Author: admin

വരാപ്പുഴ: ജപമാല മാസാചരണത്തോടനുബന്ധിച്ച് വരാപ്പുഴ ബസിലിക്ക മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ മരിയൻ കൂടാരം ജപമാല എക്സിബിഷൻ നടത്തി. വരാപ്പുഴ കാർമ്മൽ ഹാളിൽ നടന്ന എക്സിബിഷൻ വരാപ്പുഴ ബസിലിക്ക റെക്ടർ ഫാ.ജോഷി കൊടിയന്തറ O.C.D ഉദ്ഘാടനം ചെയ്തു. ബസിലിക്ക സഹവികാരിയും മതബോധന ഡയറക്ടറുമായ ഫാ.ഫ്രാൻസിസ് O.C.D എക്സിബിഷൻ ഔദ്യോഗികമായി തുറന്നുകൊടുത്തു. എക്സിബിഷൻ ജപമാലകളോടൊപ്പം മതബോധന വിദ്യാർഥികൾ ഒരുക്കിയ ജപമാലകൾ കൂടി ചേർന്നപ്പോൾ മരിയൻ കൂടാരം എക്സിബിഷൻ നല്ലൊരു മരിയൻ ആത്മീയാനുഭവമായി. രണ്ടായിരത്തിലധികം ജപമാലകളുടെയും വ്യത്യസ്തരൂപങ്ങളുടെയും വിവിധ പ്രദർശന വസ്തുക്കളുടെയും എക്സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എക്സിബിഷന് മതബോധന ഡയറക്ടർ ഫാ. ഫ്രാൻസിസ് O.C.D, മതബോധന HM പീറ്റർ ജോർജ്‌ വാഴപ്പിള്ളി, PTA പ്രസിഡന്റ്‌ ഷൈസൻ ചെറിയകടവിൽ എന്നിവർ നേതൃത്വം നൽകി.

Read More

സൂപ്പർഹിറ്റായ ‘ന്നാ താൻ കേസ് കൊട് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തത്. ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ് എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് കോ പ്രൊഡ്യുസർ. വയനാട് , തിരുനെല്ലി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും.

Read More

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി അടച്ച കുണ്ടന്നൂര്‍-തേവര പാലം തുറന്നതോടെ ഈ മേഖലയിലെ കടുത്ത യാത്രാക്ലേശത്തിന് ശമനമായി. നവീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് പാലം തുറന്നത്. ഞായറാഴ്ച രാത്രി തന്നെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു. പൊട്ടിപ്പൊളിയുകയോ ഇളകിപ്പോകുകയോ ചെയ്യാത്ത സ്റ്റോണ്‍ മാട്രിക്സ് അസ്ഫാള്‍ട്ട് (എസ്എംഎഫ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാറിങ് ആണ് നടത്തിയിട്ടുള്ളത്. 

Read More

വാഷിംഗ്ടണ്‍ ഡിസി: ലോകം ഉറ്റുനോക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന്‌റെ അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്‌റുമായ കമല ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്. നിലവിലെ സര്‍വേകളില്‍ കമല ഹാരിസിന് 48.5 ശതമാനമാണ് ഭൂരുപക്ഷമെന്നിരിക്കെ തൊട്ടുപിറകെ ഒരു ശതമാനത്തിന്‌റെ മാത്രം വ്യത്യാസത്തിലണ് മുന്‍ പ്രഡിസന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ് ഉള്ളത്.  യുഎസ് പുതിയ ഭരണസാരഥിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. യുഎസ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളേജ് വോട്ടിനാണ് ജനകീയവോട്ടിനെക്കാൾ പ്രധാന്യം. 538 അംഗ ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. ഇതുറപ്പാക്കാൻ നിർണായക സംസ്ഥാനങ്ങളിൽ ശക്തമായ അവസാനഘട്ട പ്രചാരണത്തിലാണ് ഇരുവരും. ഇതുവരെ ഏഴുകോടിയിലേറെ ആളുകളാണ് മുൻകൂർ വോട്ട് രേഖപ്പെടുത്തിയത്.

