- മൂന്നാം നൊമ്പരം’ ഈ മാസം 26 നു തീയെറ്ററുകളിൽ
- ഛത്തീസ്ഗഡിൽ പാസ്റ്ററിന് നേരെ ആക്രമണം
- ലണ്ടൻ നഗരം സംഘർഷഭരിതം; തീവ്രവലതുപക്ഷത്തെ പിന്തുണച്ച് മസ്ക്ക്
- ശ്രീ കൃഷ്ണ ജയന്തി ഇന്ന്
- സ്വാന്തന ജൂബിലി ആചരണം സെപ്റ്റംബർ 15ന്
- എഴുപതിന്റെ നിറവിൽ പാപ്പാ
- ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : ജെയ്സ്മിന്‍ ലംബോറിയക്ക് സ്വര്‍ണം, നുപുറിന് വെള്ളി
- യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി പീഡിപ്പിച്ചു; ദമ്പതികൾ പിടിയില്‍
Author: admin
ഇതൊരു ബാഗ് ലെസ്സ് സ്കൂളാണ്, ബുക്കും പുസ്തകവും എല്ലാം വലിയ ഭാരമായി കരുതി വിദ്യാഭ്യാസത്തെ വെറുക്കാതെ ഓരോ കുട്ടികളും സന്തോഷത്തോടെ സ്കൂളിലേക്ക് കടന്നു വരുവാൻ ഉതകുന്ന തരത്തിൽ കഷ്ടപ്പെട്ട് പഠിക്കാതെ ഇഷ്ടപ്പെട്ടു പഠിക്കുന്ന സാഹചര്യം വിദ്യാലയങ്ങളിൽ ഒരുക്കുകയാണ് എങ്കിൽ കുട്ടികളുടെ മാക്സിമം പ്രൊഡക്ടിവിറ്റി കൊണ്ടുവരുവാൻ സാധിക്കും
കൊച്ചി /തിരുവന്തപുരം /കാസറഗോഡ് : മഴ കനത്തതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജനജീവിതം ദുഷ്കരമായി .മരങ്ങൾ വഴിയിലേക്ക് മറിഞ്ഞുവീണും പുരമുകളിലേക്ക് വീണും പരസ്യബോർഡുകൾ പൊതുഗതാഗതം മുടക്കും വിധത്തിൽ നിലം പൊത്തിയും പ്രതിസന്ധിയിലാക്കുകയാണ് ജീവിതം .ഇന്നത്തെ കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടു വയസുകാരൻ മരിച്ചു. കാസറഗോഡ് ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. ഉച്ചയോടെയാണ് സംഭവം. വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തിരിച്ചലിൽ മൃതദേഹം കണ്ടെത്തി.ഇടുക്കി മൂലമറ്റത്ത് ത്രിവേണിയിൽ യുവാവ് മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശി അതുൽ ബൈജുവാണ് മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയപ്പഴാണ് അപകടത്തിൽപ്പെട്ടത്. 19 വയസായിരുന്നു.കാസർഗോഡ് ദേശീയപാതയിൽ കുന്നിടിഞ്ഞു വീണു. ചട്ടഞ്ചാൽ – ചെർക്കള ദേശീയപാതയിലാണ് മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. സംഭവത്തിൽ ആളപായമില്ല. സർക്കാരും കാലാവസ്ഥാ വകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ പലരും വക വയ്ക്കുന്നില്ല . പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ…
കടൽ ഭിത്തി പൂർണമായും നശിച്ച ചെറിയക്കടവ് ഭാഗത്തു 4 വീടുകൾ പൂർണമായി തകർന്നു
കൊച്ചി :കടലാക്രമണവും തീരശോഷണവും തീരത്താകെ ദുരന്തം വിതക്കുമ്പോൾ സർക്കാർ നിസംഗരാവുകയാണ്. മാതൃകാ പദ്ധതിയെന്ന നിലയിൽ സർക്കാർ പ്രചരിപ്പിക്കുന്ന ചെല്ലാനം മോഡൽ കടൽ ഭിത്തി ഭാഗീകമായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഈ ഭാഗത്ത് പുലിമുട്ടുകൾ നിർമ്മിച്ച് മണൽ നിക്ഷേപിച്ച് തീരത്തെ ആഴം കുറക്കുന്നില്ലെങ്കിൽ കടൽ ഭിത്തി തന്നെ തകരുന്ന ന്നവസ്ഥയാണിപ്പോൾ. 19 കിലോമീറ്ററിൽ 7.26 കിലോമീറ്റർ മാത്രമാണ് ഭാഗികമായി പൂർത്തീകരിച്ചിട്ടുള്ളത്. വൈപ്പിലെ ഞാറക്കൽ, എടവനക്കാട് പ്രദേശങ്ങളിലും ആലപ്പുഴയുടെ തീരങ്ങളിലും കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികളുടെ മരണപ്പൊഴിയായി മാറ്റിയിരിക്കുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തിനോട് ചേർന്ന് ഉണ്ടായിട്ടുള്ള കപ്പലപകടങ്ങൾ ഗുരുതരമായ പാരിസ്ഥിതിക ആഘാതവും ഗുരുതരമായ വിധത്തിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന നഷ്ടത്തിനും കാരണമായിരിക്കുകയാണ്.മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പു വരുത്തുന്നതിൽ സർക്കാർ അലംഭാവം പ്രകടിപ്പിച്ചിരിക്കുകയാണ്. തീരദേശത്തോടുള്ള അവഗണന അവസാനിപ്പിച്ച് ജനതയെ സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെആർഎൽസി സി രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ…
