- വിജയം പ്രഖ്യാപിച്ച് ഹിസ്ബുള്ള; വെടിനിര്ത്തലിന് പിന്നാലെ ആഹ്ളാദ പ്രകടനങ്ങൾ
- ജാര്ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ഹേമന്ത് സോറന്
- മുനമ്പംഭൂമി പ്രശ്നത്തില് ജുഡീഷ്യല് കമ്മീഷനെ നിയമിച്ചു
- കേരളത്തിന്റെ പ്രിയങ്ക
- മുസരീസ് ഒരു ഇതിഹാസമാണ്
- മൊസാര്ട്ടും ബീഥോവനും കണ്ടുമുട്ടിയോ?
- വിശുദ്ധിയും യുവതയും
- ജനജാഗരത്തിലൂടെ ജാഗരൂകരാകുക
Author: admin
തിരുവനന്തപുരം:തദ്ദേശ വാര്ഡ് വിഭജന ഓര്ഡിനന്സ് ഗവര്ണര് തിരിച്ചയച്ചു. മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം പരിശോധിക്കണമെന്ന് ഗവര്ണര് ആവശ്യപ്പെട്ടു .ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. കമ്മീഷന്റെ മറുപടിയോടെ ഓര്ഡിനന്സ് സര്ക്കാര് വീണ്ടും ഗവര്ണര്ക്കയക്കും. ഇന്നലെ ചേര്ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്ഡ് പുനര്വിഭജനത്തിനായി ഓര്ഡിനന്സ് ഇറക്കാന് തീരുമാനിച്ചത്.അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് വാർഡ് വിഭജനം നടത്താൻ ഉദ്ദേശിച്ചാണ് സർക്കാർ പ്രത്യേക മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് ഗവർണർക്ക് അയച്ചത്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വാർഡ് വീതം കൂടുന്ന രൂപത്തിലായിരിക്കും വിഭജനം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഒന്നിലധികം വാർഡുകൾ വർധിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ടാകും. വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മീഷൻ രൂപീകരിക്കും.
മലയാളത്തിന്റെ മഹാ നടൻ മോഹന്ലാൽ 64-ാം പിറന്നാളിന്റെ നിറവിൽ . ദശകങ്ങളായി മലയാളികളുടെ മാത്രമല്ല ,ലോകമെമ്പാടുമുള്ള വിവിധ ദേശക്കാരായ മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്ചകൾക്ക് നവഭാവവും ഭാവുകത്വവും നൽകിയ നാട്യ പ്രതിഭയുടെ ജന്മദിനം എല്ലാവിധത്തിലും ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള, എണ്ണിയാലൊടുങ്ങാത്ത അദ്ദേഹത്തിന്റെ ആരാധകരും. പിറന്നാൾ ദിനത്തിൽ ചെന്നൈയിൽ ആണ് അദ്ദേഹം എങ്കിലും വിവിധ ഇടങ്ങളിലായി ഫാൻസ് പ്രവർത്തകർ അന്നദാനമൊരുക്കിയിട്ടുണ്ട് . മലയാള സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ അവർണ്ണനീയമാണ് . 1986 മുതൽ 1995 വരെയുള്ള ലം മലയാള സിനിമയുടെ സവിശേഷമായ സുവർണ കാലഘട്ടത്തിൽ ആസ്വാദകരുടെ കിനാവും കണ്ണീരും പ്രണയവും പ്രതികാരവും തോൽവിയും വിജയവുമെല്ലാം മോഹൻലാൽ കഥാപാത്രങ്ങളുമായി ഇഴപിരിയാത്തതായിരുന്നു . മോഹൻലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന, എണ്ണിയാലൊടുങ്ങാത്ത ആരാധകരെ നേടിക്കൊടുത്ത നിരവധി ചലച്ചിത്രങ്ങൾ ഇക്കാലത്ത് ധാരാളമായി പുറത്തിറങ്ങി. മികച്ച സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കുമൊപ്പം പ്രവർത്തിക്കാൻ ഈ കാലഘട്ടത്തിൽ മോഹൻലാലിന് സാധിച്ചു. 1978ൽ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹന്ലാല് ആദ്യമായി അഭിനയിച്ചതെങ്കിലും ഈ സിനിമയ്ക്ക് പ്രേക്ഷകരിലേക്കെത്താനായില്ല.…
കൊച്ചി: സി പി എം നേതാവ് ഇ.പി.ജയരാജനെ വധിക്കാന് ശ്രമിച്ചെന്ന കേസില് കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി . കേസില് സുധാകരൻ വിചാരണ നേരിടണമെന്ന അഡീഷണല് സെഷന്സ് കോടതിയുടെ ഉത്തരവും കോടതി റദ്ദാക്കി. ഇ.പിയെ വധിക്കാന് ശ്രമിച്ച കേസില് ഗൂഢാലോചനാക്കുറ്റമാണ് സുധാകരനെതിരേ വലിയതുറ പോലീസ് ചുമത്തിയിരുന്നത്. കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ തിരുവനന്തപുരം അഡീഷണല് സെഷന്സ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് 2016ല് സുധാകരന് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ തടയണമെന്നും തന്നെ പ്രതിപ്പട്ടികയില്നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. കേസിൽ വിശദമായ വാദം കേട്ട കോടതി ഹർജിയിലെ ആവശ്യം അംഗീകരിക്കുകയായിരുന്നു. 1995 ഏപ്രില് 12നാണ് കേസിനാസ്പദമായ സംഭവം. പാര്ട്ടി കോണ്ഗ്രസിന് ശേഷം ട്രെയിനില് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പിക്ക് ആന്ധ്രയില്വച്ച് വെടിയേല്ക്കുകയായിരുന്നു. അന്ന് സിപിഎമ്മിന്റെ കണ്ണൂര് ജില്ലാ സെക്രട്ടറിയായിരുന്നു ഇ.പി. കേസിലെ ഒന്നും രണ്ടും പ്രതികളെ ആന്ധ്രയിലെ കോടതി വെറുതേ വിട്ടിരുന്നു. എന്നാൽ തിരുവനന്തപുരത്ത് വച്ചാണ് ഗൂഢാലോചന നടന്നതെന്ന്…
