- പോള്‍ ചെയ്തതിനേക്കാള്‍ അഞ്ചുലക്ഷം വോട്ട് കൂടുതല്‍: റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്‍ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് മസ്ക്കറ്റ് ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. വിഷയത്തില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, വടക്കേ വയനാട്ടിലെ പയ്യന്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ അജീഷിന്‍റെ ജീവനെടുത്ത ബേലൂര്‍ മഖ്‌ന എന്ന മോഴയെ മയക്കുവെടിവച്ച് പിടിക്കാനുള്ള ദൗത്യം ഇന്നും തുടരും. വന്യജീവി ആക്രമണം നിരന്തരമായി ആവര്‍ത്തിക്കുകയാണ്. വളരെ ഭീതിനിറഞ്ഞ സാഹചര്യമാണ് കേരളത്തിലെ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. വനംമന്ത്രിയുടെ നിസംഗതയും നിഷ്‌ക്രിയത്വവും വലിയ ദോഷം ഉണ്ടാക്കുകയാണെന്നും പ്രതിഷേധവുമായി രംഗത്തെത്താന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത് ഇതാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വളരെ സാധാരണക്കാരാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. സ്വന്തം പറമ്പില്‍ കൃഷിപ്പണിക്ക് ഇറങ്ങാന്‍ വയ്യാത്ത സാഹചര്യമാണ് . റബ്ബര്‍ കര്‍ഷകര്‍ക്ക് വെട്ടാന്‍ പോകാനാകുന്നില്ല. കുട്ടികള്‍ക്ക് സ്കൂളില്‍പോകാനാകുന്നില്ല. വനംമന്ത്രിയുടേത് പൂര്‍ണ നിഷ്‌ക്രിയത്വമാണെന്നും വി.ഡി. സതീശന്‍…
ഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്. ദില്ലി – ഹരിയാന – ഉത്തർ പ്രദേശ് അതിർത്തികളിൽ കർഷകർ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ദില്ലി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേൽ ചുമത്തുകയാണ് കർഷകരുടെ ലക്ഷ്യം. താങ്ങുവില, വിള ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കുക, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകൾ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്. കർഷകരെ തടയാൻ അതിർത്തികളിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ദില്ലി, യുപി, ഹരിയാന അതിര്‍ത്തികളില്‍ ട്രാക്ടറുകള്‍ തടയാനാണ് നീക്കം. ട്രാക്ടറുകള്‍ അതിര്‍ത്തി കടക്കാതിരിക്കാന്‍ ബാരിക്കേഡുകൾ, കോണ്‍ക്രീറ്റ് ബീമുകള്‍, മുള്ള് വേലികള്‍ എല്ലാം അതിർത്തികളിൽ സ്ഥാപിച്ചു. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റെര്‍നെറ്റ് റദ്ദാക്കി. ദ്രുത കര്‍മ്മ സേനയെ വിന്യസിച്ചു. ഹരിയാന, യുപി അതിര്‍ത്തികളിലും…
വിജയപുരം: ദൈവസ്‌നേഹത്തിന്റെ കരുത്തും കരുതലുമായി മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ വിജയപുരം രൂപതാ സഹായ മെത്രാനായി സ്ഥാനമേറ്റു. വിമലഗിരി കത്തീഡ്രലില്‍ സംഘടിപ്പിച്ച തിരുകര്‍മങ്ങളില്‍ വിവിധ സഭാധ്യക്ഷന്മാരും വൈദികരും സന്ന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും സാക്ഷ്യം വഹിച്ചു. ഫെബ്രുവരി 12ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. അവതാരകനും വിജയപുരം രൂപത പിആര്‍ഒയുമായ ഹെന്റി പുതിയ വിജയപുരം രൂപതയുടെ ചരിത്രവും വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രവും നിയുക്ത മെത്രാന്റെ ചെറുവിവരണവും നല്കി. അതിന്റെ തമിഴ് വിവരണവും ഉണ്ടായിരുന്നു. കത്തീഡ്രലിന്റെ മുഖ്യ കവാടത്തില്‍ വിജയപുരം മെത്രാന്‍ ഡോ. സെബാസ്റ്റിയന്‍ തെക്കത്തച്ചേരിലിനോടൊപ്പം എത്തിയ മോണ്‍. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ അവിടെ സ്വീകരിക്കാന്‍ എത്തിയിരുന്ന സഭാ മേലധികാരികളേയും ജനങ്ങളേയും കൈകൂപ്പി വന്ദിച്ചു. അണയാം ഒന്നായി അണയാം എന്ന ഗാനമപ്പോള്‍ ഗായകസംഘം ആലപിച്ചു. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരില്‍ ആമുഖം പറഞ്ഞു. രൂപതയുടെ ചെറുവിവരണം അദ്ദേഹം നല്കി. അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഡോ. തോമസ് ജെ. നെറ്റോയും സഹകാര്‍മികരായി.…
കോഴിക്കോട്: വയനാട്ടില്‍ വനംവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍.വന്യമൃഗങ്ങളുടെ ആക്രമണം തുടർച്ചയാകുന്നതിനിടെ , ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവെക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. ഇനിയും കൈ കെട്ടി നോക്കിനില്‍ക്കാന്‍ കഴിയില്ല. നിയമം കയ്യിലെടുത്തെന്ന ആക്ഷേപവുമായി വരരുത്. നിയമം കയ്യിലെടുക്കേണ്ടുന്ന സാഹചര്യം വന്നാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാറിനെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ആരംഭിക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കര്‍ഷക പ്രതിനിധി മത്സരിക്കും. മുഖ്യമന്ത്രിയടക്കമുള്ള ഒരാളെയും പോയി കാണില്ലെന്നും ബിഷപ്പ് മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കർണാട റേഡിയോ കോളർ ധരിപ്പിച്ച് വനത്തിലേക്ക് തുറന്നുവിട്ട മോഴയാന മാനന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്നത്. 47 കാരനായ അജീഷിനെ വീടിന്റെ മതിൽ തകർത്തെത്തി പിന്തുടർന്ന് കൊല്ലുകയായിരുന്നു. സംഭവത്തിൽ ഇപ്പോഴും വയനാട്ടിലാകെ പ്രതിഷേധം തുടരുകയാണ്. അക്രമാസക്തനായ ഈ ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിറക്കിയെങ്കിലും ഇതുവരെയും പിടികൂടാനായിട്ടില്ല.