കൊച്ചി :എംഎസ്‌സി എല്‍സ 3 ചരക്ക് കപ്പലപകടത്തിൽ ഹൈക്കോടതി നിദ്ദേശപ്രകാരം കമ്പനി പണം കെട്ടിവെച്ചു . 5.97 കോടി രൂപയാണ് കെട്ടിവെച്ചതെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. അപകടത്തെത്തുടർന്ന് നഷ്ടം നേരിട്ട ചരക്കുടമകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു പണം കെട്ടി വയ്ക്കാൻ കമ്പനിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കപ്പൽ കമ്പനി കെട്ടിവെച്ചതുക ദേശസാത്കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ച് നിർദ്ദേശം നൽകി.ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്‍സി എൽസ 3 മെയ് 24നാണ് അപകടത്തിൽപ്പെട്ടത്. തീരജനതയ്ക്ക് അപകടത്തെ തുടർന്ന് ഒരാഴ്ചത്തെ റേഷനരിയും ആയിരം രൂപയും നൽകി പ്രതിഷേധങ്ങൾ ഒതുക്കുകയായിരുന്നു സർക്കാർ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിന്‍റെ ഉടമസ്ഥരായ എം എസ് സിയുടെ കപ്പല്‍ തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാന്‍സ എഫ് എന്ന കപ്പല്‍ തടഞ്ഞുവെക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിർദേശം നൽകിയത്.അതെ സമയം തീരജനതയ്ക്ക് അപകടത്തെ…
ലക്‌നൗ :സൗദി എയർലൈൻസ് വിമാനത്തിന്റെ ലാൻഡിങ്ങ് ഗിയറിന് സമീപം തീപ്പൊരി. ലക്‌നൗ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെ 6:50 ഓടെയാണ് സംഭവം നടന്നത്. ജിദ്ദയിൽ നിന്നും വന്ന വിമാനം ലക്‌നൗവിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തീപ്പൊരി കാണുന്നത്. ഇടതുചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നയുടൻ വിമാനം അടിയന്തിരമായി നിർത്തുകയും. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ മാറ്റുകയും ചെയ്തു.തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്.ഹജ്ജ് യാത്രക്കാരുമായി തിരികെയത്തിയ വിമാനമായിരുന്നു . കാരണം എന്താണെന്ന് സൗദി എയർലൈൻസ് ഇതുവരെ അറിയിച്ചിട്ടില്ല . എങ്കിലും ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണ് തീ ഉയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതിക തകരാർ കാരണമാണോ തീപ്പൊരി കണ്ടതെന്ന് വ്യക്തമല്ല.ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെ 250 പേരാണ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
ടെഹ്‌റാൻ: തുടർച്ചയായ മൂന്നുദിവസമായി ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 224 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 1277 പേരെ ആശുപത്രിയിലായി . കൊല്ലപ്പെട്ടവരിൽ 90 ശതമാനത്തിലധികവും സാധാരണക്കാരനാണെന്ന് ഇറാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു . ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു . ജൂൺ 13 മുതൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ 14 ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മധ്യ-വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികൾ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായാണ് വാർത്തകൾ . ഇരുന്നൂറിലേറെ പേർക്കാണ് പരിക്കേറ്റത് . കൊല്ലപ്പെട്ട ഇസ്രയേലിൽ പൗരന്മാരുടെ എണ്ണം 13 ആയി. ഇറാൻ ഇസ്രയേലിൽ ഇതുവരെ 270-ലധികം മിസൈലുകൾ പ്രയോഗിച്ചതാണ് വിവരം . ഷഹ്‌റാനിലെ എണ്ണ സംഭരണശാല…
കേരള മൽസ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 വർഷത്തെ പെൻഷൻ മസ്റ്ററിങ് ഉറപ്പു വരുത്തണം
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് . നാളെയാണ് പരസ്യ പ്രചാരണം സമാപനം . ബുധനാഴ്ച നിശബ്ദ പ്രചാരണത്തിന് ശേഷം വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് . 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്തുണ്ട്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് തങ്ങള്‍ ഒരുപടി മുന്നിൽ എന്നാണ് അവകാശപ്പെടുന്നത്. നിലമ്പൂർ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്താണ് യു ഡി എഫ് സ്ഥാനാർഥി . എം സ്വരാജാണ് എല്‍ഡിഎഫില്‍ നിന്ന് ജനവിധി തേടുന്നത്. പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണവും സജീവമാണ് .ഉപ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.