Author: admin

ആലപ്പുഴ:കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ കർഷകപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നവകേരള സദസിന്റെ ഭാഗമായി നടന്ന കർഷകരുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണം , കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില തുടങ്ങിയ പ്രശ്നങ്ങളെപ്പറ്റി സർക്കാരിന് ധാരണയുണ്ട്. സർക്കാർ പരിമിതികളിൽ നിന്നാണ് കർഷകർക്ക് വേണ്ടി പലതും ചെയ്യുന്നത്. അത് കർഷകർക്ക് തന്നെ ബോധ്യമുള്ളതാണ്. കാർഷിക ഇൻഷുറൻസ് ന്യായമായ ആവശ്യമാണ്. സംസ്ഥാന സർക്കാർ പടിപടിയായി കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്. നെല്ല് സംഭരണ വിഷയം ഗൗരവമായി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തിയതാണ്. സഹകരണ സംവിധാനങ്ങൾ വഴി നെല്ല് സംഭരിക്കാൻ ആലോച്ചിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ കാരണം നടന്നില്ല. ഭാവിയിൽ സഹകരണമേഖല വഴി നെല്ല് സംഭരണം നടത്താൻ ശ്രമിക്കും. പ്രതിസന്ധികൾ വരുമ്പോൾ പ്രതിസന്ധികളെ അവസരങ്ങളാക്കി മൂന്നേറാൻ ആണ് ശ്രമികേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Read More

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ നടത്തിയ സമരം സംഘര്‍ശത്തിൽ കലാശിച്ചു . സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലേക്ക് ഇന്ന് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. പ്രതികളെ സംരക്ഷിക്കുന്നെന്നും പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നു എന്നും ആരോപിച്ച് കോണ്‍ഗ്രസിന്റെ വയനാട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കോളേജിന്റെ പ്രവേശന കവാടത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയായിരുന്നു സംഘർഷം . തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളും നടന്നു. വനിതകള്‍ ഉള്‍പ്പെട്ട നൂറോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്.പോലീസ് ഇവിടെ ബാരിക്കേഡ് തീര്‍ത്തിരുന്നു. ഇത് തള്ളിമാറ്റാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇന്നലെ തന്നെ പോലീസിന്റെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയെ ആരും ചോദ്യം ചെയ്തിരുന്നില്ല. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ 18നാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ…

Read More

ന്യൂഡല്‍ഹി: സമരം ഫലം കണ്ടു . സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ മൂന്ന് ഗഡുക്കളാണ് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചത്. ഈ മാസം 20,000 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പദ്ധതി വിഹിതം നല്‍കുന്നത് ഉള്‍പ്പടെ വലിയ സാമ്പത്തിക ചെലവ് വേണ്ടിവരും. മാര്‍ച്ച് അവസാനത്തോടെ സാമ്പത്തികനിയന്ത്രണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

Read More

കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്. 23.50 രൂപ വര്‍ധിച്ചതോടെ സിലിണ്ടറിന് 1806 രൂപയായി. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധനയില്ല. തുടര്‍ച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വര്‍ധന.ഡല്‍ഹിയില്‍ 25 രൂപയും മുംബൈയില്‍ 26 രൂപയുമാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ 1795 രൂപയായി.

Read More

കൊൽക്കത്ത: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ പാചക വാതക സിലിണ്ടറുകൾക്ക് 2000 രൂപക്ക് മുകളിൽ ആകുമെന്ന് ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. വ്യാഴാഴ്ച ജാർ​ഗ്രാം ജില്ലയിലെ പരിപാടിയിലായിരുന്നു മമത ബാനർജിയുടെ പ്രസ്താവന. ബിജെപിയും മോദിയും ചേർന്ന് ജനങ്ങളെ ഗ്യാസ് അടുപ്പ് വിട്ട് പഴയ രീതിയിലെ വിറകടുപ്പിലേക്ക് മാറ്റുമെന്നും മമത പറഞ്ഞു. ഒരുപക്ഷേ അടുത്ത ലോക്സഭാ ഇലക്ഷനിൽ ബിജെപിയാണ് ജയിക്കുന്നതെങ്കിൽ അപ്പോൾ തന്നെ പാചക വാതക സിലിണ്ടറുകളുടെ വില 1500 നിന്ന് 2000 രൂപയിലേയ്ക്ക് കടക്കുമെന്നും മമത പറഞ്ഞു. ഇത് പഴയ രീതിയിൽ പാചകം ചെയ്യുന്ന വിറകടുപ്പുകളിലേക്ക് ജനങ്ങൾ മാറ്റുമെന്നും മമത കൂട്ടിചേർത്തു. ആവാസ് യോജന പദ്ധതി പ്രകാരം ഏപ്രിൽ അവസാനത്തോടെ കേന്ദ്രസർക്കാർ മുഴുവൻ വീടുകളും പണിത് നൽകിയില്ലെങ്കിൽ ബംഗാൾ സർക്കാർ വീട് നിർമ്മിച്ചു നൽകുമെന്നും മമത പറഞ്ഞു. കൂടാതെ ബിജെപി സർക്കാർ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കുടിശ്ശിക ഇതുവരെ…

