Author: admin

മ്യൂണിക്: യുവേഫ നേഷൻസ്‌ ലീഗിൽ പോർച്ചുഗൽ കിരീടം നേടി . നിശ്ചിത സമയവും അധിക സമയവും കടന്നപ്പോൾ സ്‌പെയിനിൻറെ യുവ നിരയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് പോർച്ചുഗൽ വീഴ്‌ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. ഇതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്.ഷൂട്ടൗട്ടിൽ 5–3നാണ് പോർച്ചുഗൽ വിജയം കരസ്ഥമാക്കിയത് . പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം പന്ത് പോസ്റ്റി ലെ ത്തിച്ചു. സ്‌പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയോഗ കോസ്റ്റ തടഞ്ഞത് നിർണായകമായി. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതിനാൽ പോർച്ചുഗലിൻറെ ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനിൻറെ ലമീൻ യമാലും ഷൂട്ടൗട്ടിൽ ഉണ്ടായിരുന്നുമില്ല . 2019-ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ ചാമ്പ്യന്മാരായ പോർച്ചുഗലിൻറെ രണ്ടാം കിരീട നേട്ടമാണിത്. 2006-ലെ യൂറോകപ്പും വിജയിച്ച പോർച്ചുഗലിൻറെ അന്താരാഷ്‌ട്ര തലത്തിൽ കിരീടങ്ങളുടെ എണ്ണം ഇതോടെ മൂന്നായി. ആഹ്ലാദ കണ്ണീരണിഞ്ഞാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗ്രൗണ്ട് വിട്ടത്.

Read More

ആലപ്പുഴ:പെന്തക്കൊസ്താദിനത്തിൽ എല്ലാ ഇടവകകളുമൊത്തുചേർന്നു ബിസിസി ദിനമായി ആചരിച്ച വേളയിൽ ജീവനാദം മാനേജിങ്ങ് എഡിറ്റർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആലപ്പുഴ രൂപതാ ബിസിസി കൺവീനർ ബൈജു A J യ്ക്ക് ജീവനാദം കൈമാറി ” എൻ്റെ ജീവനാദം എൻ്റെ ബിസിസിയിൽ” പദ്ധതി ഉദ്ഘാടനം ചെയ്തു. എല്ലാ ബിസിസി കളിലും ജീവനാദമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിക്ക് രൂപതാ ബിസിസി പിന്തുണ നൽകും. ഡയറക്ടർ ഫാ. ജോൺസൻ പുത്തൻവീട്ടിൽ ,ഫാ.ജോസഫ് ഡോമിനിക് വട്ടത്തിൽ,സി.ആഗ്നസ് രൂപതാ അനിമേറ്റർ,ഫൊറോന കൺവീനർമാർ, സെക്രട്ടറിമാർ, രൂപതാ ബിസിസി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Read More

2025 മെയ് 10 ആം തിയതി സമതാ എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സി. വസുന്ത DSS അതേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പ്രസവം എടുത്തു.

Read More

ഇടുക്കി : ഇടുക്കി ജില്ലയിൽ കൊവിഡ് ജാഗ്രതപ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. ഇവിടെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ജാഗ്രത നിർദേശം നൽകിയത്. ആദ്യപടിയായി ബോധവത്കരണ പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ആശുപത്രിയിൽ പനിയുമായി എത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം എല്ലാ ആശുപത്രികളിലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവർ ആൻറിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളിൽ പ്രത്യേക വാർഡിൽ അഡ്മിറ്റ് ചെയ്യണമെന്നും കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സജ്ജമാകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം . രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു. കേരളത്തിൽ ഇതുവരെ പന്ത്രണ്ട് കൊവിഡ് മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്

Read More

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ. വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥവകുപ്പിൻ്റെ മുന്നറിയിപ്പ്. ജൂണ്‍ 10 മുതല്‍ 12 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും, 11ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും 12ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

