Author: admin

ഒറ്റയ്ക്കു ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തിന് ബിജെപിക്ക് 32 സീറ്റിന്റെ കുറവുണ്ടെങ്കിലും എന്‍ഡിഎ മുന്നണിയുടെ 293 സീറ്റിന്റെ ബലത്തില്‍ പ്രധാനമന്ത്രി മോദിക്ക് ഭരണത്തില്‍ മൂന്നാമൂഴം ഉറപ്പിക്കാനാകുന്നു. എന്നിട്ടും പ്രതിപക്ഷത്തെ ഇന്ത്യാസഖ്യവും കോണ്‍ഗ്രസ് പാര്‍ട്ടിയും എന്തെന്നില്ലാത്ത ആവേശതിമിര്‍പ്പിലാണ്.

Read More

ഈ പുസ്തകം പാതയോരത്തെ അത്തിമരം. ഇത് വായിക്കുന്ന നിനക്ക് ഇതിലെ ഫലങ്ങളില്‍ അവകാശമുണ്ട്. ഇത് നീ പറിച്ചു തിന്നുക, മറ്റുളവര്‍ക്കും കൊടുക്കുക. ഒരു ഉറപ്പു തരാം. ഇതില്‍ ഫലമില്ലെന്നു പറഞ്ഞു ആരും നിന്നെ ശപിക്കില്ല!

Read More

സിവില്‍ സര്‍വീസ് എപ്പോഴും ഒരു ചട്ടക്കൂട്ടിനുള്ളിലായിരിക്കും പ്രവര്‍ത്തിക്കുക. നിരവധി ജീവിത ഫയലുകളില്‍ നിന്ന് ചുവപ്പ് നാട അഴിച്ചുമാറ്റി പ്രകാശത്തിലേക്കു നയിച്ച മിനി ആന്റണി ഐഎഎസ് ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിക്കുമ്പോള്‍ ധന്യമായ ആ സര്‍വീസ് കാലത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്

Read More

കൊവിഡ് മഹാമാരിയില്‍ മുങ്ങിപ്പോയ ഒരു സിനിമയാണ് പോള്‍ ഗ്രീന്‍ഗ്രാസ് സംവിധാനവും സഹ-രചനയും നിര്‍വഹിച്ച ന്യൂസ് ഓഫ് ദി വേള്‍ഡ്. 2020ല്‍ റിലീസ് ചെയ്ത ചിത്രം ചലച്ചിത്രമേളകളില്‍ മികച്ച അംഗീകാരങ്ങള്‍ നേടി. ന്യൂസ് ഓഫ് ദി വേള്‍ഡ് നെറ്റ്ഫ്‌ളിക്‌സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്. ടോം ഹാങ്ക്‌സിന്റെ മറ്റൊരു മികച്ച നടനത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രം ഒരു എന്റര്‍ ടെയ്‌നറിനപ്പുറത്തുള്ള മാനങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു.

Read More

തിരുവനന്തപുരം: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന നാലാമത് ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുക്കും. 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രവാസികളും പങ്കെടുക്കും.ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. മൂന്നാം ലോക കേരളസഭ നിർദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സർവേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും. നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ ആണ് അധ്യക്ഷൻ.മൈഗ്രേഷൻ സർവേ സെമിനാറും നടക്കും. 13ന് വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോക കേരളസഭയുടെ നാലാം സമ്മേളനം ആരംഭിക്കുക .

Read More

കത്തോലിക്കാ സഭയുമായി ഒരു ബന്ധവുമില്ലാതിരുന്ന ഒ .എൻ .വി.യും ദേവരാജനും ചേർന്നൊരുക്കിയ ഒരു ഗാനം കുരിശിന്റെ വഴിയിലെ ഗാനങ്ങൾക്ക് മാർഗ്ഗദീപമാകുകയായിരുന്നു.

Read More

ന്യൂഡൽഹി:ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് മികച്ച വിജയം നേടാൻ മോദിയുടെ സന്ദർശനം തുണയായെന്നും താക്കറെ പരിഹസിച്ചു. തെലുങ്കുദേശം പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളുടെ പിന്തുണ ഇന്ത്യാ സഖ്യത്തിനുണ്ടാകുമെന്നും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം ബിജെപി കനത്ത പരാജയമാണ് നേരിട്ടതെന്നും താക്കറെ പറഞ്ഞു.

Read More

തൃശൂർ: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ടെന്നും, അതിന് കാരണം ജില്ലാ നേതൃത്വമാണെന്നും യൂത്ത് കോൺഗ്രസ്. കെ മുരളീധരൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് എന്താവും സ്ഥിതിയെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ജോസ് വള്ളൂരുമാണ്. നേതൃത്വത്തിൻ്റെ പിടിപ്പ് കേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യു ഡി എഫ് നേതൃത്വത്തിന് ആയില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

Read More

അമരാവതി: ആന്ധ്രയില്‍ നിന്ന് അത്ഭുതകരമായ തിരിച്ചുവരവ് കരസ്ഥമാക്കിയ ചന്ദ്രബാബു നായിഡു അടുത്ത കേന്ദ്ര ഭരണത്തിന്റെ കിംഗ് മേക്കറാകുമോ ? മുന്നണി രാഷ്ട്രീയ തന്ത്രങ്ങളില്‍ അതിസമർത്ഥനായ നായിഡു, തെരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് . ബി.ജെ.പി-ജനസേന- ടി.ഡി.പി സഖ്യമായതോടെ ജഗന്‍ മോഹന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഭിന്നിച്ചു പോകാതെ പൂര്‍ണമായി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ നായിഡുവിന് കഴിയുകയും ചെയ്തു. ഇതോടെ ചരിത്ര വിജയം സ്വന്തമാക്കാന്‍ ചന്ദ്രബാബു നായിഡുവിന് കഴിഞ്ഞു. നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നായിഡുവിന് അനുകൂലമായതോടെ ഡല്‍ഹിയില്‍ രാഷ്ട്രീയ നീക്കങ്ങളില്‍ ഇനി പഴയ കിങ് മേക്കര്‍ വേഷത്തില്‍ നായിഡുവിനെ കണ്ടേക്കാം. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രസ്‌കതമായേക്കുമെന്ന അവസ്ഥയില്‍ നിന്നാണ് നിയമസഭയില്‍ കേവല ഭൂരിപക്ഷം മറികടന്ന വിജയം ഒറ്റയ്ക്ക് നേടാന്‍ തെലുങ്ക് ദേശം പാര്‍ട്ടിക്ക് സാധിച്ചത്. ലോക്സഭയില്‍ ആകെയുള്ള 25ല്‍ 16 സീറ്റിലും ടി.ഡി.പിയാണ് മുന്നേറിയത്. ബി.ജെ.പി മൂന്ന് സീറ്റിലും ജനസേന രണ്ട് സീറ്റിലും വിജയിച്ചു. അതേസമയം 2019ല്‍ 22 സീറ്റുകള്‍ നേടിയ വൈ.എസ്.ആര്‍…

Read More