- പോള് ചെയ്തതിനേക്കാള് അഞ്ചുലക്ഷം വോട്ട് കൂടുതല്: റിപ്പോര്ട്ട് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
- ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകി
- നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ചുഴലിക്കാറ്റിന് സാധ്യത
- മണിപ്പൂരിലെ കൂട്ടക്കൊലകളിൽ എന്ഐഎ അന്വേഷണം
- മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ
- കനത്ത മഴ; തമിഴ്നാട്ടിലെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- വെടിനിർത്തലിനൊരുങ്ങി ഇസ്രയേൽ;യുദ്ധഭീതി ഒഴിയുന്നു
- യുവേഫ ചാമ്പ്യൻസ് ലീഗീൽ അത്ലറ്റിക്കോ മാഡ്രിഡിന് ഉജ്വലവിജയം
Author: admin
കൊച്ചി :എറണാകുളം അങ്കമാലി അതിരൂപതയിൽ ജൂലൈ 3 മുതല് സഭയില് ഏകീകൃതകുര്ബാന നടപ്പാക്കണമെന്നാവര്ത്തിച്ച് മേജര് ആര്ച്ച് ബിഷപ്പ് റാഫേല് തട്ടില്. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ മുതല് നടപ്പാക്കാന് കഴിഞ്ഞില്ലെങ്കില് ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്ബാന ഏകീകൃത കുര്ബാനയായി അര്പ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കില് അവര്ക്കെതിരെ സഭാനിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്ക്കുലറില് പറഞ്ഞ കാര്യങ്ങള് വിശ്വസ്തതയോടെ അനുസരിക്കണം. മാര്പാപ്പയെ അനുസരിക്കേണ്ട സമയമാണിത്. അനുസരണ വ്രതത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തരുത്. ഏകീകൃത കുര്ബാന അര്പ്പിക്കാത്തവര്ക്ക് സ്വതന്ത്ര സഭയാകാം എന്ന പ്രചരണം വിശ്വസിക്കരുത്. സഭയുടെ ജീവനാഡി കുര്ബാന അര്പണമാണ്. അടിസ്ഥാന ആരാധനാക്രമത്തില് ഐക്യമില്ലാതെ സഭയില് ഐക്യം സാധ്യമാവില്ലെന്നും മേജര് ആര്ച്ച് ബിഷപ്പ് പറഞ്ഞു.
അരിസോണ്: കോപ്പ അമേരിക്കയില് ഗ്രൂപ് ബി യില് നിന്ന് ക്വാര്ട്ടറിലേക്ക് കടന്ന് ഇക്വഡോര്. മെക്സിക്കോയെ ഗോള് രഹിത സമനിലയില് തളച്ചാണ് ഇക്വഡോര് ഗ്രൂപ്പ് ഘട്ടം കടന്നത്. ഗോള് നിലയില് മുന്നിലുള്ളതിനാല് സമനില ആയാലും ക്വാര്ട്ടറിലെത്താം എന്നതാണ് ഇക്വഡോറിന് ആശ്വാസമായത്. എന്നാല് മെക്സിക്കോയ്ക്ക് ജയം അനിവാര്യമായിരുന്നു. ഗോള് കണ്ടെത്താന് മെക്സിക്കോ ഏറെ പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. റഫറി മെക്സിക്കോയ്ക്ക് അനുകൂല പെനാല്റ്റി വിധിച്ചത് വിഎആര് റിവ്യൂ തിരുത്തിയതുംതിരിച്ചടിയായി. മൂന്ന് മത്സരങ്ങളില് മൂന്നും ജയിച്ച് വെനസ്വേലയാണ് ഗ്രൂപ് ബിയില് നിന്ന് ആദ്യം ക്വാര്ട്ടറിലെത്തിയത്. വ്യാഴാഴ്ച നടക്കുന്ന ക്വാര്ട്ടര് ഫൈനലില് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീനയാണ് ഇക്വഡോറിന്റെ എതിരാളി.
മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശിയേക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. കണ്ണൂര് കാസര്ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില് മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില് മിതമായ മഴയ്ക്ക് സാധ്യതുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശിയേക്കും. തീരദേശ മലയോര മേഖലകളില് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയായതിനാല് ലക്ഷദ്വീപ് കര്ണാടക തീരങ്ങളില് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്ദേശമുണ്ട്.
ന്യൂഡൽഹി: കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് ലോക്സഭാ നടപടികൾ ബഹിഷ്കരിച്ച് പാർലമെന്റിന് പുറത്ത് പ്രതിഷേധവുമായി ‘ഇൻഡ്യ’ സഖ്യം. ഇന്നത്തെ ലോക്സഭ നടപടികൾ ആരംഭിച്ചതും നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാൽ വിഷയത്തിൽ അടിയന്തരപ്രമേയ ചർച്ച ആവശ്യപ്പെട്ടപ്പോൾ മാണിക്കം ടാഗോർ സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ശേഷമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനിൽനിന്നാണ് 1223 ഗ്രാം സ്വർണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വർണം കടത്തുന്നതിന് പുതുവഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ചപോലെ തേച്ചതുമായ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചിട്ടുണ്ട്. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.
