- നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
- മുനമ്പം ജനതയോടൊപ്പം വരാപ്പുഴ അതിരൂപതാ സി.എൽ.സിയും
- ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ
- മുനമ്പം ഭൂമി പ്രശ്നം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
- ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
- സാമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ തീർത്ഥാടനകേന്ദ്രത്തിൽ ആത്മാഭിഷേകം ബൈബിൾ കൺവെൻഷൻ തുടങ്ങി
- ജാതി മത ചിന്തകൾ മറന്നു ഒന്നിച്ചുപോരാടണം -സ്വാമി ഹിമവൽ മഹേശ്വര ഭദ്രാനന്ദ
- ഗോവയില്‍ ദശവര്‍ഷ എക്സ്പൊസിഷന്‍ ആരംഭിച്ചു
Author: admin
കൊച്ചി: കൊച്ചി രൂപത യുവജന കമ്മീഷൻ രൂപതാതല യോഗം മോൺ. ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ തീർത്ഥാടകരാകേണ്ടവരാണ് യുവജനങ്ങളെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, മിഷൻ ലീഗ് ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട്, ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ മനു ആന്റണി, മിഷൻ ലീഗ് പ്രസിഡന്റ് ഡെന്നിസ്, യൂത്ത് മിനിസ്ട്രി കോ-ഓർഡിനേറ്റർ സനൂപ് ദാസ്, കെ.സി.വൈ.എം കോ-ഓർഡിനേറ്റർ അന്ന സിൽഫ, ഫാ. ജോഷി ഏലശ്ശേരി, ഫാ. നിഖിൽ ജൂഡ്, ഫാ. നിഖിൽ ചക്കാലക്കൽ, ഫാ. ജോസ്മോൻ, എന്നിവർ പ്രസംഗിച്ചു. കൊച്ചി രൂപതയിലെ യുവജന സംഘടനകളായ കെ.സി.വൈ.എം, ജീസസ് യൂത്ത്, യുവജന ശുശ്രൂഷ സമിതി, മിഷൻ ലീഗ് തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ നിന്ന് 2022-ൽ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ അനുസ്മരണ ദിനത്തോടനുബസിച്ച് ദൈവദാസൻ പാണ്ടിപ്പിള്ളി ഓൾ കേരള ക്വിസ് സംഘടിപ്പിക്കുന്നു. ദൈവദാസനെക്കുറിച്ച് വ്യാപകമായ അറിവ് നല്‍കുക എന്ന ലക്ഷ്യ ത്തോടെ മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 15-ന് വൈകീട്ട് മൂന്നിന് മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് പള്ളി ഓഡിറ്റോറിയത്തിലാണ് ക്വിസ് മത്സരം . ഒന്നാം സമ്മാനം 20000/- രൂപയും രണ്ടാം സമ്മാനം 15000/- രൂപയും മൂന്നാം സമ്മാനം 10000/- രൂപയും സർട്ടിഫിക്കറ്റും അനുസ്മരണദിനമായ ഡിസംബർ 26-ന് നല്‍കും . നവംബർ 30-ന് മുൻപായി രജിസ്ട്രേഷൻ നടത്തണമെന്ന് മടപ്ലാതുരുത്ത് സെൻ്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് കോട്ടപ്പുറം അറിയിച്ചു. വിശദ വിവരങ്ങൾക്ക് +91 81379 85657 (ഫാ. ജോസ് കോട്ടപ്പുറം), +919562563717( ഫാ. നിമേഷ് കാട്ടാശ്ശേരി) എന്നീ നമ്പറുകളിൽ വിളിക്കുക.
