Author: admin

മും​ബൈ: മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ‍. മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറണ്ടി, പ്രതിപക്ഷ നേതാവ് അമർ ബൗരി, സ്പീക്കർ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കൽപ്പന സോറൻ, മുഖ്യമന്ത്രിയുടെ സഹോദരൻ ബസന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവർക്ക് ഇന്ന് നിർണായകമാണ്. 4136 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1,00,186 പോ​ളിങ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. 9.7 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഝാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.

Read More

പാ​ല​ക്കാ​ട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. 736…

Read More

കേരള സർവ്വകലാശാലയിൽ നിന്ന് എഡ്യുക്കേഷനിൽ ഡോക്ടറേറ്റ്‌ നേടിയ എൽസബത്ത്‌ ബേബി. പുന്നപ്ര സെയിന്റ്‌ ജോൺ മരിയ വിയാനി ഇടവകാംഗവും സെയിന്റ്‌ ജോസഫ്സ്‌ സ്കൂളിലെ അദ്ധ്യാപികയുമാണ്‌.അദ്ധ്യാപകനായ കളത്തിൽ നോബിളിന്റെ ഭാര്യയാണ്‌.

Read More

കൊച്ചി: വരാപ്പുഴ അതിരൂപത കാക്കനാട് അത്താണി സെൻ്റ് ആൻ്റണീസ് ഇടവകയിൽ സംഘടിപ്പിച്ച ജനജാഗരം സെമിനാർ അത്താണി സെൻ്റ് മേരീസ്മലങ്കര സുറിയാനി കത്തോലിക്ക ഇടവക വികാരി ഫാ. ജോബി കുടിലിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ റോബിൻസൺ പനക്കൽ അധ്യക്ഷനായിരുന്നു.പാരിഷ് കൗൺസിൽ ജനറൽ സെക്രട്ടറി സിബി ജോയ് സ്വാഗതവും കേന്ദ്രസമിതി ലീഡർ ഐക്കരപ്പറമ്പിൽ നന്ദിയും പറഞ്ഞു.കെഎൽസിഎ സംസ്ഥാന സമിതി അംഗം ലൂയിസ് തണ്ണിക്കോട്ട്, കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ വിഷയാവതരണം നടത്തി.

Read More

കണ്ണൂർ: മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനു ഭരണകുടങ്ങൾ ഇടപെട്ട് നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കുവാനും ശാശ്വതമായ പരിഹാരം കാണാനും കഴിയണമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാർഥനാ സായാഹ്നവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കു വേണ്ടി തൻ്റെ അവസാന തുള്ളി രക്തം പോലും ചിന്തിയ മഹാത്മാവിൻ്റെ ഈ സ്ക്വയറിൽ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പംഇവിടെയുള്ള മതസൗഹാർദ്ദം നിലനിർത്തേണ്ടതുണ്ടെന്നും ബിഷപ് കുട്ടിച്ചേർത്തു. മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമല്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരമെന്നും രൂപത സഹായ ‘മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പറഞ്ഞു. ഗാന്ധി സർക്കിളിൽ നടന്ന പ്രതിഷേധ ജ്വാലയ്ക്ക് കെ എൽ സി എ രൂപത…

Read More

മുനമ്പം: മുനമ്പത്തെ ജനത്തിന് തൃപ്തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ . അങ്ങനെ ആകില്ല എന്നാണ് വിശ്വാസമെന്നും ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരം നീണ്ടു പോകുന്നത് ഒട്ടു ശരിയല്ല. അത് മുതലെടുക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ അവശതകളേക്കാൾ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തി. അധികാരികൾ കണ്ണു തുറക്കണമെന്നും സ്ഥലവാസികളുടെ അവശതകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗഹാർദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിൻ്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാൻ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. തിരുവനന്തപുരം സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസും കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും അലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർമാരായ റവ.ഡോ. ഗ്രിഗറി ആർ.ബി,റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ സിപി എന്നിവർ…

Read More

കൊച്ചി: കേരളത്തിൻ്റെ തീരപ്രദേശത്തിന്റെയും മത്സ്യമേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സജീവമായ പരിഗണനയും ശ്രദ്ധയും നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നതായി നിയമകാര്യ മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ അഭിമുഖത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമീപനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെല്ലാനത്ത് ഉൾപ്പെടെയുള്ള കേരളത്തിലെ തീര സംരക്ഷണത്തിനും വികസനപ്രവർത്തനങ്ങൾക്കും കിഫ്ബി വഴിയായിരുന്നു പണം കണ്ടെത്തിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് സർക്കാരിന് സാധ്യമാകുന്നതെല്ലാം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടന്ന പ്രകാശന ചടങ്ങിൽ “കടൽ” ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി പ്രസിഡൻറ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമീപന രേഖ സ്വീകരിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. “കടൽ” ഡയറക്ടർ ഡയ ഡോ. സാബാസ് ഇഗ്‌നേഷ്യസ്, വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, ജനറൽ…

Read More

കൊച്ചി:കുറുവാസംഘം ഇറങ്ങിയെന്ന ഭീതി നിലനിൽക്കെ മൂർച്ചയേറിയ ആയുധങ്ങളുമായി സംശയാസ്പദമായ സാഹചര്യത്തിൽ നോർത്ത് പറവൂരിൽ നിന്ന് ഒരാളെ പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി സുരേഷിനെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും കൈവശം മൂർച്ചയേറിയ ആയുധങ്ങളുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. വടക്കൻ പറവൂരിലും ചേന്ദമംഗലത്തും കവർച്ചസംഘം വ്യാപകമായതിനാൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കുറുവ സംഘത്തിലുണ്ടായിരുന്ന സന്തോഷ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കുറുവ മോഷണ സംഘത്തിലെ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാളെ പൊലീസ് പിടികൂടിയത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read More

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കെതിരായ അവഗണനക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സമരക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് മാര്‍ച്ച് നടത്തും. പൊലീസ് സംരക്ഷണയോടെ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും.

Read More

ന്യൂഡൽഹി: ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയിച്ചു . ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോ​ഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്‌പേസ് കോംപ്ലക്‌സ് 40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ എത്തിച്ചേർന്നു.ഐഎസ്ആര്‍ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.

Read More