Author: admin

ന്യൂ​ഡ​ല്‍​ഹി:ആസന്നമായ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആം​ആ​ദ്മി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ല്‍ സീ​റ്റു​ധാ​ര​ണ.പഞ്ചാബിൽ ഇതുവരെ ധാരണയായില്ല . ഡ​ല്‍​ഹി​യി​ലെ ഏ​ഴ് സീ​റ്റു​ക​ളി​ല്‍ നാ​ലെ​ണ്ണ​ത്തി​ല്‍ എ​എ​പി​യും മൂ​ന്നി​ല്‍ കോ​ണ്‍​ഗ്ര​സും മ​ത്‌​സ​രി​ക്കും. ന്യൂ​ഡ​ല്‍​ഹി, വെ​സ്റ്റ് ഡ​ല്‍​ഹി, സൗ​ത്ത് ഡ​ല്‍​ഹി, ഈസ്റ്റ് ഡൽഹി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് എ​എ​പി മ​ത്‌​സ​രി​ക്കു​ക. നോർത്ത് ഈസ്റ്റ്, ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​വും കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ലി​റ​ങ്ങു​ക. ക​ഴി​ഞ്ഞ പാ​ര്‍​ലമെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ലെ ഏ​ഴ് സീ​റ്റും ബി​ജെ​പി​യാ​ണ് നേ​ടി​യ​ത്. പ​ര​മാ​വ​ധി സീ​റ്റെ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യു​ള്ള സ​ഖ്യച​ര്‍​ച്ച പ്ര​കാ​രം ഹ​രി​യാ​ന​യി​ലെ 10 സീ​റ്റു​ക​ളി​ല്‍ ഒ​മ്പ​തി​ട​ത്ത് കോ​ണ്‍​ഗ്ര​സ് മ​ത്‌​സ​രി​ക്കും. ഒ​രു സീ​റ്റ് ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് ന​ല്‍​കും. ച​ണ്ഡീ​ഗ​ഡി​ലെ ഒ​രു സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും. ഗോവയില്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ തീരുമാനമായി. ഗുജറാത്തില്‍ രണ്ട് സീറ്റില്‍ എഎപി മത്സരിക്കും.

Read More

ഇം­​ഫാ​ല്‍: മ­​ണി­​പ്പു­​രി­​ലെ സ­​ര്‍­​വ­​ക­​ലാ​ശാ​ല കാ­​മ്പ­​സി­​ലു­​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ഒ­​രാ​ള്‍ മ­​രി​ച്ചു. ര­​ണ്ട് പേ​ര്‍­​ക്ക് പ­​രി­​ക്കേ­​റ്റു.ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​വ​രി​ല്‍ ഒ­​രാ­​ളു­​ടെ നി­​ല ഗു­​രു­​ത­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. കാ­​മ്പ­​സി­​ലെ സ്റ്റു­​ഡ​ന്‍­​സ് യൂ­​ണി­​യ​ന്‍ ഓ­​ഫീ­​സി­​ന് സ­​മീ­​പം വെ­​ള്ളി­​യാ­​ഴ്­​ച­ വൈ­​കി­​ട്ടാ­​ണ് സം­​ഭ­​വം. സ്‌­​ഫോ­​ട­​ന­​ത്തി­​ന് ഉ­​പ­​യോ­​ഗി­​ച്ച വ­​സ്­​തു എ­​ന്താ­​ണെ­​ന്ന് തി­​രി­​ച്ച­​റി­​ഞ്ഞി­​ട്ടി​ല്ല. പോ­​ലീ­​സ് സം­​ഭ­​വ­​സ്ഥ​ല­​ത്ത് പ​രി­​ശോ­​ധ­​ന തു​ട­​രു­​ക­​യാ​ണ്.മ­​ണി­​പ്പു­​രി​ല്‍ കു­​ക്കി-മേ­​യ്­​തി വി­​ഭാ­​ഗ­​ങ്ങ​ള്‍ ത­​മ്മി­​ലു­​ള്ള സം­​ഘ​ര്‍­​ഷം തു­​ട­​രു­​ന്ന­​തി­​നി­​ടെ­​യാ­​ണ് സ്‌­​ഫോ­​ട­​ന­​മു­​ണ്ടാ­​യ​ത്. സ്‌­​ഫോ­​ട­​ന­​ത്തി­​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി​ത്വം ആ​രും ഏ­​റ്റെ­​ടു­​ത്തി­​ട്ടി​ല്ല.

