- വിജയം പ്രഖ്യാപിച്ച് ഹിസ്ബുള്ള; വെടിനിര്‍ത്തലിന് പിന്നാലെ ആഹ്ളാദ പ്രകടനങ്ങൾ
- ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും ഹേമന്ത് സോറന്
- മുനമ്പംഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു
- കേരളത്തിന്റെ പ്രിയങ്ക
- മുസരീസ് ഒരു ഇതിഹാസമാണ്
- മൊസാര്‍ട്ടും ബീഥോവനും കണ്ടുമുട്ടിയോ?
- വിശുദ്ധിയും യുവതയും
- ജനജാഗരത്തിലൂടെ ജാഗരൂകരാകുക
Author: admin
ഇറ്റാനഗർ: നിയമസഭാ തെരഞ്ഞെടുപ്പിൽ അരുണചല്‍ പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കും(എസ്കെഎം) തുടര്‍ഭരണം ഉറപ്പായി . അരുണാചലില്‍ 45 സീറ്റിൽ ബിജെപിക്ക് ലീഡുണ്ട്. 32 അംഗ സിക്കിം നിയമസഭയില്‍ 31 സീറ്റിലും ലീഡ് നേടിക്കൊണ്ടാണ് എസ്കെഎം തുടര്‍ഭരണം ഉറപ്പിക്കുന്നത്. 60 അംഗ അരുണാചൽ നിയമസഭയില്‍ 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്ത് പത്തു സീറ്റില്‍ ഭരണകക്ഷിയായ ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാൽ ബാക്കിയുള്ള 50 സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. തവാംഗിലെ മുക്തോ മണ്ഡലത്തില്‍ നിന്ന് മുഖ്യമന്ത്രി പേമാ ഖണ്ഡു, ചൗഖാം മണ്ഡലത്തില്‍ നിന്ന് ഉപമുഖ്യമന്ത്രി ചൗമ മെയിന്‍ എന്നിവരടക്കമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.45 സീറ്റിൽ ബിജെപിക്കും എന്‍പിപിക്ക് ആറ് സീറ്റിലും കോണ്‍ഗ്രസിന് ഒരു സീറ്റിലും മറ്റുള്ളവര്‍ക്ക് എട്ട് സീറ്റിലുമാണ് നിലവില്‍ ലീഡുള്ളത്. സിക്കിമിൽ പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമാക്രാറ്റിക് ഫ്രണ്ടിനെ(എസ്ഡിഎഫ്) നിഷ്പ്രഭമാക്കിക്കൊണ്ടാണ് എസ്കെഎം വിജയത്തിലേക്ക് മുന്നേറുന്നത്. 18 സീറ്റുകളില്‍ നിലവില്‍ എസ്കെഎം വിജയിച്ചിട്ടുണ്ട്. 13 സീറ്റുകളില്‍ പാര്‍ട്ട് ലീഡ്…
നവാഗതനായ വിക്കി തമ്പി സംവിധാനം ചെയ്യുന്ന സോഷ്യൽ ക്രൈം ത്രില്ലർ ജമാലിന്റെ പുഞ്ചിരി എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.ഇന്ദ്രൻസ്, മിഥുൻ രമേശ്, പ്രയാഗാ മാർട്ടിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം ജൂൺ ഏഴിന് തിയറ്ററുകളിലെത്തും. കുടുംബ കോടതി, നാടോടി മന്നൻ എന്നി ഹിറ്റ് സിനിമകൾക്കു ശേഷം ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ ചിത്രം സുരേഷ്, ശ്രീജ സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം .സിദ്ദീഖ്, അശോകൻ, ജോയ് മാത്യു, ശിവദാസൻ കണ്ണൂർ, ദിനേശ് പണിക്കർ, സോന നായർ, രേണുക, മല്ലിക സുകുമാരൻ,സേതു ലക്ഷ്മി, ജസ്ന തുടങ്ങിയവരും അഭിനയിക്കുന്നു. ഒപ്പം പുതുമുഖങ്ങളായ സുനിൽ ഭാസ്കർ, യദു കൃഷ്ണൻ, ഫർഹാൻ എന്നിവരും ചിത്രത്തിലുണ്ട് . ഉദയൻ അമ്പാടി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം വി.എസ്. സുഭാഷ് എഴുതുന്നു. അനിൽകുമാർ പാതിരിപ്പള്ളി, മധു ആർ ഗോപൻ എന്നിവരുടെ വരികൾക്ക് വർക്കി സംഗീതം പകരുന്നു. എഡിറ്റർ-വിപിൻ മണ്ണൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിക്രമൻ തൈക്കാട്, പ്രൊഡക്ഷൻ ഡിസൈനർ-ചന്ദ്രൻ പനങ്ങോട്,…
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണം എന്നും നിര്‍ദേശം ഉണ്ട്. വ്യാപകമായി മഴ കിട്ടാൻ സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള തീരത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ആധികാരിക വിജയം . മാഡ്രിഡിന്റെ പതിനഞ്ചാം കിരീടമാണിത് . ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ഡാനി കർവാഹലും, എൺപത്തിമൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് എക്കാലവും റയൽ മാഡ്രിഡ്. മുൻപ് 2021-22 ലാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മുത്തമിട്ടത്.