തിരുവനന്തപുരം :സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കമാവും. ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്ന ഇന്ന് വിജ്ഞാനോത്സവമായി സംസ്ഥാനത്തെ ക്യാമ്പസുകളെല്ലാം ആഘോഷിക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. നാലുവർഷ ബിരുദ പരിപാടിക്കായുള്ള ഏകീകൃത അക്കാദമിക് കലണ്ടർ തയ്യാറാക്കി കഴിഞ്ഞു. ഇതുപ്രകാരമാണ് ഇന്ന് മുതൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ക്ലാസ് ആരംഭിക്കുക. ക്യാമ്പസുകളിൽ രാവിലെത്തന്നെ നവാഗത വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ വരവേൽക്കും. പുതിയ വിദ്യാർത്ഥികൾക്കായി നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയൻ്റേഷൻ ക്ലാസും ഉണ്ടാവും.
ഗെല്സൻക്വെഷൻ: യുവേഫ യൂറോ കപ്പ് പ്രീ ക്വാര്ട്ടറില് തോല്വിയുടെ വക്കില് നിന്നും ജയിച്ചുകയറി ഇംഗ്ലണ്ട്. സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പ്പിച്ചാണ് ഇംഗ്ലീഷ് പട അവസാന എട്ടില് സ്ഥാനം പിടിച്ചത്. മത്സരത്തിന്റെ 25-ാം മിനിറ്റില് ഇവാൻ ഷ്രാൻസിലൂടെയാണ് സ്ലൊവാക്യ ആദ്യം മുന്നിലെത്തിയത്.95-ാം മിനിറ്റില് ഒരു അത്യുഗ്രൻ ബൈസിക്കിള് കിക്കിലൂടെയാണ് ജൂഡ് ഇംഗ്ലണ്ടിനായി ഗോള് നേടിയത്. ഇതോടെ, മത്സരം 1-1 എന്ന നിലയിലായി. പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില് ഹാരി കെയ്ൻ ഇംഗ്ലീഷ് പടയുടെ വിജയഗോള് കണ്ടെത്തി.ജയത്തോടെ മുന്നേറിയ ഇംഗ്ലണ്ടിനെ ക്വാര്ട്ടറില് കാത്തിരിക്കുന്നത് സ്വിറ്റ്സര്ലൻഡാണ്.
ഈ നിയമങ്ങൾ ഒട്ടേറെ ആശങ്കകൾക്കും ആശയക്കുഴപ്പങ്ങൾക്കും കാരണമായിട്ടുണ്ട് ന്യൂഡൽഹി: ഭാരതീയ ന്യായ് സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അതീനിയം എന്നിവ ഇന്നുമുതൽ നിലവിൽവരും. ഇതോടെ നൂറ്റാണ്ടുപഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം, ഇന്ത്യൻ തെളിവു നിയമം എന്നിവ ഇല്ലാതാവും. ഇന്നു മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ നിയമപ്രകാരമായിരിക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പുള്ള കുറ്റങ്ങളിലും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ ബാധകമാകും. കഴിഞ്ഞവർഷം ഓഗസ്റ്റ് 11നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പുതിയ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. സ്റ്റാന്റിങ് കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുള്ള മാറ്റത്തോടെ ഡിസംബർ 13ന് വീണ്ടും അവതരിപ്പിച്ചു. ഡിസംബർ 25ന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു . അറസ്റ്റിലാകുന്നയാളെ 15 മുതൽ 60 ദിവസം വരെയോ അല്ലെങ്കിൽ 90 ദിവസം വരെയോ കസ്റ്റഡിയിൽ വയ്ക്കാൻ പുതിയ നിയമം അനുമതി നൽകുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്നവർ വിദേശത്താണെങ്കിലും അവരുടെ ഇന്ത്യയിലെയും…
വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാന് എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്ജീരിയയിലെ പുരാതന രൂപതയായ മഗര്മേലിന്റെ സ്ഥാനികമെത്രാനുമായി ജൂണ് 30ന്, ദേശീയ മരിയന് തീര്ഥാടനകേന്ദ്രമായ വല്ലാര്പാടം ഔവര് ലേഡി ഓഫ് റാന്സം ബസിലിക്കയില് മോണ്. ആന്റണി വാലുങ്കല് അഭിഷിക്തനായി. ”ശുശ്രൂഷിക്കാനും അനേകര്ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കര്മങ്ങള് ബസിലിക്ക അങ്കണത്തില് തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള് അഭിഷേക കര്മങ്ങള്ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.മെത്രാഭിഷേക തിരുക്കര്മ്മങ്ങളില് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില് മുഖ്യകാര്മികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത മുന് മെത്രാപ്പോലീത്ത ഡോ. ഫ്രാന്സിസ് കല്ലറക്കല്, കോട്ടപ്പുറം രൂപതാ മുന് മെത്രാന് ഡോ. ജോസഫ് കാരിക്കശേരി, കേരള ലത്തീന് കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വര്ഗീസ് ചക്കാലക്കല്, സീറോമലങ്കര മേജര് ആര്ച്ച്ബിഷപ് കര്ദിനാള് മാര് ബസേലിയൂസ് ക്ലീമിസ് കാതോലിക്ക ബാവ,…
Subscribe to Updates
Get the latest creative news from FooBar about art, design and business.