- അർത്തുങ്കൽ ഫൊറോന ബി.സി.സി. നേതൃസംഗമം
- നാലുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂകാസിലിനെതിരെ ലിവർപൂളിന് ജയം
- അത്തം പിറന്നു. ഇനിയുള്ള പത്താം നാൾ തിരുവോണം
- പാകിസ്ഥാൻ ജയിലുകളിൽ മത ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ എൻ സി ജെ പി റിപ്പോർട് പുറത്ത്
- നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടില്ല; കേന്ദ്ര വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
- കന്നുകാലികളെ കടത്തിയെന്ന വ്യാജേന രണ്ട് കത്തോലിക്കാ ഗോത്രക്കാരെ ക്രൂരമായി മർദ്ദിച്ചു
- സ്വയം സഹായ സംഘ സംഗമം സംഘടിപ്പിച്ചു
Author: admin
ചങ്ങനാശ്ശേരി : സംവിധായകന്‍ നിസാര്‍ അന്തരിച്ചു. 65 വയസായിരുന്നു.കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 25 ലധികം സിനിമകള്‍ സംവിധാനം ചെയ്തു. ഖബറടക്കം ചങ്ങനാശ്ശേരി പഴയപള്ളി ഖബറില്‍. സുദിനം ആയിരുന്നു ആദ്യ സിനിമ. ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്. സുദിനം, ത്രി മെന്‍ ആര്‍മി, അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്‌പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
കൊച്ചി: പ്രശസ്ത മിമിക്രി താരം സുരേഷ് കൃഷ്ണയെ (പാലാ സുരേഷ്-53) പിറവത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി . ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ്ടായി മിമിക്രി വേദികളില്‍ നിറഞ്ഞുനിന്ന കലാകാരനാണ്.രാവിലെ പതിവുസമയം കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് വിവരമറിഞ്ഞത്. അകത്ത് നിന്നടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് ഉടനടി പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഉറക്കത്തില്‍ ഹൃദയസ്തംഭനം ഉണ്ടായതായാണ് നിഗമനം. പിറവം തേക്കുംമൂട്ടില്‍പ്പടിക്കടുത്ത് കുടുംബസമേതം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
വാഷിങ്ടൺ: റഷ്യ – യുക്രൈൻ യുദ്ധത്തിന് അവസാനംകുറിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ അലാസ്‌ക ഉച്ചകോടിയിൽ ഒരു ധാരണയിലും എത്താനായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡൻറ് വ്ളാഡിമീർ പുടിനുമായുള്ള ചർച്ചകൾക്കു ശേഷമാണ് ട്രംപിൻറെ പ്രതികരണം. നേരത്തെ ചർച്ചകളിൽ ധാരണയായെന്നായിരുന്നു പുടിന്റെ പ്രസ്താവന. യുക്രൈൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയെയും യൂറോപ്യൻ നേതാക്കളേയും വിളിച്ച്, ഉച്ചകോടിയിലെ ചർച്ചകളെക്കുറിച്ച് വിശദീകരിക്കുമെന്നും ട്രംപ് പറഞ്ഞു .സമാധാന ശ്രമങ്ങൾ അട്ടിമറിക്കാൻ യൂറോപ്യൻ നേതാക്കൾ ശ്രമിക്കരുതെന്നും പുടിൻ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
ന്യൂഡല്‍ഹി: മോശം റോഡിന് ടോള്‍ നല്‍കുന്നത് എന്തിനെന്ന് വീണ്ടുമാവര്‍ത്തിച്ച് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിൽ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. അപ്പീലില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി പറയാനായി മാറ്റി വച്ചു . കക്ഷികളുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. മോശം റോഡിന് ജനം എന്തിനാണ് ടോള്‍ നല്‍കുന്നതെന്ന് ബഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് ചോദിച്ചു. ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ചുണ്ടിക്കാട്ടി.
വടക്കൻ അറേബ്യൻ അപ്പസ്തോലിക് വികാരിയത്തിന്റെ മാതൃദേവാലയവും കുവൈറ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയവുമായ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന്റെ ഒരു വർഷം നീണ്ട ഡയമണ്ട് ജൂബിലി ആഘോഷം രണ്ടു വർഷം മുൻപ് നടത്തിയിരിന്നു
രാവിലെ നടന്ന സമൂഹബലിക്കു ശേഷം ക്ലീമിസ് ബാവ ജൂബിലി തിരി തെളിച്ചു. ആർച്ച് ബിഷപ്പ് തോമസ് കുറിലോസ് പ്രസംഗിച്ചു. ബിഷപ്പുമാരായ ജോസഫ് തോമസ്, യൂഹാനോൻ ക്രിസോസ്റ്റം, മാത്യൂസ് പോളികാർപ്പസ്, ആന്റണി സിൽവാനോസ് എന്നിവരും നൂറിലധികം വൈദികരും സമൂഹബലിയിൽ സഹകാർമികരായിരുന്നു.
റാഞ്ചിയിലെ ക്രൈസ്തവ സമൂഹം നിശബ്ദ റാലി സംഘടിപ്പിച്ചു. റാഞ്ചിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു എത്തിയ ആളുകൾ മാർച്ചിൽ പങ്കെടുത്തിരിന്നു.
ആരോഗ്യപശ്നങ്ങളെ വകവയ്ക്കാതെ ആർജെഡി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും യാത്രയ്ക്കെത്തി. അണികളെ ആവേശത്തിലാക്കുന്ന “തനിനാടൻ പ്രസംഗവുമായി’ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വിയാദവും കളം നിറഞ്ഞതോടെ നവംബറിൽ തിരഞെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ഇന്ത്യാസഖ്യത്തിന്റെ പ്രചാരണം പുതിയ ട്രാക്കിലേക്കു മാറി.
സംസ്ഥാനത്തു ഭക്ഷ്യവസ്തുക്കളിൽ നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകം. ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റ് 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാംപിളുകളിലാണു മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്.
കുട്ടനാടിന്റെ പ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുട്ടനാട് ഐക്യദാർഢ്യ ധർണയിൽ പ്രതിഷേധമിരമ്പി. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് തോമസ് തറയിൽ വിശ്വാസികൾക്കൊപ്പം കുട്ടനാടിനായി ഉപവാസമിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.