Author: admin

ന്യൂഡൽഹി: ഇന്ന് ഒക്ടോബർ രണ്ട്, ​ഗാന്ധി ജയന്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 155-ാം ജന്മദിനം. അഹിംസയിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി ഓരോ ഭാരതീയന്‍റെയും മനസുകളിൽ ഇന്നും ജീവിക്കുന്നു.  ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസ ദിനമായും ആചരിക്കപ്പെടുന്നു. മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്നാണ് യഥാർഥ പേരെങ്കിലും പ്രവർത്തികളിലൂടെ ജനങ്ങൾക്ക് അദ്ദേഹം മഹാത്മ ഗാന്ധിയായി, കുട്ടികളുടെ പ്രിയപ്പെട്ട ബാപ്പുജിയായി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്തെത്തി ഇന്ന് പുഷ്പാര്‍ച്ചന നടത്തി. രാജ്ഘട്ടിൽ‌ മഹാത്മാ ​ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി കുറിച്ചു. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമായും വിപുലമായ ആഘോഷങ്ങള്‍ നടക്കും.

Read More

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു . ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു. നായകസ്ഥാനം കാര്യമായ ജോലിഭാരം കൂട്ടിയെന്നും സ്ഥാനമൊഴിയുന്നതിലൂടെ ടീമിന് ബാറ്റുകൊണ്ട് കൂടുതല്‍ സംഭാവന നല്‍കാന്‍ കഴിയുമെന്നും ബാബര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ ടെസ്റ്റ് റാങ്കിങ്ങിന്റെ ആദ്യ പത്തില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ തീരുമാനം. ‘പ്രിയ ആരാധകരേ, ഞാന്‍ ഇന്ന് നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുകയാണ്. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു,’- ബാബര്‍ അസം എക്‌സില്‍ കുറിച്ചു.

Read More

കാട്ടാക്കട :ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച കാട്ടാക്കട സോണൽ സമ്മേളനം കാട്ടാക്കട ഫെറോനാ വികാരി ഫാ. ജോസഫ് അഗസ്റ്റിൻ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കാട്ടാക്കടയിൽ ചൂണ്ടുപലകയിലെ ഫെറോനാ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ സോണൽ പ്രസിഡന്റ്‌ അജികുമാർ ടി എസ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ്‌ ആൽഫ്രഡ്‌ വിൽ‌സൺ ഡി ആമുഖ സന്ദേശം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡി ജി അനിൽജോസ് മുഖ്യ സന്ദേശം നൽകി . രൂപത ജനറൽ സെക്രട്ടറി വികാസ് കുമാർ എൻ വി ആശംസകൾ അർപ്പിച്ച് സംസാരിച്ചു .രൂപത ഭാരവാഹികൾ ആയ എം എം അഗസ്റ്റിൻ, അഗസ്റ്റിൻ ജെ, കിരൺ കുമാർ ജി, അമല രാജ്, ഫെലിക്സ് എഫ്, വിജയകുമാർ, സോണൽ ഭാരവാഹികൾ ആയ കുഞ്ഞുമോൻ, അജി, അരുൺ കുമാർ എന്നിവർ സന്നിഹിതരായി..ഡിസംബർ 15ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന സംസ്ഥാന സമ്മേളനത്തിൽ ഓരോ സമുദായ പ്രവർത്തകനും തന്റെ പ്രതിഷേധം…

Read More

കൊച്ചി : കേരളത്തിന്റെ വ്യവസായ നഗരമായ എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയമണ്ട് ജുബിലി നിറവിൽ . രൂപതകളുടെ മാതാവായ വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ദൈവദാസൻ അട്ടിപ്പേറ്റി പിതാവിനാൽ 1965 ൽ സ്ഥാപിതമായ വ്യവസായ പരിശീലന കേന്ദ്രമാണ് ലിറ്റൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്. 2025ൽ ലിറ്റിൽ ഫ്ലവർ എഞ്ചിനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന് 60 വയസ്സ് തികയുകയാണ്. ജുബിലീ ആഘോഷങ്ങൾക്ക് സ്വർഗ്ഗീയ മാധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനത്തിൽ ആരംഭം കുറിച്ചു. ഒക്ടോബർ ഒന്നിന് നടന്ന പൊതുസമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വലുങ്കൽ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എം പി പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പ്രിൻസിപ്പാളുമായ ഫാ.ഡോമിനിക്ക് ഫിഗരേദൊ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിൽ നന്ദിയും പറഞ്ഞു . കളമശ്ശേരി നോഡൽ ഐ ടി ഐ ട്രെയിനിങ് ഓഫീസർ ചിന്ത മാത്യു, തൈക്കൂടം പള്ളി വികാരിയും…