കൊച്ചി : ലാലേട്ടന്പിറന്നാള് സമ്മാനമായി ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി മൂഹമ്മദ് റിയാസ്. കിരീടം സിനിമയിലൂടെ പ്രശസ്തമായ പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന് കഴിയുംവിധത്തില് സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങള് അവസാനഘട്ടത്തിലാണെന്നും മന്ത്രി ഫേസ്ബുക്കില് കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ -ലാലേട്ടന് ഒരുപിറന്നാൾ സമ്മാനം..’കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു.മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെല്പ്പാടങ്ങള്ക്കു നടുവിലെ ചെമ്മണ് പാതയില് മോഹന്ലാലിന്റെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങള്ക്കും കണ്ണീര്പൂവിന്റെ കവിളില് തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനുംസാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
കോഴിക്കോട് : താമരശ്ശേരിയില് വീണ്ടും വന് മയക്കുമരുന്ന് വേട്ട. 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന് മൊത്ത വ്യാപാരിയായ പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ്(45) ആണ് പിടിയിലായത്. താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്സാഫ് സംഘമാന് പ്രതിയെ പിടികൂടിയത് .ആറ് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അടിവാരത്ത് മിഠായി ഉള്പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് മൊത്ത വ്യാപാരം നടത്തിയിരുന്നത്.വിവിധ ഏജന്റുമാര് വഴിയാണ് മയക്കുമരുന്ന് വില്പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. . പ്രതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില് ഹാജരാക്കും.
ന്യൂ ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ പോളിങ്ങിന്റെ ആദ്യ മണിക്കൂറുകളിൽ 10.27 ശതമാനം പോളിങ്. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയ പശ്ചിമ ബംഗാളിൽ 15.35 ശതമാനമാണ് പോളിങ്. 6.33 ശതമാനം പോൾ ചെയ്ത മഹാരാഷ്ട്രയിലെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാർ 8.86, ജമ്മു കാശ്മീർ 7.63, ജാർഖണ്ഡ് 11.68, ലഡാക്ക് 10.51, ഒഡിഷ 6.87, യു പി 12.89 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഏഴ് ഘട്ടങ്ങളിലായാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില് ഏറ്റവും കുറവ് സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് അഞ്ചാം ഘട്ടത്തിലാണ്. ഉത്തര്പ്രദേശിലെ 14 മണ്ഡലങ്ങള്, മഹാരാഷ്ട്രയിലെ 13 മണ്ഡലങ്ങള്, പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങള്, ബിഹാര്, ഒഡിഷ എന്നിവിടങ്ങളിലെ അഞ്ച് മണ്ഡലങ്ങള്, ജാര്ഖണ്ഡിലെ മൂന്ന് മണ്ഡലങ്ങള്, ജമ്മു കശ്മീര്, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങള് തുടങ്ങിയവയിലാണ് പോളിങ് നടക്കുക. ഉത്തര്പ്രദേശിലെ റായ്ബറേലിയും, അമേഠിയുമാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധേയമായ മണ്ഡലങ്ങള്. റായ്ബറേലിയിലെ രാഹുല് ഗാന്ധിയുടെ സ്ഥാനാര്ഥിത്തം…
ടെഹ്റാന് : ഹെലികോപ്ടര് തകര്ന്നുണ്ടായ അപകടത്തില് ഇറാനിയന് പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാന് റെഡ് ക്രസന്റ് സൊസൈറ്റിയാണ് പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചത്. ഹെലികോപ്ടറില് ഒപ്പമുണ്ടായിരുന്ന വിദേശകാര്യ മന്ത്രിയും മരിച്ചതായി സ്ഥിരീകരിച്ചു. ഹെലികോപ്ടര് അപകടത്തില് പെട്ട മേഖലയില് രക്ഷാപ്രവര്ത്തകര് എത്തിയിരുന്നെങ്കിലും റൈസിയേയോ മറ്റുള്ളവരെയോ കണ്ടെത്താനായിരുന്നില്ല. അതേസമയം ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങള് കണ്ടെത്തിയിരുന്നു. പൂര്ണമായി കത്തി നശിച്ച നിലയിലായിരുന്നു ഹെലികോപ്ടര്. ഇറാന് മാധ്യമങ്ങളും പ്രസിഡന്റിന്റെ മരണം സ്ഥിരീകരിച്ചു.