ന്യൂ ഡൽഹി : ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്രിവാൾ ജയിലിലേക്ക് പോകും. ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു 21 ദിവസത്തെ ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്. ഇടക്കാല ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജാമ്യം നീട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു.പക്ഷേ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി ബുധനാഴ്ചയിലേക്ക് കോടതി മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെകെജ്രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.
ന്യൂ ഡൽഹി: അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. 60 നിയമസഭാ സീറ്റുകളുള്ള അരുണാചൽ പ്രദേശിലും 32 മണ്ഡലങ്ങളുള്ള സിക്കിമിലെയും വോട്ടെണ്ണൽ ഇന്ന്. ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. അരുണാചൽ പ്രദേശിൽ ഭരണ കക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 60 അംഗങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചോവ മേയും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ 50 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. അരുണാചലിൽ 25 ജില്ലാ ആസ്ഥാനങ്ങളിലെ 40 കൗണ്ടിംഗ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും രാവിലെ 6 മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി : റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേർ മരിച്ചു. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. 11 ജില്ലകളിൽ നിന്നായി 78,000 കുട്ടികളടക്കം 3.50 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. കച്ചാർ ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരും ഹൈലകണ്ടി ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ രണ്ട് പേരും കാർബി ആംഗ്ലോങ് വെസ്റ്റ് ജില്ലയിൽ ഒരാളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് കോപ്പിലി, ബരാക്, കടഖൽ, കുഷിയറ തുടങ്ങി നിരവധി നദികളിലെ ജലനിരപ്പ് അപകടനില കവിയുന്നതായാണ് വിവരം. പ്രളയബാധിത ജില്ലകളിലെ 4931 ഹെക്ടർ കൃഷിയിടവും വെള്ളത്തിനടിയിലായി. നിലവിൽ 187 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 68,600 ആളുകളാണ് ക്യാമ്പുകളിൽ അഭയം തേടിയത്. മറ്റ് ഉയർന്ന സ്ഥലങ്ങളിലും സുരക്ഷിത സ്ഥലങ്ങളിലും അഭയം പ്രാപിച്ചവരും ഏറെ. മൊത്തം 1023063 വളർത്തുമൃഗങ്ങളെയും…
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശമലയോര മേഖലകളിൽ ജാഗ്രത മുന്നറിയിപ്പും മത്സ്യബന്ധന വിലക്കും തുടരുകയാണ്.
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു വില. അവസാനഘട്ട തെരഞ്ഞെടുപ്പ് ദിനത്തിലാണ് പാചക വാതകത്തിന്റെ വില കുറച്ചത്
തിരുവനന്തപുരം: ജൂൺ 1 ലോക ക്ഷീര ദിനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കും .ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ദിനാചരണം. ലോകത്തിലെ ഏറ്റവും വലിയ പാല് ഉല്പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ ദിനം പ്രധാനമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം തന്നെയാണ് ക്ഷീര വ്യവസായം.ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാന പ്രകാരം ആണ് ജൂൺ 1 ന് ലോക ക്ഷീര ദിനമായി ആചരിക്കുന്നത്. 2001 മുതൽ ആണ് ദിനാചരണം തുടങ്ങുന്നത്. കേരളത്തിന്റെ കാര്‍ഷിക പുരോഗതിയില്‍ ക്ഷീരമേഖല നല്കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പാല് വിവിധരൂപങ്ങളില്‍ നമ്മുടെ നിത്യേനയുള്ള സമീകൃതാഹാരത്തില്‍ പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണക്രമത്തിലെ അവിഭാജ്യഘടകമാണ്. മനുഷ്യശരീരത്തിന് അത്യാവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, അയഡിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി2 ബി 12, ഫോസ്ഫറസ് തുടങ്ങിയവയുടെ…
Subscribe to Updates
Get the latest creative news from FooBar about art, design and business.