കൊച്ചി: ഇന്നലെ രാത്രി പതിനൊന്നു മണിയോടെ തൃപ്പൂണിത്തുറയിൽ പടക്കവിൽപ്പനശാലയിൽ ഉഗ്രസ്ഫോടനം. തൃപ്പൂണിത്തുറ ചൂരക്കാടാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് സൂചന. പ്രദേശത്തുനിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകൾക്ക് കേടുപാടുണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലത്താണ് പടക്കക്കടയെന്നതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നും അപകടത്തിന്റെ വ്യാപ്തി കൂടിയേക്കാമെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
കൊച്ചി: മദ്യം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തി എറണാകുളത്തെ ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരുക്ക്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ഇന്നലെ രാത്രി 11 മണിയോടെ കത്രിക്കടവ് ഇടശേരി ബാറിന് മുന്നിലാണ് സംഭവം. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. മദ്യത്തെചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു സംഭവം. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കൽപ്പറ്റ: വയനാട് ജില്ലയിൽ ചൊവ്വാഴ്ച ഹർത്താൽ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ടത്ര സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.
ദോഹ: ഖത്തറില്‍ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. വധശിക്ഷക്ക് വിധിക്കപെട്ട ഏഴുപേരെയാണ് ഖത്തർ വിട്ടയച്ചത്. ഇവർ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. 2022 ഓഗസ്റ്റ് 30 നാണ് ചാരവൃത്തി ആരോപിച്ച് ഇവരെ തടവിലാക്കിയത്. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയായ രാഗേഷ് ഗോപകുമാര്‍ തുടങ്ങിയവർക്കാണ് മോചനം. അൽ ദഹ്‌റ കമ്പനിയിലെ 8 ഇന്ത്യൻ നാവിക ജീവനക്കാർ ആണ് ഖത്തർ വധശിക്ഷ വിധിച്ചിരുന്നത്. ചാരപ്രവര്‍ത്തി ആരോപിച്ചായിരുന്നു ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് വധശിക്ഷക്ക് വിധിച്ചത്.2022 ഓഗസ്റ്റിലാണ് ഇവർ പിടിയിലാകുന്നത്. 2023 നവംബര്‍ 9 നു ഇവരുടെ അപ്പീല്‍ സ്വീകരിച്ച് തടവുശിക്ഷയായി ഇളവ് നൽകിയിരുന്നു. ഖത്തർ നാവിക സേനക്ക് പരിശീലനം നൽകുന്നത് കമ്പനിയാണ് അൽദഹ്റ.
|അക്രമം ,ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട്|
കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഐഎം നീക്കമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. എല്ലാ തിരഞ്ഞെടുപ്പിലും വില കുറഞ്ഞ ആരോപണം ഉന്നയിച്ച് സിപിഐഎം വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതുകൊണ്ടാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദവിരുന്നാണ്. പാര്‍ലമെന്‌ററി രംഗത്ത് മികവ് പുലര്‍ത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം എന്‍ കെ പ്രേമചന്ദ്രന്‍ അടക്കം എട്ട് എംപിമാര്‍ക്കായിരുന്നു പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തന്നെ അറിയുന്നവര്‍ വിവാദങ്ങള്‍ തള്ളികളയും. ആര്‍എസ്പിയായി തന്നെ തുടരും. രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും എം പി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്നില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ട്. പാര്‍ലമെന്റില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ ധവളപത്രത്തിനെതിരെ സിപിഐഎം പ്രതികരിച്ചിട്ടില്ല. കൊല്ലത്തെ ന്യൂനപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. സൗഹൃദ വിരുന്നില്‍ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ വിയോജിക്കും. അല്ലാതെ സൗഹൃദ…
Subscribe to Updates
Get the latest creative news from FooBar about art, design and business.