Read More

കാസര്‍കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ്(19) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി ഇന്നലെ മരിച്ചിരുന്നു. കെ രതീഷ്(32), ബിജു(38) എന്നിവരാണ് ഇന്നലെ മരിച്ചത്. ചികിത്സയിലായിരിക്കെ ഒരാള്‍ ശനിയാഴ്ച മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപാണ് മരിച്ചത്. അപകടത്തിൽ 50 ശതമാനത്തിലേറെ ബിജുവിന് പൊള്ളലേറ്റിരുന്നു. ഷിബിൻ രാജിന് 60% ആണ് പൊള്ളലേറ്റത്. ഇരുവരെയും ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.

Read More

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ -ഏകദേശം 1655.85 കോടി രൂപ- വായ്പ നല്‍കും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‌റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്പ അനുവദിക്കുന്നത്. ആറ് വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 23.5 വര്‍ഷത്തെ കാലാവധിയാണുള്ളത്. 280 മില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ 709.65 കോടി രൂപയാണ് സംസ്ഥാന വിഹിതം. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും. അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായവും പദ്ധതി മുഖേന ലഭിക്കും. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ‘കേര’. കാലാവസ്ഥ അനുകൂല…

Read More

കൊച്ചി: കൊച്ചി രൂപത യുവജന കമ്മീഷൻ രൂപതാതല യോഗം മോൺ. ഷൈജു പര്യാത്തുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രത്യാശയുടെ തീർത്ഥാടകരാകേണ്ടവരാണ് യുവജനങ്ങളെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖ പ്രഭാഷണം നടത്തി. യുവജന കമ്മീഷൻ സെക്രട്ടറി കാസി പൂപ്പന, മിഷൻ ലീഗ് ഡയറക്ടർ ഫാ. ഷിനോജ് പുന്നക്കൽ, കൊച്ചി രൂപത ചാൻസിലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട്, ജീസസ് യൂത്ത് കോ-ഓർഡിനേറ്റർ മനു ആന്റണി, മിഷൻ ലീഗ് പ്രസിഡന്റ് ഡെന്നിസ്, യൂത്ത് മിനിസ്ട്രി കോ-ഓർഡിനേറ്റർ സനൂപ് ദാസ്, കെ.സി.വൈ.എം കോ-ഓർഡിനേറ്റർ അന്ന സിൽഫ, ഫാ. ജോഷി ഏലശ്ശേരി, ഫാ. നിഖിൽ ജൂഡ്, ഫാ. നിഖിൽ ചക്കാലക്കൽ, ഫാ. ജോസ്മോൻ, എന്നിവർ പ്രസംഗിച്ചു. കൊച്ചി രൂപതയിലെ യുവജന സംഘടനകളായ കെ.സി.വൈ.എം, ജീസസ് യൂത്ത്, യുവജന ശുശ്രൂഷ സമിതി, മിഷൻ ലീഗ് തുടങ്ങിയ സംഘടനകളിലെ ഭാരവാഹികളും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Read More

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിൽ നിന്ന് 2022-ൽ ദൈവദാസ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ട ദൈവദാസൻ തിയോഫിലസ് പാണ്ടിപ്പിള്ളിയുടെ അനുസ്‌മരണ ദിനത്തോടനുബസിച്ച് ദൈവദാസൻ പാണ്ടിപ്പിള്ളി ഓൾ കേരള ക്വിസ് സംഘടിപ്പിക്കുന്നു. ദൈവദാസനെക്കുറിച്ച് വ്യാപകമായ അറിവ് നല്‌കുക എന്ന ലക്ഷ്യ ത്തോടെ മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഡിസംബർ 15-ന് വൈകീട്ട് മൂന്നിന് മടപ്ലാതുരുത്ത് സെൻ്റ് ജോർജ്ജ് പള്ളി ഓഡിറ്റോറിയത്തിലാണ് ക്വിസ് മത്സരം . ഒന്നാം സമ്മാനം 20000/- രൂപയും രണ്ടാം സമ്മാനം 15000/- രൂപയും മൂന്നാം സമ്മാനം 10000/- രൂപയും സർട്ടിഫിക്കറ്റും അനുസ്‌മരണദിനമായ ഡിസംബർ 26-ന് നല്‌കും . നവംബർ 30-ന് മുൻപായി രജിസ്ട്രേഷൻ നടത്തണമെന്ന് മടപ്ലാതുരുത്ത് സെൻ്റ് ജോർജ് പള്ളി വികാരി ഫാ. ജോസ് കോട്ടപ്പുറം അറിയിച്ചു. വിശദ വിവരങ്ങൾക്ക് +91 81379 85657 (ഫാ. ജോസ് കോട്ടപ്പുറം), ‪+919562563717‬( ഫാ. നിമേഷ് കാട്ടാശ്ശേരി) എന്നീ നമ്പറുകളിൽ വിളിക്കുക.

