Author: admin

സുൽത്താൻപേട്ട്: കെ ആർ എൽ സി ബി സി മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെസുൽത്താൻപേട്ട് രൂപതയിൽ നടന്ന ഡയറക്ടർ കമ്മീഷൻ അംഗങ്ങളുടെ സംയുക്ത യോഗത്തിൽ വച്ച് പ്രഖ്യാപിച്ചു. സുൽത്താൻപേട്ട് രൂപതാധ്യക്ഷൻ മോസ്റ്റ് റെവ ഡോ പീറ്റർ അബിയർ പിതാവിന്റെ അനുഗ്രഹ ആശംസയെ തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. കുടുംബങ്ങളിലും,യുവജനങ്ങൾക്കിടയിലും വിശ്വാസ പരിശീലനം പ്രധാനമായും നടത്തപ്പെടണമെന്നും അതിന് വൈദികരും സന്ന്യസ്തരും ആൾമായപ്രേക്ഷിതരും തീക്ഷ്ണതയുള്ളവരാകണമെന്നു തിരുവചനം വായിപ്പിച്ചുകൊണ്ട്(2 തിമോ 3:15-17) ഉദ്ബോധിപ്പിച്ചു. ലഹരിവിപത്തുകൾക്ക് എതിരായി പ്രവർത്തിക്കുവാൻ കുടുംബങ്ങളിൽ മാതാപിതാക്കളിൽ അവബോധമുണർത്തുവാനുള്ള പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുവാൻ ഈ കാലഘട്ടത്തിന് അനുയോജ്യമായി അറ്റക്കെട്ടായി നിന്ന് പോരാടുവാൻ ശ്രമിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ഫാ മാത്യു പുതിയാത്ത് ആമുഖ സന്ദേശത്തിൽ സൂചന നൽകി.സുൽത്താൻപേട്ട് രൂപത മതബോധന ഡയറക്ടർ ഫാ ബെൻസിഗർ OdeMസ്വാഗതമർപിച്ചു, ഫാ ലിൻസൺ കെ ആറാടാൻ, ശ്രീ ബോബൻ ക്ലീറ്റസ്, തുടങ്ങിയവർ സംസാരിച്ചു. വിവിധ രൂപതകളിൽ നിന്നുള്ള ഡയറക്ടർമാർ,കമ്മീഷൻ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ പങ്കുവച്ചു

Read More

കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന എറണാകുളം ജില്ലാ സമ്മേളനത്തിന്റെയും ലത്തീൻ കത്തോലിക്കാ സമുദായ സംഗമത്തിന്റെയും ഒരുക്കങ്ങൾക്കായുള്ള സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഹൈബി ഈഡൻഎംപി നിർവഹിച്ചു.കെ എൽ സി എ ഓഫീസിൽ നടന്ന ചടങ്ങിൽ അതിരൂപത പ്രസിഡൻ്റ് സി.ജെ പോൾ അധ്യക്ഷനായിരുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിലും ഗ്രൂപ്പ് ഇനത്തിലുമായി നാല് വെള്ളിമെഡൽ കരസ്ഥമാക്കിയ വരാപ്പുഴ അതിരൂപതാംഗം സൗപർണിക അന്നു മറിയത്തിന്കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ഹൈബി ഈഡൻ എം.പി. സമ്മാനിച്ചു. അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ എൻ.ജെ.പൗലോസ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്,അതിരൂപത വൈസ് പ്രസിഡൻ്റുമാരായ റോയ് ഡിക്കുഞ്ഞ,ബാബു ആൻ്റണി,എം എൻ.ജോസഫ്,മേരി ജോർജ്,സെക്രട്ടറിമാരായ ബേസിൽ മുക്കത്ത്,വിൻസ് പെരിഞ്ചേരി,ഫില്ലി കാനപ്പിള്ളി, സിബി ജോയ്സംസ്ഥാന വനിത ഫോറം കൺവീനർ മോളി ചാർളി, അതിരൂപത എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ. സൈമൺ കൂമ്പയിൽ,ടി. എ ആൽബിൻ, അഡ്വ. കെ.എസ് ജിജോഎന്നിവർ പ്രസംഗിച്ചു. മെയ് 18ന് കച്ചേരിപ്പടി…

Read More

കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസ്സോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ഇൻഫെക്ഷൻ കൺട്രോൾ ഡോക്ടറും മൈക്രോബിയളോജിസ്റ്റുമായ ഡോ. രഞ്ജിനി ജോസഫ് ക്ഷയരോഗ ദിന സന്ദേശം നൽകി.ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് രണ്ടാം വർഷ വിദ്യാർഥികൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ, ചികിത്സാമാർഗങ്ങൾ, രോഗം വ്യാപിക്കുന്ന വിധം, അത്തരം രോഗികളോടൊപ്പം എങ്ങനെ പെരുമാറണം തുടങ്ങിയ വിഷയങ്ങൾ വിശദീകരിച്ചു. തുടർന്ന് ക്ഷയരോഗ പ്രതിരോധ മാർഗങ്ങൾ വിശദമാക്കുന്ന ഫ്ലാഷ് മോബും സ്കിറ്റും പരിപാടിയുടെ ഭാഗമായി അവതരിപ്പിച്ചു. നഴ്സിംഗ് സൂപ്രണ്ട് സി. ഗോൾഡിൻ പീറ്റർ, ശ്രീമതി. സാനിയ ജോസ്, അസോസിയേറ്റ് പ്രൊഫസർ, ലൂർദ് കോളേജ് ഓഫ് നേഴ്സിംഗ് എന്നിവർ പ്രസംഗിച്ചു.

