- 3 മിനിറ്റിൽ അസ്ഥികൾ ബന്ധിപ്പിക്കാൻ ബോൺ ഗ്ലുവുമായി ചൈന
- വഖഫ് ഭേദഗതി നിയമം; ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്
- ലത്തീൻ സമുദായ സമ്പർക്ക പരിപാടി
- പണി തീരാത്ത റോഡ് ഉദ്ഘാടനം ചെയ്തു; ട്രാഫിക് എസ്ഐക്ക് സസ്പെന്ഷന്
- വി ഡി സതീശന്റെ എതിർപ്പ് അവഗണിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ
- കേസരിയിലെ ലേഖനത്തിന് മറുപടിയായി ദീപികയുടെ മുഖപ്രസംഗം.
- ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ അനായാസ വിജയം
- പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി, സകലത്തിൻ്റെയും സമർപ്പണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
Author: admin
സി സി ബി ഐ യുടെ പുതിയ സെക്രട്ടറിയേറ്റ് ന്യൂ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു.
സംവരണമേ എന്തോ മോശമെന്നും, അതൊക്കെ “താഴ്ന്ന ജാതിക്കാർക്ക് ” വേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന “പുശ്ചത്തോടു്” കണ്ട ആശാന്മാരാണ്, പാവപ്പെട്ട വൻ്റെ കലത്തിൽ കൈയിട്ടുവാരി നക്കി കൊണ്ടിരിക്കുന്നത് ഇതാണ് ചരിത്രപരമായ വിരോധാഭാസം എന്ന് പറയുന്നത്.
ജാതി സാമുദായിക സെൻസസ് നടപ്പാക്കണം
പെന്തക്കോസ്ത തിരുനാളിന് വരാപ്പുഴ അതിരൂപതാ ആർച്ച്ബിഷപ്പ് എമിരിത്തൂസ് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഓക്സിജൻ ലഭ്യതക്ക് പുറമെ, രോഗികളെ സമ്പർക്കവിലക്കിൽ ചികിത്സിക്കാനുള്ള കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവ കരുതണം. കേന്ദ്ര ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ചേർന്നു. സംസ്ഥാന പ്രതിനിധികളും ആരോഗ്യ രംഗത്തെ സർക്കാർ സ്ഥാപന ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്ത് ജനുവരി ഒന്നു മുതൽ കോവിഡ് ബാധിച്ച് 44 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ നാലിലെ കണക്കനുസരിച്ച് രാജ്യത്ത് 4,032 പേർക്ക് കോവിഡ് ബാധയുണ്ട്.
ഗസ്സ : ഒന്നും ചെയ്യാനില്ല ,കരയാനല്ലാതെ. ഗസ്സയിൽ കിരാതവേട്ട തുടർന്ന് ഇസ്രായേൽ. ലോകം മൗനവ്രതത്തിലാണ് .ഗസ്സയിലെമ്പാടും നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 100 ഓളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസിൽ പലസ്തീനികൾ താമസിച്ചിരുന്ന സ്കൂളിനു നേരെയുള്ള ആക്രമണത്തിൽ കുട്ടികളടക്കം 18 പേരുടെ മരണം സ്ഥിരീകരിച്ചു. റഫയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവർക്കുനേരെ ചൊവ്വാഴ്ച നടന്ന ആക്രമണത്തിലും 27 പേർ കൊല്ലപ്പെട്ടു.
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഇന്നലെ നേടിയ ഐപിഎൽ കിരീടം കണ്ണീരിൽ കുതിർന്നു . ഏറെ ആഹ്ലാദം നിറഞ്ഞ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. അതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആണ് അപകടം. 2–3 ലക്ഷം ജനങ്ങൾ 35,000-കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞതാണ് അപകടകാരണമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞു . 18 വർഷത്തെ കാത്തിരിപ്പിനുശേഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടനേട്ടം ആഘോഷിക്കുന്നതിനായി വിധാൻ സൗധയിൽ സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്. പ്രവേശന കവാടങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത് . സ്റ്റേഡിയത്തിന് പുറത്ത് ജനക്കൂട്ടം തിങ്ങിനിറഞ്ഞപ്പോൾ, തിക്കിലും തിരക്കിലും പെട്ട ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നേരിയ ബലപ്രയോഗം നടത്തിയിരുന്നു. പോലീസ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുന്നു.ആഘോഷങ്ങൾ ദുരന്തമായതിൽ ആരാധകർക്ക് നിരാശയുണ്ട് . ഗുരുതരമായി പരിക്കേറ്റവരുടെ നില ആശങ്കാജനകമാണെന്നും റിപ്പോർട്ടുണ്ട് .