Read More

പറവൂർ :സംസ്ഥാന സി എൽ സി യുടെ പ്രസിഡണ്ടായി സാജു തോമസിനെ തിരഞ്ഞെടുത്തു.കോട്ടപ്പുറം രൂപതയിലെ പറവൂർ ഡോൺ ബോസ്കോ ഇടവകാംഗമാണ്സാജു തോമസ്. ആലുവ നിവേദിത കൺവെൻഷനിൽ സെൻററിൽ നടന്ന സംസ്ഥാന ഇലക്ഷൻ ക്യാമ്പിൽ വച്ചാണ്അദ്ദേഹത്തെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. കോട്ടപ്പുറം രൂപതയിൽ നിന്നും ആദ്യമായി സംസ്ഥാന പ്രസിഡണ്ട് ആകുന്ന വ്യക്തിയാണ് സാജു തോമസ്. നിലവിൽ രൂപത സി എൽ സി യുടെ പ്രസിഡണ്ടായി പ്രവർത്തിക്കുന്ന അദ്ദേഹം സാമൂഹ്യ സമുദായരംഗത്തെസജീവ പ്രവർത്തകനാണ്.സംസ്ഥാന ഇലക്ഷൻ ക്യാമ്പിൽഎറണാകുളം അങ്കമാലി അതിരൂപത എമിരിത്യൂസ്ബിഷപ്പ് ഡോക്ടർ. തോമസ് ചാക്യാത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളെ അനുമോദിച്ച് സംസ്ഥാന പ്രമോട്ടർ ഫാദർ ഫ്രെജോ വാഴപ്പിള്ളി, മോഡറേറ്റർ സിസ്റ്റർ ജോതിസ് , എറണാകുളം അതിരൂപത സി.എൽ.സി. പ്രൊമോട്ടർ ഫാ. ആൻ്റോ ചാലിശേരി പാലക്കാട് രൂപത പ്രൊമോട്ടർ ഫാ.ജിതിൻ ചെറുവത്തൂർ എന്നിവർ സംസാരിച്ചു

Read More

മുനമ്പം : മുനമ്പം വിഷയത്തിൽ ഭരണകൂടത്തിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന നിരാഹാര സമരത്തിന്റെ ഇരുപത്തിരണ്ടാം ദിനത്തിൽ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തെ സമരം അനീതിപരമായ വ്യവസ്ഥിതികളോടുള്ള സമരമാണ് . ഇത് പൊതു സമൂഹത്തിൻ്റെ പ്രശ്നമാണെന്നും മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇത് വേദനയാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,അഖിലകേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എംഎൽഎ യുമായ വി. ദിനകരൻ , സംസ്ഥാന സെക്രട്ടറി കെ. കെ. തമ്പി,ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ റവ.ഡോ. ജോഷി മയ്യാറ്റിൽ,ബിജെപി സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അഡ്വ. ബി . ഗോപാലകൃഷ്ണൻ, ചങ്ങനാശ്ശേരി അതിരൂപത വികാർ ജനറൽ മോൺ. സോണി തെക്കേക്കര, പാസ്റ്റൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യുസ് , എകെസിസി ഗ്ലോബൽപ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ,വൈസ് പ്രസിഡണ്ട്…

Read More