Read More

പാമ്പാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും മോഷണ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58)വിനെയാണ്‌ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. 1993ൽ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ബാബു 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലും പ്രതിയായി. പാമ്പാടി പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. 2002ൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാൾക്കെതിരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഓ സുവർണ്ണ കുമാർ, എസ്ഐ രമേഷ് കുമാർ, എഎസ്ഐ സിന്ധു, സിപിഓമാരായ സുമീഷ് മക്‌മില്ലൻ, ശ്രീജിത്ത് രാജ്, നിഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

Read More

തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആഢംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് കുതിരാനില്‍ വെച്ച് പിടിച്ചെടുത്തത്. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേര്‍ന്നായിരുന്നു പരിശോധന.

Read More

ലഖ്‌നൗ: കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ഉത്തർ പ്രദേശിൽ പര്യടനം നടത്തുന്ന യാത്രയിൽ മൊറാദാബാദില്‍ വെച്ചാകും പ്രിയങ്ക യാത്രയുടെ ഭാഗമാവുക. അവിടെ നിന്നും അംരോഹ, സംഭാല്‍, ബുലന്ദ്ശഹര്‍, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പൂര്‍ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്നാണ് വിവരം.

Read More

ന്യൂഡൽഹി : കർഷക സമരത്തിനിടെ യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ. നീതി ലഭിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കർഷക സംഘടനകളുടെ അറിയിച്ചത് .ഖനൗരി അതിർത്തിയിലെ പ്രതിഷേധത്തിനിടെയാണ് കഴുത്തിന് പിന്നിൽ വെടിയേറ്റ് യുവ കർഷകൻ കൊല്ലപ്പെട്ടത്. ബട്ടിൻഡയിലെ ബെല്ലോയിൽ നിന്നുള്ള യുവ കർഷകൻ ശുഭകരൻ സിങ്ങാണ് (21) മരിച്ചത്. കർഷകന്‍റെ മരണത്തിൽ ഇന്നലെ (ഫെബ്രുവരി 23) കരിദിനമായി ആചരിച്ചിരുന്നു. സംയുക്‌ത കിസാൻ മോർച്ചയാണ് കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്‌തത്. ഹരിയാന പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കർഷകർക്ക് നേരെ വെടിയുതിർത്ത ഹരിയാന പൊലീസിനും അർധസൈനിക വിഭാഗത്തിനുമെതിരെ നടപടി വേണമെന്നും കർഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു. മരിച്ച ശുഭ്‌കരൻ സിങ്ങിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. സമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് കർഷക സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. കർഷക മാർച്ച് പുനരാരംഭിക്കുന്നതിനെ കുറിച്ച്…