Read More

തൊളിക്കോട് : തേവൻപാറ ഫാത്തിമ മാതാ ദൈവാലയ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് മതബോധന സമിതിയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ശതാബ്ദി പ്രവേശന കവാട സമർപ്പണം നടത്തി. ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ വിനോദ് ജയിംസ് സമർപ്പണം നിർവഹിച്ചു. മതബോധന ഹെഡ്മാസ്റ്റർ വിജയനാഥ് അധ്യക്ഷത വഹിച്ചു. മതബോധന അധ്യാപകരായ സിസ്റ്റർ സുമിത സേവ്യർ, സെക്രട്ടറി ബിന്ദു കല, ബജാജി എസ്തർ, കൗൺസിൽ സെക്രട്ടറി ഗബ്രിയേൽ പി.റ്റി.എ പ്രസിഡൻ്റ് ഗ്രീഷ്മ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.അസിസ്റ്റൻ്റ് . എച്ച് എം. ദിവ്യസന്തോഷ് നന്ദി പറഞ്ഞു.

Read More

എരമല്ലൂർ: ജൈവ,രാസ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഭരണകൂട പ്രവാചകൻമാരെ കാത്തുനിൽക്കാതെ യൗവ്വനം സ്വയം പ്രതിരോധ സംഘമായി പ്രവാചക ശബ്ദമാകണമെന്ന് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ. “ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ ” എന്ന പേരിൽ കെ.സി.വൈ.എം എരമല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെ യുവജന പ്രതിരോധമായ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബത്തെയും സമൂഹത്തെയും മനുഷ്യജീവനെതന്നെയും കാർന്നുതിന്നുന്ന ജൈവ,രാസ ലഹരികൾ സുലഭമാക്കികൊണ്ട് നാടിനെ തകർക്കുന്ന ഒരു ഭീകരസംഘം നമുക്കു ചുറ്റുമുണ്ട്. എരമല്ലൂർ രാസലഹരിയുടെ റെഡ് സ്പോട്ടാണ്. നാടിനെ രക്ഷിക്കാൻ ലഹരിമാഫിയയേക്കാൾ വലിയ ലഹരിവിരുദ്ധ പ്രതിരോധ സംഘത്തെ വളർത്തിയെടുക്കണം. ലഹരി ഉപയോഗത്തെയും വിതരണത്തെയും തിരിച്ചറിയാനും നിയമപാലകരുടെ സഹായത്തോടെ ഇല്ലായ്മ ചെയ്യാനുമായി 100 പേരുടെ പ്രതിരോധ സംഘത്തെ രൂപീകരിച്ചു. എരമല്ലൂർ ടൗണിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ 500 ലേറെപേർ ഒപ്പായും ചിത്രമായും ആശയമായും തമ്പ് ഇബ്രഷനായും പങ്കുചേർന്നു. കെ.സി.വൈ.എം പ്രസിഡൻ്റ് ഫ്രാൻസീന ക്രിസ് അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സോണി പവേലിൽ, ഭാരവാഹികളായ സ്നേഹ സാബു, റോഹൻ റോയി,…

Read More

വരാപ്പുഴ: മുട്ടിനകംസെൻ്റ്മേരീസ് ചർച്ച് മദ്യ-ലഹരിവിരുദ്ധ സമിതി യുണിറ്റ് ൻ്റെനേതൃത്വത്തിൽ മദ്യലഹരിവിരുദ്ധഞായർ ആചാരണം വികാരി ഫാ. മാത്യുജോംസൺതോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു . മദ്യത്തിനും ലഹരിമരുന്നിനും എതിരെ ഇടവക വിശ്വാസികൾപ്രതിഷേധിച്ചു. പ്രസിഡൻ്റ് വി.സി. ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ജോർജ്ജ്, ബിജോയ് ജോസഫ്, കെ.വി. ജെയിംസ്, കെ.എം. ജോണി, ജോസ് വി.ജെ. ,മിനി ജേക്കബ്, എൽസി ഫോസ്റ്റിൻ, ഷിജി അലക്സ് ,ജാൻസി ജോസഫ് എന്നീവർ പ്രസംഗിച്ചു.

