ പിതാവ്…

Read More

വാഷിങ്ടൻ:സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെൻറി കിസ്സിൻജർ (100) വിടവാങ്ങി . കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കിസ്സിൻജർ അസോഷ്യേറ്റ്സ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ ചൈനീസ് പ്രസി‍ഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ചൈനയിൽ എത്തിയിരുന്നു. യുഎസ് പ്രസിഡന്റുമാരായ റിച്ചർഡ് നിക്സന്റെയും ഗെറാൾഡ് ഫോർഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം

Read More

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല.കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.അതേസമയം ,ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ KL 04 AF 3239 എന്ന നമ്പർ പ്ലേറ്റ് നിർമ്മിച്ചവർ പൊലീസുമായി ബന്ധപ്പെടാൻ…

Read More

വത്തിക്കാൻ :നവംബർ 30 മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള COP 28 രാജ്യതലവന്മാരുടെ ഉച്ചകോടിയിൽ ഡിസംബർ ഒന്ന് മുതൽ മൂന്നു വരെ ഫ്രാൻസിസ് പാപ്പായും സംബന്ധിക്കും.കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാനുള്ള പാരീസ് ഉടമ്പടിയിൽ അതിന്റെ പുരോഗതി വിലയിരുത്തുന്ന നിർണ്ണായകമായ ഉച്ചകോടിയാണ് ദുബായിൽ വച്ചു നവംബർ 30 മുതൽ ഡിസംബർ 12 വരെ നീണ്ടുനിൽക്കുന്ന COP 28 രാജ്യതലവന്മാരുടെ ഉച്ചകോടി. ആഗോളതലത്തിൽ കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും , അതിന്റെ അനന്തര പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾക്കും, ചർച്ചകൾക്കും വഴിത്തിരിവായത് 2015 മെയ് ഇരുപത്തിനാലാം തീയതി പ്രസിദ്ധീകരിച്ച ഫ്രാൻസിസ് പാപ്പായുടെ ‘ലൗദാത്തോ സി’ എന്ന ചാക്രികലേഖനമാണ്. അന്നുമുതൽ ലോകം മുഴുവൻ ഈ വലിയ വിപത്തിനെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്ക് കാതോർത്തിരുന്നു. ദുബായിലേക്കുള്ള ഈ യാത്രയോടെ തന്റെ നാല്പത്തിയഞ്ചാമത് അപ്പസ്തോലികയാത്രയാണ് ഫ്രാൻസിസ് പാപ്പാ പൂർത്തീകരിക്കുന്നത്. അറബ് എമിരേറ്റ്സ് രാജ്യത്തേക്ക് ഫ്രാൻസിസ് പാപ്പായുടെ രണ്ടാമത്തെ യാത്രയെന്നതും വ്യതിരിക്തമാണ്.2019 ൽ അബുദബി സന്ദർശിച്ച ഫ്രാൻസിസ് പാപ്പായ്ക്ക് ലഭിച്ച സ്വീകാര്യത ആഗോളതലത്തിൽ…

Read More

കൊച്ചി:മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതും കോടതി രേഖപ്പെടുത്തി കേസിലെ പരാതിക്കാരൻ ആയ ഡോ. പി സരിൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. അതേസമയം ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും.

Read More

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4820 രൂപയുമാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Read More