പറവൂർ :സംസ്ഥാന സി എൽ സി യുടെ പ്രസിഡണ്ടായി സാജു തോമസിനെ തിരഞ്ഞെടുത്തു.കോട്ടപ്പുറം രൂപതയിലെ പറവൂർ ഡോൺ ബോസ്കോ ഇടവകാംഗമാണ്സാജു തോമസ്. ആലുവ നിവേദിത കൺവെൻഷനിൽ സെൻററിൽ നടന്ന സംസ്ഥാന ഇലക്ഷൻ ക്യാമ്പിൽ വച്ചാണ്അദ്ദേഹത്തെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. കോട്ടപ്പുറം രൂപതയിൽ നിന്നും ആദ്യമായി സംസ്ഥാന പ്രസിഡണ്ട് ആകുന്ന വ്യക്തിയാണ് സാജു തോമസ്. നിലവിൽ രൂപത സി എൽ സി യുടെ പ്രസിഡണ്ടായി പ്രവർത്തിക്കുന്ന അദ്ദേഹം സാമൂഹ്യ സമുദായരംഗത്തെസജീവ പ്രവർത്തകനാണ്.സംസ്ഥാന ഇലക്ഷൻ ക്യാമ്പിൽഎറണാകുളം അങ്കമാലി അതിരൂപത എമിരിത്യൂസ്ബിഷപ്പ് ഡോക്ടർ. തോമസ് ചാക്യാത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളെ അനുമോദിച്ച് സംസ്ഥാന പ്രമോട്ടർ ഫാദർ ഫ്രെജോ വാഴപ്പിള്ളി, മോഡറേറ്റർ സിസ്റ്റർ ജോതിസ് , എറണാകുളം അതിരൂപത സി.എൽ.സി. പ്രൊമോട്ടർ ഫാ. ആൻ്റോ ചാലിശേരി പാലക്കാട് രൂപത പ്രൊമോട്ടർ ഫാ.ജിതിൻ ചെറുവത്തൂർ എന്നിവർ സംസാരിച്ചു
മുനമ്പം : മുനമ്പം വിഷയത്തിൽ ഭരണകൂടത്തിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന നിരാഹാര സമരത്തിന്റെ ഇരുപത്തിരണ്ടാം ദിനത്തിൽ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തെ സമരം അനീതിപരമായ വ്യവസ്ഥിതികളോടുള്ള സമരമാണ് . ഇത് പൊതു സമൂഹത്തിൻ്റെ പ്രശ്നമാണെന്നും മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇത് വേദനയാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,അഖിലകേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എംഎൽഎ യുമായ വി. ദിനകരൻ , സംസ്ഥാന സെക്രട്ടറി കെ. കെ. തമ്പി,ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ റവ.ഡോ. ജോഷി മയ്യാറ്റിൽ,ബിജെപി സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അഡ്വ. ബി . ഗോപാലകൃഷ്ണൻ, ചങ്ങനാശ്ശേരി അതിരൂപത വികാർ ജനറൽ മോൺ. സോണി തെക്കേക്കര, പാസ്റ്റൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യുസ് , എകെസിസി ഗ്ലോബൽപ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ,വൈസ് പ്രസിഡണ്ട്…
കണ്ണൂർ: ക്രൈസ്തവ വിശ്വാസികൾ പരേതരുടെ ഓർമദിനം ആചരിച്ചു. കണ്ണൂർ ബർണ്ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ വിശ്വാസികൾ ഒത്തുചേർന്നു. പൂർവികരുടെയും ഉറ്റവരുടെയും കല്ലറകളിൽ പുഷ്പങ്ങൾ വെച്ചും മൊഴുകുതിരികൾ തെളിച്ചും പ്രാർഥനാ ശുശ്രൂഷയിൽപങ്കെടുത്തു. സെമിത്തേരിയിൽ നടന്ന ആഘോഷമായ ദിവ്യബലിക്കും തിരുക്കർമ്മങ്ങൾക്കും കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികത്വം വഹിച്ചു. നിയുക്ത സഹായ മെത്രാൻ മോൺ.ഡോ. ഡെന്നിസ് കുറുപ്പശേരി, രൂപത പ്രൊക്യൂറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത്, കത്തീഡ്രൽ വികാരി ഫാ. ഡോ. ജോയ് പൈനാടത്ത്, ഫാ.ഷിജോ ഏബ്രഹാം, ഫാ. ജോമോൻ ചെമ്പകശ്ശേരി, ഫാ. എബിൻ സെബാസ്റ്റ്യൻ, ഫാ.ജോസഫ് ഡിക്രൂസ്, ഫാ.വിപിൻ വില്യം, ഫാ.ആഷ്ലിൻ, ഫാ. തോംസൺ ആന്റണി എസ്. ജെ. എന്നിവർ സഹകാർമ്മികരായിരുന്നു.