Read More

ഇടുക്കി:വന്യജീവി ആക്രമണ വിഷയത്തിൽ മൂന്നാറില്‍ നിരാഹാര സമരം നടത്തിയിരുന്ന ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്. ഇതോടെ നിരാഹാരം അവസാനിച്ചു. പടയപ്പ ഉള്‍പ്പെടെയുള്ള അക്രമകാരികളായ കാട്ടാനകളെ പിടികൂടി ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡീന്‍ കുര്യാക്കോസ് നിരാഹാര സമരം നടത്തിയത്. നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. തിങ്കളാഴ്ച്ച രാത്രിയില്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു.

Read More

തിരുവനന്തപുരം: ഇനി പരീക്ഷാച്ചച്ചൂടിന്റെ കാലം .സംസ്ഥാനത്തെ ഹയര്‍സെക്കൻഡറി പൊതു പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും ഇന്ന് മുതല്‍ 26 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് പൊതു പരീക്ഷ .4,14,159 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ് വണ്ണില്‍ പരീക്ഷ എഴുതുന്നത്. പ്ലസ് ടുവില്‍ 4,41,213 പേരും പരീക്ഷ എഴുതും .2024 ഏപ്രില്‍ 1 മുതല്‍ ആണ് പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നിശ്ചയിച്ചിരിക്കുന്നത്. ഉത്തരക്കടലാസ് അച്ചടിയില്‍ നേരിട്ട പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ് അഡീഷണല്‍ ഷീറ്റ് എന്നിവ പരീക്ഷഭവന്‍ മുഴുവന്‍ സ്‌കൂളുകളിലും വിതരണം ചെയ്‌തു കഴിഞ്ഞു. സെക്കൻഡറി പരീക്ഷകള്‍ക്കായി 2017 പരീക്ഷ കേന്ദ്രങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 1994 പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ഗള്‍ഫ് മേഖലയിലും, എട്ട് പരീക്ഷാ കേന്ദ്രങ്ങള്‍ ലക്ഷദ്വീപിലും, ആറ് പരീക്ഷാ കേന്ദ്രങ്ങള്‍ മാഹിയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.ഹയര്‍ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം നടത്താനായി അമ്പത്തി രണ്ട് സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും, ഇരുപത്തിയഞ്ച് ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ ആകെ…

Read More

ധാ​ക്ക: ബം​ഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 43 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 12 പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിന് തീ പിടിച്ചത്. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇ​തു​വ​രെ 43 പേ​ർ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ചുവെന്ന് ബം​ഗ്ലാ​ദേ​ശ് ആ​രോ​ഗ്യ​മ​ന്ത്രി സാ​മ​ന്ത ലാ​ൽ സെ​ൻ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ 40 പേ​ർ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും സെ​ൻ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി പ്രാ​ദേ​ശി​ക സ​മ​യം 9.50 ന് ​ധാ​ക്ക​യി​ലെ ബെ​യ്‌​ലി റോ​ഡി​ലെ ഒ​രു പ്ര​ശ​സ്ത​മാ​യ ബി​രി​യാ​ണി റെ​സ്റ്റോ​റ​ന്‍റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പി​ന്നീ​ട് തീ ​മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ര​ണ്ട് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തെ​ന്ന് ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഹ​മ്മ​ദ് ഷി​ഹാ​ബ് പ​റ​ഞ്ഞു. 75 പേ​രെ അ​വ​ർ ജീ​വ​നോ​ടെ ര​ക്ഷി​ച്ച​താ​യി അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

Read More

തിരുവനന്തപുരം: യുഡിഎഫ് സമരാഗ്നിയുടെ സമാപന സമ്മേളനം ആവേശഭരിതമായി. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടന്ന സമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്‌തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് സമ്മേളനത്തില്‍ മുഖ്യാതിഥിയായെത്തി.ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളില്‍ നിന്നായി ആയിര കണക്കിന് പ്രവര്‍ത്തകരും ജനങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പരിപാടി നടക്കുന്ന പുത്തരിക്കണ്ടത്ത് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജനങ്ങളെത്തി തമ്പടിച്ചിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്ത് നിന്നും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ വേദിയിലേക്കെത്തിയത്. തുടര്‍ന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ഛായ ചിത്രത്തിൽ പുഷ്‌പാര്‍ച്ചന നടത്തിയാണ് നേതാക്കള്‍ പരിപാടിയ്‌ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് യുഡിഎഫ്‌ നേതാക്കൾക്ക് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ദീപ ദാസ് മുൻഷിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 9ന് കാസര്‍കോട് നിന്നും ആരംഭിച്ച സമരാഗ്നിയാണ് ഇന്ന് തലസ്ഥാനത്ത് സമാപിക്കുന്നത്.

Read More