- തലയോടുകൾ ചിരിക്കുമ്പോൾ
- ഡിജിറ്റൽ വിശുദ്ധന്റെ ജ്വാല
- സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു മുകളില്‍ ഡ്രോണ്‍ ഷോ
- അബീഷ് മാസിഹ്; പാകിസ്ഥാനിൽ നിന്നുള്ള കുഞ്ഞു രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പാ
- ഇന്‍ഡിഗോ വിമാനം വൻ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു
- വഖഫ് നിയമ ഭേദഗതിക്ക് സുപ്രീം കോടതിയുടെ ഭാഗിക സ്‌റ്റേ
- രാജ്യ വ്യാപകമായി നടക്കുന്ന എസ്ഐആര്‍ എങ്ങനെ തടയാനാകുമെന്ന് സുപ്രീം കോടതി
- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
Author: admin
വടക്കന്‍ കേരളത്തിന്റെ മാതൃരൂപതയായ കോഴിക്കോട്ടെ (ലത്തീനില്‍, കാലികുത്തെന്‍സിസ്) റോമന്‍ കത്തോലിക്കാ സമൂഹത്തിന്റെ അജപാലകനായി 32 കൊല്ലം കൃപാപൂരിതമായ ശുശ്രൂഷ ചെയ്ത പത്രോണി പിതാവില്‍ നിന്ന് ഡീക്കന്‍ പട്ടം സ്വീകരിച്ച വര്‍ഗീസ് ചക്കാലക്കലിന് വൈദികപട്ടം ലഭിച്ചത് രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാന്‍ മാക്‌സ് വെല്‍ വാലന്റൈന്‍ നൊറോണ പിതാവില്‍ നിന്നാണ്.
മലയാള ക്രിസ്തീയഭക്തിഗാനചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ അനുതാപസങ്കീര്‍ത്തന ഗാനമാണിത്. നാല്‍പ്പതു വര്‍ഷത്തിലധികമായി ഈ ഗാനം നാം ആലപിക്കുന്നു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച മഞ്ഞുമ്മല്‍ കര്‍മ്മലീത്താ വൈദികരുടെ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളിലും ബൈബിള്‍ കണ്‍വെന്‍ഷനുകളിലും പതിനായിരങ്ങളെ കുമ്പസാരത്തിനൊരു ക്കിയ ഗാനമാണിത്.
ലില്ലിപ്പൂവും തൊട്ടാവാടി പെണ്ണും, നക്ഷത്രക്കൊട്ടാരത്തിലെ കുഞ്ഞന്‍ നക്ഷത്രം, കുഞ്ഞിപ്രാവിന്റെ ഭാഗ്യം, സിക്കമുര്‍മരം പൂത്തപ്പോള്‍, ചില്ലിക്കാശും ചിരിക്കും, കുഞ്ഞുബാലന്‍, കുറുമ്പന്‍ കുഞ്ഞാട് തുടങ്ങി സുന്ദരങ്ങളായ ഏഴു കഥകളുടെ സമാഹാരം. വളരെ രസകരവും കുട്ടികള്‍ക്ക് തന്നെ വായിക്കാവുന്നതും ചെറിയ കുട്ടികളെ വായിച്ചു കേള്‍പ്പിക്കാനാവും വിധത്തിലുമാണ് ഇതിന്റെ രചന.
ലാ സ്ട്രാഡയില്‍, ജീവിതം കഠിനവും ക്രൂരവുമാണ് ഒരു പക്ഷെ അതിജീവനവും. യുദ്ധാനന്തര യൂറോപ്പിലെ മനുഷ്യരുടെ ജീവിതം എത്രമാത്രം നിരാശയും ആവശ്യകതയും നിറഞ്ഞതായിരുന്നു എന്ന് ചിത്രം സംസാരിക്കുന്നു.
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. വെബ്സൈറ്റ്:results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.inമൊബൈൽ ആപ്പ്:PRD Live, SAPHALAM 2025, iExaMS – Kerala.