മുനമ്പം: മുനമ്പം കടപ്പുറം: നിരാഹാരം ഇരുപത്തിയൊന്നാം ദിനത്തിലേക്ക് .ഇരുപതാം ദിനത്തിൽ കോട്ടപ്പുറം രൂപതാ ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫിനാൽഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. ജോബി കാട്ടാശ്ശേരി , ഫാമിലി അപ്പോസ്ഥലേറ്റ് ഡയറക്ടർ ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി,കിഡ്സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ,പറവൂർ ഡോൺ ബോസ്കോ ദേവാലയ സഹ വികാരി ഫാ. ബിയോൺ തോമസ്, , ഫാ. ജോസ് ഒളാട്ടുപുറത്ത്,ശോഭന ഷാജി, റോബിൻ റോയ്, സുരേന്ദ്രൻ തലശ്ശേരി, സാൽവി സാക്സൻ, സെഫന്യ അജി, നീതു സ്മിജു, സ്റ്റെഫിന സ്മിജു, രാധാമണി രാധാകൃഷ്ണൻ, ലിജി ഷാജി, സുനിത ആന്റണി, ഷാലി സനൽ, ശ്യാമിലി ഷമിൽ, സൗമ്യ സുമൻ, അൻസിൽ അറക്കൽ, ആന്റണി വലിയവീട്ടിൽ,എന്നിവർ ആയിരുന്നു നിരാഹാരം ഇരുന്നത്. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,കോട്ടപ്പുറം ബിഷപ്പ് എമരിത്തൂസ് ജോസഫ് കാരിക്കശ്ശേരി, വികാരി ജനറൽ മോൺ റോക്കി റോബി കളത്തിൽ,കോതമംഗലം രൂപതാ യുവ ദീപ്തി കെ സി വൈ എം ഡയറക്ടർ ഫാ.…
വത്തിക്കാൻ: സകല മരിച്ചവിശ്വാസികളുടെയും ഓർമ്മദിനത്തിൽ മാർപ്പാപ്പാ റോമിലെ ലൗറന്തീനൊ സെമിത്തേരിയിൽ ദിവ്യബലി അർപ്പിക്കുകയും പരേതരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. വത്തിക്കാനിൽ നിന്ന് 30 കിലോമീറ്ററോളം അകലെ റോമിൻറെ പ്രാന്തത്തിൽ ലൗറന്തീനൊയിൽ സ്ഥിതിചെയ്യുന്ന ഈ സെമിത്തേരിയിൽ ഫ്രാൻസീസ് പാപ്പാ രണ്ടാം തീയതി ശനിയാഴ്ച രാവിലെയാണ് എത്തിയത്. അന്ത്യദിനത്തിൽ മർത്യശരീരങ്ങൾ ഉണരുകയും കർത്താവിൽ നിദ്ര പ്രാപിച്ചവർ മരണത്തിൻറെ മേലുള്ള അവിടത്തെ വിജയത്തിൽ പങ്കുചേരുകയും ചെയ്യുമെന്ന് പാപ്പാ ദിവ്യബലിയുടെ അവസാനം ആശീർവ്വാദത്തിനു മുമ്പു നടത്തിയ പ്രാർത്ഥനയിൽ പറഞ്ഞു. റോം നഗരാധിപൻ റൊബേർത്തൊ ഗ്വൽത്തിയേരിയും സെമിത്തേരിയിൽ സന്നിഹിതനായിരുന്നു.
വാഷിങ്ടണ്‍: കാനഡയിലെ സിഖ് വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന കാനഡയുടെ വെളിപ്പെടുത്തല്‍ ആശങ്കപ്പെടുത്തുന്നതെന്ന് അമേരിക്ക. ഈ വിഷയവുമായി ബന്ധപ്പെട്ട് കാനഡ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. യു എസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പ്രസിദ്ധീകരിച്ചത്. കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് കാനഡ ഉപ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. കാനഡ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റിക്കു മുന്നില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ദേശീയ സുരക്ഷ ഉപദേശക നതാലി ഡ്രൂയിനും മന്ത്രി ഡേവിഡ് മോറിസണും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ട് അതിക്രമങ്ങള്‍, രഹസ്യവിവര ശേഖരണം എന്നിവ നടക്കുന്നുവെന്നും ഇതിനു നിര്‍ദേശം നല്‍കിയത് അമിത് ഷായാണെന്നും വാഷിങ്ടന്‍ പോസ്റ്റ് ഈ മാസം 14 നാണ്…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് ബോൺ മൗത്ത് . മറ്റൊരു മത്സരത്തിൽ ലിവർപൂൾ 2-1 ന് ബ്രൈറ്റണെ തോൽപ്പിച്ചു . ഇതോടെ പോയിന്റ് ടേബിളിൽ സിറ്റിയെ പിന്തള്ളി ലിവർപൂൾ ഒന്നാമതെത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ഇതുവരെ മാഞ്ചസ്റ്റർ സിറ്റിയുടെ തേരോട്ടമായിരുന്നു. തൊട്ടു പിന്നാലെ ലിവർപൂളും. ഇരു ടീമുകളും പത്ത് മത്സരങ്ങളിൽ ഏഴും ജയിച്ചു. 23 പോയിന്റുമായി സിറ്റിയായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ ഇപിഎല്ലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി സിറ്റിയെ ബോണ്‍മൗത്ത് തോൽപ്പിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 8 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്കൻ തമിഴ് നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. ഈ സാഹചര്യത്തിൽ തെക്കൻ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.