Read More

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിന് നേരെ 180-ലധികം ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു.ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു. ഇതുവരെ നാല് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. രാജ്യത്ത് അപായ സൈറൺ പുറപ്പെടുവിച്ചു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എംബസിയെ ബന്ധപ്പെടണമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. അതിനിടെ ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അമേരിക്ക അറിയിച്ചു. വൈറ്റ് ഹൌസിൽ അടിയന്തര യോഗം ആരംഭിച്ചതായാണ് വിവരം.

Read More

ഡൽഹി:ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന് ഐക്യദാർഢ്യവുമായി മേധാപട്കർ ഇന്ന് നിരാഹാരസമരം നടത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനേയും പ്രവർത്തകരെയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാര സമരം. ലഡാക്കിനെ സംരക്ഷിക്കണമെന്നും സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സോനം വാങ് ചുകിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ ഡൽഹിയിലേക്ക് മാർച്ച് നടത്തിയത്. ഇന്ന് ദില്ലിയിലെ ഗാന്ധി സ്മൃതി പണ്ഡപത്തിൽ മാർച്ച് സമാപിക്കാൻ ഇരിക്കെയാണ് ഡൽഹി – ഹരിയാന അതിർത്തിയിൽ നിന്നും സോനം വാങ്ചുക് അടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അഹിംസ മാർഗ്ഗത്തിലൂടെയുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിക്കും.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More

ന്യൂ ഡൽഹി : ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി .കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്കെതിരെ വൻ പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്നും ഇതിനെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ‘ഇന്ധനവില വര്‍ദ്ധനവിനെതിരെ ക്യാപയിൻ നടത്തും. ഇലക്ടറല്‍ ബോണ്ടില്‍ നിര്‍മല സീതാരാമനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാകണം. തൊഴിലില്ലായ്മയ്ക്കും അടിസ്ഥാന സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും എതിരെ പ്രക്ഷോഭം നടത്തും. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നടപടി ശക്തമാക്കണമെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പലസ്തീനിതെരായ ഇസ്രയേല്‍ വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തില്‍ ഒക്ടോബര്‍ 7 പ്രതിഷേധ ദിനം ആചരിക്കുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.

Read More

കാൺപൂർ : ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് എന്ന ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റിന്‌റെ രണ്ടാം സെഷനില്‍ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത്തിനെ നഷ്ടമായി. 45 പന്തില്‍ 51 റണ്‍സ് എടുത്ത ജയ്‌സ്വാളും പുറത്താകാതെ 28 റണ്‍സെടുത്ത് കൊഹ്ലിയും ചേര്‍ന്ന് 18-ാം ഓവറില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ചു .ആദ്യ മൂന്ന് ദിവസങ്ങളില്‍ മഴ കാരണം കളി തടസപ്പെട്ടിരുന്നു. അതിനുശേഷം ബേസ്‌ബോള്‍ ശൈലിയില്‍ കളിച്ചാണ് ഇന്ത്യ വിജയം നേടിയത്. 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന് നിലയില്‍ ഇന്ന് കളി ആരംഭിച്ച ബംഗ്ലാദേശ് ആദ്യ സെഷനില്‍ തന്നെ 146 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി ബുമ്ര, അശ്വിന്‍, ജഡേജ, എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ ഒരു വിക്കറ്റും വീഴ്ത്തി

Read More

ഡല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്ഡല്‍ഹിയില്‍ നിരോധനാജ്ഞ. ന്യൂ ഡല്‍ഹി, സെന്‍ട്രല്‍ ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് പ്രതിഷേധങ്ങള്‍ക്കും ഒത്തു ചേരലുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഒക്ടോബര്‍ ഏഴ് വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്‍, സദര്‍ ബസാര്‍ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാന, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഇതിന് പുറമേ ഡല്‍ഹി എം സി ഡി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലും ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിലും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിംഗു അതിര്‍ത്തിയില്‍ നിന്നാണ് സോനം വാങ്ചുകിനേയും 120 ഓളം പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. സോനം വാങ്ചുകിനെ കസ്റ്റഡിയില്‍ എടുത്ത നടപടിയെ…

Read More