തിരുവനന്തപുരം:കേരള തീരത്ത് അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി നിലനിന്ന ചക്രവാതചുഴിയാണ് ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ നാലു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പും ആറു ജില്ലകളില്‍ ശക്തമായ…
കൊടുങ്ങല്ലൂർ :കോട്ടപ്പുറം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) യുടെ ഡയറക്ടറായി ഫാ നിമേഷ് അഗസ്റ്റിന്‍ കാട്ടാശ്ശേരി നിയമിതനായി. കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോട്ടപ്പുറം രൂപതയില്‍ ഫാമിലി അപ്പോസ്തലേറ്റ് & ബി.സി.സിയില്‍ ഡയറക്ടറായും കൗണ്‍സിലിങ്ങ് മേഖലയിലും സേവനം അനുഷ്ടിച്ചു വരികയായിരുന്നു. കെ.ആര്‍.എല്‍.സി.സി. ഫാമിലി കമ്മീഷന്‍റെ അസോസിയേറ്റഡ് സെക്രട്ടിയായും സേവനം ചെയ്തു. റോമിലെ ലാറ്ററല്‍ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജ് ചങ്ങനാശ്ശേരി കാന ഇന്‍സ്റ്റിട്ട്യൂട്ടിലെ സൈക്കോളജി & കൗണ്‍സിലിങ്ങ് വിഭാഗത്തില്‍ ഫാമിലി & മാരേജ്യെന്ന വിഷയത്തില്‍ ലയ്സന്‍ഷ്യറ്റ് എടുത്തു. മേത്തല, കുര്യപ്പിള്ളി, വി.പി. തുരുത്ത്, എന്നീ സ്ഥലങ്ങളില്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജായും കൂട്ടുകാട്, ഗോതുരുത്ത് എന്നീ സ്ഥലങ്ങളില്‍ അസി.പ്രീസ്റ്റ്യായും, അഞ്ച് വര്‍ഷക്കാലം ജ്ഞാനദീപവിദ്യാപീഠം കോളേജിന്‍റെ മാനേജറായും ആറുവര്‍ഷക്കാലം കിഡ്സിന്‍റെ അസി.ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. കോട്ടപ്പുറം രൂപതാ വികാര്‍ ജനറല്‍ മോണ്‍. റോക്കി റോബിന്‍ കളത്തില്‍, പ്രൊക്യുലേറ്റര്‍ ഫാ. ജോബി കാട്ടാശ്ശേരി, ഫാ. പോള്‍ തോമസ് കളത്തില്‍, ഫാ. ജോസ് ഒളാട്ടുപ്പുറം,…
കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര സ്ഥാനമേറ്റു. പുനലൂര്‍ രൂപതാംഗമായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമാണ്.
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിലെ മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും. ചീഫ് ജസ്‌റ്റിസ് ബി ആർ ഗവായ്, ജസ്‌റ്റിസ് അഗസ്റ്റിൻ ജോർജ്ജ് എന്നിവരുടെ രണ്ടംഗ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകവകാശങ്ങളുടെ ലംഘനമാണ് നിയമത്തിലുള്ളതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. ഇടക്കാല ഉത്തരവിൽ വാദം തുടങ്ങുംമുമ്പേ മൂന്നുവിഷയങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത് വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലാണെന്നതിന്റെ തെളിവായി. കേന്ദ്ര കൗൺസിലിലും സംസ്ഥാന ബോർഡുകളിലും അമുസ്‌ലീ്ങ്ങളെ നിയമിക്കുന്നത് ആ മതവിഭാഗത്തിന് മേൽ നടത്തുന്ന കടന്നുകയറ്റമാണെന്നും കപിൽ സിബൽ ചൂണ്ടിക്കാണിച്ചു
Subscribe to Updates
Get the latest creative news from FooBar about art, design and business.