Read More

കൊച്ചി: എം .ജി .യൂണിവേഴ്സിറ്റി കലോത്സവത്തിൽ 3 സമ്മാനങ്ങൾ നേടി കൊച്ചു മിടുക്കൻ. കൊച്ചിയുടെ മൾട്ടി ടാലന്റ് കലാകാരൻ, തോപ്പുംപടി കുടിയൻചേരി, ഫ്രാൻസ്സിസ് മൈക്കലിന്റേയും ഷൈനിയുടേയും ഇളയമകനാണ് മൈക്കൾ ജോ ഫ്രാൻസിസ് .പെർക്യൂഷൻ ഇൻസ്ട്രുമെന്റ് – വെസ്റ്റേൺ (ഡ്രംസ്സ് ) രണ്ടാം സ്ഥാനവും ,വിൻഡ് ഇൻസ്ട്രുമെന്റ് – ഈസ്റ്റേൺ (ഹാർമോണിയം) രണ്ടാം സ്ഥാനവും , ഗ്രൂപ്പ് ഇനത്തിൽ ഇന്ത്യൻ സോങ് – (ഈസ്റ്റേൺ) ഒന്നാം സ്ഥാനവുംകരസ്ഥമാക്കി ഈ കൊച്ചു കലാകാരൻ . ഗ്രൂപ്പ് ഐറ്റംസിൽ മൂന്ന് വ്യത്യസ്തങ്ങളായ സംഗീതോപകരണങ്ങളായ റിഥം പാഡ് , മൃദംഗം ,ചെണ്ട എന്നിവ വായിച്ചു കാണികളുടെ പ്രത്യക കൈയ്യടി വാങ്ങി . പതിനേഴിൽപരം സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന മൈക്കൾ ജോ ഏഴുനൂറിലധികം സ്റ്റേജ് ഷോകൾ, ഇന്ത്യയിൽ ഉടനീളം ഈ കാലയളവിൽ ചെയ്തു കഴിഞ്ഞിട്ടുണ്ട്.

Read More

വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു. 2024 വർഷത്തിൽ നാലും അതിന്‌ മുകളിൽ മക്കൾക്ക് ജന്മം നൽകിയ രണ്ട് റീത്തുകളിലെ നാല്‌ രൂപകളിൽപ്പെട്ട 19 കുടുംബങ്ങളെയാണ്‌ വെള്ളയമ്പലം സെന്റ്. ജിയന്ന ഹാളിൽ വച്ചുനടന്ന പരിപാടിയിൽ ആദരിച്ചത്. തിരുവനന്തപുരം അതിരൂപതാ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ് സ്വാഗതമേകിയ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ് മുഖ്യാതിതിയായിരുന്നു. ലവീത്ത ഡയറക്ടര്‍ റവ. ഫാ. റോബര്‍ട്ട് വി.സി. മിനിസ്ട്രിയുടെ പ്രവർത്തനത്തെക്കുറിച്ചും വലിയക്കുടുംബങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. കുടുംബങ്ങളിൽ മക്കള്‍ കൂടുന്നതിനനുസരിച്ച് അക്രമസ്വഭാവം കുറയുകയും പരസ്പരം സ്നേഹിക്കുന്നവരായിത്തീരുകയും ചെയ്യുന്നു. ആയതിനാൽ ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ മനസിലെ വയലൻസിനുള്ള പ്രധാന പരിഹാരമാർഗ്ഗമാണ്‌ വലിയ കുടുംബങ്ങളെന്ന് മുഖ്യ പ്രഭാഷണത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തുടർന്ന് ലവീത്ത മിനിസ്ട്രിയിൽ നിന്നുള്ള സാമ്പത്തിക സഹായം മാതാപിതാക്കൾക്ക് കൈമാറി. നെയ്യാറ്റിന്‍കര കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ റവ. ഫാ. ജോസഫ് രാജേഷ് ഏവര്‍ക്കും കതജ്ഞതയര്‍പ്പിച്ചു…

Read More

‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’  എന്ന തന്റെ പ്രമാണവാക്യത്തിലെ സുവിശേഷലാളിത്യത്തിന്റെ നൈര്‍മല്യം സിനഡാത്മക പരിവര്‍ത്തനകാലത്തെ സഭാശുശ്രൂഷയെ പ്രകാശപൂരിതമാക്കുമെന്ന പ്രതീക്ഷയോടെ മോണ്‍. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള കോഅജൂത്തോര്‍ മെത്രാനായി മാര്‍ച്ച് 25ന് അഭിഷിക്തനായി.

Read More

തിരുവനന്തപുരം: ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംയുക്ത യോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും. വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും. യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. കൂടാതെ എക്സൈസിന്റെ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിന് കൈമാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് എക്‌സൈസ് വിഭാഗങ്ങളുമായി സഹകരിച്ച് സംയുക്ത നീക്കം നടത്താനും പദ്ധതിയുണ്ട്. ഡിജിപിയും എക്സൈസ് കമ്മീഷണറും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഇദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Read More