Author: admin

പാലക്കാട്: ഓണവിപണിയിലേക്കെത്തുന്ന മായം കലർന്ന ഭക്ഷണസാധനങ്ങൾ പിടികൂടാൻ അതിർത്തിയിൽ ഇന്ന് രാവിലെ ആറുമണി മുതൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന . മീനാക്ഷിപുരം, വാളയാർ ചെക്ക്‌പോസ്റ്റുകളിലാണ് വാഹന പരിശോധന. പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടികൾ, പലഹാരങ്ങൾ, ശർക്കര വരട്ടി, ഇൻസ്റ്റന്റ് പായസം പാക്കറ്റുകൾ, പാല് എന്നിവയാണ് പരിശോധിക്കുക . 24 മണിക്കൂറും പരിശോധന ഉണ്ടാകും. മീനാക്ഷിപുരം അതിർത്തിയിൽ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറിൽ മറ്റുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഉണ്ടാകും. മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന. ഇതിനുപുറമെ കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ വ്യാപകമായ സാഹചര്യത്തിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഷവർമ, എണ്ണക്കടികൾ തുടങ്ങിയവ പരിശോധിക്കാൻ ഈവനിങ് സ്‌ക്വാഡും ഉണ്ട്.

Read More

കൊച്ചി :ലൂർദ് ആശുപത്രിയിൽ 2025 ഓഗസ്റ്റ് 30നു ആഘോഷപൂർണമായ ഓണാഘോഷ പരിപാടി ഓളം 2025 സംഘടിപ്പിച്ചു.ലൂർദ് ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ.ജോർജ് സെക്വീരയും മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ , ഡെപ്യൂട്ടി ഡയക്ടർ ഡോ. അനൂഷ വർഗ്ഗീസ് എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷ.ൻസ് ഡയറക്ടർ ഫാ. ജോർജ്ജ് സെക്വീര ഓണ സന്ദേശം നൽകി. ആഘോഷമായ ഘോഷയാത്രയോടെ ആരംഭിച്ച ഓണഘോഷത്തിൽ ആശുപത്രി അധികൃതരും, ആശുപത്രി ജീവനക്കാരും, രോഗികളും സജീവമായി പങ്കുചേർന്നു. ഓണാഘോഷത്തിന്റ ഭാഗമായി തിരുവാതിര, മലയാളി ശ്രീമാൻ -ശ്രീമതി റാംപ് വാക്ക്, വടംവലി, ഉറിയടി ‘എന്നിങ്ങനെ വിവിധതരം മത്സരങ്ങൾ ആഘോഷങ്ങൾക്കു മാറ്റു കൂട്ടി. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ വിമൽ ഫ്രാൻസീസ് നന്ദി പറഞ്ഞു.

Read More

ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മിഷ്ണറിയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുൾപ്പെടെ എട്ട് പേർ സ്വതന്ത്രരായി.

Read More

പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിൽ ഒരുക്കിയിരിക്കുന്ന ‘ലൗദാത്തോ സി ഗ്രാമം’ ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്യും.

Read More

ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള അൽ-അഹ്‌ലി അറബ് ആശുപത്രിയിലെ ഡോ. മഹർ അയ്യാദാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Read More

നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ ചക്ഫെം ജില്ലയിൽ നടന്ന തീവ്ര ഇസ്ലാമിക നിലപാടുള്ള ഗോത്ര വിഭാഗം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 15 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Read More

അമൃത്സർ: പഞ്ചാബ് കടുത്ത വെള്ളപ്പൊക്ക ഭീഷണിയിൽ . രവി നദി കരകവിഞ്ഞൊഴുകുന്നു. ഡസൻ കണക്കിന് ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഹിമാചൽ പ്രദേശിലും ജമ്മുവിലും കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴ പഞ്ചാബിൽ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായി. പത്താൻകോട്ട്, ഗുരുദാസ്പൂർ, ഫാസിൽക്ക, കപൂർത്തല, തരൺ തരൺ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ ജില്ലകളിലെ നിരവധി ഗ്രാമങ്ങളെ ഇത് ബാധിച്ചു. രവി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് താമസക്കാർ പലായനം ചെയ്തു. വലിയ തോതിലുള്ള ഒഴിപ്പിക്കലിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പ്രളയം കാരണമായി . നിരവധി വീടുകൾ, സ്കൂളുകൾ, കോളേജുകൾ, പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവ വെള്ളത്തിനടിയിലായി.ദുരിതബാധിതരായ ഗ്രാമീണരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനൊപ്പം ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം എന്നിവയുൾപ്പെടെ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കാനും അധികൃതർ ആരംഭിച്ചിട്ടുണ്ട്. പഞ്ചാബ് സർക്കാർ ഓഗസ്റ്റ് 27 മുതൽ ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തുടനീളമുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന…

Read More

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന് . മത്സരം തുടങ്ങാൻ വെറും മണിക്കൂർ മാത്രമാണ് ബാക്കി. പുന്നമടക്കായലില്‍ ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് 2 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും. ഇത്തവണ സംസ്ഥാന സർക്കാറിൻ്റെ ഒരു കോടി രൂപ, കേന്ദ്രത്തിൻ്റെ 50 ലക്ഷം, മറ്റ് സ്പോൺർമാർ ഉൾപ്പടെ വന്നതോടെ സാമ്പത്തിക പ്രശ്‌നങ്ങളില്ലാതെയാണ് നെഹ്റു ട്രോഫി മത്സരങ്ങൾ നടക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയിൽ ഇത്തവണ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വള്ളങ്ങൾ ഒരുമിച്ച് ഫിനിഷ് ചെയ്‌താൽ തർക്കങ്ങൾ ഉണ്ടാവില്ല. ഈ പ്രാവശ്യം ജേതാക്കളെ തീരുമാനിക്കാനുള്ള സമയം നിർണയിക്കുമ്പോൾ സെക്കൻ്റിൻ്റെ ആയിരത്തിലൊന്ന് പരിഗണിക്കില്ല. അതേസമയം ആവശ്യമെങ്കിൽ സെക്കൻ്റിൻ്റെ നൂറിലൊന്ന് പരിശോധിച്ച് ആരാണ് ആദ്യമെത്തിയതെന്ന് കണ്ടെത്തുകയും ജേതാക്കളെ തീരുമാനിക്കുകയും ചെയ്യും. ഇവിടെയും തുല്യതപാലിച്ചാൽ സംയുക്ത ജേതാക്കളെ പ്രഖ്യാപിക്കും. തുടർന്ന് നറുക്കെടുപ്പിലൂടെ ജേതാവിനെ പ്രഖ്യാപിക്കും. ഏറ്റവും കുറ്റമറ്റ രീതിയിൽ സ്‌റ്റാർട്ടിങ് പോയൻ്റിലും ഫിനിഷിംഗ് പോയൻ്റിലും ഡിവൈസുകൾ സമയം…

Read More