തിരുവനന്തപുരം:ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നടക്കുന്നത് നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്പോഴെല്ലാം ഈ നാടകം ഉണ്ടാകുമെന്ന് സതീശന് പ്രതികരിച്ചു.
എല്‍പി സ്കൂളിലെ കുട്ടികളെപ്പോലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം കണ്ടാല്‍ മിണ്ടാതിരിക്കുന്നത്. ഈ തമാശ കണ്ട് ജനം ചിരിക്കുകയാണെന്നും സതീശന് പറഞ്ഞു.
ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ കടന്നാക്രമണം നടത്തിയത് പിണറായി വേദിയിലിരിക്കുമ്പോഴാണ്. എന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല.
ഗവര്‍ണറെയും കേന്ദ്ര ഏജന്‍സികളെയും മുഖ്യമന്ത്രിക്ക് ഭയമാണ്. ഡല്‍ഹിയില്‍ കേന്ദ്ര വിരുദ്ധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് അത് പൊതുസമ്മേളനമാക്കി മാറ്റിയെന്നും സതീശന് വിമര്‍ശിച്ചു.