തിരുവനന്തപുരം: ആനി മസ്ക്രീൻ ജന്മദിനം തിരുവനന്തപുരത്ത് ആഘോഷിച്ചു.കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ സ്ഥാപക ദിനവും ആനി മാസ്ക്രിന്റെ ജന്മദിന ആഘോഷവും തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ്സ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ ചൂഷണത്തിന് വിധേയരാകരുതെന്നും സാമ്പത്തിക ആരോഗ്യ മേഖലകളിൽ സുരക്ഷിതരായിരിക്കണമെന്നും കളക്ടർ പറഞ്ഞു.ആനി മസ്കറിന്റെ പ്രചോദനം ഉൾക്കൊണ്ട് സാമൂഹിക നീതിയിൽ അധിഷ്ഠിതമായ രാഷ്ട്ര നിർമ്മാണം നടത്തണമെന്ന് ആർച്ച് ബിഷപ്പ് ഡോക്ടർ തോമസ് ജെ നെറ്റോ അഭിപ്രായപ്പെട്ടു. ഒറീസയിലെ സമ്പൽപ്പൂരിൽ 90 വയസ്സിന് മുകളിൽ പ്രായമുള്ള വൈദികരെ സെമിനാരിയിൽ അതിക്രമിച്ചു കടന്ന് മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന കേന്ദ്ര ഗവൺമെന്റുകൾ നടപടികൾ സ്വീകരിക്കണമെന്ന് കെഎ ൽ . സി.ഡബ്യു.എ സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ഷേർളി സ്റ്റാൻലി ആവശ്യപ്പെട്ടു. കെ.എൽ.സി.ഡബ്യു.എ രൂപത പ്രസിഡണ്ട് ജോളി പത്രോസ് അധ്യക്ഷയായി. മോൺ. യൂജിൻ എച്ച് പെരേര,മോൺ. ഇ. വിൽഫ്രഡ്, ഫാ. വീട് മനോജ് അമാദോ, ഫാ. കോസ്മോസ് തോപ്പിൽ, ഫാ. സെബാസ്റ്റ്യൻ കളം ബാടൻ, വിമല…

Read More

ആലപ്പുഴ: പെന്തക്കൊസ്താദിനത്തിൽ ആലപ്പുഴ രൂപതയിലെ ദേവാലയങ്ങളിലെ കുടുംബ കൂട്ടായ്മകളുടെ നേതാക്കളുടെ ഒത്തു വരവ് ബിസിസി ദിനമായി ആചരിച്ചു. മൗണ്ട് കാർമൽ കത്തീഡ്രലിൽ, രൂപതാ വികാരി ജനറൽ മോൺ.ജോയ് പുത്തൻവീട്ടിലിൻ്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പിച്ചു. തുടർന്നു കൺവീനർ ബൈജു A J പതാക ഉയർത്തി. ഫാമിലി മിനിസ്ട്രി ഡയറക്ടർ ജോയ് അറക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ജോസഫ് ഡോമിനിക് വട്ടത്തിൽ, ഫാ.ജോയ് അറക്കൽ, ഫാ. ജോർജ് ഇരട്ട പുളിക്കൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ബോബൻ, ശ്രീ പി.ആർ.കുഞ്ഞച്ചൻ എന്നിവർ ക്ലാസ് നയിച്ചു. ബൈജു എ.ജെ.,സി.ആഗ്നസ് , ജ്യോതിമോൾ സോണി, ബെന്നി ജയിംസ് എന്നിവർ പ്രസംഗിച്ചു. 2025- 26 ലെക്കുള്ള പദ്ധതി പ്രകാശനം ചെയ്തു. മികച്ച ഇടവകയ്ക്കും ഫൊറോനയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

Read More

കൊടുങ്ങല്ലൂർ: പരിസ്ഥിതിദിനത്തിൻ്റെ പ്രാധാന്യം ഉയർത്തി എറിയാട് ഫാത്തിമ മാത ഇടവകയിൽ ഹരിതം പദ്ധതിക്ക് തുടക്കമായി . ഇടവകയിലെ മതബോധന വിഭാഗവും, 12-ാം ക്ലാസ് വിദ്യാർത്ഥികളുമാണ് പദ്ധതി നടപ്പിലാക്കുന്നത്.ഓരോ ക്ലാസും ഓരോ ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കുന്നതാണ് പദ്ധതി, അങ്ങനെ പരിപാലിക്കുന്ന മികച്ച ക്ലാസിന് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.. ഇടവക വികാരി ഫാ. ആൽബർട്ട് കോണത്ത് ഹരിതം പദ്ധതി ഉദ്ഘാടനം ചെയ്തു.സാമൂഹ്യശുശ്രൂഷ സമിതി കൺവീനർ തുജ ഫ്രാൻസിസ് ആശംസകൾ നേർന്ന് സംസാരിച്ചു.കേന്ദ്ര സമിതി പ്രസിഡൻ്റ് വർഗ്ഗീസ് പുള്ളിക്കാൽ, പാരിഷ് കൗൺസിൽ സെക്രട്ടറി അജിത്ത് തങ്കച്ചൻ കാനപ്പിള്ളി, മതബോധന വിഭാഗം പ്രധാനാധ്യാപിക ആൻസി ജിപ്സൻ എന്നിവർ സന്നിഹിതരായിരുന്നു

Read More

കൊട്ടാരക്കര സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പൊന്നു മുത്തൻ പിതാവ് െസ്ഥര്യലേപനാർത്ഥികളോടൊപ്പം

Read More