- ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയ ശ്രേഷ്ടൻ, ജേക്കബ് തൂങ്കുഴി പിതാവ്
- തൃശൂർ അതിരൂപതാ മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി കാലം ചെയ്തു
- ‘വെന്‍ ഐ സൊ യു’
- ആന്തരീകത ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമല്ല ; ലിയോ പാപ്പാ
- ഗാസ പിടിച്ചെടുക്കാൻ കടുത്ത ആക്രമണവുമായി ഇസ്രായേൽ
- കർണാടകയിൽ വൻ ബാങ്ക് കൊള്ള
- മഠത്തിൽ തിരിച്ചെത്താൻ, 3 കന്യാസ്ത്രീകൾ കെയർ ഹോമിൽ നിന്ന് ഒളിച്ചോടി
- അപോളോ ടയേഴ്സ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ജേഴ്സി സ്പോൺസർ
Author: admin
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ വനിത ദിനാഘോഷത്തോടനുബന്ധിച്ച് കരയും ജലവും ആകാശവും താണ്ടി വനിതകളുടെ വിസ്മയ യാത്ര 2025 സംഘടിപ്പിച്ചു. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി.ആന്റോയുടെ ആശീർവാദത്തോടെ നെയ്യാറ്റിൻകരയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ യാത്ര ആരംഭിച്ചു. രാവിലെ 10.30 -ന് ബാംഗ്ലൂർ ലാൽബാഗിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. നിഡ്സ് സ്ത്രി ജ്യോതി പ്രസിഡൻ്റ് ലീല ലോറൻസ് അദ്ധ്യക്ഷത വഹിച്ച യോഗം ബാഗ്ലൂർ അലോഷ്യ മനേ ഫോസ്റ്റർ ഹോം ഫോർ ചിൽഡ്രൻ ഓഫ് സിംഗിൾ പേരൻ്റ്സ് ഫ്രം ദി സ്ലം ഡയറക്ടർ റവ. സിസ്റ്റർ മേരി രശ്മി മട്ടപ്പള്ളി ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആൻ്റിൽസ്, വെള്ളറട ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, നിഡ്‌സ് ജീസസ് ഫ്രെട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റ് സെക്രട്ടറി പ്രഭാ വിക്ടർ,കുമാരി ജനീറ്റ എന്നിവർ സംസാരിച്ചു. സിസ്റ്റർ മേരി രശ്മി മട്ടപ്പള്ളി,നെടുമങ്ങാട് ബ്രാഞ്ച് വനിത ഡോക്ടേഴ്സ്…
ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്‌സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അദ്ഭുതം’ ഞായറാഴ്ച ആഞ്ജലുസ് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു.
വികസനത്തിൻ്റെ പേരിൽ കരിമണൽ ഖനനത്തിലൂടെ തീരദേശത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തി തീരം കോർപ്പറേറ്റുകൾക്ക് തീരെഴുതി കൊടുക്കുവാനുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല . തലശ്ശേരി ചാലിൽ സെൻ്റ് പീറ്റേർഴ്സ് ഹാളിൽ വെച്ച് നടന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത ജനറൽ കൗൺസിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് പൊതുദര്‍ശനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.
1945-നു ശേഷം യൂറോപ്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വിനാശകരമായ സൈനികാധിക്രമവും അധിനിവേശവുമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിട്ടുള്ള യുക്രെയ്ന്‍ യുദ്ധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തില്‍, ഇരകളെ പഴിച്ചുകൊണ്ട് യുദ്ധക്കുറ്റവാളിയും സാമ്രാജ്യത്വമോഹിയും സ്വേച്ഛാധിപതിയും അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും മുഖ്യശത്രുവുമായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പക്ഷത്തുചേര്‍ന്ന് യൂറോപ്പിനെയും ലോകത്തെയും അമേരിക്കന്‍ ജനതയെയും ഞെട്ടിക്കുകയാണ് ട്രംപ്.
‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന സിനിമ മുംബൈ നഗരത്തിലെ മൂന്ന് സ്ത്രീകളുടെ ജീവിതത്തെ ആഴത്തില്‍ അവതരിപ്പിക്കുന്ന ഒരു ഹൃദയഹാരിയായ ചിത്രമാണ്. പ്രഭ (കനി കുസൃതി), അനു (ദിവ്യ പ്രഭ) എന്നീ രണ്ട് മലയാളി നഴ്‌സുമാരും, അവര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ പര്‍വ്വതി (ഛായാ കദം) എന്ന പാചകക്കാരിയുമാണ് ഈ സിനിമയുടെ കേന്ദ്ര കഥാപാത്രങ്ങള്‍.
കേരളത്തിന്റെ ചരിത്രത്തില്‍ വലിയൊരു സംഭവം നടന്നിരിക്കുന്നു. ആനിമസ്‌ക്രീനെ കുറിച്ച് ഒരു പുസ്തകം പുറത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ഭരണഘടന രൂപപ്പെട്ടത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലാണ് അതില്‍ ഒപ്പുവെച്ച ധീര വനിത ആനി മസ്‌ക്രീന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നത്. അതാകട്ടെ ആ മഹതിയുടെ മരണശേഷം 62 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ എന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തണം.
തന്റെ ചിന്തകളിലൂടെ, വിനയത്തിലൂടെ, എളിമയിലൂടെ എല്ലാം ലോകത്തെ വിസ്മയിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ തന്റെ സംഗീതപ്രേമത്തിലൂടെയും ശേഖരത്തിലൂടെയും നമ്മെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.