ന്യൂഡല്ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിൽ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിൽ നാളെ വോട്ടെടുപ്പ് . വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകള്ക്കുപുറമേ കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്ന റായ്ബറേലിയും അമേഠിയും ഉൾപ്പെടുന്ന ഉത്തര്പ്രദേശിലെ 13 മണ്ഡലങ്ങളിലും പശ്ചിമബംഗാള് (7), ബിഹാര് (5), ജാര്ഖണ്ഡ് (20), ഒഡിഷ (5) എന്നിവിടങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കാഷ്മീര്, ലഡാക്ക് എന്നിവിടങ്ങളിലെ ഓരോ സീറ്റിലും ചൂടേറിയ പ്രചാരണമാണ് നടന്നത് . പശ്ചിമബംഗാളിലെ വ്യവസായ മേഖലകളിൽപ്പെടുന്ന ഏഴ് മണ്ഡലങ്ങളിൽ ഇത്തവണ കടുത്ത പോരാട്ടമാണു പ്രതീക്ഷിക്കുന്നത്. ഏഴ് സീറ്റുകളിലും തൃണമൂൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടത്തിലാണ്. ആറ് സീറ്റുകളിൽ സിപിഎം ജനവിധി തേടുന്നു. ഒരു സീറ്റിൽ കോൺഗ്രസും.
തിരുവനന്തപുരം : മഴ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ഇന്ന് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു . തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസര്കോട് ജില്ലകളില് യെല്ലോ അലര്ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാനാണ് സാധ്യത. ഇത് മെയ് 31ഓടെ കേരളത്തില് എത്തിച്ചേര്ന്നേക്കുമെന്നാണ് നിരീക്ഷണം.അതിനാൽ വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്കുന്ന വിവരം.ചക്രവാതചുഴി തെക്കൻ തമിഴ്നാടിന് മുകളിലായി നിലനിൽക്കുകയാണ്. തെക്കൻ ഛത്തീസ്ഗഢിൽ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദ പാത്തി രൂപപ്പെട്ടു. മറ്റൊരു ന്യൂനമർദ പാത്തി മറാത്തുവാഡയിൽ നിന്ന്…
കൊച്ചി : കൊച്ചിയിൽ കൊക്കെയ്ൻ ഉൾപ്പടെ ലഹരി വസ്തുക്കളുമായി യുവതിയുൾപ്പടെ ആറംഗ സംഘം അറസ്റ്റിൽ. ഇന്നലെ എളമക്കരയിലെ ലോഡ്ജിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആഷിഖ്, സൂരജ്, രഞ്ജിത്ത്, അസർ, അഭിൽ, അൽക്ക എന്നിരാണ് വിവിധ ഇനം ലഹരി വസ്തുക്കളുമായി പിടിയിലായത്. 18 മുതൽ 26 വയസ് വരെ പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ. വരാപ്പുഴ, തൃശൂർ, ഇടുക്കി, പാലക്കാട് സ്വദേശികളാണ് സംഘത്തിലുള്ളവർ . ഒരു ഗ്രാം കൊക്കെയ്ൻ, ഒന്നര ഗ്രാം മെത്താഫെറ്റമിന്, എട്ട് ഗ്രാം കഞ്ചാവ് എന്നിവ മുറിയിലെ കട്ടിലിനടിയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ലഹരി ഉപയോഗത്തിനുള്ള ഫ്യൂമിങ് ട്യൂബ്, സിറിഞ്ചുകള് എന്നിവ ഇവരുടെ കൈവശമുണ്ടായിരുന്നു. മോഡലിങ്ങിനായി കൊച്ചിയിൽ എത്തിയ പ്രതികൾ പിന്നീട് മയക്കുമരുന്ന് ഉപയോഗത്തിലേക്കും വിപണനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് . കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികൾ എളമക്കരയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസം തുടങ്ങിയത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സംഘം നിരവധി പേര്ക്ക് ലഹരിമരുന്ന് വിതരണം ചെയ്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചാണ്…
Subscribe to Updates
Get the latest creative news from FooBar about art, design and business.