ന്യൂഡൽഹി: നിർമ്മാണത്തിലെ അപാകം മൂലം തകർന്ന് ദേശീയപാത 66ന്റെ പണി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് . ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. ഈ വർഷം ഡിസംബറിൽ തന്നെ ദേശീയപാത നിർമാണം പൂർത്തികരിക്കാനാകുമെന്ന് ഗഡ്കരി ഉറപ്പുനൽകിയതായും മന്ത്രി ഡൽഹിയിൽ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സമയബന്ധിതമായി പണി പൂർത്തിയാക്കുകയാണ് നാടാകെ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയുടെ അലൈൻമെന്റ് മുതൽ നിർമാണ പ്രവർത്തനങ്ങളെല്ലാം ദേശീയപാത അതോറിറ്റിയാണ് നടത്തുന്നത്. ചില പ്രദേശങ്ങളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നല്ലാതെ പൊതുവെ നല്ലരീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. അതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യും.ദേശീയപാതയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് സംസ്ഥാനത്തിന്റെ അഭിപ്രായം നേരത്തതന്നെ ദേശീയപാത അതോറിറ്റിയെയും കേന്ദ്രസർക്കാരിനെയും അറിയിച്ചിരുന്നു. ഇന്നത്തെ യോഗത്തിലും വിശദമായി ചർച്ച ചെയ്തു. നിർമാണവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്നുള്ള കേരളത്തിന്റെ അഭിപ്രായം കേന്ദ്രമന്ത്രി ശരിവച്ചു . വീഴ്ചയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി…
ന്യൂഡൽഹി: കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടി ‘ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ നിരാകരിച്ചു . പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ജൂലൈ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട് .ചട്ടപ്രകാരമുള്ള എല്ലാ വിഷയങ്ങളും മൺസൂൺ സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജിജു ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെയാകും സമ്മേളനം നടക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ശൈത്യകാല സമ്മേളന തീയതി തീരുമാനിച്ചത് . ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെയാണ് ശൈത്യകാല സമ്മേളന തീയതി കേന്ദ്രസർക്കാർ പുറത്തു വിട്ടത്. പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇന്ത്യ…
ആലപ്പുഴ: കൊച്ചി തീരത്ത് നടന്ന ചരക്ക് കപ്പൽ അപകടത്തിൽ ഇനിയും ആശങ്ക ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് കത്ത് .കേരള മത്സ്യത്തൊഴിലാളി ഐക്യവേദിയാണ് നിവേദനം നൽകിയത് . തോട്ടപ്പള്ളിക്ക് സമീപം മുങ്ങിയ കപ്പലിലെ 643 കണ്ടെയ്നറുകളുടെ ഉള്ളടക്കം സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഉണ്ടായിട്ടില്ല. വിഷയത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടൽ ആശയക്കുഴപ്പമുണ്ടാക്കി-നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 12 കണ്ടെയ്നറുകളിൽ കാത്സ്യം കാർബൈഡും 13 കണ്ടെയ്നറുകളിൽ മാരകമായ രാസവസ്തുക്കളും ഉണ്ടെന്നും അതിൻറെ സമീപത്ത് ആരും പോകരുതെന്നും തൊടരരുത് എന്നും വസ്തുതയ്ക്ക് നിരക്കാത്ത പ്രസ്താവന നടത്തിയ അതോറിറ്റി വിഷയത്തെ വഷളാക്കുകയാണ് ഉണ്ടായതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞത്ത് കസ്റ്റംസ് അധികൃതർ നൽകുന്ന എൻട്രി ബില്ല് ഇനിയും ജനങ്ങളുടെ മുന്നിൽ വെളിവാക്കാത്തതും പ്രശ്നമാണ്. 28 വർഷം കഴിഞ്ഞ ഈ കപ്പൽ ഈ ട്രിപ്പ് കഴിഞ്ഞ് പൊളിക്കും എന്നും പുതിയൊരു കപ്പലിനെ കൊണ്ടുവരുമെമാണ് കൊച്ചി തുറമുഖത്തെ കപ്പൽ കമ്പനികളുടെ ജീവനക്കാർ പറയുന്നത് . കപ്പലിൽ ചരക്ക് കയറ്റി ശേഷം ഭാരം ക്രമീകരിച്ച് താഴെത്തട്ടിൽ വെള്ളം കയറി…
Subscribe to Updates
Get the latest creative news from FooBar about art, design and business.