Author: admin

കൊച്ചി: മലയോരങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശം .രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തികൊച്ചി: മലയോര മേഖലയിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിൽപ്പനയും പാടില്ലെന്ന് ഹൈക്കോടതിയുടെ മാർഗനിർദേശങ്ങളിൽ പറയുന്നു. രണ്ട് ലിറ്ററിൽ താഴെയുളള ശീതളപാനീയ കുപ്പികൾ മലയോരങ്ങളിൽ ഉപയോഗിക്കരുത്. അഞ്ച് ലിറ്ററിൽ താഴെയുളള വെളളക്കുപ്പികൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. ഡിസ്പോസിബിൾ പ്ലാസ്റ്റിക് കൊണ്ടുള്ള ഭക്ഷണ പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പ്, സ്‌ട്രോ, കവറുകൾ, ബേക്കറി ബോക്‌സുകൾ തുടങ്ങിയവയും മലയോര വിനോദസഞ്ചാര മേഖലകളിൽ ഉപയോഗിക്കുന്നതും വിൽക്കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്. തിരക്കേറിയ മലയോര ടൂറിസ്റ്റ് വിനോദസഞ്ചാര മേഖലകളിലാണ് നിരോധനം..കോടതിയുടെ ഉത്തരവ് സർക്കാർ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലുണ്ട്…

Read More

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നതെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്‌റെ അറിയിപ്പ് .തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴിയാണ് ന്യുനമര്‍ദ്ദമായത് . വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിനും മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട് .കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമാകുന്നുണ്ട് . സംസ്ഥാനത്ത് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട് . ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളതീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മറ്റന്നാള്‍ വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .

Read More

ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടി​വെച്ചിട്ടതായും റിപ്പോർട്ടുണ്ട് ടെൽ അവീവ്: ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ഇറാൻ ആക്രമിച്ചു . ഇറാനിയൻ ദേശീയമാധ്യമങ്ങളാണ് ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടത് .സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഈ സംഭവം . ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 വിമാനവും ഇറാൻ വെടി​വെച്ചിട്ടതായും റിപ്പോർട്ടുണ്ട് . തബിരിസിൽ വെച്ചാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അറിയിച്ചു.ഇസ്രായേലി ആക്രമണകാരികളെ അതിന്റെ ഉത്തരവാദിത്തമേൽപ്പിക്കണമെന്നും അവരുടെ പ്രവൃത്തികളെ അപലപിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഇറാൻ അഭ്യർഥിച്ചിരുന്നു. ഇറാനെതിരായ ഇസ്രായേൽ ഭരണകൂടത്തിന്റെ ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. ഇറാനെതിരായ ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും യു.എൻ ചാർട്ടറിനും മനുഷ്യാവകാശങ്ങൾക്കും വിരുദ്ധമാണ്.യു.എൻ ചാർട്ടറിന്റെ ഏഴാം അധ്യായം അടിസ്ഥാനമാക്കി നടപടി വേണം. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യു.എൻ സുരക്ഷാ കൗൺസിലും ആക്രമണവും ഭീഷണിയും സമാധാന ലംഘനങ്ങളും തടയുമെന്ന് പ്രതീക്ഷിക്കുന്നു -ഇസ്മയിൽ ബഗായ് പറഞ്ഞു.

Read More

എറണാകുളം: ചെല്ലാനം പഞ്ചായത്തിലെ കടലോരപ്രദേശത്തെ ജനങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി പ്രധിഷേധ പരിപാടികൾ കൂടി ആലോചിക്കുന്നതിനായി കൊച്ചി ആലപ്പുഴ രൂപതകളിൽ സേവനം ചെയ്യുന്ന വൈദീകരും സമീപ പ്രദേശങ്ങളിലെ വിവിധ മത നേതാക്കളും പ്രാദേശിക നേതാക്കളും ഒരുമിച്ചു അടിയന്തിര യോഗം ചേർന്നു. തുടർന്ന് സ്വീകരിക്കേണ്ട പ്രധിഷേധ പരിപാടികളെ കുറിച്ചും അടിയന്തിരമായ ചെയ്യേണ്ട കാര്യങ്ങളും ചർച്ച ചെയ്തു.

Read More

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ പോരിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം നാളെ പുറപ്പെടും. വിദ്യാർഥികൾ അടക്കമുള്ളവരെയും കൊണ്ടുള്ള വിമാനം അർമേനിയയിൽ നിന്നാണ് ഡൽഹിയിലേക്ക് വരുന്നത്. 110 പേരെയാണ് ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ എത്തിക്കുന്നത്. റോഡ് മാർഗമാണ് 200റോളം വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാർ അതിർത്തി കടന്ന് അർമേനിയയിൽ എത്തിയത്. വ്യോമപാത അടച്ച സാഹചര്യത്തിൽ ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ഇന്ത്യക്കാരെ എത്തിക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപടിയെടുക്കുന്നത്. ഇതുപ്രകാരം അസർബൈജാൻ, തുർക്മിസ്താൻ, അഫ്ഗാനിസ്താൻ എന്നീ അതിർത്തികൾ വഴി പുറത്തെത്തിക്കാനാണ് നീക്കം. ഇറാനിൽ കുടുങ്ങി കിടക്കുന്ന വിദ്യാർഥികളടക്കം പതിനായിരത്തോളം പേരെ സുരക്ഷിതമായി ഒഴിപ്പിക്കാനാണ് ഇന്ത്യൻ അധികൃതരുടെ ശ്രമം. ഇറാനിലെ ഇന്ത്യൻ പൗരന്മാർ തെഹ്റാനിലെ എംബസിയുമായി ഉടൻ ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനായി +989010144557, +989128109115, +989128109109 എന്ന ടെലിഫോൺ നമ്പർ ഉപയോഗിക്കാമെന്ന് എക്സിലൂടെ ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്വന്തം നിലക്ക് മാറാൻ സാധിക്കുന്നവർ എത്രയും വേഗം തെഹ്റാൻ നഗരം വിടണമെന്ന് വിദേശകാര്യ…

Read More

എല്ലാ വർഷവും കടലാക്രമണ സമയത്തു വാഗ്‌ദാനങ്ങൾ നൽകി തങ്ങളെ കബളിപ്പിക്കുന്ന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതക്ക് എതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.

Read More