Read More

വടക്കന്‍ കേരളത്തില്‍ മയ്യഴിപ്പുഴയോരത്തെ ഫ്രഞ്ച്-മലബാര്‍ ധാര്‍മിക സാംസ്‌കാരിക വിനിമയത്തിന്റെ ചരിത്രസംയോഗ ഭൂമികയെ പ്രഭാമയമാക്കിയ, രാജ്യത്തെ ഏറ്റവും വിഖ്യാതമായ തെരേസ്യന്‍ തീര്‍ഥാലയത്തെ സാര്‍വത്രിക കത്തോലിക്കസഭയിലെ പരമശ്രേഷ്ഠ ദേവാലയങ്ങളുടെ ശ്രേണിയില്‍ ബസിലിക്കയായി റോമിലെ പരിശുദ്ധ സിംഹാസനം ഉയര്‍ത്തിയിരിക്കുന്നു. കോഴിക്കോട് രൂപതയുടെ ശതാബ്ദി വര്‍ഷത്തിലാണ് മാഹിയിലെ വിശുദ്ധ അമ്മത്രേസ്യയുടെ ദേവാലയം മഹിമയുടെ കൃപാപൂര്‍ണിമയില്‍ തിളങ്ങുന്നത്. മയ്യഴി മാതാവിനോടുള്ള വണക്കത്തിന്റെ മാധുര്യധാരയില്‍ മാനവഹൃദയങ്ങള്‍ ഒരുമിക്കുന്ന തരളലാവണ്യാനുഭൂതി നാടിന്റെ മഹാസുകൃതസാക്ഷ്യമാകുന്നു.ഫെബ്രുവരി ഇരുപത്തിനാലാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തീര്‍ഥാടന കേന്ദ്രത്തെ ബസിലിക്കയായി സമര്‍പ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യും. മലബാറിന്റെ ചരിത്രത്തില്‍ കോഴിക്കോടു രൂപതയ്ക്ക് ഒരു അമ്മയുടെ സ്ഥാനമാണ്. മാതൃരൂപതയ്ക്ക് ദൈവം കനിഞ്ഞുനല്‍കിയ സമ്മാനമാണ് ഈ ബസിലിക്ക പദവിയെന്ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കുന്നു. മലബാറിന്റെ മണ്ണിലെ പ്രഥമ ബസിലിക്കയായി മാഹി തീര്‍ഥാടനകേന്ദ്രം അറിയപ്പെടും. ബസിലിക്കയില്‍ പ്രവേശിക്കുകയും വിശേഷ ദിനങ്ങളിലെ ആരാധനക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് റോമിലെ പരിശുദ്ധ സിംഹാസനം വഴിയായി പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ കഴിയുമെന്നതാണ് ബസിലിക്ക പദവി…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് അടിമുടി പരിഷ്ക്കരിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. സർക്കുലർ പ്രകാരം കാർ ലൈസൻസ് ടെസ്റ്റിന് ‘H’ എടുക്കലിന് പകരം അംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രെഡിയന്‍റ് ടെസ്റ്റ്‌ എന്നിവ ഉൾപ്പെടുത്തി പരിഷ്ക്കാരിക്കാൻ ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത്‌ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. മെയ്‌ 1മുതൽ പരിഷ്‌കാരം പ്രാബല്യത്തിൽ വരുത്തണമെന്നാണ് നിർദേശം. മോട്ടോർ സൈക്കിൾ വിത്ത് ഗിയർ വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കേണ്ടത് കാല്‍പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമായിരിക്കണം. 95 സിസിക്ക് മുകളിലായിരിക്കണം ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനം. നിലവിൽ കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ള വാഹനമാണ് ഇതിനായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ പാടില്ല. ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്ത് നൽകുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തും. നിലവിൽ ഡ്രൈവിംഗ് സ്‌കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ…

Read More

ചണ്ഡീഗഡ്: കര്‍ഷക സമരത്തിനിടെ ഹരിയാന പൊലീസിന്‍റെ അതിക്രമത്തില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത്‌ കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനം ആചരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ്‌ ടിക്കായത് അറിയിച്ചു. ‘ബ്ലാക്ക് ഫ്രൈഡേ’ ആചരിക്കുന്ന ഇന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ഹൈവേകളില്‍ എസ്‌കെഎം ട്രാക്‌ടര്‍ മാര്‍ച്ചും നടത്തുമെന്ന് ടിക്കായത് പറഞ്ഞു . പൊലീസ് നടപടിക്കിടെ യുവകര്‍ഷകന്‍ ശുഭ്‌കരണ്‍ സിങ്ങാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശുഭ്‌കരണിന്‍റെ മൃതദേഹം ഇതുവരെയും കുടുംബം എറ്റുവാങ്ങിയിട്ടില്ല . പോസ്‌റ്റുമോര്‍ട്ടം ചെയ്യാന്‍ പോലും കുടുംബം അനുമതി നല്‍കാത്ത മൃതദേഹം പട്യാല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫെബ്രുവരി 26ന് നടത്തുന്നത് ഏകദിന സമരമായിരിക്കും. ഇതിന് പിന്നാലെ കര്‍ഷകര്‍ മടങ്ങുമെന്നും തുടര്‍ന്ന് ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകര്‍ യോഗങ്ങള്‍ ചേരുമെന്നും ടിക്കായത് അറിയിച്ചു. മീറ്റിങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം മാര്‍ച്ച് 14ന് ഡല്‍ഹിയിലെ രാംലീല ഗ്രൗണ്ടില്‍ ഒരു ദിവസത്തെ പരിപാടി സംഘടിപ്പിക്കുമെന്നും ടിക്കായത് കൂട്ടിച്ചേര്‍ത്തു.

Read More

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്‍ (62) ആണ് വെട്ടേറ്റുമരിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അഭിലാഷ് പെരുവട്ടൂർ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതി ഇന്നലെ തന്നെ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.മകന്റെ മുന്നില്‍ വെച്ചായിരുന്നു സത്യന് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാളെ കൊയിലാണ്ടിയില്‍ സിപിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. ഗുരുതരമായി വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More